കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
|
1. മലയാളം എന്ന വാക്ക് ആരംഭത്തില്‍ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുള്ളതു്. ദേശത്തിന് മലയാളം എന്നും, ഭാഷയ്ക്ക് മലയാണ്മ അല്ലെങ്കില്‍ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നതു് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങിയതു്. അതിനാല്‍ ഇപ്പോള്‍ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ അര്‍ത്ഥം ഗ്രഹിക്കാറുണ്ടു്.
2. മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണു് ഇപ്പോള്‍ ഇപ്പേര്‍. നാട്ടുകാരായ തമിഴര്‍ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിനു് "മലനാട്' എന്നു പേര്‍ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പര്‍വ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കാം. ആര്യാവര്‍ത്തത്തില്‍നിന്നുതെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ഈ ഭൂമിക്കു "കേരളം' എന്നു് സംജ്ഞചെയ്തു. കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേര്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അതിര്‍ത്തികള്‍ "കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണപര്യന്തം' എന്നാണു വച്ചിട്ടുള്ളതു്. വീരഹത്യാപാപം തീരാന്‍വേണ്ടി പരശുരാമന്‍ സമുദ്രരാജാവിനോടു് പിടിച്ചടക്കി ബ്രാഹ്മണര്‍ക്കു് ദാനംചെയ്ത ഭൂമി എന്നുള്ള പുരാണപ്രസിദ്ധിപ്രകാരം സംസ്കൃതത്തില്‍ ഈ ദേശത്തെ "ഭാര്‍ഗ്ഗവക്ഷേത്രം' എന്നും വ്യവഹരിക്കാറുണ്ടു്. മറുദേശങ്ങളില്‍നിന്നു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയര്‍ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങള്‍ക്കു പൊതുവേ "മലബാര്‍' അല്ലെങ്കില്‍ "മലിബാര്‍' എന്നു പേര്‍ പറഞ്ഞുവന്നു. ഈ വിഭാഗത്തില്‍ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാര്‍ തമിഴുഭാഷയ്ക്കുകൂടി മലബാര്‍ എന്ന പേര്‍ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ "ദിമിലികെ' എന്നാക്കി ഗ്രീക്കുകാര്‍ ഈ നാട്ടിനു പേര്‍കൊടുത്തിരുന്നു.
"തൊല്‍കാപ്പിയം'എന്ന തമിഴുഗ്രന്ഥപ്രകാരം സംസ്കൃതത്തില്‍ "കേരളം' എന്നു പറഞ്ഞുവരുന്ന "ചേര'രാജ്യത്തിനു്, 1. വേണാടു്, 2. പൂഴിനാടു്, 3. കര്‍ക്കാനാടു്, 4.ചീതനാടു്, 5. കുട്ടനാടു്, 6. കുടനാടു്, 7. മലയമാനാടു് എന്നു് ഏഴു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ കുട്ടനാടു് എന്ന പേര്‍ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകള്‍ക്കു് ഇന്നും പറഞ്ഞുവരുന്നുണ്ടു്. "വേണാട്' എന്നതു് ആദികാലത്തു് ഇടവാമുതല്‍ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ പേര്‍ ആയിരുന്നു. ഏറെക്കുറെ ചേര രാജ്യത്തിനുതന്നെ ആണു് തമിഴിലെ അര്‍വ്വാചീനഗ്രന്ഥകാരന്മാര്‍ "മലെനാട്' അല്ലെങ്കില്‍ "മലെമണ്ഡലം' എന്നു പേരിട്ടതു്. ഒരുകാലത്തു് സേലം, കോയംപുത്തൂര്‍ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമന്‍ കേരളത്തില്‍ സപ്തകൊങ്കണങ്ങളെ നിര്‍മ്മിച്ചു എന്നു പുരാണാദികളില്‍ കാണുന്നതു് ഈ ഏഴുനാടുകളെ ഉദ്ദേശിച്ചുതന്നെ ആയിരിക്കാം.
3. ഒരിക്കല്‍ മലയാളരാജ്യത്തു കടല്‍ കയറുകയും പിന്നീടു പിന്‍ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ടു്. "പരശുരാമന്‍ സമുദ്രത്തില്‍നിന്നു വീണ്ടെടുത്തു' എന്നു് പുരാണങ്ങള്‍ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതു തന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകള്‍ക്കും അടിസ്ഥാനം എന്നു് ഉൗഹിക്കുവാന്‍ വഴികാണുന്നു. പുരാണപ്രകാരം, അടുത്തു കഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണു് ആരംഭിച്ചതു്. ദ്രമിളാധിപതിയായ സത്യവ്രതന്‍ കൃതമാലാനദിയില്‍ സന്ധ്യാവന്ദനത്തിനായിട്ടു് കെയില്‍ കോരിയെടുത്ത ജലത്തില്‍ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും, അതു ജലാഞ്ജലിയില്‍ വിട്ടൊഴിയാതെ നില്ക്കയാല്‍ അതിനെ രാജാവു് ഗൃഹത്തില്‍ കൊണ്ടുവന്നു സൂക്ഷിച്ചതില്‍ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്നു് നാലഞ്ചുദിവസത്തിനുള്ളില്‍ മഹാമത്സ്യമായിത്തീര്‍ന്നു് ഏഴുദിവസത്തിനകം പ്രളയമുണ്ടാകുവാന്‍ പോകുന്ന വിവരവും, അപ്പോള്‍ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ടു് സമുദ്രത്തില്‍ പ്രവേശിച്ചുവെന്നും ആണല്ലോ മത്സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണു് കേരളം; അതിന്റെ ഒരു അതിര്‍ത്തി കൃതമാലാനദി ആയിരുന്നുവെന്നു് ""കൃതമാലാമലയാചലപശ്ചിമാം ഭോധിമദ്ധേ്യ എന്നു് ഇന്നും സങ്കല്പത്തില്‍ പറഞ്ഞുവരുന്ന എലുകകളില്‍നിന്നു തെളിയുന്നുമുണ്ടു്. അതിനാല്‍, "ആറാമതായ ചാക്ഷൂഷമന്വന്തരത്തിന്റെ അന്തത്തില്‍ ഉണ്ടായി' എന്നു ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തില്‍ സമുദ്രം കയറിയതുതന്നെ ആകരുതോ?
യുക്തിമാര്‍ഗ്ഗത്തില്‍ കടന്നു് ആലോടിക്കുന്നതായാല്‍ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തില്‍ ഉപപത്തികള്‍ ഉൗഹിപ്പാന്‍ വേണ്ടിടത്തോളം വഴികാണുന്നുണ്ടു്. ഹയഗ്രീവമഹാസുരനാല്‍ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണു് മഹാവിഷ്ണു മത്സ്യമായി അവതരിച്ചതു്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വര്‍ണ്ണാശ്രമ ധര്‍മ്മാചാരങ്ങളെ ദ്രമിളദേശത്തു് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു' എന്ന സംഗതിയെപ്പറ്റിയുള്ള അര്‍ത്ഥവാദമാണെന്നും കല്പിക്കുവാന്‍ വിരോധമില്ല. ആദികാലത്തു് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ആദിമനിവാസികളായ ദ്രാവിഡര്‍ക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്നു് തമിഴുപഴമകളില്‍നിന്നു കാണുന്നുണ്ടു്. വിശേഷിച്ചും കേരളത്തില്‍ ആര്യന്മാര്‍ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്തു് ഗോകര്‍ണ്ണംവഴി തെക്കോട്ടു വ്യാപിച്ചു് കുടിപാര്‍ത്തിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതില്‍ മലയാളികള്‍ക്കു്, ശേഷമുള്ള ദ്രാവിഡരില്‍ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികള്‍ ഈ ഉൗഹത്തിനു് ഒരു പ്രധാനലക്ഷ്യമാകുന്നു. "ഡ'കാരത്തെ "ള' കാരമാക്കി ഉച്ചരിക്കുന്ന സമ്പ്രദായം ഋഗേ്വദത്തില്‍ മാത്രമാണുള്ളതു് ഇന്നും കേരളീയരുടെ സംസ്കൃതോച്ചാരണത്തില്‍ സാര്‍വ്വത്രികമായി കാണുന്നു: സമ്രാഡ്ഭ്യാം=സമ്രാള്‍ഭ്യാം, വഷടു് = വഷള്‍ ഇത്യാദി. ഇങ്ങനെ ആദ്യമായി കടല്‍വഴി കടന്നുവന്ന ആര്യന്മാര്‍ പശ്ചിമഘട്ടം കയറിക്കടന്നു് കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തില്‍ത്തന്നെ കുടിപാര്‍ത്തിരിക്കാം. സംഘബലക്കുറവിനാല്‍ ഇവര്‍ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങള്‍ക്കു് ലോപം വരുത്തുകയും ചെയ്തിരിക്കാം. പിന്നീടു് ക്രമേണ ആര്യാവര്‍ത്തത്തില്‍ ആധിപത്യം സ്ഥാപിച്ചിട്ടു് അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ചു് ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങള്‍ പൂര്‍വ്വാഗതന്മാരായ ഈ സ്വവര്‍ഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോള്‍ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാന്‍ ഇടയുണ്ടു്. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുക:
| പൌണ്ഡ്രകാശ്ചൌഡദ്രവിഡഃ കംബോജാ യവനാഃ ശകാഃ
പാരദാഃ പഹ്ലവാശ്ചീനാഃ കിരാതാ ദരദാഃ ഖശാഃ ശനകൈസ്തു ക്രിയാലോപാദിമാഃ ക്ഷത്രിയജാതയഃ വൃഷലത്വം ഗതാ ലോകേ ബ്രാഹ്മണാദര്‍ശനേന ച |
പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങള്‍ യഥാവിധി നടപ്പില്‍വരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരില്‍ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോള്‍ കേരളത്തില്‍ കാണുന്ന വേദമില്ലാത്ത നംപൂരിവര്‍ഗ്ഗക്കാര്‍ എന്നും, "കേരളത്തിലെ അനാചാരങ്ങള്‍' എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാല്‍ എന്റെ അഭ്യൂഹം പൂര്‍ണ്ണമാകും. എന്നാല്‍ ഈവക സംഗതികള്‍ ദേശചരിത്രകാരന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടതാകയാല്‍ വെയാകരണനു് അതില്‍ പ്രവേശിക്കുവാന്‍ അവകാശമില്ല.
4. മലെനാടായ മലയാളത്തിലെ ആദിമനിവാസികള്‍ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാല്‍ എല്ലാകാകലത്തും ഗ്രന്ഥഭാഷ അല്ലെങ്കില്‍ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കില്‍ വായ്മൊഴി എന്നു് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്കു് "ചെന്തമിഴ്' എന്നും നാടോടിബ്ഭാഷയ്ക്കു് "കൊടുന്തമിഴ്' എന്നും ആണു് തമിഴുഗ്രന്ഥകാരന്മാര്‍ പേരിട്ടിരിക്കുന്നതു്. പലവക കൊടുന്തമിഴുകള്‍ ഉണ്ടായിരുന്നതില്‍ ഒന്നാണു് നമ്മുടെ മലയാളമായിത്തീര്‍ന്നതു്. ഇപ്പോഴത്തെ നിലയില്‍ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയില്‍ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേല്‍പ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതുതന്നെയാണു്. വിശേഷവിധികളൊന്നും ഉള്ളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുള്ള നിര കളഞ്ഞു് ആ സ്ഥാനത്തു് ഇട്ടിക പടുത്തുചുമരുകെട്ടുക, വാതായനങ്ങള്‍പണിഞ്ഞു് ഇരുട്ടും മുട്ടും തീര്‍ക്കുക - ഇത്രയൊക്കെയേ സംസ്കൃതവര്‍ത്തകനു തന്റെ മലയാളഗൃഹത്തില്‍ പരിഷ്കാരം ചെയ്യുവാന്‍ സാധിച്ചിട്ടുള്ളു. ഈ സിദ്ധാന്തത്തെ മറ്റൊരിടത്തു പ്രസ്താവിക്കാം.
5. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തില്‍ ഉള്‍പ്പെട്ടതാണെന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ടു്. തമിഴു് "ദ്രാവിഡം' എന്നൊരു പ്രതേ്യക കുടുംബത്തില്‍ ഉള്‍പ്പെട്ട ഭാഷയാണു്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.
ഇവയില്‍ തമിഴ്-മലയാളങ്ങള്‍ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങള്‍ ആകുന്നുവെന്നു മുമ്പുതന്നെ പ്രസ്താവിച്ചല്ലോ. കര്‍ണ്ണാടകത്തിനും തമിഴിനോടു വലിയ അടുപ്പമുണ്ട്. തുളു, കൊടക്, തോഡാ എന്ന തായ്വഴി തമിഴുമലയാളങ്ങളുടേയും കര്‍ണ്ണാടകത്തിന്റേയും മദ്ധ്യത്തില്‍ നില്ക്കുന്നു. അതിലും ഇവയ്ക്ക് അധികം ചാര്‍ച്ച കര്‍ണ്ണാടകത്തോടാകുന്നു. കുറുക്, മാല്‍ട്ടോ എന്ന രണ്ടു ഭാഷകളുടെ നിലയും മുന്‍പറഞ്ഞ നാലെണ്ണത്തിന് ഏകദേശം ചേര്‍ന്നുതന്നെ ആണ്. ഗോണ്ഡി, കൂയി എന്ന രണ്ടിനും തെലുങ്കിനോടു രക്തസംബന്ധം കൂടും. തെലുങ്ക് പണ്ടേതന്നെ മൂലകുടുംബത്തില്‍ നിന്നു വളരെ അകന്നുപോയി. ബ്രാഹൂയി ഒററതിരിഞ്ഞു ബലൂച്ചിസ്ഥാനത്ത് അകപ്പെട്ടു പോകയാല്‍ അതിന് അന്യഭാഷകളുടെ അതിക്രമം അധികം തട്ടീട്ടുണ്ട്. ദ്രാവിഡഭാഷകളില്‍ തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മലയാളം, തുളു, കൊടക് ഈ ആറു ഭാഷകള്‍ക്കു ഗ്രന്ഥസാമഗ്രികൊണ്ട് പുഷ്ടി ലഭിച്ചിട്ടുണ്ട്. അവയുടെ അവരോഹക്രമത്തിലാണ് അവയെ ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേര്‍വരയുടെ നീളംകൊണ്ട് അകല്‍ച്ചയും, ചരിഞ്ഞ വരകൊണ്ടു ചാര്‍ച്ചയും കാണിക്കുന്നപക്ഷം താഴെ കൊടുത്തിട്ടുള്ള വംശാവലി ദ്രാവിഡഭാഷകള്‍ക്കു മൂലഭാഷയുമായുള്ള അകല്‍ച്ചയും അടുപ്പവും അന്യോന്യബന്ധവും കാണിക്കും:
6. ദ്രാവിഡവര്‍ഗ്ഗക്കാര്‍ "ദക്ഷിണാപഥം" എന്നു പറയുന്ന തെക്കേ ഇന്‍ഡ്യയിലെ ആദ്യനിവാസികള്‍തന്നെ ആയിരിക്കണമെന്നാണ് പ്രബലമായ ഊഹം. ഇവര്‍ ആര്യന്മാരുടെ ഇന്‍ഡ്യാപ്രവേശനത്തിനുമുന്‍പ് വടക്കോട്ട് അങ്ങുമിങ്ങും വ്യാപിച്ചിരിക്കാം എന്നു മാത്രമേ ഉള്ളു. ആര്യന്മാരെപ്പോലെയും മുസല്‍മാന്മാരെപ്പോലെയും മറ്റും ഇവരും മറുദേശങ്ങളില്‍നിന്നു വന്ന് കുടിയേറിപ്പാര്‍ത്തതിന് ഒരു ലക്ഷ്യവും കാണുന്നില്ല. അതിനാല്‍ ഇവരുടെ ഭാഷകളും ഒരു പ്രത്യേകശാഖയില്‍ നില്ക്കുന്നു. സംസ്കൃതത്തോടാകട്ടെ, അതില്‍നിന്ന് ദുഷിച്ചുണ്ടായ വടക്കേ ഇന്‍ഡ്യയിലെ നാട്ടുഭാഷകളോടാകട്ടെ ദ്രാവിഡഭാഷകള്‍ക്ക് പറയത്തക്കതായി യാതൊരു ബന്ധവും ഇല്ല. ശബ്ദശാസ്ത്രകാരന്മാര്‍ ഭാഷകള്‍ക്കു ചില മഹാവിഭാഗങ്ങള്‍ ചെയ്തിട്ടുള്ളതില്‍ സിഥിയന്‍, ടാര്‍ട്ടാര്, തുറേനിയന്‍ എന്നും മറ്റും പറയുന്ന അനിരുക്തസ്വരൂപങ്ങളായ പല ശാഖകളോടും ദ്രാവിഡഭാഷാവര്‍ഗ്ഗത്തിനു ചാര്‍ച്ചയുള്ളതായി വാദങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സിദ്ധാന്തദശയില്‍ എത്തിക്കഴിഞ്ഞിട്ടില്ല. ഇക്കൂട്ടത്തില്‍ ആസ്ത്രേലിയാ മഹാദ്വീപിന്റെ വടക്കുഭാഗങ്ങളില്‍ പ്രചരിക്കുന്ന ഭാഷകള്‍ക്കും ദ്രാവിഡഭാഷകള്‍ക്കും തമ്മില്‍ ചില അംശങ്ങളില്‍ കാണുന്ന യോജിപ്പുമാത്രം വക്തവ്യമായിട്ടുണ്ട്.
7. ആര്യന്മാര്‍ ദക്ഷിണാപഥത്തില്‍ പ്രവേശിച്ച് ആര്യമതാചാരങ്ങളും ആര്യപരിഷ്കാരങ്ങളും അവിടെ സ്ഥാപിച്ചകൂട്ടത്തില്‍ ആര്യഭാഷയായ സംസ്കൃതം ദ്രാവിഡഭാഷകളില്‍ പ്രബലമായി സ്വാധികാരം ചെലുത്തുകയും ഉണ്ടായിട്ടുണ്ട്. സംസ്കൃതത്തില്‍നിന്നു പദങ്ങള്‍ കടംവാങ്ങുകയും സംസ്കൃതവാക്യഭംഗികളെയും അലങ്കാരരീതികളെയും സ്വീകരിക്കുകയും ദ്രാവിഡഭാഷകളില്‍ നടപ്പായി. എന്നു വേണ്ട, കാലക്ഷേപത്തിനു മുട്ടുണ്ടായിരുന്ന ചില ഭാഷകള്‍ സംസ്കൃതത്തില്‍നിന്ന് വിഭക്തിരൂപങ്ങളെയും, ആഖ്യാതങ്ങളെയും, നിപാതങ്ങളെയും ദത്തെടുത്തു ചേര്‍ത്ത് "മണിപ്രവാളം" എന്നൊരു പുതിയ വേഷം കെട്ടാനുംകൂടി ആരംഭിച്ചു. ഈവക വിശേഷവിധികളെല്ലാം ഗ്രന്ഥഭാഷയെ അല്ലാതെ നാടോടിബ്ഭാഷയെ ബാധിച്ചിട്ടില്ല. തറവാട്ടുമൂപ്പുസ്ഥാനം വഹിക്കുന്ന തമിഴുമാത്രം പുതുമോടികളില്‍ ഭ്രമിച്ച് പഴയ പാരമ്പര്യങ്ങളുപേക്ഷിക്കാതെ കഴിച്ചുകൂട്ടി. തെലുങ്ക് എന്ന സംജ്ഞ തന്നെ "ത്രിലിംഗം" അല്ലെങ്കില്‍ "ത്രികലിംഗം" എന്ന സംസ്കൃതത്തിന്റെ തത്ഭവമായിത്തീര്‍ന്നു. "കരൈനാട്" "കര്‍ണ്ണാടകം" എന്ന സംസ്കൃതവേഷം കെട്ടി. ഇക്കൂട്ടത്തില്‍ "തമിഴ്" എന്നതിന്റെ സംസ്കൃതീകരണമാണ്, ദ്രാവിഡശബ്ദം. തമിള്‍-ദമിള-ദ്രവിളം-ദ്രവിഡം. കുലകൂടസ്ഥന്റെ പേര്‍ ഗോത്രനാമമായിത്തീരാറുള്ള മുറയ്ക്കാണ് "ദ്രാവിഡം" എന്നത് ഭാഷാശാഖയ്ക്ക് പൊതുപ്പേരായിച്ചമഞ്ഞത്.
സംസ്കൃതഗ്രന്ഥകാരന്മാര്‍ ദാക്ഷിണാത്യഭാഷകളെ "ആന്ധ്രദ്രാവിഡങ്ങള്‍" എന്നും വ്യവഹരിച്ചുകണ്ടിട്ടുണ്ട്. ഇത് ആന്ധ്രഭാഷയായ തെലുങ്കിന് തമിഴിനോടുള്ള അകല്‍ച്ചയെ ആസ്പദമാക്കിച്ചെയ്തതായിരിക്കാം.
8. മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹൂല്യം കണ്ടു ഭ്രമിച്ച് പ്രമാണികന്മാരായ ഗ്രന്ഥകാരന്മാര്‍പോലും സംസ്കൃതത്തില്‍ ദ്രാവിഡം കലര്‍ന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ ദ്രാവിഡസംസ്കൃതങ്ങള്‍ ഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഭാഷകള്‍ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങള്‍ ഇവിടെ എടുത്തു കാണിക്കാം. ഒരു വര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായം മററുവര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായത്തോടു നിത്യസംസര്‍ഗ്ഗം ചെയ്യുമ്പോള്‍ രണ്ടു വര്‍ഗ്ഗങ്ങളുടെയും വേഷഭൂഷാദികള്‍, ലൌകികാചാരങ്ങള്‍, നടപടിക്രമങ്ങള്‍ - ഇതെല്ലാം കൂടിക്കലര്‍ന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാല്‍ അങ്ങനെ വരുമ്പോഴും മതാചാരങ്ങള്‍, കുടുംബപാരമ്പര്യങ്ങള്‍, അവകാശക്രമങ്ങള്‍ മുതലായവ അപൂര്‍വ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികള്‍ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തില്‍ ആര്യന്മാരുടെ പരിഷ്കാരോല്‍ക്കര്‍ഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങള്‍കൂടി മാറിപ്പോയി; എങ്കിലും ഭാഷകള്‍ക്ക് ബാഹ്യവേഷസ്ഥാനം വഹിക്കുന്ന ശബ്ദങ്ങളിലല്ലാതെ ആന്തരതത്വമായ വ്യാകരമത്തില്‍ യാതൊരു മാററവും ഉണ്ടായിട്ടില്ല.
9. സംസ്കൃതത്തില്‍നിന്നും പദം കടം വാങ്ങിയിട്ടുള്ളതും ചില അത്യാവശ്യങ്ങള്‍ക്കോ ആഡംബരത്തിനോ മാത്രമേ ഉള്ളു. വീടുകളില്‍ പതിവായി പെരുമാറുന്ന വാക്കുകള്‍ക്ക് സംസ്കൃത്തിലും ദ്രാവിഡത്തിലും യാതൊരു സംബന്ധവും ഇല്ലെന്ന് താഴെക്കാണിക്കുന്ന നാമങ്ങളും കൃതികളും നിപാതങ്ങളും നോക്കിയാല്‍ ബോധ്യപ്പെടും.
|
I . നാമങ്ങള്‍ |
|||||
|
|
|
|
|
|
|
|
സംസ്കൃതം |
തമിഴ് |
മലയാളം |
കര്‍ണ്ണാടകം |
തെലുങ്ക് |
തുളു |
|
|
|
|
|
|
|
|
പിതാ |
തന്തൈ |
തന്ത |
തന്തെ |
- |
- |
|
മാതാ |
തായ് |
തായ് |
തായ് |
തല്ലി |
- |
|
സൂനുഃ |
മകന്‍ |
മകന്‍ |
മഗന്‍ |
- |
മഗ |
|
ശിരഃ |
തലൈ |
തല |
തലെ |
തല |
തരെ |
|
അക്ഷി |
കണ്‍ |
കണ്ണ് |
കണ്‍ |
കന്നു |
കണ്ണ് |
|
നാസാ |
മൂക്ക് |
മൂക്ക് |
മൂഗൂ |
മൂക്ക് |
മൂക്ക് |
|
കരഃ |
കൈയ് |
കൈയ് |
കയ് |
ചേയി |
കൈയ് |
|
സൂര്യഃ |
ഞായര്‍ |
ഞായര്‍ |
നേസര്‍ |
- |
- |
|
ചന്ദ്രഃ |
തിങ്കള്‍ |
തിങ്കള്‍ |
തിങ്കള്‍ |
- |
തിങ്കള് |
|
ദ്യൌഃ |
വാന്‍ |
വാന്‍ |
ബാന്‍ |
വിന്നു |
- |
|
ദിവസഃ |
നാള്‍ |
നാള്‍ |
നാള്‍ |
നാഡു |
- |
|
രാത്രിഃ |
ഇരവു |
ഇരവ് |
ഇരുള്‍ |
ഇരുളു |
- |
|
അഗ്നിഃ |
തീ |
തീ |
തീ |
- |
തീ |
|
ഗൃഹം |
വീടു |
വീട് |
വീട് |
വീഡു |
- |
|
ഗ്രാമഃ |
ഊരു |
ഊര് |
ഊര് |
ഊരു |
ഊര് |
|
ശ്വാ |
നായ് |
നായ് |
- |
- |
നായ് |
|
|
മേല്‍ക്കാണിച്ച സംസ്കൃത നാമങ്ങളെല്ലാം തന്നെയും ഇപ്പോള്‍ മലയാളത്തില്‍ നടപ്പില്‍വന്നിട്ടുണ്ടെങ്കിലും അതുകള്‍ ആഡംബരത്തിനു വേണ്ടി സംസ്കൃതത്തില്‍ നിന്നും സ്വീകരിച്ച "തത്സമങ്ങള്‍" എന്നല്ലാതെ ഭാഷയുടെ സ്വന്തശബ്ദങ്ങളല്ല. നഖം, മുഖം, സുഖം, ദുഃഖം മുതലായ അത്യാവശ്യ പദങ്ങളും ഇപ്പോള്‍ സംസ്കൃതതത്സമങ്ങള്‍ മാത്രമായിക്കാണുന്നത് പഴയ ദ്രാവിഡപദങ്ങളെ ഉപേക്ഷിച്ചുകളഞ്ഞതിനാല്‍ മാത്രമാകുന്നു.
|
II. കൃതികള്‍ |
|||||
|
|
|
|
|
|
|
|
സംസ്കൃതം |
മലയാളം |
തമിഴ് |
കര്‍ണ്ണാടകം |
തെലുങ്ക് |
തുളു |
|
|
|
|
|
|
|
|
ഭക്ഷണം |
തിന്നുക |
- |
തിന്നു |
തിനു |
തിന് |
|
പാനം |
കുടിക്കുക |
കുടി |
കുടി |
ത്രാഗു |
- |
|
ഗമനം |
പോകുക |
പോ |
പോകു |
പോവു |
പോ |
|
സ്ഥാനം |
നില്ക്കുക |
നില്‍ |
നില്ലു |
നിലു |
- |
|
ധാവനം |
ഓടുക |
ഓടു |
ഓടു |
പാറു |
- |
|
വചനം |
ചൊല്ലുക |
ചൊല്‍ |
സൊല് |
- |
- |
|
ശ്രവണം |
കേള്‍ക്കുക |
കേള്‍ |
കേളു |
- |
കേണ് |
|
ഹനനം |
കൊല്ലുക |
കൊല്‍ |
കൊല്ലു |
- |
കെര് |
|
ആസനം |
ഇരിക്കുക |
ഇരി |
ഇരു |
- |
- |
|
ആഗമനം |
വരുക |
വരു |
ബാ |
രാക |
ബല |
|
|
|
|
|
|
|
|
III. നിപാതങ്ങള്‍ |
||
|
|
||
|
സംസ്കൃതം |
|
ദ്രാവിഡം |
|
ച |
ഉം |
ത , മ , ക ( സമുച്ചയം അര്‍ത്ഥം ) |
|
വാ |
ഓ |
ത , മ , ക , തെ ( വികല്പം അര്‍ത്ഥം ) |
|
ഏവ |
ഏ |
ത , മ , ക , തു , തെ ( അവധാരണം ) |
|
|
|
|
|
സര്‍വ്വനാമങ്ങളെല്ലാം ദ്രാവിഡങ്ങളില്‍ ഏകരൂപങ്ങളും സംസ്കൃതത്തില്‍ നിന്നു ഭിന്നങ്ങളുമാണ് . |
||
|
|
||
|
IV . സര്‍വ്വനാമങ്ങള്‍ |
|||
|
സംസ്കൃതം |
ദ്രാവിഡം |
സംസ്കൃതം |
ദ്രാവിഡം |
|
തദ് |
അ |
ത്വ , യുഷ്മദ് |
നിന്‍ |
|
ഏതദ് |
ഇ |
മ , അസ്മദ് |
എന്‍ |
|
കിമ് |
എ |
അസദ് |
ഉ |
10. ഇനി വ്യാകരണത്തിന്റെ ഏര്‍പ്പാടുകളെപ്പറ്റി നോക്കാം.
1. ഏഴു വിഭക്തി, ഒാരോന്നിനും മുമ്മൂന്നു വചനം. ഒാരോ വചനത്തിനും പ്രതേ്യകം പ്രത്യയം എന്നു് ഇരുപത്തിയൊന്നായിപ്പിരിയുന്ന സംസ്കൃതത്തിലെ രൂപാവലീകോലാഹലമൊന്നും ദ്രാവിഡങ്ങള്‍ക്കില്ല. രൂപനിഷ്പാദനത്തിലും ആദ്യത്തെ അഞ്ചുവചനം ദൃഢം, ശേഷമെല്ലാം ശിഥിലം എന്നുള്ള പ്രക്രിയാഭേദമില്ല. ദ്രാവിഡങ്ങളിലാകട്ടെ, പ്രഥമയ്ക്കു് പ്രത്യയം ഇല്ല. ശേഷം എല്ലാ വിഭക്തികളിലും പ്രകൃതി ഒന്നുപോലെതന്നെ. വചനം രണ്ടേ ഉള്ളൂ; അതിനുള്ള പ്രത്യയം ഒന്നു വേറെ ആകുകയാല്‍ വിഭക്തിപ്രത്യയം വചനം തോറും മാറേണ്ട. വിഭക്തിസംബന്ധം കുറിക്കുന്നതിനു് പ്രത്യയം മാത്രമല്ല, ഗതികളും ഉണ്ടു്. "മിടുക്കന്മാരെക്കൊണ്ട്' എന്ന വിഭക്തിരൂപം അപഗ്രഥിച്ചു നോക്കുക:
സംസ്കൃതത്തിലാകട്ടെ "പടുംഭിഃ' എന്നതില്‍ "ഭിസ്' എന്ന ഒരു പ്രത്യയം മാത്രമേ ഉള്ളു, ഇവയെല്ലാം കുറിക്കുന്നതിനു്. എന്നു മാത്രമല്ല, ആ പ്രത്യയത്തിനുതന്നെ, കര്‍ത്താവു്, ഹേതു, സാഹിത്യം, ദ്വാരത എന്നീ അര്‍ത്ഥങ്ങലും ആവാം.
2. സംസ്കൃതത്തിലല്ലാതെദ്രാവിഡങ്ങളില്‍ വികരണഭേദം, പദഭേദം, (ആത്മനേപദപരസ്മെ പദങ്ങള്‍), കര്‍ത്തരി, കര്‍മ്മണി, ഭാവേ എന്ന പ്രയോഗഭേദം ഇതൊന്നും ഇല്ല. കാലപ്രകാരങ്ങള്‍ക്കു് അവാന്തരഭേദങ്ങളും കുറയും. നിഷേധം, സമുച്ചയം, വികല്പം ഇതുകള്‍ ചെയ്യുന്ന സമ്പ്രദായം അത്യന്തഭിന്നമാണു്. പററുവിനകള്‍ക്കും സംസ്കൃതത്തിലെ ആഖ്യാതങ്ങള്‍ക്കും തമ്മില്‍ വലുതായ അന്തരമുണ്ടു്. മുററുവിനകള്‍ക്കു് (ആഖ്യാതങ്ങള്‍ക്ക്) സംസ്കൃതത്തിലില്ലാത്തതായ ലിംഗഭേദം ഒന്നു വിശേഷാല്‍ ഉണ്ടു്.
3. വ്യപേക്ഷകസര്‍വ്വനാമം ദ്രാവിഡങ്ങളില്‍ ഇല്ല. അതിന്റെ പ്രവൃത്തി പേരെച്ചം നടത്തുന്നു. അലിംഗബഹുവചനം ദ്രാവിഡത്തിനുള്ള ഒരു വിശേഷമാണു്. അചേതനവാചികളായ നാമങ്ങള്‍ക്കും അതുകളെ പരാമര്‍ശിക്കുന്ന സര്‍വ്വനാമങ്ങള്‍ക്കും ലിംഗഭേദമില്ലാത്തതും അതുപോലെതന്നെ. ഉദാഹരണം:
നപുംസകനാമങ്ങള്‍ക്കു ബഹുവചനം വേണ്ട; സംഖ്യാവിശേഷണം ചേര്‍ത്താല്‍ പ്രയോഗിക്കരുതെന്നുകൂടിയുണ്ട്: പത്തുരൂപാ, എട്ടു പശു.
4. ഭേദകങ്ങള്‍ക്കു ദ്രാവിഡത്തില്‍ ലിംഗവചനവിഭക്തികള്‍ക്കു പൊരുത്തംഇല്ല. പടു-പടീയസ്-പടിഷ്ഠ എന്ന മട്ടിലുള്ള അതിശായനരൂപവും ദ്രാവിഡഭാഷകളില്‍ ഇല്ല.
5. ദ്രാവിഡഭാഷകളുടെ സ്ഥിതി "സംശ്ലിഷ്ടകക്ഷ്യ'യിലും സംസ്കൃതത്തിന്റെ "വെകൃതകക്ഷ്യ'യിലും ആകുന്നു.
6. സംസ്കൃതത്തിലെ മഹാപ്രാണങ്ങളും ഉൗഷ്മാക്കളും ദ്രാവിഡത്തിലില്ല. ദ്രാവിഡത്തിലെ ഴ, റ, സംസ്കൃതത്തിലും ഇല്ല.
11. ഉദാത്താദിസ്വരഭേദം ദ്രാവിഡത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.
മലയാളം തമിഴിന്റെ ഒരു ഉപഭാഷയാണെന്നു് ആദ്യംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതു് പ്രധാനഭാഷയായ തമിഴില്‍നിന്നും ഭേദപ്പെട്ടു് ഒരു പ്രതേ്യകഭാഷ എന്ന നിലയില്‍ വന്നുചേര്‍ന്നതു് എത്രകാലംകൊണ്ടാണു് എന്നും അതിലേക്കുള്ള കാരണങ്ങള്‍ എന്തെല്ലാമായിരുന്നു എന്നും ആണു് ഇനി ആലോചിപ്പാനുള്ളതു്. എല്ലാ ഭാഷകള്‍ക്കും രുചിഭേദംനിമിത്തം ദേശ്യ ഭേദങ്ങള്‍ വരാറുണ്ട്; മലയാളത്തിനുതന്നെ ഇപ്പോള്‍ മദ്ധ്യമലയാളത്തിനുപുറമെ തെക്കന്‍ഭാഷ, വടക്കന്‍ഭാഷ എന്ന വകഭേദം നാം കല്‍പിക്കാറുണ്ടല്ലോ. അതുപോലെ തമിഴിനു്.
| തെന്‍ പാണ്ടി കുട്ടം കുടം കര്‍ക്കാ വേണ്‍പൂഴി
പന്‍റിയരുവാവതന്‍ വടക്കു നന്‍റായ ചീതം മലാടു പുനനാടു ചെന്തമിഴ്ചേ രേതമില്‍ പന്നിരുനാട്ടെണ്‍. |
എന്ന വചനപ്രകാരം പന്ത്രണ്ടു നാടുകളിലായിട്ടു് ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ മധുരജില്ലയില്‍ നടപ്പായിരുന്ന ഭാഷയ്ക്കു് "ചെന്തമിഴ്' എന്നും മേല്‍പറഞ്ഞ പന്ത്രണ്ടുദേശങ്ങളില്‍ നടപ്പായിരുന്ന ഭാഷയ്ക്കു് കൊടുന്തമിഴു് എന്നും ആണു് തമിഴുഗ്രന്ഥകാരന്മാര്‍ പേര്‍ കൊടുത്തിരുന്നതു്. പന്ത്രണ്ടുദേശങ്ങള്‍ എടുത്തു പറഞ്ഞതില്‍ കുട്ടം, കുടം, കര്‍ക്കാ, വേ, പൂഴി ഈ അഞ്ചും ഇന്നത്തെ കേരളഖണ്ഡത്തില്‍ ഉള്‍പ്പെട്ടവയാണു്. ഈ അഞ്ചു നാടുകളിലെ കൊടുന്തമിഴു് മലയാളമായി പരിണമിക്കുവാനുള്ള കാരണമെന്ത്?
(1) മലയാളദേശത്തിന്റെ കിടപ്പു് കിഴക്കേ അതിര്‍ത്തിമുഴുവന്‍ വ്യാപിക്കുന്ന പര്‍വ്വതപംക്തികൊണ്ടു മറ്റു തമിഴുനാടുകളില്‍നിന്നും വേര്‍പെട്ടു് ഒറ്റതിരിഞ്ഞായിപ്പോയത്:
ആദികാലത്തു് തെക്കേ ഇന്‍ഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതില്‍ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉള്‍പ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അനേ്യാന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേല്‍ക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ചു് മേല്‍ക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശര്‍ക്കു പുറമേ പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടു്. ഈ രാജ്യപരിവര്‍ത്തനകോലാഹലങ്ങളില്‍ എല്ലാ തമിഴ്നാടുകള്‍ക്കും ഒഴിക്കുവാന്‍ പാടില്ലാത്തവിധത്തില്‍ പരസ്പരസംസര്‍ഗ്ഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണ സമ്പ്രദായവും പ്രസ്താവയോഗ്യമാണു്. രാജധാനിയും അതിനു ചുറ്റുമുള്ള ദേശവും മാത്രമേ നേരേ രാജാവിന്റെ കീഴില്‍ വര്‍ത്തിച്ചിരുന്നുള്ളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദേ്യാഗസ്ഥന്മാരാണു് ഭരിച്ചുവന്നതു്. ഒാരോ രാജ്യവും നാടുകളായി വിഭജിച്ചു് ഒാരോ നാട്ടിനും ഭരിക്കുന്നതിനു് അധികാരികളായി പ്രഭുക്കന്മാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാര്‍ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചുകൊണ്ടിരുന്നതിനാല്‍ അവരില്‍ ചിലര്‍ പ്രബലന്മാരായിത്തീര്‍ന്നു് പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ടു കാര്യത്തില്‍ സ്വതന്ത്രന്മാരായിത്തീരുകയും ചെയ്തിട്ടുണ്ടു്. ഇക്കൂട്ടത്തില്‍ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവന്‍ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴുഗ്രന്ഥങ്ങളില്‍ പല കഥകളും കാണുന്നുണ്ടു്. എന്നുവേണ്ട "പതിറ്റിപ്പത്ത്' എന്ന തമിഴുകാവ്യം ചേരരാജാക്കന്മാരുടെയും മലയാളനാടുകള്‍ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വര്‍ണ്ണിച്ചു് മലയാളനാട്ടില്‍ ഉണ്ടായിരുന്ന കവികള്‍ നിര്‍മ്മിച്ചിട്ടുള്ളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകള്‍ ഇപ്പോഴും നടപ്പുണ്ടു്. ഇതില്‍ ഏഴാമത്തെ പാട്ടു് "ചെല്വക്കടുങ്കോ വാഴിയാതന്‍' എന്ന ചേരരാജാവിനെ സംബോധനം ചെയ്തു് "കപിലര്‍' എന്ന ബ്രാഹ്മണകവി ഉണ്ടാക്കിയിട്ടുള്ളതാണു്. ഇക്കവി പാണ്ടിയില്‍ തിരുവടവൂര്‍ എന്ന ദേശത്തു ജനിച്ചു്, മലയാളത്തില്‍വന്നു താമസിച്ച ആളും "പൊയ്യു പറയാത്തവന്‍' എന്നര്‍ത്ഥമായ "പൊയ്യാനാവിര്‍ക്കപിലര്‍' എന്ന വിരുതുപേര്‍ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്മാരാണു നായകന്മാര്‍. "എെങ്കുറുനൂറു', ചിലപ്പതികാരം' മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകള്‍ ഉണ്ടു്. അടുത്തകാലത്തു് കൊല്ലവര്‍ഷാരംഭംവരെ തമിഴില്‍ കവിപാടീട്ടുള്ള കേരളീയരെക്കുറിച്ചു് അറിവുണ്ടു്. "എെയ്യനരിതനാര്‍' എന്ന കേരളീയതമിഴ്കവി ക്രിസ്ത്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. "മുകുന്ദമാല' എന്ന സംസ്കൃതസ്തോത്രത്തിന്റെ കര്‍ത്താവായ കുലശേഖര ആള്‍വാരെപ്പറ്റി തിരുവിതാംകൂര്‍കാര്‍ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴുഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്.
മേല്‍ക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴില്‍ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളില്‍ ചെന്തമിഴില്‍നിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാര്‍), പദങ്ങളും (പോത്തു്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാല്‍ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍ ഒന്നായിട്ടാണു് തമിഴര്‍ ഇന്നും പറഞ്ഞുവരുന്നതു്. മറ്റു തമിഴുനാടുകള്‍ക്കൊപ്പം മലനാട്ടിലും മൂവരശരില്‍ ഒരാള്‍ ഭരിക്കുക എന്ന ഏര്‍പ്പാടു് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോല്‍പത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാര്‍ തന്നെ രാജപ്രതിനിധികള്‍ എന്നല്ലാതെ സാക്ഷാല്‍ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാര്‍ മൂവരശരില്‍ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാല്‍ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങള്‍ ക്ഷയിക്കുകയും ഒന്നു മറ്റൊന്നില്‍ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വര്‍ഷത്തില്‍ മലിക്കു് കഫൂര്‍ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇന്‍ഡ്യയില്‍ കടന്നു് രാജ്യമാസകലം കൊള്ളചെയ്തു് സര്‍വ്വസ്വവും കുത്തിക്കവര്‍ന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയില്‍ കൊല്ലത്തു് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവര്‍മ്മകുലശേഖരരാജാവു് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ചു് കാഞ്ചീപുരരാജധാനിയില്‍ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാല്‍ കേരളീയരുടെ ദുര്‍ഭാഗ്യത്താല്‍ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേല്‍ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാര്‍ക്കും ആര്‍ക്കാട്ടിലെ നഭാക്കന്മാര്‍ക്കും മറ്റും ശക്തിയും ഉൗര്‍ജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിന്‍ഡ്യാക്കമ്പനിക്കാര്‍ ടിപ്പുവിനെ ജയിച്ചു് മലബാറില്‍ പ്രവേശിച്ചതു വരെ ഉള്ള ദീര്‍ഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാല്‍ ഉള്ള ശാസനയില്‍ ഉള്‍പ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.
""ഒടുവിലത്തെ പെരുമാള്‍, ഭാസ്കരരവിവര്‍മ്മചേരമാന്‍പെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തു എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതല്‍ മലയാളത്തുകാര്‍ക്കു പാണ്ടിക്കാരുമായുള്ള നിത്യസംസര്‍ഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു് ഒരുത്തര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാര്‍ഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതല്‍ തങ്ങള്‍ക്കു് ഒരു വലിയ പ്രതിബന്ധമായിട്ടും തീര്‍ന്നു. തീര്‍ത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാര്‍ മലയിടുക്കുകളിലുള്ള ദുര്‍ഘടവഴികളില്‍ക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂര്‍വ്വമായിത്തുടങ്ങി. രണ്ടു സംഘക്കാര്‍ക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോള്‍ അവരവരുടെ ഭാഷകള്‍ക്കും ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളില്‍ തുലോം പ്രബലപ്പെട്ട മാറ്റങ്ങള്‍ മലയാളത്തിലെ കൊടുന്തമിഴില്‍ കടന്നുകൂടി.
(2) മറുനാട്ടുകാര്‍ക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാര്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ക്കു് ഒരു പ്രതേ്യക സംഘമായിതിരിയുന്നതിനുണ്ടായ സൗകര്യം:
മരുമക്കത്തായം, മുന്‍കുടുമ, മുണ്ടുടുപ്പു് മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും ഈ നാട്ടില്‍ പുത്തനായിട്ടുണ്ടായതല്ല. "പതിറ്റിപ്പത്തി'ല്‍ പ്രസംസിച്ചിരിക്കുന്ന പ്രഭുക്കന്മാരും രാജാക്കന്മാരും മരുമക്കത്തായം അനുഷ്ഠിച്ചിരുന്നവരാണെന്നു് ആ ഗ്രന്ഥത്തില്‍ത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. നിത്യസഹവാസം ഉണ്ടായിരുന്നകാലത്തു് ഈവക വെലക്ഷണ്യങ്ങളൊന്നും ഒരു വിശേഷവിധിയായി പാണ്ടിക്കാര്‍ ഗണിച്ചിരുന്നില്ല. എങ്കിലും ഇതുകളില്‍ അവര്‍ക്കു തൃപ്തി പോരായിരുന്നു എന്നു തെളിയുന്നുണ്ടു്. "മലയാളനാടു വാഴുന്നതിനു് രാജാക്കന്മാരില്ലാതെ വന്നിട്ടു് നമ്പൂരിമാര്‍ അപ്പോഴപ്പോള്‍ പരദേശത്തുചെന്നു് പെരുമാക്കന്മാരെ അവരോധിച്ചുകൊണ്ടുവന്നിരുന്നു' എന്നു് കേരളോല്‍പത്തിക്കാരന്‍ ഘോഷിക്കുന്ന എെതിഹ്യത്തിനു് നിദാനം ഈ നീരസം ആയിരിക്കണമെന്നു് ഉൗഹിപ്പാന്‍ വഴിയുണ്ടു്. പരശുരാമനെ പഴിപറഞ്ഞു് നമ്പൂരിമാര്‍ ക്ഷത്രിയരാജാക്കന്മാരെ സ്വജാതിയില്‍ വിവാഹംചെയ്തു മക്കത്തായം അനുഷ്ഠിപ്പാന്‍ അനുവദിക്കാതിരുന്നതു് തങ്ങളുടെ ശക്തിക്കു കുറവുവന്നേക്കുമോ എന്നു ശങ്കിച്ചിട്ടായിരിക്കാം. "പാണ്ഡ്യചോളരാജ്യങ്ങള്‍കൂടി ജയിച്ചു് വേഗവതീ (വെകാ) തീരത്തുവച്ചു രാജ്യാഭിഷേകംചെയ്ത ദേശിംഗനാട്ടിലെ രവിവര്‍മ്മ കുലശേഖരന്‍' ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ സന്താനങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നറിവാന്‍ മാര്‍ഗ്ഗം കാണുന്നില്ല. ഏതായാലും "മരുമക്കത്തായം മുതലായ അനാചാരങ്ങള്‍ മലയാളരാജ്യത്തെ ഒറ്റതിരിക്കുന്നതിനും അതുവഴിയായി മലയാളഭാഷയെ തമിഴില്‍നിന്നു് അകറ്റുന്നതിനും സഹായിച്ചു' എന്നു നിശ്ചയമാണു്.
(3) നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:
ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാര്‍ തെക്കേ ഇന്‍ഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാല്‍ അവര്‍ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണര്‍ ഗ്രാമമടച്ചു് കേരളത്തിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണു്. അക്കാലത്തു് കദംബരാജവംശത്തിന്റെ പ്രവര്‍ത്തകനായ മയൂരവര്‍മ്മരാജാവു് ഗോകര്‍ണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാര്‍പ്പിച്ചതായിട്ടു് ലക്ഷ്യങ്ങള്‍ ഉണ്ടു്. അതിനുശേഷം പാണ്ഡ്യന്‍, ചോളന്‍ മുതലായ മറ്റു രാജാക്കന്മാരും അവരില്‍നിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തില്‍ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ടു്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടു്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഒൗദാര്യമുള്ള നാട്ടുകാര്‍ തങ്ങള്‍ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാര്‍ക്കു് സല്‍ക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂര്‍വ്വം ദാനംചെയ്യുവാന്‍ മടിക്കുമെന്നു സന്ദേഹിക്കുവാന്‍ പോലും ഇടയില്ല. അതിനാല്‍ നമ്പൂരിമാര്‍ക്കു് സ്വഗ്രാമങ്ങളില്‍ സര്‍വ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധേ്യ ഇന്‍ഡ്യ സന്ദര്‍ശിച്ച ഹിയൃൂങ്സാങു് എന്ന ചീനദേശ്യനായ തീര്‍ത്ഥയാത്രക്കാരന്‍ തെക്കേ ഇന്‍ഡ്യയില്‍ പറയത്തക്കതായ ആര്യജനനിവേശങ്ങള്‍ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ല്‍ വീരരാഘവചക്രവര്‍ത്തി കൊടുങ്ങല്ലൂര്‍വച്ചു് ഇരവികോര്‍ത്താന്‍ എന്ന കച്ചവടക്കാരനു് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തില്‍ പന്നിയൂര്‍, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയില്‍ സാക്ഷിവച്ചുകാണുന്നതിനാല്‍ 774-ാമാണ്ടിനിടയ്ക്കു് നമ്പൂരിമാര്‍ക്കു് കേരളത്തില്‍ പറയത്തക്ക ചില അധികാരങ്ങള്‍ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവര്‍മ്മ രാജാവു് ആറാംശതവര്‍ഷാരംഭത്തില്‍ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുനോക്കുമ്പോള്‍, 600 മുതല്‍ 774 വരെയുള്ള ഒന്നേമുക്കാല്‍ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാര്‍ കേരളത്തില്‍ പ്രതിഷ്ഠ ഉറപ്പിച്ചതു് എന്നു് ഉൗഹിക്കാവുന്നതാണു്. കൊല്ലവര്‍ഷാരംഭവത്സരമായ 825-ാം വര്‍ഷത്തിനോടടുത്താണു് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണു് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികള്‍ അവതരിച്ചു ദിഗ്വിജയംചെയ്തു് അദെ്വതശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളില്‍ ഒന്നിന്റെ സ്മാരകമായിട്ടാണു് കൊല്ലവര്‍ഷം എന്നൊരബ്ദം ആരംഭിച്ചതു് എന്നുംകൂടി പ്രബലമായ അഭിപ്രായമുണ്ടു്. മൂവരശരുടെ കുലങ്ങള്‍ ക്ഷയിച്ചു് തെക്കേ ഇന്‍ഡ്യയില്‍ രാജ്യാവകാശ വഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്ഥയും ആരംഭിച്ചതു് ഈ ഘട്ടത്തിനു സമീപിച്ചാണു്.
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാര്‍ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേല്‍ക്കാണിച്ച സംഭവങ്ങള്‍ അവരുടെ ഉയര്‍ന്നതരം ആശകള്‍ക്കു് അനുകൂലിച്ചു. പ്രതേ്യകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങള്‍ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ടു് ക്ഷത്രിയരാജാക്കന്മാര്‍ നിര്‍ബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറര്‍', "പതിനായിരത്താര്‍' എന്നും മറ്റും പറയുന്ന നായര്‍യോഗക്കാരാകട്ടെ പ്രസ്തുത സംഗതിയില്‍ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകള്‍ നാട്ടില്‍ കുടി പാര്‍ക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീര്‍ത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും ഈ നമ്പൂരിമാര്‍ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാര്‍ഗ്ഗങ്ങളെല്ലാം തങ്ങളുടെ കെവശമായിരുന്നു എന്നതു് ഇവര്‍ക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തില്‍ നവാഭ്യാഗതന്മാരായ ആര്യന്മാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വര്‍ഗ്ഗങ്ങള്‍ക്കു് കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടുംകൂടിച്ചേര്‍ന്നു് ഒരു കഷായമായി. യോഗം നന്നായി ചേര്‍ന്നതിനാല്‍ കഷായത്തിനു് വീര്യം സ്വയമേ കൂടുതലായിരുന്നു. പോരെങ്കില്‍ നസ്രാണി ക്രിസ്ത്യാനികള്‍ അതിനു് ഒരു മേമ്പൊടിയും ചേര്‍ത്തു. അതു സേവിക്കയാല്‍ കേരളലക്ഷ്മിക്കു് ശരീരപുഷ്ടിയും ബുദ്ധിവികാസവും ഒാജസ്സും വര്‍ദ്ധിക്കുകയും ചെയ്തു. പാണ്ഡ്യചോളദേശങ്ങളിലേക്കാള്‍ കേരളത്തില്‍ ആര്യദ്രാവിഡവ്യതികരത്തിനു് യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുള്ള ആര്യരക്തസംബന്ധം മറ്റു ദേശങ്ങളില്‍ ഇത്രത്തോളം ദ്രാവിഡര്‍ക്കു് സിദ്ധിക്കുവാന്‍ സൗകര്യം ലഭിച്ചില്ല. അതിനാല്‍ കേരളീയരുടെ ആര്യപരിഷ്കാരത്തിനു് അതനുസരിച്ചു് ഒരു മാറ്റുകൂടുമെന്നു് സമ്മതിക്കേണ്ടതുണ്ടു്. "നമ്പൂരിമാര്‍ നാട്ടുകാരോടു് യോജിപ്പാന്‍വേണ്ടി വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്കു് ലോപം വരുത്തി' എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാര്‍ത്ഥം നിഷ്പക്ഷപാതമായി ആലോചിക്കുന്നതായാല്‍ സ്മൃതിയില്‍ വികല്‍പം അനുവദിച്ചിട്ടുള്ളിടത്തു് മറ്റു നാട്ടുകാര്‍ ആദരിക്കാത്ത കോടികളെ ഇവര്‍ സ്വീകരിച്ചു എന്നേ ഉള്ളു. "ജേ്യഷ്ഠഭ്രാതാവിനുമാത്രം വെദികഗാര്‍ഹസ്ഥ്യം; ശേഷം പേര്‍ക്കു സ്നാതകവൃത്തി മതി' എന്നു് ഒരു സൗകര്യം അവര്‍ നടപ്പാക്കി എങ്കില്‍ അതിനുപകരം ബ്രഹ്മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിര്‍ബന്ധങ്ങളും ചെയ്തുവച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്കയാല്‍ കന്യകമാര്‍ വയസ്സു ചെന്നിരിക്കാറുണ്ടെങ്കില്‍ വിധവകള്‍ക്കു് ശിരോമുണ്ഡനാദികള്‍ വേണ്ടെന്നു കല്‍പിച്ചിട്ടുമുണ്ടു്. ഈവക ആചാരപരിവര്‍ത്തനങ്ങള്‍ ലഹളയൊന്നുംകൂടാതെ രമ്യമായി നടന്നതില്‍ ആശ്ചര്യം തോന്നുന്നു. ഒഴുകിവരുന്ന നദി കായലില്‍ ചെന്നുചേരുമ്പോലെ വന്നുകയറിയവരായ ആര്യര്‍ ഇരിപ്പുകാരായ ദ്രാവിഡരില്‍ ലയിച്ചതേ ഉള്ളു. ഭിന്നവര്‍ഗ്ഗക്കാരായ ജനങ്ങള്‍ കൂടിക്കലര്‍ന്നതുപോലെ അവരുടെ ഭാഷകളും യഥായോഗ്യം യോജിച്ചു. "ദ്രവിഡഹിമഗിരിഗളിത' യായ കൊടുന്തമിഴ്ഭാഷ ഈ വിധത്തില്‍ "സംസ്കൃതവാണീകളിന്ദജാമിളിത' യായിട്ടു് മലയാളമായി ചമഞ്ഞു. കാളിന്ദീസംഗമം ഗംഗയ്ക്കു് പുഷ്ടികരവും മാഹാത്മ്യഹേതുകവും ആണെന്നു വിചാരിക്കുന്ന പക്ഷം മലയാളത്തിനു് കൊടുന്തമിഴായിരുന്ന അവസ്ഥയെക്കാള്‍ ഉല്‍ക്കര്‍ഷവും കല്‍പിക്കാവുന്നതാണു്.
12. ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു് ആലോചിപ്പാനുള്ളതു്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കല്‍പിക്കുന്നതിനു് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങള്‍ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകള്‍ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാല്‍ ഇന്ന ഇന്ന ഇനങ്ങളില്‍ മലയാളം തമിഴില്‍നിന്നു വ്യത്യാസപ്പെടും എന്നു് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങള്‍ ഉണ്ടെന്നു കാണിച്ചാല്‍ മാത്രമേ മലയാളത്തിനു് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങള്‍ അനുസരിച്ചു് മലയാളം തമിഴില്‍നിന്നു വേര്‍തിരിയുന്നു.
(1) അനുനാസികാതിപ്രസരം (2) തവര്‍ഗ്ഗോപമര്‍ദ്ദം അല്ലെങ്കില്‍ താലവ്യാദേശം (3) സ്വരസംവരണം (4) പുരുഷഭേദനിരാസം (5) ഖിലോപസംഗ്രഹം (6) അംഗഭംഗം.
ഉള്ളടക്കം |
[തിരുത്തുക] 1. അനുനാസികാതിപ്രസരം:
അനുനാസികവര്‍ണ്ണം തനിക്കു് അടുത്തു പിന്നാലേ വരുന്ന വര്‍ണ്ണം ഖരമാണെങ്കില്‍ അതിനെക്കൂടി കടന്നുകയറി ആക്രമിച്ചു് അനുനാസികമാക്കിത്തീര്‍ക്കും; അനുനാസികം മുമ്പും ഖരം പിമ്പും ആയി കൂട്ടക്ഷരം വന്നാല്‍ അനുനാസികം ഇരട്ടിച്ചഫലംചെയ്യും; ഖരത്തിന്റെ ഉച്ചാരണം വേര്‍തിരിച്ചു കേള്‍ക്കാതെ ആകും. അതിനാല്‍,
ങ്‌ക= ങ്ങ; ഞ്ച= ഞ്ഞ; ന്‌ത= ന്ന; മ്‌പ= മ്മ; ന്‌റ= ന്ന.
ഉദാഹരണം:
നിങ്കള്‍ = നിങ്ങള്‍ വന്താന്‍ = വന്നാന്‍
നെഞ്ചു് = നെഞ്ഞു് തിരുമ്പുക = തിരുമ്മുക
തിന്താന്‍ = തിന്നാന്‍ പഞ്ചി = പഞ്ഞി
ചിമ്പുക = ചിമ്മുക ചെന്‍റാന്‍ = ചെന്നാന്‍
മാങ്കായു് = മാങ്ങാ ഒന്‍റു = ഒന്ന്
പഞ്ചം = പഞ്ഞം കന്‍റു = കന്നു്.
ഖരവര്‍ണ്ണം ഒരു പ്രത്യയത്തിന്റെ ആദ്യക്ഷരമായി വരുന്നിടത്തെല്ലാം ഈ നിയമം സാര്‍വ്വത്രികമായിക്കാണും. അങ്ങനെയുള്ള പ്രത്യയങ്ങള്‍ രണ്ടെണ്ണം ഉണ്ട്- "തു' എന്ന ഭൂതകാലചിഹ്നം, "കള്‍' എന്ന ബഹുവചനം; മറ്റുള്ളിടത്തു് ഈ നിയമം ചിലപ്പോള്‍ പ്രവര്‍ത്തിക്കുമെന്നേ ഉള്ളൂ. അനുനാസികത്തിനു് അടുത്തുവരുന്ന വര്‍ണ്ണത്തെക്കൂടി തന്നില്‍ ലയിപ്പിച്ചു് സാരൂപ്യം കൊടുക്കത്തക്ക ഒരു പ്രഭാവശക്തി മലയാളത്തില്‍ കടന്നുകൂടുകയാല്‍ അതു് മലയാളികളുടെ സംസ്കൃതോച്ചാരണത്തെയും ബാധിക്കാറുണ്ടു്. സംസ്കൃതത്തിലാകുമ്പോള്‍ ഖരത്തെക്കാളധികം മൃദുവിനാണു് ഈ മാറ്റം സംഭവിക്കുക:
മങ്ഗലം- മങ്ങലം; അഞ്ജനം -- അഞ്ഞനം; മണ്ഡപം -- മണ്ണപം; ചന്ദനം -- ചന്നനം; അമ്ബാ -- അമ്മ.
എന്നാല്‍ തദ്ഭവങ്ങളിലല്ലാതെ തത്സമങ്ങളില്‍ അനുനാസികാതിപ്രസരം എഴുതുമ്പോള്‍ ചെയ്യാറില്ല.
[തിരുത്തുക] 2. തവര്‍ഗ്ഗോപമര്‍ദ്ദം അല്ലെങ്കില്‍ താലവ്യാദേശം:
തവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ തമിഴക്ഷരമാലപ്രകാരം "ത', "ന' എന്നു് രണ്ടു വര്‍ണ്ണങ്ങളേ ഉള്ളല്ലോ. ഇവയെ യഥായോഗം കൂട്ടിച്ചേര്‍ത്താല്‍ "ത്ത', "ന്ന', "ന്ത' എന്നു മൂന്നു കൂട്ടക്ഷരം കൂടിയുണ്ടാകും. ഇതുകള്‍ക്കു മുന്‍വരുന്ന സ്വരം "അ', "ഇ', "എ', "എെ' എന്ന താലവ്യങ്ങളില്‍ ഏതെങ്കിലുമായാല്‍ അതിന്റെ താലവ്യധര്‍മ്മം ഈ ദന്ത്യങ്ങളില്‍ക്കൂടി വ്യാപിച്ചു് അതുകളെക്കൂടി താലവ്യങ്ങളാക്കും. ദന്ത്യത്തിനു് താലവ്യാദേശം ചെയ്യുകയാലാണു് ഈ നയത്തിനു് "താലവ്യാദേശം' എന്നുകൂടി പേരിട്ടതു്. ആദേശം ചെയ്യുന്നതു് പൊരുത്തം നോക്കി വേണം. എങ്ങനെ എന്നാല്‍:
ത -- ച്ച ന -- ഞ
ത്ത -- ച്ച ന്ന -- ഞ്ഞ
ന്ത-ഞ്ച
ഈ നയവും പ്രത്യയങ്ങളെ സംബന്ധിച്ചിടത്തോളമേ സാര്‍വ്വത്രികമായി കാണുകയുള്ളു. അതിനാല്‍ "ത്തു', "ന്തു' എന്നവസാനിക്കുന്ന ഭൂതകാലരൂപങ്ങളാണു് ഇവിടെ മുഖേ്യാദാഹരണങ്ങള്‍. "ന്ത' എന്നതു് "ഞ്ച' എന്നു മാറുമ്പോള്‍ മുന്‍ചൊന്ന അനുനാസികാതിപ്രസരംകൂടി വന്നു് അവസാനത്തില്‍ "ഞ്ഞ' എന്നു കലാശിക്കും എന്നോര്‍ക്കുക:
അല -- അലെന്താന്‍= അലഞ്ചാന്‍= അലഞ്ഞാന്‍
അറി -- അറിന്താന്‍= അറിഞ്ചാന്‍= അറിഞ്ഞാന്‍
പിടി -- പിടിത്താന്‍= പിടിച്ചാന്‍
വെ -- വെത്താന്‍= വെച്ചാന്‍ (വെച്ചാന്‍, വച്ചാന്‍)
വാ -- വായ്ത്തു= വായ്ച്ചു
ചീ -- ചീന്തു= ചീഞ്ചു= ചീഞ്ഞു
തേ -- തേന്തു= തേഞ്ചു= തേഞ്ഞു
എെന്തു് = അഞ്ചു് നെരുക്കം = ഞെരുക്കം
നാന്‍ = ഞാന്‍ നണ്ടു = ഞണ്ട്
നരമ്പു = ഞരമ്പു്
[തിരുത്തുക] 3. സ്വരസംവരണം:
സ്വരങ്ങളെ വേണ്ടിടത്തോളം വിട്ടു് തുറന്നു് വെളിവായിട്ടു് ഉച്ചരിക്കാതെ അടച്ചൊതുക്കിപ്പിടിച്ചു് ഉച്ചരിക്കുകയാകുന്നു ഇതിന്റെ സ്വഭാവം.
a) ഉകാരോച്ചാരണത്തിലാണു് ഇതു പ്രധാനമായി കാണുന്നതു്. സംവരണം ചെയ്ത (മൂടിപ്പിടിച്ച്) ഉച്ചരിക്കുന്നതുകൊണ്ടു് അതിനു "സംവൃതോകാരം' എന്നു പേര്‍ കൊടുത്തിരിക്കുന്നു. ഇതു തമിഴിലും ഇല്ലാത്തതല്ല. എന്നാല്‍ തമിഴില്‍ ഇതു് ഒരു ഉച്ചാരണവെലക്ഷണ്യം എന്നു മാത്രമല്ലാതെ വ്യാകരണ പ്രക്രിയയെയോ അര്‍ത്ഥത്തെയോ സ്പര്‍ശിക്കുന്നില്ല. മലയാളത്തിലാകട്ടെ മുന്‍വിനയച്ചത്തിനും മുറ്റുവിനയ്ക്കും ഉള്ള ഭേദം കുറിക്കുന്നതു പലേടത്തും ഉകാരത്തിന്റെ ധ്വനിഭേദംകൊണ്ടാണു്. ശരിയായ വിവൃതോകാരമായാല്‍ "മുറ്റുവിന' എന്നു പറയുന്ന ആഖ്യാതരൂപം; സംവൃതോകാരമായാല്‍ "മുന്‍വിനയെച്ചം' എന്നു പറയുന്ന പൂര്‍വ്വകാലക്രിയാംഗം എന്നാകുന്നു നിയമം:
മുറ്റുവിന -- കണ്ടു; മുന്‍വിനയെച്ചം -- കണ്ടു്.
മുറ്റുവിന -- കേട്ടു; മുന്‍വിനയെച്ചം -- കേട്ടു്.
സംജ്ഞാപദം -- വേലു; ആയുധം -- വേലു്.
സംജ്ഞാപദം -- ചങ്കു; ഹൃദയം -- ചങ്കു്.
സംവൃത്തെ ഒതു സ്വരമായി ഗണിക്കാറില്ല. കേവലമായ വ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തുന്നതിനുള്ള അസൗകര്യം പരിഹരിപ്പാന്‍വേണ്ടി കൊടുക്കുന്ന ഒരു സ്വരലാഞ്ഛനയെന്നേ വ്യാകരണത്തില്‍ അതിനെ കല്‍പിച്ചിട്ടുള്ളു. അതിനാല്‍ മറ്റൊരു സ്വരം അടുത്തുവന്നാല്‍ ഇതു സര്‍വ്വത്ര ലോപിക്കും; ദ്വിത്വത്തിനും മറ്റും ഇതു നിമിത്തമാകുകയില്ല. തമിഴ്വ്യാകരണത്തിലാകട്ടെ മറ്റു സ്വരങ്ങള്‍ക്കൊപ്പം സംവൃതത്തിനും വില ഉണ്ടു്. തമിഴ്മട്ടനുസരിച്ചു് "മുത്തുക്കുട', "മാട്ടുപ്പൊങ്കല്‍' ഇത്യാദി ചില ദ്വിത്വം വരുത്തിയിട്ടുള്ള പ്രയോഗങ്ങള്‍ ഇന്നും മലയാളത്തില്‍ അവശേഷിച്ചു കിടക്കുന്നുണ്ടു്.
b) പ്രകൃതികളുടെയും പ്രത്യയങ്ങളുടെയും ഒടുവില്‍ വരുന്ന എെകാരം ചുരുങ്ങി അകാരമാകും. ഉദാ:
തമിഴു് - മഴെ ഇലെ വിലെ ഉടെയ അടെന്താന്‍ എെന്ത്
മലയാളം - മഴ ഇല വില ഉടയ അടഞ്ഞാന്‍ അഞ്ച്
ഒടുവിലത്തെ ഉദാഹരണംപോലെ അപൂര്‍വ്വമായി അന്ത്യമല്ലാത്ത എെകാരവും അകാരമായിത്തീരാറുണ്ടു്. അ+അ+ഇ എന്നു മൂന്നു സ്വരം ചേര്‍ന്നുണ്ടായ സന്ധ്യക്ഷരമാകുന്നു "എെ'കാരം എന്നാണു് സംസ്കൃതത്തില്‍ ഗണിക്കപ്പെടുന്നതു്. എന്നാല്‍ മലയാളത്തിനു തമിഴിലെ ഉച്ചാരണമാണു് ആവശ്യം.
| അമ്മുനികരം യകരമെന്‍റിവെ യെയ്തിനെയാ-
ത്തിചെക്കുമവ്വോടുവ്വും വവ്വുമൗവോരന്ന |
എന്ന നന്നൂല്‍സൂത്രത്തിന്റെ സ്വാരസ്യം നോക്കുമ്പോള്‍ എെ ഒൗ എന്ന സ്വരങ്ങളുടെ ഘടന ഇന്നവിധമെന്നു തെളിയുന്നു:
ഐ = അ+ഇ അല്ലെങ്കില്‍ അ+യ് ഔ = അ+ഉ അല്ലെങ്കില്‍ അ+വ്
ഐകാരം രണ്ടുവിധമായി പിരിക്കാവുന്നതില്‍ ആദ്യത്തേതു് കര്‍ണ്ണാടകവും രണ്ടാമത്തേതു് മലയാളവും സ്വീകരിച്ചു.
തമിഴ് മലയാളം കര്‍ണ്ണാടകം മഴെ മഴയ് മഡഇ, മഡെ
'മഴയ്' എന്ന യകാരം സന്ധിയിലേ തെളിഞ്ഞു കാണുകയുള്ളൂ. ഈ സ്വഭാവവിശേഷംകൊണ്ടു് ഇങ്ങനെ ഉണ്ടാകുന്ന അകാരത്തെ ശരിയായ അകാരത്തില്‍നിന്നും വേര്‍തിരിച്ചറിയുവാന്‍ മാര്‍ഗ്ഗമുണ്ട്:
തടെ - തട = തടയുന്നു തട-തട = തടവുന്നു
എന്ന മാതിരിയില്‍ എെകാരത്തിന്റെ സ്ഥാനത്തുവന്ന അകാരത്തിനു് സന്ധിയില്‍ യകാരവും ശുദ്ധമായതിനു വകാരവും തുണയായി വരും, ഈ ഭേദം പ്രമാണിച്ചു മലയാളത്തിലെ അകാരത്തെ "താലവ്യം' എന്നും "ശുദ്ധം' എന്നും വ്യാകരണത്തില്‍ വേര്‍തിരിക്കേണ്ടിവന്നിട്ടുണ്ടു്. തമിഴിലെ എെകാരത്തെ കര്‍ണ്ണാടകക്കാര്‍ ഏകാരമായിട്ടാണു മാറ്റുന്നതു്. അതിനാല്‍ കര്‍ണ്ണാടകസ്പര്‍ശമുള്ള മലയാളദേശങ്ങളില്‍ അടുത്തകാലംവരെ ചില രൂപങ്ങളില്‍, വിശേഷിച്ചും "ക്ക' കൊണ്ടാരംഭിക്കുന്ന പ്രത്യയം പരമാകുമ്പോള്‍ അകാരത്തിനു പകരം എകാരം എഴുതിക്കൊണ്ടിരുന്നു. "മഴെക്കു' "മറെക്കുന്നു' ഇത്യാദി. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ പലേടത്തും ഈ വിധം അച്ചടിച്ചു കാണും.
c) പൊതുനിയമം ചെയ്യത്തക്ക വിധത്തിലല്ലെങ്കിലും അകാര - എകാരങ്ങളും, ഇകാര- ഉകാരങ്ങളും ചിലയിടത്തു മാറ്റിമറിച്ചു കാണും:
തമിഴ് മലയാളം
ചൊല്ലെണം ചൊല്ലണം
പരുമാററം പെരുമാറ്റം
പടുക പെടുക
പുറാവു പിറാവു് > പ്രാവ്
പിരാന്‍ പുരാന്‍
ചൊല്ലിന്‍റാന്‍ ചൊല്ലുന്നു
നാട്ടിന്‍പുറം നാട്ടുമ്പുറം
സമയത്തിന്‍കല്‍ സമയത്തുങ്കല്‍
ഇതില്‍ "എണം' എന്നതു് "അണം' എന്നു് ആയതും, "ഇറാന്‍' എന്നതു് "ഉന്നു' ആയതും സാര്‍വ്വത്രികമാകുന്നു.
[തിരുത്തുക] 4. പുരുഷഭേദനിരാസം:
തമിഴിലെ കാലവാചകങ്ങളായ ആഖ്യാതങ്ങള്‍ക്കു് കര്‍ത്താവിനോടുള്ള പൊരുത്തത്തിനുവേണ്ടി ലിംഗം, പുരുഷന്‍, വചനം ഇതുകളെക്കുറിക്കുന്ന പ്രത്യയങ്ങളെ ചേര്‍ത്തു് രൂപഭേദം വരുത്താറുണ്ടു്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു.
തമിഴു് മലയാളം
അവന്‍ വന്താന്‍ അവന്‍
അവള്‍ വന്താള്‍ അവള്‍
അവര്‍ വന്താര്‍ അവര്‍
നീ വന്തായു് നീ വന്നു
നീങ്കള്‍ വന്തീര്‍കള്‍ നിങ്ങള്‍
നീര്‍ വന്തീര്‍ നിങ്ങള്‍
നാന്‍ വന്തേന്‍ ഞാന്‍
നാങ്കള്‍ വന്തോം ഞങ്ങള്‍
നമ്പൂരിബ്രാഹ്മണര്‍ ഇതില്‍ സഹായിച്ചിരിക്കണം. സംസ്കൃതമോ അതിന്റെ വല്ല പ്രാകൃതമോ സംസാരിച്ചുകൊണ്ടിരുന്നിരിക്കേണ്ടവരായ നമ്പൂരിമാര്‍ക്കു് ആഖ്യാതത്തിനു കര്‍ത്താവിനോടു പൊരുത്തം വേണമെന്നുള്ളതു് ഒരു അപൂര്‍വ്വസംഗതിയായി തോന്നിയിരിക്കുവാന്‍ ഇടയില്ല. എന്നാല്‍ ഈ വിഷയത്തില്‍ സംസ്കൃതത്തിനും തമിഴിനും വലിയ അന്തരം ഉണ്ടു്. സംസ്കൃതത്തില്‍ ലിംഗപ്പൊരുത്തം വേണ്ട. തമിഴില്‍അതുംകൂടി വേണം. മലയാളം ഒന്നുമേ വേണ്ടെന്നുവച്ചു. പുരുഷവചനഭേദംതന്നെ ശരിയായി നോക്കി പ്രയോഗിക്കുന്നതു ശ്രമം എന്നു വിചാരിച്ചിരുന്നവര്‍ ലിംഗഭേദം എന്നു മൂന്നാമതൊന്നുകൂടി ചേര്‍ക്കണമെന്നുവന്നപ്പോള്‍ "എന്നാല്‍ എല്ലാം ഒന്നോടെ പോകട്ടെ' എന്നു തള്ളിക്കളഞ്ഞിരിപ്പാന്‍ നല്ല ന്യായം ഉണ്ടു്. വിശേഷിച്ചും ആഖ്യാതത്തില്‍ പുരുഷാദിഭേദം കുറിക്കുന്നതിനു തമിഴിലുള്ള ഏര്‍പ്പാടു് പിഷ്ടപേഷംപോലെ കുറെ അനാവശ്യകമെന്നു തോന്നിപ്പോകാവുന്നതാണു്. "ഞാന്‍', "നീ', "മററുള്ളവര്‍' എന്നാണല്ലോ പുരുഷഭേദം. ഈ ഭേദം ക്രിയാരൂപത്തില്‍ കാണിക്കുന്നതിനു് അതാതു സര്‍വ്വനാമങ്ങളുടെ അംശങ്ങള്‍തന്നെ എടുത്തു തേച്ചുരച്ചു് "പ്രത്യയം' എന്നു പറഞ്ഞു ചേര്‍ക്കുകയാണു് എല്ലാ ഭാഷകളും ചെയ്യുന്നതു്. എന്നാല്‍ വെകൃതകക്ഷ്യയില്‍ ഇരിക്കുന്ന സംസ്കൃതം മുതലായ ഭാഷകളില്‍ പ്രത്യയസ്ഥാനം വഹിക്കുന്നതു് സര്‍വ്വനാമങ്ങളുടെ തേഞ്ഞുമാഞ്ഞ കഷണങ്ങള്‍ ആണെന്നുള്ളതു് ശബ്ദശാസ്ത്രകാരന്മാര്‍ക്കു് ഉൗഹിക്കാവുന്നതല്ലാതെ സാധാരണക്കാര്‍ക്കു സ്പഷ്ടമായി കാണാവുന്നതല്ല. സംശ്ലിഷ്ടകക്ഷ്യയില്‍ കിടക്കുന്ന തമിഴിലാകട്ടെ, സര്‍വ്വനാമങ്ങളുടെയും പുരുഷപ്രത്യയങ്ങളുടെയും അഭേദം പച്ചയായിട്ടു തെളിഞ്ഞുപോയി. സംസ്കൃതത്തില്‍:
ഏകവചനം ബഹുവചനം
സ കരോതി തേ കുര്‍വ്വന്തി
ത്വം കരോഷി യൂയം കുരുഥ
അഹം കരോമി വയം കുര്‍മ്മഃ
"അഹം' ഇത്യാദി സര്‍വ്വനാമരൂപങ്ങള്‍ക്കും "മി' ഇത്യാദി പ്രത്യയങ്ങള്‍ക്കും തമ്മില്‍ ഒരടുപ്പവും സ്ഥൂലദൃഷ്ടിയില്‍ കാണുന്നില്ല. ഇനി തമിഴിലെ സ്ഥിതി നോക്കുക:
അന്ത പൊത്തയന്‍ ഉളറിനാന്‍ നാന്‍(=ഏന്‍) ചൊന്നേന്‍ മാമനാര്‍ ചൊന്നാര്‍ നാങ്കള്‍(നോം) ചൊന്നോം നീര്‍ ചൊന്നീര്‍ അതു അപ്പടി വന്തതു നീങ്കള്‍ ചൊന്നീര്‍കള്‍
ഈ ഉദാരഹണങ്ങളില്‍ കര്‍ത്തൃസ്ഥാനത്തു നില്ക്കുന്ന സര്‍വ്വനാമങ്ങളും അതുകളില്‍ കാണുന്ന ലിംഗവചനപ്രത്യയങ്ങളും തന്നെയാണു് ആഖ്യാതരൂപങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതെന്നു സ്പഷ്ടമായി തെളിയുന്നു. "സംഖ്യാവിശേഷണം ചേര്‍ക്കുന്നപക്ഷം നപുംസകനാമങ്ങള്‍ക്കു് ബഹുവചനം വേണ്ട' എന്നു തീര്‍ച്ചപ്പെടുത്തിയിട്ടുള്ള ദ്രാവിഡഭാഷയ്ക്കു് ഈ ആവൃത്തി ഒട്ടും യോജിക്കുന്നില്ലെന്ന യുക്തി കരുതി മലയാളികള്‍ പുരുഷാദിഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചു.
വാസ്തവത്തില്‍ കാല്‍ഡെ്വല്‍സായ്പു് അഭിപ്രായപ്പെടുമ്പോലെ തമിഴില്‍ ശരിയായ ഒരാഖ്യാതരൂപമേ ഇല്ല. "പാര്‍ത്തു' എന്നതു് "പാര്‍ എന്ന പ്രകൃതിയുടെ ഭൂതകാലരൂപമാണു്. അതില്‍ "ആന്‍', "ആള്‍' എന്ന ലിംഗപ്രത്യയങ്ങളില്‍ ഒന്നുചേര്‍ത്താല്‍ അതു കര്‍ത്താവിനോടുള്ള പൊരുത്തം കൊണ്ടു് "മുററുവിന' എന്നു പറയുന്ന പ്രധാനക്രിയാപദം ആയിത്തീരും. "അ' എന്ന ചുട്ടെഴുത്തു് (പ്രഥമപുരുഷ സര്‍വ്വനാമം) ആണു് ചേര്‍ക്കുന്നതെങ്കില്‍ പററുവിനയില്‍ (അപ്രധാനക്രിയാപദങ്ങളില്‍ അല്ലെങ്കില്‍ അംഗക്രിയകളില്‍) ഉള്‍പ്പെട്ട പേരെച്ചമായി ചമയും. "നാന്‍ പാര്‍ത്ത (പാര്‍ത്തു+അ) പുസ്തകമാനതു' ഇത്യാദ്യുദാഹരണം. "പാര്‍ത്ത' എന്ന പേരെച്ചത്തില്‍ പിന്നീടു് "അന്‍', "അള്‍', "അര്‍', "തു' എന്ന ലിംഗപ്രത്യയങ്ങള്‍ ചേര്‍ത്താല്‍, "പാര്‍ത്തവന്‍', "പാര്‍ത്തവള്‍', "പാര്‍ത്തവര്‍', "പാര്‍ത്തത്' എന്ന കാരകകൃത്തുകള്‍ (ചീാശിമഹ അഴലി) ഉെണ്ടാകും. "പാര്‍ത്തു' എന്ന ഭൂതകാലരൂപം ഒരു ഭേദഗതിയും ചെയ്യാതെ തനിയേ നിന്നാല്‍ വിനയെച്ചരൂപമാണു്. ഉദാഹരണം:
"പുസ്തകം പാര്‍ത്തു ചൊല്ലറേന്‍' (ചൊല്കിറേന്‍).
ഇങ്ങനെയാണു് തമിഴ്വ്യാകരണത്തിന്റെ ഗതി. ഇതില്‍ "പാര്‍ത്തു' എന്ന രൂപം തനിയേ നിന്നാല്‍ വിനയെച്ചവും "ആന്‍', "ആള്‍' ഇത്യാദി ലിംഗങ്ങളുടെ കുറികള്‍ ചേര്‍ത്താല്‍ മുററുവിനയും ആകുമല്ലോ. ഇവിടെ മലയാളി ചെയ്ത ഭേദഗതി ഇത്രയേ ഉള്ളു: ലിംഗാദിഭേദങ്ങള്‍ ആവശ്യമല്ല; അതിനു പകരം തമിഴില്‍ "കുററിയല്‍ ഉകരം' (സംവൃതം) ആയി കല്പിച്ചിരിക്കുന്ന "തു' എന്ന പ്രത്യയത്തിലെ "ഉ'കാരത്തെ ബലംകൊടുത്തു് ഉറപ്പിച്ചാല്‍ മുററുവിന ആയി; ളകാരത്തെ ദുര്‍ബ്ബലമായിത്തന്നെ വെച്ചേച്ചാല്‍ "വിനയെച്ചം' എന്നതു തമിഴു് മുറതന്നെ. ആഖ്യാതങ്ങളുടെ ഒടുവിലത്തെ ഉകാരത്തിനു ബലംകൊടുത്തിട്ടുണ്ടെന്നുള്ളതു് -""വന്നു ശരത്സമയമംബുദമൊന്നകന്നു -ഇത്യാദി പ്രയോഗങ്ങള്‍കൊണ്ടു സ്പഷ്ടമാകും. "പാര്‍ത്തല്ല', "പാര്‍ത്തിരിക്കുന്ന' ഇത്യാദി വിനയെച്ചരൂപങ്ങളിലാകട്ടെ ഉകാരം ലോപിക്കുന്നതിനാല്‍, അവിടെ അതിനെ ദുര്‍ബ്ബലപ്പെടുത്തി യിരിക്കുന്നു എന്നും തെളിയുന്നു. ഈവിധം മലയാളത്തില്‍ ലിംഗപുരുഷ വചനങ്ങളെ ഉപേക്ഷിക്കുക എന്നതു് വളരെ ലഘുവായി സാധിച്ചു.
[തിരുത്തുക] 5. ഖിലോപസംഗ്രഹം:
"ഖിലം' എന്നാല്‍ അപ്രയുക്തം; ഒരു കാലത്തു് നടപ്പുണ്ടായിരുന്നിട്ടും കാലക്രമത്തില്‍ പ്രയോഗമില്ലാതെ വന്നതു്. അങ്ങനെയുള്ള പ്രകൃതികളെയും പ്രത്യയങ്ങളെയും ഉപേക്ഷിക്കാതെ ഉപയോഗിക്കുകയാണു് അതുകളുടെ ഉപസംഗ്രഹം. തമിഴില്‍ ഒരേ വ്യാകരണസംബന്ധം കുറിക്കുന്നതിനു് "നന്നൂലി'ല്‍ പരിഗണനം ചെയ്തിട്ടുള്ള പ്രകാരം വെകല്പികങ്ങളായി പലേ പ്രത്യയങ്ങളുണ്ടായിരുന്നു. അവയില്‍ മിക്കതും നാട്ടുഭാഷയില്‍ നടപ്പില്ലാതായി. കവിതയില്‍ത്തന്നെയും എല്ലാം പ്രയോഗിച്ചു കാണുന്നില്ല. അങ്ങനെയുള്ള ഖിലരൂപങ്ങളില്‍ ചിലതിനു മലയാളത്തില്‍ നടപ്പുവന്നിട്ടുണ്ടു്. ഒന്നുരണ്ടു് ഉദാഹരിക്കാം.
a) പിന്‍വിനയെച്ചം: സംസ്കൃത്തിലെ "തും' (തുമുന്‍) എന്ന പ്രത്യയത്തിന്റെ സ്ഥാനത്തില്‍ ഭാവിയായ അംഗക്രിയയെ കുറിക്കുന്ന "ആന്‍' എന്ന പ്രത്യയം തമിഴില്‍ ഇപ്പോള്‍ ലുപ്തപ്രചാരമായിപ്പോയി. വര്‍ത്തമാനക്രിയയെ കുറിക്കുന്ന നടുവിനയെച്ചംതന്നെ ആണു് ഭാവ്യര്‍ത്ഥത്തിലും ഉപയോഗിക്കുന്നതു്. ഉദാ:
തമിഴു് മലയാളം
കുളിക്കവന്തേന്‍ കുളിക്കാന്‍വന്നു
വാചിക്കപ്പോകിറേന്‍ വായിക്കാന്‍ പോകുന്നു
ഇരുക്കച്ചൊന്നാര്‍ ഇരിക്കാന്‍ ചൊന്നാര്‍ (പറഞ്ഞു)
തമിഴില്‍ നടുവിനയെച്ചം ഉപയോഗിക്കേണ്ടുന്ന സ്ഥലങ്ങളില്‍ ചിലയിടത്തു മലയാളം മുന്‍വിനയെച്ചമാക്കിയിട്ടുണ്ടു്.
തമിഴു് മലയാളം
ചൊല്ലത്തുടങ്കിനാന്‍ = ചൊല്ലിത്തുടങ്ങി
ചൊല്ലക്കൂടാതു = ചൊല്ലിക്കൂടാ
ആകെക്കൂടെ മലയാളത്തില്‍ ശരിയായ നടുവിനയെച്ചത്തിന്റെ ഉപയോഗം വളരെ ചുരുങ്ങിപ്പോയി. "ചൊല്ലപ്പെടും' എന്ന കര്‍മ്മണിപ്രയോഗം, "ചൊല്ലവേണം-വേണ്ടാ' ഇത്യാദി വിധായകപ്രകാരങ്ങള്‍; "ചൊല്ലാം' (=ചൊല്ല+ആം) എന്ന അനുജ്ഞായകപ്രകാരം ഇത്രയും ദിക്കിലേ ഇപ്പോള്‍ നടുവിനയെച്ചം ഉപയോഗിക്കാറുള്ളു. വിനയെച്ചപ്രകരണം നോക്കുക.
"ഇല്‍' എന്ന സംഭാവകവിനയെച്ചത്തിന്റെ പ്രയോഗത്തിലും ഭേദഗതികള്‍ വന്നിട്ടുണ്ടു്. പ്രത്യയങ്ങളെ നേരേ നടുവിനയെച്ചത്തില്‍ ചേര്‍ക്കുക എന്ന സമ്പ്രദായം അപൂര്‍വ്വമായി; അതിനുപകരം "എന്‍' എന്ന നിരൂപകകൃതിയുടെ പാക്ഷികവിനയെച്ചത്തെ ഒകു ഘടകനിപാതമായിട്ടു് ഉപയോഗിക്കുകയാണു് അധികം നടപ്പു്. "പോകില്‍' എന്നതിനുപകരം "പോകുന്നെങ്കില്‍' "പോയെങ്കില്‍', "പോകുമെങ്കില്‍' എന്നു പ്രയോഗിച്ചുവരുന്നു. പഴയ രൂപം കാലാംശത്തെ കുറിക്കുന്നില്ല; പൂതിയ രൂപങ്ങളില്‍ കാലഭേദംകൂടി സ്പഷ്ടമാകുന്നുണ്ടു്. തമിഴിനു് ഉണ്ടായിരുന്ന ധോരണിയും ആഡംബരവും കളഞ്ഞു് വിനയെച്ചങ്ങളുടെ വിനിയോഗത്തെ മലയാളം ആവശ്യകതയും ഉപയോഗവും നോക്കി ഒന്നു പരിഷ്കരിച്ചിട്ടുണ്ടു്.
b) നിയോജകമദ്ധ്യമബഹുവചനം: മലയാളം മുറ്റുവിനകള്‍ക്കു് പുരുഷഭേദം വേണ്ടെന്നു് ഉപേക്ഷിച്ചു. എന്നാല്‍ അതിനുള്ള കാരണം പുരുഷപ്രത്യയസ്ഥാനം വഹിക്കുന്നതു് സര്‍വ്വനാമരൂപങ്ങള്‍തന്നെ ആകുകയാല്‍ കര്‍ത്താവിലും ക്രിയാപദത്തിലും അതുകളുടെ ആവൃത്തി സ്പഷ്ടമായി കാണുന്നതില്‍ ഉണ്ടാകുന്ന അസ്വാരസ്യംമാത്രമാകുന്നു. ആവൃത്തി തോന്നാത്തിടത്തു് പുരുഷഭേദംകൂടി കുറിക്കുക മലയാളത്തിനു് ഇഷ്ടംതന്നെയാണു്. അതിനാല്‍ നിയോജകപ്രകാരത്തിന്റെ മധ്യമപുരുഷനില്‍മാത്രം മലയാളവും പുരുഷഭേദം സ്വീകരിച്ചിട്ടുണ്ടു്. കേവലധാതുവിലോ "ഉം' എന്ന ഭാവികാലം ചേര്‍ത്ത രൂപത്തിലോ "ഇന്‍' എന്നു് പ്രത്യയം ചേര്‍ത്താല്‍ മദ്ധ്യമബഹുവചനം ഉണ്ടാകും. ഉദാ:
| ധാതു | കേവലം | ഭാവികാലരൂപത്തില്‍ നിന്നു് | തമിഴ് |
| വരു് = | വരിന്‍! | വരുവിന്‍! | വാരും |
| കേള്‍ = | കേള്‍പ്പിന്‍!
കേള്‍ക്കിന്‍! |
കേള്‍ക്കുവിന്‍! | കേളും |
| കാണ്‍ = | കാണിന്‍!
കാണ്മിന്‍! |
കാണുവിന്‍! | കാണ്മിന്‍
കാണും കാണ്മിനീര്‍ |
| ചെയ് = | ചെയ്യിന്‍!
ചെയ്‌വിന്‍ |
ചെയ്യുവിന്‍! | ചെയ്മിന്‍!
ചെയ്യും ചെയ്മിനീര്‍ |
തമിഴില്‍ "ഇന്‍' പ്രത്യയം അപൂര്‍വ്വമായിട്ടു കവിതകളില്‍ മാത്രമേ കണ്ടിട്ടുള്ളു. "ഉം' എന്ന പ്രത്യയമാണു് സാധാരണ ഉപയോഗിച്ചുകാണുന്നതു്. അതിലും "ഇന്‍' എന്ന പ്രത്യയസ്വരൂപം വേര്‍തിരിച്ചു് നന്നൂല്‍സൂത്രത്തില്‍ എടുത്തു കാണിച്ചിട്ടില്ല; ശേഷമുള്ളതിന്റെ കൂട്ടത്തില്‍ "മിന്‍' എന്ന ഒരു രൂപം മാത്രമേ കൊടുത്തിട്ടുള്ളു. സന്ധികാര്യങ്ങള്‍കൊണ്ടു് "ഇന്‍' പ്രത്യയം ആദ്യാഗമങ്ങള്‍ ചേര്‍ന്നു് "യിന്‍', "വിന്‍', "ക്കിന്‍', "പ്പിന്‍', "മിന്‍' എന്നെല്ലാം ആകൃതിയില്‍ വരാം. ഇതുപോലെതന്നെ നന്നൂലില്‍ പിന്‍വിനയെച്ചപ്രത്യയമായ "ആന്‍' എന്നതിനേയും പൊതുവായി നിര്‍ദ്ദേശിക്കാതെ "വാന്‍' "പാന്‍' എന്നു് ഏതാനും രൂപങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. ഇതില്‍നിന്നും, """ഇന്‍' എന്ന മധ്യമബഹുവചനപ്രത്യയവും, "ആന്‍' എന്ന പിന്‍വിനയെച്ച പ്രത്യയവും "നന്നൂല്‍' കാരനായ ഭവനന്ദിയുടെ കാലത്തുതന്നെ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു എന്നു തെളിയുന്നു. അതിനാല്‍, തമിഴില്‍ വ്യാകരണം സ്ഥിരപ്പെടുംമുന്‍പുതന്നെ മലയാളം അതില്‍നിന്നും ഭിന്നിച്ചു് പലവഴിയിലും സ്വാതന്ത്ര്യം കാണിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു എന്നു് ഉൗഹിക്കാം. ഈവക തെളിവുകളെ അടിസ്ഥാനപ്പെടുത്തിയിട്ടാണു്, ഡാക്ടര്‍ കാല്‍ഡെ്വല്‍, ""തമിഴുഭാഷ സ്വരൂപപ്പെടുംമുന്‍പുതന്നെ മലയാളം അതില്‍നിന്നുംവേര്‍തിരിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നു് അഭിപ്രായപ്പെടുന്നതു്. ""മലയാളം തമിഴില്‍നിന്നും ദുഷിച്ച ഒരു പ്രാകൃതമേ ആകുകയുള്ളു എന്നു് തമിഴര്‍ അപവദിക്കുന്നതാകട്ടെ, അവരുടെ സ്വഭാഷാഭിമാന വിജൃംഭിതം എന്നേ ഗണിക്കുവാനുള്ളു.
മധ്യബഹുവചനരൂപങ്ങള്‍ ഉദാഹരിച്ചതില്‍ ഭാവികാലരൂപവും തമിഴില്‍ നിയോജകാര്‍ത്ഥത്തില്‍ പ്രയോഗിക്കാറുള്ളതായി കാണിച്ചുവല്ലോ. ഈ നടപ്പു് മലയാളത്തിലും ഉണ്ട്; "ഭാവിരൂപം രണ്ടുള്ളതില്‍ തമിഴര്‍ എടുത്ത രൂപം അല്ല മലയാളികള്‍ എടുത്തത്' എന്നുമാത്രം ഭേദം. തമിഴില്‍ "ഉം' എന്ന ഭാവിക്കും മലയാളത്തില്‍ "ഉൗ' എന്ന ഭാവിക്കും ആണു് നിയോഗാര്‍ത്ഥത്തില്‍ പ്രയോഗം.
ഉദാ:
തമിഴു് മലയാളം
നീര്‍ ഇങ്കെ വാരും! ഇരും! താന്‍ ഇവിടെ വരൂ! ഇരിക്കൂ!
[തിരുത്തുക] 6. അംഗഭംഗം:
ചില പഴയ ദ്രാവിഡപ്രകൃതികളെയും പ്രത്യയങ്ങളെയും മലയാളഭാഷ സൗകര്യത്തിനുവേണ്ടി അക്ഷരലോപംചെയ്തു് ചുരുക്കിയിട്ടുണ്ടു്. ഈവക രൂപങ്ങള്‍ വാലും തലയും മുറിക്കുമ്പോള്‍ ഉണ്ടാകാവുന്ന വെരൂപ്യം കൊണ്ടു് കണ്ടാല്‍ അറിയാത്തവിധം മാറിപ്പോയിരിക്കുന്നു. ഇവയില്‍ ചിലതിന്റെ ആഗമത്തെപ്പറ്റി വെയാകരണന്മാര്‍ക്കുതന്നെ തര്‍ക്കം തീര്‍ന്നിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍.
a) "ക്കു" എന്ന ഉദ്ദേശികാ (ചതുര്‍ത്ഥി) വിഭക്തിയുടെയും "ഉടയ' എന്ന സംബന്ധികാ (ഷഷ്ഠി) വിഭക്തിയുടെയും ചിഹ്നങ്ങള്‍- ഇതുകളെ ചിലയിടത്തു് ചില നിയമങ്ങള്‍ അനുസരിച്ചു് "ഉ' എന്നും, "ഉടെ', "ടെ' എന്നും അക്ഷരലോപം ചെയ്തു ചുരുക്കിയിട്ടുണ്ടു്. ഉദാ:
അവന്‍-- അവനു്, അവന്നു് അവനുടെ; (അവന്‍ടെ = അവന്റെ) അവള്‍-- അവള്‍ക്കു് അവളുടെ
നാമപ്രകൃതി സ്വയംതന്നെയോ "ഇന്‍' എന്ന ഇടനില ചേര്‍ത്തോ "ന്‍' എന്നവസാനിക്കുന്നിടത്തുമാത്രമേ "ഉ' ("ന്‍' ചേര്‍ന്നു് "നു' എന്നോ "ന്നു' എന്നോ ആകാം) എന്നും "ടെ' എന്നും ഉള്ള അതിസങ്കോചിതങ്ങളായ രൂപങ്ങള്‍ വരികയുള്ളു എന്നാണു നിയമം. "അതിന്നു', മരത്തിന്നു' ഇത്യാദി രൂപങ്ങളില്‍ "ഇന്‍' എന്നതു് ഇടനിലയാണെന്നു ഗ്രഹിക്കാതെ മലയാളത്തില്‍ "ഇന്നു' (ഇ+ന്‍+ഉ) എന്നു് വിശേഷാല്‍ ഒരു ചതുര്‍ത്ഥിപ്രത്യയമുണ്ടെന്നും, ആ പ്രത്യയം "തനതു' ഇത്യാദി സംബന്ധിതദ്ധിതങ്ങളില്‍ കാണുന്നതും സംസ്കൃതത്തിലെ "തസേ്യദമ്' എന്നവിഗ്രഹവാചകത്തിന്റെ സ്ഥാനം വഹിക്കുന്നതും ആയ "അതു' എന്നതില്‍നിന്നും ഉത്ഭവിച്ചതാണെന്നും ഡാക്ടര്‍ ഗുണ്ടര്‍ട്ടു് അഭിപ്രായപ്പെടുന്നു. "ടെ' എന്നതിന്റെ ഉത്ഭവവും "അതു' എന്നതില്‍നിന്നുതന്നെ എന്നാണു് സായ്പിന്റെ പക്ഷം എന്നു തോന്നുന്നു. വേറെ ഒരു സായ്പു് (ഡാക്ടര്‍ സ്ററീവന്‍സ) "ടെ' എന്നതിനെ കര്‍ണ്ണാടകത്തിലെ "റെ' എന്ന സംബന്ധികാപ്രത്യയത്തോടു യോജിപ്പിക്കുന്നു. ഡാക്ടര്‍ കാല്‍ഡെ്വലാകട്ടെ, ആദ്യം പറഞ്ഞ, രണ്ടു സായ്പന്മാരെയും ഖണ്ഡിക്കുന്നു, എങ്കിലും, അവന്‍+ടെ' (=അവന്റെ) എന്നതിലെ "ടെ' നിസ്സന്ദേഹമായിട്ടു് (ക റീൗയ ിേീ' വേല മെ്യ) "അെതു' എന്നതിന്റെ ദുഷിച്ച രൂപംതന്നെ എന്നു ശപഥംചെയ്യുന്നു. ഈ പക്ഷത്തില്‍ "അവന്റേത്' എന്നുള്ള പ്രയോഗത്തില്‍ (അവന്‍+അതു= അവന്റെ; അവന്റെ+അതു=അവന്റേതു) "അതു' എന്നതിനു് ആവൃത്തി വരുന്നല്ലോ എന്നു സ്വയമേ ആക്ഷേപിച്ചും കൊണ്ടു് ഈമാതിരി ആവൃത്തി മറ്റു ഭാഷകളിലും കാണാറുണ്ടെന്നു സമാധാനപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതവിഷയത്തില്‍ ഡാക്ടരറന്മാര്‍ മൂന്നുപേര്‍ക്കും മൂന്നുവിധമാണു് അഭിപ്രായം. ഗുണ്ടര്‍ട്ടിനെ തെറ്റിച്ചതു് നിശ്ചയമായിട്ടു് നിഘണ്ടുകാരന്‍ ബെയിലിസായ്പു് ആണു്. അദ്ദേഹം തന്റെ നിഘണ്ടുവില്‍ നാമങ്ങളെ കു-വക, നു-വക എന്നു തരംതിരിച്ചിട്ടുണ്ടു്, "ക്കു' എന്നു് ചതുര്‍ത്ഥിയില്‍ അവസാനിക്കുന്ന നാമങ്ങള്‍ "കു-വക", "നു' എന്നവസാനിക്കുന്നവ "നു-വക' എന്നര്‍ത്ഥം. വാസ്തവത്തില്‍ ഒരു നാമത്തിന്റേയും ചതുര്‍ത്ഥി "നു' എന്നു് അവസാനിക്കുന്നില്ല. "ന്‍' എന്നു് അവസാനിക്കുന്ന നാമങ്ങളിലേ "ഉ്' മാത്രം ചേര്‍ന്നു് ചതുര്‍ത്ഥീരൂപം ഉണ്ടാകുകയുള്ളു എന്ന നിയമം ഇവര്‍ ധരിച്ചിട്ടില്ലെന്നു തോന്നുന്നു. വ്യഞ്ജനാന്തങ്ങള്‍ക്കൊക്കെയും "ഇന്‍' ഇടനില ചേര്‍ക്കേണ്ടതുള്ളതുകൊണ്ടു് പലവിധം നാമങ്ങളും "ന്‍' എന്നവസാനിക്കും; അപ്പോള്‍ പ്രത്യയം "ഇന്നു' എന്നാണെന്നു കല്പിക്കുന്നപക്ഷം, നാമങ്ങളെ നു-വക, കു-വക എന്നു് തരംതിരിക്കേണ്ടിവരുന്നതില്‍ ഒരാശ്ചര്യവും ഇല്ല. "അവന്‍ടെ' എന്നെഴുതാതെ "അവന്റെ' എന്നു് "റ' എഴുതിവരുന്ന സമ്പ്രദായം കണ്ടാണു് സ്ററീവന്‍സ' ഭ്രമിച്ചുവശായതു്. അദ്ദേഹത്തിന്റെ നാമധേയംതന്നെ ശരിയായ ഇംഗ്ലീഷു് ഉച്ചാരണപ്രകാരം മലയാളത്തില്‍ എഴുതുകയാണെങ്കില്‍ "സ്ററീവന്‍സ' എന്നാണു് വരുക എന്നദ്ദേഹം ഗ്രഹിച്ചിരുന്നെങ്കില്‍ ഈ അപകടത്തില്‍ ചാടുകയില്ലായിരുന്നു. "ന്റെ' എന്ന കൂട്ടക്ഷരത്തിന്റെ ഉച്ചാരണം മറ്റെങ്ങുമില്ലാത്ത ഒരു വിശേഷപ്പെട്ട ധ്വനിയില്‍ ആണെന്നും ിറല (ന്‍ടെ) പോലെയാണെന്നും അറിഞ്ഞതിന്റെശേഷംകൂടി കാല്‍ഡെ്വല്‍ ""അതും ഇതും പിടിക്കാന്‍ പോയതിനു് ഒരു സമാധാനവും കാണുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ നമ്മുടെ ഭാഷ അഭ്യസിക്കുന്നതിലേക്കു വ്യയംചെയ്തു് ചരിത്രത്തിനും യുക്തിക്കും ചേര്‍ന്നു് അതുകളുടെ വ്യാകരണനിയമങ്ങളെ വ്യവസ്ഥപ്പെടുത്തിത്തന്നിട്ടുള്ള സായ്പന്മാരെ നാം ധന്യവാദപുരസ്സരം അഭിനന്ദിക്കുകയല്ലാതെ പരിഹസിക്കുകയല്ല വേണ്ടതു്. "ന്റെ' എന്ന ഉച്ചാരണം നാം എത്രതന്നെ പറഞ്ഞുകേള്‍പ്പിച്ചാലും വെദേശികന്മാര്‍ക്കു ശരിയായി ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. ഇതിലെ "റ' എന്ന എഴുത്തിനെ ഉച്ചരിക്കുന്നതു് ശരിയായ റകാരം പോലെ അല്ലെന്നു് ഏതു മലയാളിയും സമ്മതിക്കും. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, എന്‍െറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം
എന്നും മറ്റും മലയാളത്തില്‍ത്തന്നെ വട്ടെഴുത്തുമട്ടില്‍ എഴുതിയിട്ടുള്ളതു് വായിച്ചു നോക്കട്ടെ. ഇവിടെ "റ' യുടെ ധ്വനി "ട' യുടേയും "ത' യുടേയും മധേ്യ ആണ്; അതുകൊണ്ടുതന്നെ ആണു് ഇതിനു് ഇംഗ്ലീഷിലെ യോടു ധ്വനിസാമ്യം പറഞ്ഞതു്. "റ' ഒറ്റയായിരുന്നാല്‍ അതു് സ്പഷ്ടമാവുകയില്ല; ഇരട്ടിച്ചു് "റ്റ' ആകുമ്പോള്‍ അതു് വേണ്ടുംവണ്ണം തെളിയും. ഉദാ: അലേ= അേറ്റെസ്റ്റു്. എന്നാല്‍ "ന്‍െററ' എന്നുവേണ്ടേ എഴുതാന്‍ എന്നു ചോദിച്ചാല്‍ ന്‍-നു് പിന്‍പു് ഇരട്ടിച്ച വര്‍ണ്ണം യോജിക്കുകയില്ല; അനുനാസികങ്ങള്‍ക്കപ്പുറം ഒരെഴുത്തും ഇരട്ടിക്ക പതിവില്ല; ഇരട്ടിക്കുമ്പോള്‍ ഉള്ള ധ്വനി ഒറ്റയ്ക്കു കൊടുത്താല്‍ ആവശ്യം നടക്കുകയും ചെയ്യും. ഉച്ചാരണത്തില്‍ നിര്‍ബന്ധമുള്ളവര്‍ "ന്‍െററ' എന്നു് ഇരട്ടിച്ചുതന്നെ എഴുതിയിരുന്നുവോ എന്നു നിര്‍ണ്ണയിപ്പാനും ഇപ്പോള്‍ നമുക്കു തരമില്ല. "ന്‍െറ' എന്നു് ഇപ്പോള്‍ എഴുതിവരുന്ന ലിപിവിന്യാസം ദ്രാവിഡത്തിലെ ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങള്‍ക്കു് അത്യന്തം യോജിച്ചതാണെന്നു പ്രതിപാദിക്കാം. സംസ്കൃതപ്രകാരം സ്പര്‍ശാക്ഷരങ്ങള്‍ക്കു് അഞ്ചു വര്‍ഗ്ഗങ്ങള്‍ ഉള്ളതിനുപുറമേ തമിഴില്‍ ആറാമതൊരു വര്‍ഗ്ഗംകൂടിയുണ്ടു്. സംസ്കൃത്തില്‍ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നു് ഒാരോ വര്‍ഗ്ഗത്തിലും എെയഞ്ചാണു് അക്ഷരം. ഇതില്‍ അതിഖരം ഖരത്തിന്റെയും ഘോഷം മൃദുവിന്റെയും, മഹാപ്രാണീകരണം മാത്രമാണെന്നു് ഉച്ചരിച്ചു നോക്കിയാല്‍ സ്പഷ്ടമാകും. അതിനാല്‍ സ്വരങ്ങളിലെ ഹ്രസ്വദീര്‍ഘഭേദംപോലെ സ്പര്‍ശങ്ങളില്‍ അല്പപ്രാണമഹാപ്രാണഭേദം ജാതിഭേദം ഉളവാക്കുകയില്ല. ഈ യുക്തിപ്രകാരം നോക്കുമ്പോള്‍ സംസ്കൃതത്തില്‍ ഒാരോ വര്‍ഗ്ഗത്തിനും ഖരം, മൃദു, അനുനാസികം എന്നു മൂന്നു വര്‍ണ്ണങ്ങളേ ഉള്ളു; ഈ മൂന്നെണ്ണം തമിഴിലെ വര്‍ഗ്ഗങ്ങളിലും ഉണ്ട്; മൃദുക്കളെ എഴുതിക്കാണിക്കുന്നതിനു പ്രതേ്യകം ലിപികളെ എര്‍പ്പെടുത്തിയിട്ടില്ല എന്നു മാത്രമേ ഉള്ളു. പദാദിയില്‍മാത്രം ഖരത്തിനു് സ്വന്തമായ ഉച്ചാരണം; പദമദ്ധ്യത്തിലായാല്‍ അതിനെ മൃദുവാക്കി ഉച്ചരിക്കണം- എന്നാണു് തമിഴിന്റെ ഏര്‍പ്പാടു്. അതിന്‍പ്രകാരം "മകന്‍' എന്നു് എഴുതിയാലും "മഗന്‍' എന്നപോലെയാണു് വായിക്കേണ്ടതു്. ഇപ്പോഴത്തെ മലയാളത്തില്‍
-യ്ക്കും, ന-യ്ക്കും വേറെ ചിഹ്നം ഏര്‍പ്പെടുത്താത്തതുപോലെ ചെയ്ത ഒരു സൗകര്യമെന്നേ ഉള്ളു ഇതു്. തമിഴിലെ വര്‍ഗ്ഗാക്ഷരങ്ങളാവിത്:
(1) ക, ങ; (2) ച, ഞ; (3) ട, ണ;
(4) റ, ; (5) ത, ന; (6) പ, മ.
കണ്ഠാദേ്യാഷ്ഠാന്തമായിട്ടു് ഉള്ളില്‍നിന്നു പുറത്തേക്കുള്ള ക്രമത്തില്‍ "റ' വര്‍ഗ്ഗത്തിന്റെ നില നാലാമതായിട്ടാണു വരുക. അതിന്റെ സ്ഥാനം ദന്തമൂലമാകുന്നു. ഉച്ചാരണം മൂര്‍ദ്ധന്യത്തിന്റെയും ദന്ത്യത്തിന്റെയും മധേ്യ നില്‍ക്കും. "റ' കാരം പദമദ്ധ്യത്തിലല്ലാതെ പദാദിയില്‍ വരാത്തതിനാല്‍ മൃദുഖരോച്ചാരണഭേദം ഇതിനു് ഏര്‍പ്പെട്ടിട്ടില്ല. എങ്കിലും, മറ്റു വര്‍ഗ്ഗങ്ങളെപ്പോലെ ഇതിനെയും ആര്യഭാഷാധ്വനികള്‍കൊണ്ടു പൂരിപ്പിക്കുവാന്‍ പ്രയാസമില്ല. മലയാളത്തില്‍ ലിപികളില്ലായ്കയാല്‍ റോമന്‍ലിപികളെ ഉപയോഗിക്കാം:
ഖരം അതിഖരം മൃദു ഘോഷം അനുനാസികം t th d dh n
ഈ ലിപികള്‍ക്കു് ഇംഗ്ലീഷിലുള്ള ഉച്ചാരണം ആണു് വിവക്ഷിതം. ഋിലേൃ എന്ന ഇംഗ്ലീഷു് വാക്കു് ൃ കളഞ്ഞുച്ചരിച്ചാല്‍ "എന്റെ' എന്ന മലയാളത്തിന്റെ ഉച്ചാരണമാകും എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
ഇനി "ഉടെ' എന്നതിലെ ഉകാരം ലോപിച്ചതിന്റെശേഷം ടകാരത്തിനു് ഈവിധം മാറ്റം ചെയ്തതെന്തിനു് എന്ന ചോദ്യത്തിനു സമാധാനം പറയേണ്ടതുണ്ടു്. ഇതു് സന്ധികാര്യങ്ങളില്‍ ഒന്നാണു്. ക+തു= കണ്ടു; വി+തലം= വിണ്ടലം; മരം+കള്‍= മരങ്ങള്‍; നിന്‍+കള്‍= നിങ്കള്‍ ഇത്യാദി സന്ധികള്‍ നോക്കുക. അനുനാസികവും ഖരവും മുന്‍പിന്‍പായി ചേര്‍ന്നു വന്നാല്‍ ഖരത്തെ അനുനാസികത്തിന്റെ വര്‍ഗ്ഗത്തിലുള്ള ഖരമാക്കണം- ഖരത്തെ മുന്നനുനാസികത്തോടു് സവര്‍ണ്ണനം (മശൊശഹമശേീി) ചെയ്യണം (പൊരുന്തിക്കണം)- അനുനാസികാല്‍ പരമായ ഖരത്തിനു് പൂര്‍വ്വസവര്‍ണ്ണം വേണം- അനുനാസികത്തിനപ്പുറം സ്വവര്‍ഗ്ഗഖരമേ നിന്നുകൂടു- എന്നു് ഒരു സാമാന്യനിയമം ഈ ഉദാഹരണങ്ങളില്‍നിന്നും തെളിയുന്നു. ഈ മാതിരി ഒരു സൂത്രം നന്നൂലില്‍ ഉണ്ടുതാനും. എന്നാല്‍ അതിനെ ഒരു പൊതുനിയമമാക്കി കൊടുത്തിട്ടില്ല. ഈ സന്ധിസൂത്രപ്രകാരം "ഉടെ' യുടെ ഉകാരം ലോപിച്ചു് "ടെ' മുന്‍ നില്‍ക്കുന്ന "ന്‍' എന്ന കാരത്തോടു ചേരുമ്പോള്‍ ടകാരത്തിനു സ്വവര്‍ഗ്ഗഖരമായ "റ' കാരം ആദേശമായി വരുന്നു. ഇത്രയുംകൊണ്ടു് "ന്‍െറ' എന്നതിന്റെ ലിപിവിന്യാസവും ഉച്ചാരണവും ശരി എന്നു സിദ്ധിച്ചു. ഇതിനുമേല്‍ ഒരു ചോദ്യമുണ്ടാകും: വന്താന്‍ = വന്നാന്‍ എന്നിടത്തെപ്പോലെ മുന്‍ചൊന്ന അനുനാസികാതിപ്രസരനയപ്രകാരം ഖരമായ "റ' എന്നതിനു് അനുനാസികമായ എന്നതില്‍ ലയംവന്നു് എെന്നാകാത്തതെന്തു് ? ഇതിനും സമാധാനം പറയാം. ഖരത്തിനു മുന്നനുമാസികം ആദേശം വരുന്നതു് ഖരം പ്രത്യയാദിയിലുള്ളതായാലേ നിത്യമായിട്ടുള്ളു. ഇവിടെ പ്രത്യയം "ഉടെ' എന്നാകയാല്‍ "ടെ' പ്രത്യയാദി ഖരമല്ല; ഉകാരം ലോപിച്ചതിനുമേല്‍ പ്രത്യയാദിസ്ഥാനം വരുന്നതിനെ വകവച്ചിട്ടും ഇല്ല. എന്നുമാത്രമല്ല, "എന്നെ' എന്ന ദ്വിതീയെകവചനരൂപത്തിനു് തുല്യമായിപ്പോകുമെന്നു് ഒരു തരക്കേടും ഉണ്ടു്. ടവര്‍ഗ്ഗത്തിനെനന്നപോലെ അനുനാസികാതിപ്രസരം റവര്‍ഗ്ഗത്തിനും വേണ്ട.
എന്നാല്‍ ഈ പ്രസംഗത്തില്‍ എല്ലാറ്റിനും ഉപരി ഒരു ആക്ഷേപം പുറപ്പെടുന്നു, "റ', " ' എന്ന "റ' വര്‍ഗ്ഗം ആറാമതൊന്നാണെന്നു പറഞ്ഞുവല്ലോ. ആ സ്ഥിതിക്കു് അനുനാസികാതിപ്രസരനയപ്രകാരം ന്‍+റ എന്നു് കാരറകാരയോഗമെല്ലാം റകാരം പ്രത്യയാദികൂടിയാണെങ്കില്‍ അതിനു് സാര്‍വ്വത്രികമായിട്ടു് മുന്നനുനാസികം ആദേശം വന്നു്, "' എന്നുവേണം മാറുന്നതിന്; കാണുന്നതോ അങ്ങനെയല്ല; "ന്ന' എന്നു മാറുന്നതായിട്ടാണു്. എങ്ങനെ എന്നാല്‍:
ചെയ്യിന്‍റു = ചെയ്യിന്നു = ചെയ്യുന്നു (- എന്നല്ല) കുന്‍റു = കുന്നു (- എന്നല്ല) ഒന്‍റു = ഒന്നു (- എന്നല്ല)
ഈ ആക്ഷേപത്തിനും ശരിയായ പരിഹാരം ഉണ്ടു്.
"ന്‍െറ' എന്ന കൂട്ടക്ഷരത്തെ തമിഴരില്‍ സാധാരണക്കാര്‍ ഉച്ചരിക്കുന്നതു് ഒരു വിലക്ഷണസമ്പ്രദായത്തിലാണു്.
കുന്‍റു- കുന്‍ദ്റു- (സൗിറൃൗ) ഒന്‍റു- ഒന്‍ദ്റു- (ീിറൃൗ)
ഇതിലെ റകാരധ്വനി മലയാളികള്‍ക്കു് ഒട്ടും രസിച്ചിട്ടില്ല; അവര്‍ അതിനെ തീരെ വേണ്ടെന്നുവച്ചു. അപ്പോള്‍ മലയാളപ്രകാരം പ്രകൃതശബ്ദങ്ങള്‍,
ഒന്‍ദു (ീിറൗ) കുന്‍ദു (സൗിറൗ)
എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോള്‍ ദകാരത്തിനു് പ്രാധാന്യം സിദ്ധിച്ചു. ഈ കൂട്ടക്ഷരത്തില്‍ കാരവും ദകാരവും ഭിന്നവര്‍ഗ്ഗങ്ങളാകയാല്‍ സവര്‍ണ്ണനം വേണം. പതിവിന്‍പ്രകാരം (ക + തു = കണ്ടു) അനുനാസികത്തോടു് ഖരത്തിനു് (ഇവിടെ മൃദുവിന്) പൊരുത്തം വരത്തക്കവിധം സവര്‍ണ്ണീകരിക്കുന്നതായാല്‍ ""പുനരായാന്മഹാകപിഃ എന്ന മട്ടില്‍ നിരസിച്ചുകളഞ്ഞ റകാരംതന്നെ പിന്നെയും ചാടിവീഴും. അതിനാല്‍ നേരെ മറിച്ചു് മൃദുവിനോടു് പൊരുന്താന്‍വേണ്ടി അനുനാസികത്തെ മാറ്റി. അപ്പോള്‍ "ദു' എന്നതു് "ന്ദു' എന്നായി. ഈ സ്ഥിതിയില്‍ വന്നതിനുശേഷം അനുനാസികാതിപ്രസരനയം പ്രയോഗിക്കുമ്പോള്‍ "മന്ദം' എന്നതു് "മന്നം' എന്നു് ആകുന്നതുപോലെ, "കുന്ദു' എന്നതു് "കുന്നു' എന്നും "ഒന്ദു' എന്നതു് "ഒന്നു' എന്നും വേഷം മാറിച്ചമഞ്ഞു. തമിഴിലെ "റ ' എല്ലാം മലയാളത്തില്‍ മുറപ്രകാരം "' ആകാതെ ഈ വിധത്തില്‍ "ന്ന' ആയിത്തീര്‍ന്നു.
ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഉൗഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കല്‍പിച്ച വര്‍ഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാല്‍ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയില്‍ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാല്‍ "ന്‍െറ' എന്നതിലേ "റ'യ്ക്കു് "' എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തില്‍ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വര്‍ണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യ ആകയാല്‍ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോള്‍ പുതിയവര്‍ഗ്ഗം "' , "' എന്ന വര്‍ണ്ണങ്ങളാണു്. അതില്‍ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയില്‍ ഒറ്റയായി നില്‍ക്കുന്നില്ല. ഒന്നുകില്‍ ഇരട്ടിക്കും; അല്ലെങ്കില്‍ സ്വവര്‍ഗ്ഗത്തില്‍ വേറെ ഒരു വര്‍ണ്ണമുള്ളതിനോടു ചേര്‍ന്നു കൂട്ടക്ഷരമായി വരും. ഉദാ:
|
|
|||
| അങ്ങനെ
ഇെങ്ങനെ |
മരങ്കള്‍
തൊങ്കുന്നു |
തീ
തെ |
എ
എ (= എന്നു) |
ഇനി "നിറയുക' എന്നതിലെപ്പോലെ തമിഴ്- മലയാളങ്ങളില്‍ "റ' എന്നു് സംസ്കൃതത്തില്‍ ഇല്ലാത്ത ഒരു വര്‍ണ്ണം ഉണ്ടല്ലോ. അതിന്റെ ആഗമവും സ്വഭാവവും നോക്കാം. മറ്റു ദ്രാവിഡഭാഷകളില്‍ ആദികാലത്തു് ഇങ്ങനെ ഒരു വര്‍ണ്ണം ഉണ്ടായിരുന്നിരിക്കാം; എങ്കിലും ഇപ്പോള്‍ അതു് തമിഴിലും മലയാളത്തിലും മാത്രമേ കാണുന്നുള്ളു. തെലുങ്കില്‍ "ശകടരേഫം' എന്നു പറഞ്ഞു കവികള്‍ മാത്രം ചിലയിടത്തു് ഇതിനെ എഴുതാറുണ്ടെന്നേ ഉള്ളു; എഴുതിയാലും ഉച്ചാരണത്തില്‍ ഭേദം ഇല്ലെന്നായി. തമിഴ്
| തമിഴ് | മലയാളം | കര്‍ണ്ണാടകം | തെലുങ്ക് | തുളു |
| നൂറു | നൂറ് | നൂരു | നൂരു | നൂദു= 100 |
മേല്‍ക്കാണിച്ച വാക്കില്‍ തെലുങ്കും കര്‍ണ്ണാടകവും "ര' ഉപയോഗിക്കുന്നതിനാല്‍ രേഫത്തിന്റെ വകഭേദംതന്നെയാണു് "റ' എന്നു് ഉൗഹിക്കാം. വേറെയും ലക്ഷ്യങ്ങള്‍ ഉണ്ട്: "മലര്+പൊടി= മലറ്പ്പൊടി. ഇതില്‍ "പൊടി' ചേരുമ്പോള്‍ മലരിന്റെ "ര" എന്നതു് "റ' ആയിത്തീരുന്നു. ഉച്ചാരണ സ്വഭാവം ആലോചിച്ചാല്‍ "ര' യെ ഖരമാക്കിയാല്‍ "റ' വരും എന്നു് ബോധപ്പെടും. അപ്പോള്‍ മൃദുവായ രേഫത്തെ ഖരമാക്കുന്നതാണു് "റ'കാരം എന്നു സിദ്ധിച്ചു. "ഖരം' എന്നു പറഞ്ഞെങ്കിലും ക, ച, ട , ത,പ എന്ന മറ്റു ഖരങ്ങളില്‍ ഇല്ലാത്ത നാദമോ ഘോഷമോ ഏതെങ്കിലും ഒരു ധ്വനിവിശേഷംകൂടി അതില്‍ ഉണ്ടു്.
റകാരത്തെ ഇരട്ടിക്കേണ്ടി വന്നാല്‍ ഉച്ചാരണം എങ്ങനെ? മുന്‍ചൊന്ന വിശേഷധ്വനിയോടുകൂടി ഇരട്ടിച്ചു പറയുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ ആ അംശം വിട്ടേച്ചു് ഇരട്ടിക്കണം. അതു വിട്ടാല്‍ രേഫധ്വനി ശേഷിക്കും. ഇങ്ങനെ വരുന്ന ഉച്ചാരണമാകുന്നു "കുറ്റം' (=കുര്റം) ഇത്യാദികളില്‍ കേള്‍ക്കുന്നതു്. വര്‍ണ്ണദ്വിത്വത്തില്‍ ഈവിധം ഏതാനും അംശം വിട്ടേച്ചു് ഇരട്ടിക്കുക എന്നതു് ഒരു വിശേഷവിധി എന്നു പറയുവാന്‍ ഇല്ല. സംസ്കൃതത്തില്‍ ഘോഷങ്ങളെ ഇരട്ടിക്കുന്നതു നോക്കുക: ഭ്ഭ= ബ്ഭ; ധ്ധ=ദ്ധ; ഇവിടെ ഘോഷത്തിലെ മഹാപ്രാണാംശം നീക്കിവച്ചിട്ടാണു് ഇരട്ടിപ്പ്; ഇരട്ടിച്ചതിന്റെ പൂര്‍വ്വഭാഗം മൃദുപ്പെട്ടുപോകുന്നു. അപ്പോള്‍ ഘോഷത്തെ ഇരട്ടിച്ചാല്‍ മൃദുവും ഘോഷവും കൂട്ടിച്ചേര്‍ത്ത ഫലമേ ഉള്ളു. അതുപോലെതന്നെയല്ലേ "റ'-യെ ഇരട്ടിക്കുമ്പോള്‍ പൂര്‍വ്വഭാഗം "ര'-യും ഉത്തരഭാഗം "റ'-യും ആകുന്നത്? ഇരട്ടിച്ച റകാരത്തെ മലയാളികള്‍ ഉച്ചരിക്കുന്നതില്‍ കുറെ ഭേദമുണ്ട്; അവര്‍ കുര്റം എന്നല്ല കുര്രം എന്നാണു് ശബ്ദിക്കുന്നതു്. അതുകൊണ്ടു് മലയാളത്തില്‍ റകാരത്തെ അല്ല, രേഫത്തെ ആണു് ഇരട്ടിക്കുക പതിവു് എന്നു് പറയേണ്ടിയിരിക്കുന്നു. തെലുങ്കരും കര്‍ണ്ണാടകരും റ-യെ മുഴുവന്‍ കളഞ്ഞകൂട്ടത്തില്‍ മലയാളികള്‍ ദ്വിത്വത്തില്‍ "റ' വേണ്ടാ, "ര' തന്നെമതി എന്നു വെച്ചതായി സമാധാനപ്പെടാം.
ഇത്രയും സംഗതികള്‍ തീര്‍ച്ചപ്പെട്ടുവല്ലോ. ഇനി ഇരട്ടിച്ച കാരം ചേര്‍ത്തുണ്ടാക്കി വെച്ചിട്ടുള്ള തെ "', തീ ി എന്ന വാക്കുകളേയും ഇരട്ടിച്ച റകാരം കൊണ്ടുണ്ടാക്കുന്ന "മാറ്റം', "നീറ്റല്‍' എന്ന വാക്കുകളെയും അടുത്തടുത്തുച്ചരിച്ചു് അതുകളുടെ ധ്വനികളെ ഒത്തുനോക്കുക. രണ്ടും ഒന്നുപോലെതന്നെ ഇരിക്കും. രേഫത്തിനും കാരത്തിനും ഒറ്റയായി നില്‍ക്കുമ്പോള്‍തന്നെ ധ്വനിസാമ്യം വേണ്ടുവോളം ഉണ്ട്; ഇരട്ടിച്ചാല്‍പ്പിന്നെ രണ്ടും തിരിച്ചറിയുവാന്‍തന്നെ പ്രയാസം ആകട്ടെ; ""ഒന്നു് കാരം ഇരട്ടിച്ചതും, മറ്റേതു് റകാരം ഇരട്ടിച്ചതും ആകണമെന്നുണ്ടോ? രണ്ടും എതെങ്കിലും ഒന്നിന്റെതന്നെ ഇരട്ടിപ്പാണെന്നുതന്നെ വിചാരിച്ചുകൊള്ളാം എന്നു് ഒരു ആശങ്കയ്ക്കു് ഇവിടെ വകയുണ്ടു്. അതു തീര്‍ക്കാം:
|
|
|
| നീങ്ങുന്നു
മുങ്ങുന്നു കാണുന്നു
തിന്നു തെന്നു |
നീക്കുന്നു
മുക്കുന്നു കാട്ടുന്നു
തീന്നു തെന്നു |
മേല്‍ക്കാണിച്ച രൂപങ്ങള്‍ "ധാത്വന്താനുനാസികത്തെ സ്വവര്‍ഗ്ഗഖരമാക്കി ഇരട്ടിച്ചാല്‍ കേവലപ്രകൃതി പ്രയോജകപ്രകൃതിയായി വരും' എന്ന നിയമത്തിനു് ഉദാഹരണങ്ങളാകുന്നു. ഇതില്‍ ങ' എന്നതു് "ക' ആയതുപോലെയും, "ണ' എന്നതു് "ട' ആയതുപോലെയും എന്നത്ആയി എന്നു് തെളിയുന്നു. അതിനാല്‍ "തെ ്ന്നു, "തീ ന്നു' എന്ന വാക്കുകളില്‍ റകാരത്തിന്റെ സ്പര്‍ശമേ ഇല്ലെന്നു സമ്മതിച്ചേ തീരു. ഇനി, മാറുന്നു- മാററുന്നു നീറുന്നു- നീററുന്നു,
എന്ന രൂപനിഷ്പത്തി നോക്കുക, അകര്‍മ്മധാതുക്കളുടെ അന്ത്യവര്‍ണ്ണം ഇരട്ടിച്ചാല്‍ കേവലം പ്രയോജകമായിത്തീരും എന്ന നിയമപ്രകാരം ഉണ്ടാകുന്ന രൂപങ്ങളാണു് ഇവ. ഇവയ്ക്കു് കാരത്തോടു് യാതൊരു ബന്ധവും ഇല്ലെന്നും സ്പഷ്ടമാകുന്നു. അതിനാല്‍ യും ററ- യും ഉച്ചാരണത്തില്‍ മിക്കതും എന്നല്ല മുഴുവന്‍തന്നെ ഏകരൂപങ്ങളാണെന്നു സിദ്ധമായി.
കാരത്തിനു് എന്നിരട്ടിച്ചിട്ടോ എന്നു് സ്വവര്‍ഗ്ഗാനുനാസികം ചേര്‍ത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ടു്. അപ്പോള്‍ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാല്‍ ഇംഗ്ലീഷില്‍ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്തു് "തീററുന്നു' എന്നു് ആളുകള്‍ എഴുതുവാന്‍ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തില്‍ ഈവക സാമര്‍ത്ഥ്യം കാട്ടുന്ന മട്ടു് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ എന്നതിനു് ഇംഗ്ലീഷില്‍ ""ക.ഛ.ഡ"" എന്നു് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധര്‍മ്മം നോക്കുക! ആരംഭത്തില്‍ "തെറ്റ്' എന്നു് "ററ' ചേര്‍ത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാര്‍ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തില്‍ അവര്‍ക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാല്‍ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാര്‍ എത്ര ഭദ്രമായി സൂക്ഷിച്ചാലും അതു് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്തു് ഇരട്ട റ ആണെങ്കില്‍ എന്നതിനു് ഒററ "റ' ധാരാളം മതിയാകും എന്നു് ജനങ്ങള്‍ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയില്‍നിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദര്‍ശിപ്പിച്ചുവെന്നേ ഉള്ളു. എന്നാല്‍ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തില്‍മാത്രമേ തമിഴര്‍ "തെററു ചെയ്കിറാര്‍' ഉള്ളു. ഉച്ചാരണത്തില്‍ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാന്‍ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തില്‍ റകാരധ്വനി, കൂടിക്കലര്‍ന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ടു് അതിന്റെ ധ്വനി, പൂര്‍വവാസനകൊണ്ടു് തങ്ങള്‍ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലര്‍ന്നു് തമിഴര്‍ ഉച്ചരിക്കുന്നു. (ന്‍െറ) എന്ന മലയാളത്തിലെ ഷഷ്ഠേ്യകവചനരൂപത്തില്‍ മാത്രമേ ഇപ്പോള്‍ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സര്‍വസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയില്‍ തള്ളിവിട്ടിരുന്ന ഈ സാധുവായ വര്‍ണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകിടക്കുന്നതു് കണ്ടെത്തുവാനും അതുകള്‍ വഴിയായി ചെന്നു്, കണ്ടാല്‍ ആളറിയാത്തവിധം ചടച്ചു് ക്ഷീണിച്ചു് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞു് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്കു് ഇടയായതു്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞതു് വലിയ ഭാഗ്യമായി.
എന്നാല്‍ നാം ഇത്രയും ശ്രമപ്പെട്ടു് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു് ഏതുകാലത്തെങ്കിലും അക്ഷരമാലയില്‍ ഒരു പ്രതേ്യകലിപി ഉണ്ടായിരുന്നതായി ഉൗഹിപ്പാന്‍ വഴിയുണ്ടോ? ഈ ചോദ്യത്തിനു് ഉത്തരം എളുപ്പത്തില്‍ പറയാവുന്നതല്ല. അക്ഷരമാല പലപ്പോഴും മാറിമാറി വന്നിട്ടുണ്ടു്. ഇപ്പോഴത്തെ അക്ഷരമാല തമിഴില്‍ സ്ഥിരപ്പെട്ടതു് 14-ാം ശതവര്‍ഷത്തിലാണു്. അതിനു വളരെ മുന്‍പുതന്നെ കാരത്തിന്റെ സ്ഥാനത്തെ റകാരം കടന്നാക്രമിച്ചിരിക്കണം. വ്യാകരണഗ്രന്ഥങ്ങളില്‍നിന്നു് വല്ലതും തുമ്പുണ്ടാകുമോ എന്നു നോക്കിയാല്‍ ആ ഗ്രന്ഥകാരന്മാര്‍ അക്ഷരമാലയിലെ വര്‍ണ്ണങ്ങളുടെ ഉച്ചാരണത്തെപ്പറ്റിയല്ലാതെ ലിപിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; വല്ലതും പറഞ്ഞിരുന്നാലും ലിപികള്‍ പലപ്രാവശ്യം ഭേദപ്പെടുത്തിയ കൂട്ടത്തില്‍ അതു് നമുക്കു് ഇപ്പോള്‍ തിരിച്ചറിയുവാന്‍ പാടില്ലാത്തവിധത്തില്‍ ആക്കിയിട്ടുണ്ടു്. വെയാകരണന്മാര്‍ എഴുതിയിരുന്ന ലിപികളും അതുകളുടെ ധ്വനികളും ഇപ്പോള്‍ നാം എങ്ങനെ അറിയും? പഴയ ഗ്രന്ഥങ്ങളെല്ലാം പുതിയ അക്ഷരമാലയില്‍ പകര്‍ത്തിയിട്ടേ നാം കണ്ടിട്ടുള്ളു. എന്നുമാത്രമല്ല, തമിഴിലെ പ്രധാന വെയാകരണനായ "തൊല്‍കാപ്പിയര്‍' തന്നെ എട്ടാം ശതവര്‍ഷത്തില്‍ ജീവിച്ചിരുന്നതായിട്ടാണു് ഡാക്ടര്‍ ബര്‍ണല്‍ സ്ഥാപിക്കുന്നത്; നന്നൂല്‍കാരനായ "ഭവനന്ദി' അതിലും അര്‍വ്വാചീനനാണു്. ""വല്ലിനം കചടതപറ വെന വാറേ ""മെല്ലിനം ങഞണനമ വെന വാറേ
എന്നും സൂത്രങ്ങളാല്‍ ഭവനന്ദി റയെ ഖരങ്ങളുടെ കൂട്ടത്തിലും ...യെ അനുനാസികങ്ങളുടെ കൂട്ടത്തിലും മറ്റു് അഞ്ചുവര്‍ഗ്ഗങ്ങളോടു ചേര്‍ത്തു പരിഗണിച്ചതും,
""അണ്ണം നുി നാ നിയുറിററു് റ വരും
എന്നു് റ ങ്ങള്‍ക്കു് ഒരേ സ്ഥാനത്തില്‍ ഉല്‍പ്പത്തി പറഞ്ഞതും നോക്കുമ്പോള്‍ ഇന്നു് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാന്‍ വഴിയുണ്ടു്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ചു് അതിനെ ശബ്ദശാസ്ത്രകാരന്മാര്‍ ഗണിച്ചില്ലായിരിക്കാം. എന്നാല്‍ അപ്പോള്‍ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കര്‍ണ്ണാടകത്തില്‍ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തില്‍ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കില്‍ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണു് കല്പനചെയ്യുവാന്‍ കുറേക്കുടി നന്നു്. "തീററ' എന്നിടത്തു് യ്ക്കു പകരമായും "മാററം' എന്നിടത്തു് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തില്‍ "നനച്ചു' എന്നെഴുതിക്കാണുമ്പോള്‍ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍ കുഴപ്പങ്ങല്‍ ഉണ്ടാക്കിത്തീര്‍ത്തതു്. , റ രണ്ടും സംസ്കൃത്തില്‍ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങളാണ്; അതുകളിലാണു് വലിയ കുഴപ്പം കാണുന്നതും. തൊല്‍കാപ്പിയം തന്നെ എെന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്. സംസ്കൃതത്തില്‍ ട വര്‍ഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു് (ഇപ്പോള്‍ ടവര്‍ഗ്ഗം കാണുന്നിടത്ത്) തവര്‍ഗ്ഗമാണു് ഉപയോഗിച്ചിരുന്നതു്. പ്രാതിശാഖ്യക്കാര്‍ "വിനാമം' എന്നും, പാണിനീയന്മാര്‍ ണത്വം, ഷ്ടുത്വം, മൂര്‍ദ്ധന്യാദേശം എന്നും പറയുന്ന വര്‍ണ്ണവികാരങ്ങള്‍ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവര്‍ഗ്ഗത്തിന്റെ കീഴിലായിട്ടു് ടവര്‍ഗ്ഗം, വര്‍ഗ്ഗം എന്നു് രണ്ടു വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. ആര്യാവര്‍ത്തത്തില്‍ത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലര്‍ന്നപ്പോള്‍ ആര്യര്‍ തവര്‍ഗ്ഗത്തില്‍നിന്നും സ്ഫുടാന്തരമായ ടവര്‍ഗ്ഗത്തെ ദ്രാവിഡരില്‍നിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യര്‍ വ്യാപിച്ചപ്പോള്‍, ദ്രാവിഡര്‍ തവര്‍ഗ്ഗ-ടവര്‍ഗ്ഗങ്ങളുടെ മദ്ധേ്യ നില്ക്കുകയാല്‍ അസ്ഫുടഭേദമായ വര്‍ഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ ഖരം, അനുനാസികം എന്നു് രണ്ടേ ഉള്ളുവല്ലോ അതില്‍ ഖരമായ കാരത്തെ മൂര്‍ദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉള്‍പ്പെടുത്തിയിട്ടു് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു. ഈ കാരവും ദന്ത്യാനുനാസികമായ തവര്‍ഗ്ഗനകാരവും തമ്മിലുള്ള ഭേദം സൂക്ഷ്മമാകയാല്‍ ഉച്ചാരണത്തില്‍ രണ്ടും ഒന്നുപോലെ ആയിത്തീരുകയും ചെയ്തു. ഈ വിധം ആയിരിക്കാം ഇപ്പോള്‍ കാണുന്ന കുഴപ്പം സംഭവിച്ചതു്. ഇക്കാലത്താകട്ടെ, തമിഴിലെ ഉച്ചാരണം വളരെ മോശപ്പെട്ടിരിക്കുന്നു. -കള്‍ക്കും --കള്‍ക്കും (നകള്‍ക്കും, ര-റകള്‍ക്കും) എഴുത്തിലല്ലാതെ ഉച്ചാരണത്തില്‍ ഒരു ഭേദവും കാണുന്നില്ല. "അറിയുകയും' "അരിയുകയും' എഴുതിക്കണ്ടാല്‍ വേറെ; തമിഴില്‍ ഉച്ചരിച്ചാല്‍ ഒന്നുതന്നെ. "ന' എന്നും എന്നും ഉള്ള ലിപികളെ എവിടെ ഉപയോഗിക്കണമെന്നു് വ്യാകരണം വായിച്ചവനേ അറിയാവൂ. ഡാക്ടര്‍ കാല്‍ഡെ്വല്‍തന്നെ ന-കള്‍ക്കു് എഴുത്തില്‍ മാത്രമേ ഭേദമുള്ളു എന്നു തള്ളിക്കളഞ്ഞു. അദ്ദേഹം ഈ വര്‍ണ്ണങ്ങള്‍ക്കുള്ള വാസ്തവഭേദത്തെ സൂക്ഷിച്ചുനോക്കിയിരുന്നെങ്കില്‍ നാം പ്രത്യുജ്ജീവിപ്പിച്ച കാരത്തെ ഇതിനു മുന്‍പുതന്നെ കണ്ടുപിടിക്കുമായിരുന്നു. തമിഴിന്റെ അവസ്ഥ നോക്കുമ്പോള്‍ മലയാളത്തിലെ ഉച്ചാരണരീതി വളരെ ഉയര്‍ന്ന നിലയിലാണു്. നകാരത്തിനും കാരത്തിനും വെവ്വേറെ ലിപികള്‍ ഇല്ലെങ്കിലും മലയാളികള്‍ രണ്ടു വര്‍ണ്ണങ്ങളെയും വേണ്ടിടത്തു് വേര്‍തിരിച്ചു് ഉച്ചരിക്കുന്നു. രേഫറകാരങ്ങള്‍ക്കു ലിപിഭേദവുംകൂടി ഉള്ളതിനാല്‍ ചെറിയ കുട്ടികള്‍ക്കു പോലും ഉച്ചാരണത്തില്‍ തെററുവരാറില്ല. എന്തിനേറെപ്പറയുന്നു, മലയാളികള്‍ "ന്‍െറ' എന്നു് നകാരവും റകാരവും എഴുതിയാലും എെന്നു് കാര കാരങ്ങളെത്തന്നെ ഉച്ചരിക്കുന്നു. ഈ പ്രകരണം പ്രസക്താനുപ്രസക്തിയാല്‍ വളരെ നീണ്ടുപോയി. ഇനിയെങ്കിലും അതു നിര്‍ത്തിയിട്ടു പ്രകൃതത്തില്‍ പ്രവേശിക്കാം.
"ഉടയ' എന്ന ഷഷ്ഠീവിഭക്തിചിഹ്നത്തെ ആദ്യം അന്തലോപംചെയ്തു് "ഉടെ' എന്നാക്കി; ആദിലോപവുംകൂടി ചെയ്തു് "ടെ=' എെന്നാക്കിത്തീര്‍ത്തതു കാലക്രമത്തിലായിരിക്കാം. "ടെ' എന്ന അതിസങ്കോചിതരൂപം "ന്‍' മുന്‍പില്‍ ഉള്ളിടത്തു മാത്രമേ സര്‍വ്വസമ്മതമായിത്തീര്‍ന്നുള്ളു. "അവന്റെ' "നാത്തൂന്‍െറ' എന്ന രൂപങ്ങള്‍പോലെ "കുട്ടീടെ' എന്ന സങ്കോചരൂപം ഗ്രന്ഥഭാഷയില്‍ ഉപയോഗിക്കാറില്ല. "ക്ക്' എന്ന ചതുര്‍ത്ഥിയുടെ ഇരട്ടിച്ച കകാരം ലോപിച്ചതു് "അവനുക്ക്', "വീട്ടുക്ക്' ഇത്യാദി രൂപങ്ങളില്‍ സംവൃതോകാരത്തിനു പിന്‍പു് വ്യഞ്ജനം വരുമ്പോള്‍ ഉണ്ടാകുന്ന ദുശ്ശ്രവതനിമിത്തമായിരിക്കാം. "അവള്‍-ക്ക്', "അവര്‍-ക്ക്' ഇത്യാദിപോലെ ഇരട്ടിച്ച കകാരം യോജിക്കുന്നിടത്തു ലോപംചെയ്യാറുമില്ല. സംവൃതത്തെ കഴിയുന്നതും ലേശാക്കി (?) ഉച്ചരിക്കണമെന്നാണു് മലയാളത്തിന്റെ പോക്കു്.
(യ) വേണ്ടും > വേണും > വേണം > ഏണം > എണം > അണം >. "ചെയ്യവേണ്ടും' എന്നിരുന്നതു് ഈ വിധത്തില്‍ "ചെയ്യണം' എന്നായിച്ചമച്ചു. ഇതുപോലെതന്നെ "ആകും > ആം'
ഉദാ : ചെയ്യ ആകും > ചെയ്യാം.
ഇക്കാണിച്ച ആറു നയങ്ങള്‍മൂലം ഉണ്ടായിട്ടുള്ള വികാരങ്ങള്‍ക്കു പുറമേ സംസ്കൃതത്തിലെ അക്ഷരമാല സ്വീകരിച്ചതുമുതല്‍ മലയാളത്തിനു പലവിധത്തിലും വേഷഭേദങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടു്. എങ്ങനെ എന്നാല്‍,
| (1) | തിരുക്കാല്‍ = തൃക്കാല്‍
എതിര്‍വശം = എതൃവശം അതിര്‍ത്തി = അതൃത്തി |
ഋകാരസ്വീകാരം |
| (2) | നയുന്നു = നനയുന്നു
എടു = എന്നോടു അ്യായം = അന്യായം |
നകാരകാരങ്ങള്‍ക്കു
ലിപിഭേദമില്ലായ്ക |
| (3) | ഗ്രന്ഥം = ഗ്രന്ഥം
പ്റകാരം = പ്രകാരം മര്യാദ = മാദ മറ്കടം = മടം |
രേഫറകാരങ്ങളെ ഒരേ
ചിഹ്നംകൊണ്ടു കുറിക്കുക |
| (4)
|
ഇടമു് = ഇടം
ധനമു് = ധനം |
മകാരത്തിന്റെ സ്ഥാനത്ത്
അനുസ്വാരം |
| (5)
|
പാലു് = പാല്‍
മരത്തിലു് = മരത്തില്‍ |
ലകാരചില്ലിനു പകരം തകാര
ചില്ല് |
ഒന്നു്, അതു്, കാടു് എന്നു് സംവൃതോകാരം വേണ്ടിടത്തു് ഒന്ന, അത, കാട എന്നു് അകാരം എഴുതുന്ന സമ്പ്രദായവും, എ, ഒ എന്ന സ്വരങ്ങളെ ഹ്രസ്വദീര്‍ഘ ഭേദം കൂടാതെ ഏകരൂപമായി എഴുതുന്ന മട്ടും സംസ്കൃതാക്ഷരമാലയുടെ പ്രവേശനത്തോടു കൂടി മലയാളത്തില്‍ കടന്നുകൂടുകയുണ്ടായി. എന്നാല്‍, ഈ ദോഷങ്ങള്‍ ഇപ്പോള്‍ പരിഹൃതപ്രായങ്ങളായി എന്നു സമാധാമപ്പെടാം. "സംവൃതത്തിനു് ഏതെങ്കിലും ഒരു ചിഹ്നം വേണ്ടതാണു് എന്നും, ഏ, ഒാ ദീര്‍ഘങ്ങള്‍ക്കു് -േഎന്ന കെട്ടുപുള്ളി ഉപയോഗിക്കണം' എന്നും എല്ലാ അച്ചുകൂടക്കാരും സമ്മതിച്ചിട്ടുണ്ടു്.
മേല്‍പ്രതിപാദിച്ച നയങ്ങളെ ഉപയോഗിച്ചാല്‍ മലയാളത്തെ തമിഴും തമിഴിനെ മലയാളവും ആക്കാം എന്നു ബോധപ്പെടുന്നതിനായി ഏതാനും ഉദാഹരണങ്ങളെ താഴെ ചേര്‍ക്കുന്നു:
മലയാളം
| കററക്കാര്‍മല്‍ക്കുഴലികളൊരോ രാഗഭേദം പുണര്‍ത്തി-
ട്ടിററിറ്റോലും മധുരസമയം ചിന്തുപാടും ദശായാം മുററംതോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ മുറ്റും പാടിന്‍റടമയി! സഖേ! മററമങ്ങേതു പിന്നെ., |
തമിഴു്
| കറെറക്കാര്‍മര്‍ക്കുഴലികളൊരോ രാകപേതം പുണര്‍ത്തീ-
ട്ടിററിറ്റോലും മതുരചമയം ചിന്തുപാടും തചായാം മുററംതോറും കിളികളതനെക്കേട്ടിരുന്തക്കണക്കേ മുററും പാടുകിന്‍റ ഇടം ഏ തോഴ മററമപ്പുറത്തതു പിമ്പു. |
മലയാളം
| ഇങ്ങനെ പോയങ്ങു ഭംഗികളോടുമേ
തങ്ങിന പൂങ്കാവില്‍ പുക്കനേരം മെല്ലവേ ചൊല്ലിനാന്‍ വല്ലവീനായക- നല്ലേലും ചായലാരെല്ലാരോടും പൂമണമായൊരു കാഴ്ചയും കെക്കൊണ്ടു തൂമകലര്‍ന്നൊരു തെന്നലിവന്‍ സേവിപ്പാനായിങ്ങു വന്നതു കണ്ടാലും മേവുമിപ്പൂങ്കാവുതന്നിലൂടെ? -കൃഷ്ണഗാഥ |
തമിഴു്
| ഇങ്ങനം പോയങ്കു പങ്കികളോടുമേ
തങ്കിന പൂങ്കാവില്‍ പുക്കനേരം മെല്ലവേ ചൊല്ലിനാന്‍ വല്ലവീനായക- നല്ലേലും ചായലാരെല്ലാരോടും പൂമണമായോരു കാട്ചിയും കെയ്ക്കൊണ്ടു തൂമെ കലര്‍ന്തൊരു തെന്നലിവന്‍ ചേവിപ്പാനായിങ്കു വന്തതു കാണ്‍ മേവുമിപ്പൂങ്കാവുതന്നിലൂടെ. |
തമിഴു്
| പേയരേ യെനക്കു യാവരും യാനുമോര്‍
പേയനേ യേവര്‍ക്കു ഇതു പേശിയേന്‍? ആയനേ അരങ്കാ എന്‍റഴെക്കിന്‍േറന്‍; പേയനായൊഴിന്തേനെന്‍പിരാനുക്കേ. |
മലയാളം
| പേയരേയെനിക്കേവരും ഞാനുമൊരു
പേയേയേവര്‍ക്കും ഇതു ചൊല്ലിയെന്ത് ആയനേ രംഗേശാ എന്നഴലുന്നേന്‍ പേയായൊഴിഞ്ഞേനെന്‍ തമ്പുരാനു താന്‍ |
തമിഴു്
| വാനാളും മാമതിപോല്‍ വെണ്ടകുടെക്കീഴു മന്നവര്‍ത-
ങ്കോനാകി വീററിരുന്തു കൊണ്ടാടും ചെലവറിയേന്‍ തേനാര്‍ പൂഞ്ചോലെത്തിരുവെങ്കിടമലെമേല്‍ കാനാറായ്പ്പായും കരുത്തുടെയേനാവേനേ -പെരുമാള്‍തിരുമൊഴി |
മലയാളം
| വാനാളും മാമതിപോല്‍ വെകുടക്കീഴു മന്നവര്‍തന്‍-
കോനായി വെന്നിരുന്നു കൊണ്ടാടും മട്ടറിയേണ്ടാ! തേനാര്‍ന്ന പൂഞ്ചോലയെഴും തിരുവെങ്കിടമലമേല്‍ കാട്ടാറായു് പായാനഭിപ്രായമുടയോനാവൂ ഞാന്‍. |
തമിഴു്
| മുമ്മെ ചാലുലകുക്കെല്ലാ മൂലമന്തിരത്തെ മുററും
തമ്മെയേ തമക്കു നല്‍കും തനിപ്പെരുമ്പതത്തെത്താനേ ഇമ്മെയേയെഴുമെ നോയ്ക്കു മരുന്തിനെ യിരാമനെന്നും ചെമ്മെചേര്‍ നാമം തന്നെക്കകളിറെറരിയെക്കണ്ടാന്‍. -കമ്പരാമായണം |
മലയാളം
| ത്രിത്വമാര്‍ന്ന മൂന്നാകുമുലകിന്നെല്ലാം മൂലമന്ത്രത്തെ മുററും
തന്നെത്താന്‍ തന്നാളുകള്‍ക്കു നല്‍കും തനിപ്പെരുംപദത്തെത്താന്‍ ഇജ്ജന്മത്തിലേ ഏഴു നോവിന്നും മരുന്നിനെ രാമനെന്നും ചെമ്മചേരും നാമം തന്നെക്കകളാല്‍ തെരിയെക്കണ്ടാന്‍. |
തെലുങ്കു്
| താമസിംചി സേയ തഗദു എട്ടി കാര്യംബു
വേഗിരംപന്‍ അദിയു വിഷമം അഗനു |
മലയാളം
| താമസിച്ചു ചെയ്യതകാത്ത കാര്യത്തെ
വേഗിപ്പിക്കല്‍ അതും വിഷമം ആകും. |
തെലുങ്കു്
| പച്ചികായ തെച്ചി പഡവേയ ഫലം ഒൗനേ?
വിശ്വാഭിരാമ വിനര വേമ! |
മലയാളം
| പച്ചക്കായു് എടുത്തു പഴുക്കവയ്ക്കവേ ഫലമാകുമോ,
വിശ്വാഭിരാമനായ അല്ലയോ വേമ, കേളെടോ! |
തെലുങ്കു്
| ദേവീ ഈ സഭ വിദ്വാംസുല മയമെ ഉന്നദി. കാവുന ഇപ്പുഡു ചേയവലയു പനിനി വിനുമു. പൂര്‍വ്വമു കാളിദാസകവിചേ രചയിംപബഡിന അഭിജ്ഞാന ശാകുന്തളം അനു നാടകമു ലോകമുന വില്ലസില്ലുചു ഉന്നദിഗദാ? |
മലയാളം
| ദേവീ ഈ സഭ വിദ്വാന്മാര്‍മയമായി ഇരിക്കുന്നു. ആകയാല്‍ ഇപ്പോള്‍ ചെയ്യ വേണ്ടുന്ന പണിയെ (വേലയെ) കേള്‍ക്കു! പൂര്‍വ്വം കാളിദാസകവിയാല്‍ രചിക്കപ്പെട്ട അഭിജ്ഞാനശാകുന്തളം എന്ന നാടകം ലോകത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നില്ലയോ? |
കര്‍ണ്ണാടകം (ശ്ലോകം)
| ആ ദേവിയിം ശൂന്യവിദാഗി ലോകം
മെ ദോര്‍പ്പുദീരാരനെയബ്ദമീഗള് വെദേഹിയെംബീ പെസരും നിരസ്തം മെ ദാള്ദു ബാളില്ലവെ രാമനിന്നും. (പദച്ഛേദം: ആ ദേവിയിം ശൂന്യ ഇദു ആഗി ലോകം മെ തോര്‍പ്പുദു. ഈര്‍-ആര്‍-അനെ അബ്ദം ഈഗളു്. വെദേഹി എംബ ഈ പെസരും നിരസ്തം. മെദാള്ദുബാളി ഇല്ലവെ രാമന്‍ ഇന്നും) -ഛന്ദസ്സാരം. |
മലയാളം
| ആ ദേവിയാല്‍ (യോടു) ശുന്യമായിട്ടു ലോകം മെയ്യു് തോന്നിപ്പിക്കുന്നു (ആവിര്‍ഭവിക്കുന്നു). ഈരാറാമത്തെ (12) അബ്ദം ഇപ്പോള്‍ വെദേഹി എന്ന ഈ പേരും നിരസ്തം; ണെയ്യു ധരിച്ചിട്ടു് വാഴുക ഇല്ലയോ രാമന്‍ ഇന്നും. |
കര്‍ണ്ണാടകം
| പൂര്‍വ്വദല്ലി ഉദ്ദാലകന പത്നിയു പതിഗെ അനുരൂപളാഗി നഡെയദെ ഇദ്ദുദരിന്ദല്ലവെ കല്ലാഗി ഹോദദു. അനസൂയാദേവിയു പതിഗെ അനുഗുണവാഗിനഡെദദ്ദരിന്ദ സൂര്യനു സഹാ ഉദയിസദേ ഹോഗി ദേവഗര്‍ളിന്ദലു സ്തോത്രമാഡിസി കൊണ്ഡളു. സീതാദേവിയു അരണ്യക്കെ ഹോഗുത്തിദ്ദ പതിയന്നൂ അനുസരിസി അവന ഹിന്ദയേ അരണ്യക്കെ താനു ഹൊരഡലു ശ്രീരാമനുനീനു അരണ്യക്കെ ബരവേഡവെന്ദു നന്നന്തെ നീനു ഏകെ കഷ്ട പഡബേ കെന്ദുകേളിദനു. |
മലയാളം
| പൂര്‍വ്വത്തില്‍ ഉദ്ദാലകന്റെ പത്നി പതിക്കു് അനുരൂപയായി നടക്കാതെ ഇരുന്നതിനാലല്ലേ കല്ലായിപ്പോയതു്. അനസൂയാദേവി പതിക്കു് അനുഗുണമായി നടന്നതിനാല്‍ സൂര്യനുംകൂടി ഉദിക്കാതെപോയിട്ടു് ദേവതകളാലും സ്തോത്രംചെയ്യിച്ചുകൊണ്ടാള്‍. സീതാദേവി അരണ്യത്തിനുപോയിക്കൊണ്ടിരുന്ന പതിയെ അനുസരിച്ചു് അവന്റെ പിന്നാലെ അരണ്യത്തിനു താനും പുറപ്പെടവേ ശ്രീരാമന്‍ നീ അരണ്യത്തിനു വരവേണ്ടാ എന്നും, എന്നെപ്പോലെ നീയും എന്തിനു കഷ്ടപ്പെടവേണമെന്നും കേട്ടാന്‍. |
തമിഴും പഴമലയാളവും ഒന്നുതന്നെ എന്നു പറയാമെന്നിരിക്കെ തെലുങ്കും കര്‍ണ്ണാടകവും വളരെ അകന്നിട്ടുണ്ടെന്നു കാണിപ്പാനാണു് ആ ഭാഷകള്‍കൂടി എടുത്തു് തര്‍ജ്ജമചെയ്തു കാണിച്ചതു്.