കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
|
മററു പദങ്ങളുമായുള്ള സംബന്ധത്തെക്കുറിക്കുന്നതിനുവേണ്ടി നാമങ്ങളില്‍ ചേര്‍ക്കുന്ന പ്രത്യയങ്ങല്‍ക്കാണു് "വിഭക്തി' എന്നു പേര്‍. വിഭക്തി ഏഴെണ്ണമുണ്ടു്. വിഭക്തികള്‍ക്കു പാണിനി മുതലായ സംസ്കൃതവെയാകരണന്മാര്‍ പേരിട്ടിട്ടുള്ലതു് പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി ഇങ്ങനെയാണു്. ആ സംസ്കൃതപ്പേരനുസരിച്ചു മലയാളവിഭക്തികള്‍ക്കു് പ്രഥമ, ദ്വിതീയ എന്ന ക്രമത്തിലുള്ള പേരാണു് മറ്റുള്ള വ്യാകരണഗ്രന്ഥങ്ങളില്‍ കാണുന്നതു്. എന്നാല്‍ അതു് ദ്രാവിഡരീതിക്കു തീരെ യോജിക്കാത്തതിനാല്‍ ഇൗ പുസ്തകത്തില്‍ വിഭക്തികള്‍ക്കു പേര്‍ മാററി കല്പിച്ചിരിക്കുന്നു. അതിനുള്ള കാരണം ചുരുക്കത്തില്‍ താഴെ കാണിക്കാം.:
""അതെന്നു പ്രഥമയ്ക്കര്‍ത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ ചൊല്ലേണമതിനോടെന്നും ദ്വിതീയയ്ക്കര്‍ത്ഥമായു് വരും;
തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടെ ഇതി ക്രമാത്; ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വ്വത്ര പരികീര്‍ത്തിതാ.
അതിങ്കല്‍നിന്നു പോക്കെക്കാള്‍ ഹേതുവായിട്ടു പഞ്ചമീ ഇക്കുമിന്നുമുടെ ഷഷ്ഠിക്കതിന്റെ വെച്ചുമെന്നപി
അതിങ്കലതില്‍വെച്ചെന്നും വിഷയം സപ്തമീ മതാ.
എന്നുള്ള ബാലപ്രബോധനവചനപ്രകാരം സംസ്കൃതത്തിന്നെതിരായി മലയാളത്തിലെ വിഭക്തികള്‍:
വിഭക്തി
പ്രത്യയം
മലയാള ഉദാഹരണം
സംസ്കൃത
ഉദാഹരണം പ്രഥമ ശബ്ദസ്വരൂപം അതു് തത് ദ്വിതീയ
എ്ര അതിനെ }
ഒാടു് അതിനോടു് തത് തൃതീയ
ഹേതു അതു ഹേതുവായി
തേന ആയി അതായി കൊണ്ടു് അതുകൊണ്ട് ആല്‍ അതിനാല്‍ ഒാടു് അതിനോട് ഉൗടെ അതിലൂടെ ചതുര്‍ത്ഥി ആയിക്കൊണ്ടു് അതിനായിക്കൊണ്ടു് തസ്മെ പഞ്ചമി
ഇല്‍നിന്നു് അതില്‍നിന്നു്
തസ്മാത് കല്‍നിന്നു് അതിങ്കല്‍നിന്ന് ഇന്‍പോക്കെ അതിന്‍പോക്കെ കാള്‍ അതിനെക്കാള്‍ ഹേതുവായിട്ടു് അതു ഹേതുവായിട്ട് ഷഷ്ഠി
ക്ക്ര്-ഉു് അതിനു് }
തസ്യ ഉടെ-ടെ അതിനുടെ-അതിന്റെ ഇല്‍വെച്ചു് അതില്‍വെച്ച് സപ്തമി
ഇല്‍വെച്ചു് അതില്‍വെച്ചു്
തസ്മിന്‍ ഇല്‍ അതില്‍ ഇങ്കല്‍ അതിങ്കല്‍ വിഷയമായി അതു വിഷയമായി
എന്നീ വിധമാകുന്നു. സംസ്കൃതത്തില്‍ ഒരേ രൂപത്തിനു പല അര്‍ത്ഥങ്ങളായിരിക്കെ ഭാഷയില്‍ ഒാരോ അര്‍ത്ഥത്തിനും രൂപഭേദമുണ്ടെന്നു് ഇൗ പട്ടികകൊണ്ടു വ്യക്തമാകുന്നു. ഉദാഹരണത്തിനു് തൃതീയയെ എടുത്തു നോക്കു. "തേന' എന്ന സംസ്കൃതരൂപത്തിനു്, 1. അതു ഹേതുവായിട്ടു് എന്നു ഹേതു ഇമൗെമഹശ്യേ 2. അതായി എന്നു അഭേദം കറലിശേ്യേ 3. അതുകൊണ്ടു് എന്നു കാരണം കിൃേൗാലിമേഹശ്യേ 4. അതിനാല്‍ എന്നു കര്‍ത്താ അഴലിര്യ 5. അതിനോടു് എന്നു സാഹിത്യം ടീരശമഹശ്യേ 6. അതിലൂടെ എന്നു ദ്വാരത ഠവല ലെിലെ ീള വേൃീൗഴവ
ഇങ്ങനെ ആറു് അര്‍ത്ഥങ്ങള്‍ ഉണ്ടു്. ഭാഷയില്‍ ഇൗ ഒാരോ അര്‍ത്ഥത്തെയും കാണിക്കുന്നതിനു് ഒാരോ രൂപവും വെവ്വേറെ ഉണ്ടു്. ഇൗ സ്ഥിതിക്കു് ഇൗ ആറു് അര്‍ത്ഥങ്ങളെയും ചേര്‍ത്തു് അതുകള്‍ക്കെല്ലാം കൂടി "തൃതീയ' എന്നു് ഒരു പേരിടുന്നതു് എന്തിന്? സംസ്കൃതത്തില്‍ ഇവ ഒരു രൂപത്തിന്റെ നാനാര്‍ത്ഥങ്ങളാകയാല്‍ ഇൗ അര്‍ത്ഥങ്ങളെല്ലാം വേര്‍തിരിക്കുവാന്‍ മാര്‍ഗ്ഗം ഇല്ല. അതുകൊണ്ടു് ഇൗ ആറു് അര്‍ത്ഥങ്ങളെയും "തൃതീയ' എന്നു് ഒരു പേരുകൊണ്ടുതന്നെ കുറിക്കേണ്ടിവന്നു. ഭാഷയില്‍ അര്‍ത്ഥം മാറുന്നതനുസരിച്ചു് രൂപവും മാറുന്ന സ്ഥിതിക്കു് ഇതെല്ലാം ഒന്നിച്ചുചേര്‍ത്തു് ഒരു പേര്‍ ഇടുന്നതു ശരിയല്ല. ഇതുകൊണ്ടു് സംസ്കൃതത്തിലെ ഒരു വിഭക്തിരൂപത്തിന്റെ അര്‍ത്ഥം ഭാഷയില്‍ പല രൂപങ്ങളെക്കൊണ്ടാണു് കുറിക്കുന്നതെന്നു സ്പഷ്ടമായി. നേരേമറിച്ചു് ഭാഷയിലെ ഒരു രൂപത്തിന്റെ അര്‍ത്ഥം സംസ്കൃതത്തില്‍ പല രൂപങ്ങളെക്കൊണ്ടുവേണം കുറിക്കുവാന്‍ എന്നും മേല്ക്കാണിച്ച പട്ടികയില്‍നിന്നും തെളിയുന്നു. അതില്‍ "ഒാട്' അതിനോടു് എന്ന രൂപം സംസ്കൃതത്തില്‍ ദ്വിതീയയ്ക്കും തൃതീയയ്ക്കും പകരം നില്ക്കുന്നു. അതുപോലെതന്നെ ഉു് (അതിന്) എന്നതു് ചതുര്‍ത്ഥിക്കും ഷഷ്ഠിക്കും എതിരായിക്കാണുന്നു. അപ്പോള്‍ "അതിനോട്' എന്ന രൂപത്തെ ചിലപ്പോള്‍ "ദ്വിതീയ' എന്നും ചിലപ്പോള്‍ "തൃതീയ' എന്നും പറയണം. "അതിന്' എന്നതു് ചിലപ്പോള്‍ "ചതുര്‍ത്ഥി'; ചിലപ്പോള്‍ ഷഷ്ഠി. ഇന്നതു് എന്നു് തീരുമാനിക്കണമെങ്കില്‍ സംസ്കൃതത്തില്‍ തര്‍ജ്ജമ ചെയ്തുനോക്കിയാല്‍ ആ ഭാഷയില്‍ ഏതു വിഭക്തി വരുമോ അതെന്നു പറയുകയല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല.
മലയാളം സംസ്കൃതം വിഭക്തി രാമനു് പുത്രന്‍ ഉണ്ടായി രാമസ്യ പുത്രാ ജാതഃ ഷഷ്ഠി രാമനു് ധനം കൊടുത്തു രാമായ ധനമദാതു് ചതുര്‍ത്ഥി
ഇങ്ങനെ സംസ്കൃതത്തിന്റെ വാലില്‍ തൂങ്ങിയിട്ടു് എന്തു സാമ്രാജ്യമാണു് മലയാളത്തിനു കിട്ടാനുള്ളത്? ഇത്രമാത്രമേ ക്ലേശമുണ്ടായിരുന്നുള്ളു എന്നുവരികിലും സഹിച്ചേക്കാമായിരുന്നു; അതുകൊണ്ടും നില്ക്കുന്നില്ല. സംസ്കൃതത്തില്‍ വിഭക്തിചിഹ്നമെല്ലാം പ്രത്യയമാകുന്നു. ഭാഷയില്‍ വിഭക്തിരൂപം പലമാതിരിയിലാണു ജനിക്കുന്നതു്. മേല്‍ക്കാണിച്ച തൃതീയയെത്തന്നെ എടുത്തു നോക്കാം.
(1) ആ-അവനാല്‍ } എന്നു രണ്ടു പ്രത്യയം (2) ഒാട്- അവനോടു് (3) എ- കൊണ്ട്- അവനെക്കൊണ്ടു് എന്നു ദ്വിതീയയുടെ മേല്‍ "കൊണ്ട്' എന്നും (4) ഇല്‍ ഉൗടെ- അവനിലൂടെ എന്നു സപ്തമിയുടെ മേല്‍ "ഉൗടെ' എന്നും അവ്യയശബ്ദങ്ങള്‍. (5) ആയി-അവനായി- എന്നൊരു വിനയെച്ചരൂപം (6) ഹേതു- അവന്‍ ഹേതുവായി- എന്നൊരു വെറും സമാസം.
ഇതില്‍ പ്രത്യയം ചേര്‍ത്തുണ്ടാക്കുന്ന ഒന്നും രണ്ടും രൂപങ്ങളെ മാത്രമേ വിഭക്തി എന്നു പറവാന്‍ ന്യായമുള്ളു. മൂന്നാമത്തേതു ദ്വിതീയയിലും, നാലാമത്തേതു സപ്തമിയിലും അവ്യയം ചേര്‍ത്തുണ്ടാക്കിയതാകയാല്‍ ആ വിഭക്തികള്‍ തന്നെ എന്നു പറയേണ്ടതാണു്. അല്ലെങ്കില്‍ വളരെ കുഴപ്പങ്ങള്‍ക്കു് ഇടവരും. "എന്നെയും നിന്നെയും കൊണ്ട്' എന്നുള്ളിടത്തു് എങ്ങനെ വിഭക്തിചൊല്ലും? എല്ലാംകൂടി ഒരു പദം, തൃതീയെകവചനം എന്നു കല്പിക്കേണ്ടിവരുന്നില്ലയോ? ഇനി എന്നെ, നിന്നെ എന്ന രണ്ടു സര്‍വ്വനാമങ്ങള്‍ക്കും ചില വിശേഷണങ്ങള്‍ ചേര്‍ത്തു നീട്ടിയാല്‍ അതും ഒററപ്പദം, തൃതീയെകവചനം എന്നു പറയേണ്ടിവരും. അതിനാല്‍ "അവനെക്കൊണ്ട്' എന്ന രൂപത്തെ സംസ്കൃതപ്രകാരം തൃതീയ എന്നു പറയുന്നതു് ശരിയല്ല. അവനെ എന്നു ദ്വിതീയ, അതില്‍ "കൊണ്ടു' എന്ന അവ്യയം ചേരുമ്പോള്‍ കരണാര്‍ത്ഥം ജനിക്കുന്നു എന്നുമാത്രമേ ഉള്ളൂ. "അവനെ' എന്നും "കൊണ്ട്' എന്നും വെവ്വേറെ പദങ്ങളുമാണു്. ""തം അനു, തം പ്രതി ഇത്യാദി സംസ്കൃത പ്രയോഗങ്ങളും,"യ്യ വശാ, ംശവേ വശാ ഇത്യാദി ഇംഗ്ലീഷുരൂപങ്ങളും എങ്ങനെ വേറെ പദങ്ങളായിരുന്നു കൊണ്ടു് അര്‍ത്ഥവിശേഷം ഉളവാക്കുന്നുവോ അങ്ങനെ ഭാഷയിലും "കൊണ്ട്', "നിന്ന്', മുതലായവ പുതിയ അര്‍ത്ഥം ജനിപ്പിക്കുന്നു. സംസ്കൃതത്തില്‍ ഇൗവക അവ്യയങ്ങള്‍ക്കു് "കര്‍മ്മപ്രവചനീയം' എന്നും ഇംഗ്ലീഷില്‍ ുൃലുീശെശേീി എന്നും പേരുകള്‍ ഉള്ളതുപോലെ ഭാഷയില്‍ ഇൗവക അവ്യയങ്ങള്‍ക്കു് "ഗതി' എന്നു് പേര്‍ കല്പിച്ചിരിക്കുന്നു. കര്‍മ്മപ്രവചനീയം കുറെ നീണ്ടുപോയതു കൊണ്ടാണു് "ഗതി' എന്നു് ഏകദേശം അതിനൊക്കുന്ന സംജ്ഞ ഇവിടെ സ്വീകരിച്ചതു്. "ആയി' എന്ന അഞ്ചാമത്തേതും "ഹേതു' എന്ന ആറാമത്തേതും ആയ അര്‍ത്ഥങ്ങളെ ഒരു വിഭക്തിരൂപം എന്നു പറയുന്നതു് അത്യന്തം അയുക്തം എന്നു പ്രഥമദൃഷ്ടിയില്‍ത്തന്നെ സ്പഷ്ടമാകയാല്‍ വിശേഷിച്ചു വിവരിക്കേണ്ടതില്ല.
ഇങ്ങനെ നോക്കിവരുമ്പോള്‍ പ്രത്യയങ്ങളെ മാത്രമേ വിഭക്തിയായി ഗണിക്കാവൂ എന്നു ബോധപ്പെടും. പ്രകൃതിയില്‍നിന്നു പിരിച്ചുപയോഗിക്കുവാന്‍ പാടില്ലാത്തവയെ മാത്രമേ പ്രത്യയം എന്നു പറഞ്ഞുകൂടൂ. "എന്നെയും നിന്നെയും കൊണ്ട്' എന്നിടത്തു് "കൊണ്ടി'നെ പിരിച്ചുപയോഗിക്കാവുന്നതു കൊണ്ടു് "കൊണ്ട്' പ്രത്യയമല്ല. അവിടെത്തന്നെ "എന്‍ ഉം, നിന്‍ ഉം, എ' (എന്നും നിന്നുമെ, അല്ലെങ്കില്‍ ഞാനും നീയുമെ) എന്നു പിരിച്ചു പറഞ്ഞു കൂടാത്തതിനാല്‍ "എ' പ്രത്യയമാണു്. പ്രത്യയത്തിനു് ഇൗ ലക്ഷണം സ്വീകരിച്ചുകൊണ്ടു് ആദ്യം കാണിച്ച പട്ടികയില്‍ നോക്കുമ്പോള്‍, എ, ഒാടു്,
അ്
}
ആ, ല്‍, ഉടെ, ഇല്‍ }
ഉ് കല്‍
എന്നു് ആറെണ്ണമേ ഇതില്‍ പ്രത്യയങ്ങളായിട്ടുള്ളു എന്നൂ കാണുന്നു. ഇവയോടുകൂടി പ്രത്യയമൊന്നുമില്ലാത്ത പ്രഥമയെക്കൂടി ചേര്‍ക്കുമ്പോള്‍ ഏഴു വിഭക്തിപ്രത്യയങ്ങളുണ്ടെന്നുവരുന്നു. ആ സ്ഥിതിക്കു് പ്രഥമമുതല്‍ സപ്തമിവരെയുള്ള സംസ്കൃതവിഭക്തിസംജ്ഞകള്‍തന്നെ പോരായോ എന്നു പിന്നെയും ചോദ്യമുണ്ടു്. ശരിതന്നെ. എന്നാല്‍ രണ്ടു ഭാഷകളിലും വിഭക്തികളുടെ ആകെത്തുക യദൃച്ഛയാ ഒന്നുതന്നെ എന്നു വന്നാലും അര്‍ത്ഥവിഷയത്തില്‍ അനേ്യാന്യം ലേശം യോജിപ്പില്ലാതെയിരിക്കുന്നു. സംസ്കൃതത്തിലെ ചതുര്‍ത്ഥിക്കു് ഭാഷയില്‍ ഷഷ്ഠിയാണെന്നും, സംസ്കൃതത്തിലെ പഞ്ചമിക്കു് ശരിയായി ഭാഷയില്‍ ഒരു വിഭക്തിയേ ഇല്ലെന്നും മറ്റും ദുര്‍ഘടങ്ങള്‍ വന്നു ചേരുന്നു. സംഖ്യാമൂലകങ്ങളായ പേരുകളില്‍ ഒന്നിനെ വിട്ടുകളയുവന്നതെങ്ങനെ? പഞ്ചമി ഭാഷയില്‍ ഇല്ലാത്തതിനാല്‍ ഷഷ്ഠിയെ പഞ്ചമിയാക്കണം. അപ്പോള്‍ ആറിനെ അഞ്ചാക്കി എന്നൊരു തരക്കേടുവരും. ഉപേക്ഷിക്കുകയാണെങ്കില്‍ നാലിനുമേല്‍ ആറാണു് സംഖ്യ എന്നു പറയേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല, അര്‍ത്ഥം വിട്ടേച്ചു പേരുമാത്രം എടുത്താല്‍ സംസ്കൃത വിഭക്തികളെത്തന്നെ മണിപ്രവാളകവികള്‍ ഭാഷാവിഭക്തികള്‍ക്കുപകരം ധാരാളം ഉപയോഗിക്കുന്ന സ്ഥിതിക്കു് വലിയ കുഴപ്പങ്ങള്‍ക്കിടയാകും. അതിനാല്‍ ഭാഷാവിഭക്തികള്‍ക്കു സംസ്കൃത സംജ്ഞകളെ ഉപേക്ഷിച്ചു പുതിയ പേരുകള്‍ ഏര്‍പ്പെടുത്തുകയേ നിര്‍വാഹമുള്ളൂ. ഇതിലേക്കു മേല്‍വിവരിച്ച കാരണങ്ങളെത്തന്നെ ഒരിക്കല്‍ക്കൂടി സൗകര്യമായി ഒാര്‍മ്മിക്കാന്‍വേണ്ടി നമ്പരിട്ടു താഴെ കൊടുത്തിരിക്കുന്നു:
1. സംസ്കൃതത്തില്‍ ഒരു രൂപത്തിനു് പല അര്‍ത്ഥങ്ങളായിരിക്കെ ഭാഷയില്‍ അര്‍ത്ഥം മാറുന്നതനുസരിച്ചു രൂപവും മാറുന്നതിനാല്‍ ഏതാനും ചില അര്‍ത്ഥങ്ങളെച്ചേര്‍ത്തു് ഒരു പേര്‍ വിളിക്കുന്നതിനു ന്യായമില്ല.
2. സംസ്കൃതത്തില്‍ രണ്ടു പ്രത്യയങ്ങള്‍ വേണ്ടിടത്തു ഭാഷയില്‍ ഒരു പ്രത്യയംതന്നെ മതി; മറിച്ചു്, ഭാഷയില്‍ രണ്ടു വേണ്ടിടത്തു സംസ്കൃതത്തില്‍ ഒന്നുമതി.
3. സംസ്കൃതത്തില്‍ പ്രത്യയം ചേര്‍ത്തു മാത്രമേ വിഭക്തികള്‍ ഉണ്ടാക്കുന്നുള്ളു. ഭാഷയില്‍ ആ അര്‍ത്ഥങ്ങളെ കാണിക്കുന്നതിനു പ്രത്യയങ്ങള്‍, ഗതികള്‍ എന്നുപേരിട്ട അവ്യയങ്ങള്‍, സമാസം ഇൗ മൂന്നെണ്ണം ആവശ്യപ്പെടുന്നു.
4. വിഭക്തിപ്രത്യയങ്ങളുടെ എണ്ണം രണ്ടുഭാഷയിലും ഏഴുതന്നെ ആണെങ്കിലും അര്‍ത്ഥത്തില്‍ അവ യോജിക്കുന്നില്ല.
ഇൗ ഘട്ടത്തില്‍ ഒരു സംഗതികൂടി എടുത്തു കാണിക്കേണ്ടതുണ്ടു്. തമിഴുവെയാകരണന്മാരും സംസ്കൃതത്തെ അനുസരിച്ചു് ഏഴു വിഭക്തികളെ കല്പിച്ചതല്ലാതെ മേല്‍ വിവരിച്ച ദോഷങ്ങളെ പുരസ്കരിച്ചു് പുതിയ പേരുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതു മലയാളവ്യാകരണത്തില്‍ പഴയ സമ്പ്രദായത്തെത്തന്നെ വെച്ചുകൊണ്ടിരിക്കണമെന്നതിലേക്കു് ഒരു സാധകമാകുന്നതല്ല. മുന്‍പേ പോയവര്‍ വല്ല കാരണവശാലും ഒരു കുഴിയില്‍ വീണു എന്നു വെച്ചിട്ടു് പിന്‍പേ വരുന്നവരും ആ കുഴിയില്‍ത്തന്നെ വീഴുകയോ അതോ തങ്ങള്‍ക്കു് ആ അപകടം സംഭവിക്കാതെ കരുതുകയോ വേണ്ടത്? ആരുടേതായാലും തെറ്റു പകര്‍ത്തുന്നതു ശരിയല്ല എന്നാണു് അഭിപ്രായം.
തന്മ നിര്‍ദ്ദേശികാ കര്‍ത്താ; പ്രതിഗ്രാഹിക കര്‍മ്മമെ; ഒാടു് സംയോജികാ സാക്ഷി; സ്വാമിയുദ്ദേശികാ , വ്ു ആല്‍ പ്രയോജികയാം ഹേതു; ഉടെ സംബന്ധികാ സ്വാതാ; ആധാരികാധികരണം ഇല്‍, കല്‍ പ്രത്യയമായവ.
നിര്‍ദ്ദേശിക മുതലായ വിഭക്തികളെയും ഒാരോന്നിന്റെയും അര്‍ത്ഥത്തെയും പ്രത്യയത്തെയും മുറയ്ക്കു് ഇൗ കാരികകളില്‍ കാണിച്ചിരിക്കുന്നു;
(1) ഒന്നാമത്തെ വിഭക്തിക്കു് "നിര്‍ദ്ദേശിക' എന്നു പേര്‍; അതിന്നു പ്രത്യയം ഒന്നുമില്ല; തന്മതന്നെ എന്നാല്‍ ശബ്ദസ്വരൂപംതന്നെ വരും. ആ വിഭക്തി കര്‍ത്താവിനെ കുറിക്കുന്നു. നിര്‍ദ്ദേശിക എന്നുള്ള പേരുകൊണ്ടു് ഏതെങ്കിലും ഒരു നാമത്തെ നിര്‍ദ്ദേശിക്കുക മാത്രം ചെയ്യുന്നിടത്തും ഇൗ വിഭക്തിതന്നെ വരുമെന്നാകുന്നു സിദ്ധാന്തം ഉദാ: കര്‍ത്താവിന്- രാമന്‍ കാട്ടില്‍ താമസിച്ചു, രാമന്‍ രാവണനെ കൊന്നു. നാമനിര്‍ദ്ദേശത്തിന്- ദശരഥന്‍ എന്ന രാജാവു്, സിംഹം ഒരു മൃഗമാകുന്നു.
(2) പ്രതിഗ്രാഹിക എന്ന വിഭക്തി കര്‍മ്മത്തെക്കുറിക്കുന്നു; അതിനു പ്രത്യയം എ എന്നുമാണു്. ഉദാ: രാമന്‍ കൃഷ്ണനെ അടിച്ചു, കൃഷ്ണന്‍ രാമനെപ്പിടിച്ചു.
(3) സംയോജികാവിഭക്തിക്കു സാക്ഷി എന്ന കാരകം അര്‍ത്ഥം. ഒാടു് എന്നു പ്രത്യയം. ഉദാ: ശിവന്‍ ശക്തിയോടു് ചേരുന്നു.
(4) ഉദ്ദേശികയ്ക്കു് സ്വാമി എന്ന കാരകം അര്‍ത്ഥം; എന്നോ കകാരം ലോപിച്ചിട്ടു് വെറും ഉു് മാത്രമോ പ്രത്യയം. ഉദാ: അവള്‍ക്കു് പുത്രനുണ്ടായി, അവനു് പുത്രനുണ്ടായി.
(5) പ്രയോജികയ്ക്കു ഹേതു എന്ന കാരകം അര്‍ത്ഥം; ആല്‍ എന്നു പ്രത്യയം. ഉദാ: ജാനകിയുടെ പുസ്തകം.
(7) ആധാരികയ്ക്കു് അധികരണം എന്ന കാരകം അര്‍ത്ഥം; ഇല്‍, കല്‍ എന്നു രണ്ടു പ്രത്യയങ്ങള്‍. ഇവയ്ക്കു് ഉപയോഗത്തില്‍ അല്പം ഭേദമുണ്ടു് എന്നേ ഉള്ളു. ഉദാ: മെത്തയില്‍ കിടക്കുന്നു., പടിക്കല്‍ നില്ക്കുന്നു.
പ്രത്യയങ്ങളുടെ എണ്ണം ആകെക്കൂടെ ഏഴാകയാല്‍ പ്രഥമാദ്വിതീയാദി സംസ്കൃത സംജ്ഞകളേയും ഒരുവിധം ഉപയോഗിക്കാം. എന്നാല്‍ ഒാരോ വിഭക്തിക്കും സംസ്കൃതത്തിലുള്ള അര്‍ത്ഥങ്ങളുടെ ഏതാനും അംശം മാത്രമേ ഭാഷയില്‍ ഉള്ളു എന്നു് എപ്പോഴും ഒാര്‍മ്മിക്കേണ്ടിവരും.
ഇനി വിഭക്ത്യംഗങ്ങളുടെ സ്വരൂപം കാണിക്കാം:
വ്യഞ്ജനാന്തത്തിലിന്‍ ചേര്‍ത്തു വിഭക്ത്യംഗം ചമയ്ക്കണം.
വ്യഞ്ജനാന്തങ്ങളായ ശബ്ദങ്ങളില്‍ ആ ശബ്ദത്തോടു് ഇന്‍ എന്നു ചേര്‍ത്താല്‍ വിഭക്തിപ്രത്യയം ചേരുന്നതിനുള്ള അംഗമായിത്തീരും. ഉദാ:
ശബ്ദരൂപം അംഗം വിഭക്തിപ്രത്യയം നിഷ്പന്നരൂപം രാജാവ്+ഇന്‍ = രാജാവിന്‍ +എ = രാജാവിനെ രാജാവ്+ഇന്‍ = രാജാവിന്‍ +ആല്‍ = രാജാവിനാല്‍ മനസ്സ്+ഇന്‍ = മനസ്സിന്‍ +ഒാട് = മനസ്സിനോട് കണ്‍+ഇന്‍ = കണ്ണിന്‍ +ഉ് = കണ്ണിന് ആ+ഇന്‍ = ആണിന്‍ +ടെ = ആണിന്റെ
ഇൗ "ഇന്‍' എന്ന അംഗപ്രത്യയം സംബന്ധിക, ഉദ്ദേശിക എന്ന രണ്ടു വിഭക്തികളിലും നിത്യമായിട്ടും മറ്റുള്ളവയില്‍ വികല്പമായിട്ടുമാണു് വരുന്നതു്. ഉദാ: പ്രതിഗ്രാഹിക- രാജാവിനെ, രാജാവെ പ്രയോജിക- രാജാവിനാല്‍, രാജാവാല്‍ സംയോജിക- രാജാവിനോടു്, രാജാവോടു് ഉദ്ദേശിക- രാജാവിനു് സംബന്ധിക- രാജാവിന്റെ
ഇന്‍ എന്ന ഇടനില ചേര്‍ക്കുന്നതു പ്രകൃതിപ്രത്യയങ്ങലെ യോജിപ്പിക്കാന്‍ വേണ്ടിയാകയാല്‍ ഇല്‍ എന്ന ആധാരികയില്‍ ഇതു ചേര്‍ക്കേണ്ടിവരികയില്ല.
രാജാവില്‍, മനസ്സില്‍, കണ്ണില്‍, ആണില്‍ എന്നുതന്നെയാണു് നിഷ്പന്നരൂപങ്ങള്‍.
എന്നാല്‍ കല്‍ പ്രത്യയത്തിനു് ഇന്നാഗമമോ ദ്വിത്വമോ ആവശ്യമാണെന്നു വിധിക്കുന്നു.
അന്‍താനില്‍ താന്‍ ചേര്‍ന്നിടാതെ നില്ക്കാ കല്‍ ചേതനങ്ങളില്‍ കകാരത്തിനിരട്ടിപ്പു വേണം മറ്റുള്ളിടങ്ങളില്‍.
വ്യഞ്ജനാന്തങ്ങളായ ചേതനനാമങ്ങളില്‍ അന്‍പ്രത്യയമുണ്ടെങ്കില്‍ അതുതന്നെ അംഗപ്രത്യയസ്ഥാനം വഹിച്ചുകൊള്ളും; അല്ലാത്തിടത്തെല്ലാം ഇന്‍ ചേര്‍ക്കണം. അചേതനത്തെ കുറിക്കുന്നതാണു് നാമമെങ്കില്‍ കല്‍ എന്നതിന്റെ കകാരമിരട്ടിച്ചു് ക്കല്‍ എന്നാക്കണം. ചേതനങ്ങളില്‍ ങ്കല്‍ എന്നും, അചേതനങ്ങളില്‍ ക്കല്‍ എന്നുമല്ലാതെ വെറും കല്‍ എന്നു പ്രത്യയം കാണുകയില്ലെന്നു തല്‍പ്പര്യം.
ഉദാ: രാമന്‍- രാമങ്കല്‍, ഗുരു- ഗുരുവിങ്കല്‍, കര- കരയ്ക്കല്‍ ലക്ഷ്മി- ലക്ഷ്മിയിങ്കല്‍ ഭാര്യ- ഭാര്യയിങ്കല്‍, പടി- പടിക്കല്‍
"ഇന്‍' ചേതനങ്ങളിലാണു് അധികം ഉപയോഗിക്കുന്നതു്.
ടാവും റാവുമിരട്ടിപ്പു നാമാന്തത്തില്‍ യഥോചിതം.
ഇന്‍ ചേര്‍ത്താലും ഇല്ലെങ്കിലും നാമത്തിലേ ടകാരറകാരങ്ങളെ ഉചിതം നോക്കി ഇരട്ടിക്കണം. ഉദാ:
ആറ്- ആറ്റില്‍, ആറ്റിന്റെ, ആറിന്റെ ചോറ്- ചോറ്റില്‍, ചോറില്‍, ചോറിന്റെ തോട്- തോട്ടില്‍, തോട്ടിന്റെ, തോടിന്റെ നാട്- നാടോടു്, നാട്ടോടു്, നാടിന്റെ, നാട്ടിന്റെ
ന്താംഗത്തില്‍ ക ലോപത്താ ലു താനുദ്ദേശികക്കുറി; സംബന്ധികയുമവ്വണ്ണ- മുടെ, ടെ എന്നു രണ്ടുമാം.
അന്‍ എന്ന ലിംഗപ്രത്യയമോ ഇന്‍ എന്ന അംഗപ്രത്യയമോ ചേര്‍ന്നു പലേ നാമങ്ങലും ന്‍ എന്നു് അവസാനിക്കുമല്ലോ; അതാണു് ന്താംഗം എന്നു പറഞ്ഞതു്. അതിനു് ഉദ്ദേശികയുടെ "ക്ക്' എന്ന ക്കകാരം ലോപിച്ചിട്ടു് "ഉ്' എന്നു മാത്രമാണു് പ്രത്യയം. അതിന്മണ്ണംതന്നെ ന്താംഗങ്ങളില്‍ സംബന്ധികയുടെ പ്രത്യയമായ "ഉടെ' ഉകാരലോപത്താല്‍ "ടെ' എന്നു മാത്രമായിട്ടും ആവാം. രണ്ടാമതു പറഞ്ഞ ലോപം വെകല്പികമാകുന്നു. ക ലോപമാകട്ടേ നിത്യമാണു്. ഉദാ;
രാമന്‍+ ക്ക്= രാമന്‍+ ഉ്= രാമനു്, രാമന്നു്. മരത്തിന്‍+ ക്ക്= മരത്തില്‍+ ഉ്= മരത്തിനു്, മരത്തിന്ന് രാമന്‍+ ഉടെ= രാമനുടെ, രാമന്‍ടെ, രാമന്‍ (ന്‍െറ) മരത്തിന്‍+ ഉടെ= മരത്തിനുടെ, മരത്തിന്‍ടെ, മരത്തിന്‍ (ന്‍െറ) മേല്‍ക്കുമേല്‍ ലിംഗവചന- വിഭക്തികള്‍ മുറയ്ക്കിഹ
നാമങ്ങളില്‍ ആദ്യം ലിംഗപ്രത്യയമുണ്ടെങ്കില്‍ അതു്, പിന്നീടു് വചനപ്രത്യയമുണ്ടെങ്കില്‍ അതു്, ഒടുവില്‍ വിഭക്തിപ്രത്യയം എന്നീ മുറയ്ക്കാണു് രൂപം ചമയ്ക്കേണ്ടതു്. സംസ്കൃതാദ്യാര്യഭാഷകളിലെപ്പോലെ ഒാരോ വചനത്തിനും വേറെ വേറെ വിഭക്തിപ്രത്യയമില്ല. സിഥിയന്‍ ശാഖയിലുള്‍പ്പെട്ട ഭാഷകളിലെല്ലാം ഇതുതന്നെയാണു് സമ്പ്രദായം.
സംബോധനയില്‍ ഏ ചേരു- മന്ത്യം ദീര്‍ഘിക്കിലും മതി.
മുന്‍ചൊന്ന ഏഴു വിഭക്തികള്‍ക്കു പുറമേ സംബോധന എന്നൊരു വിഭക്തികൂടിയുണ്ട്; അതിനെ നിര്‍ദ്ദേശികയുടെ വകഭേദമായിട്ടാണു് സംസ്കൃതത്തില്‍ ഗണിച്ചിരിക്കുന്നതു്. സംബോധനം എന്നാല്‍ ശ്രാതാവിനെ അഭിമുഖീകരിക്കുക; ആ അര്‍ത്ഥം കുറിക്കുന്ന വിഭക്തി സംബോധന; അല്ലെങ്കില്‍ മറ്റു വിഭക്തികള്‍ക്കു പേരിട്ട മുറയനുസരിച്ചു സംബോധിക എന്നാക്കാം. അതിനു് നാമാന്തത്തില്‍ ഏ എന്നു നിപാതം ചേര്‍ക്കണം; നാമം സ്വരത്തിലവസാനിച്ചാല്‍ ആ അന്ത്യസ്വരത്തെ നീട്ടിയാലും മതി. ഉദാ:
തേവിയേ! ശങ്കുവേ! രാമനേ! തേവീ! ശങ്കൂ! രാമാ! ""സമ്പത്തേ, കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ! വിശ്വനാഥേ! (ഭാ-നെ.)
നാമരൂപാവലി
പുല്ലിംഗം
ഏകവചനം
സലിംഗബഹുവചനം
അലിംഗബഹുവചനം നി. മകന്‍
മകന്മാര്‍
മക്കള്‍ പ്ര. മകനെ
മകന്മാരെ
മക്കളെ സം. മകനോട്
മകന്മാരോട്
മക്കളോട് ഉ. മകനു്, മകന്ന്
മകന്മാര്‍ക്ക്
മക്കള്‍ക്ക് പ്ര. മകനാല്‍
മകന്മാരാല്‍
മക്കളാല്‍ സം. മകനുടെ, മകന്റെ
മകന്മാരുടെ
മക്കളുടെ ആ. മകനില്‍, മകന്‍കല്‍
മകന്മാരില്‍
മക്കളില്‍ സംബോ. മകനേ!
മകന്മാരേ!
മക്കളേ!
സ്ത്രീലിംഗം
ഏകവചനം
ബഹുവചനം
ഏകവചനം
ബഹുവചനം മകള്‍
മകളര്‍
മകളെ
മകളരെ മകളോട്
മകളരോട്
മകള്‍ക്ക്
മകളര്‍ക്ക് മകളാല്‍
മകളരാല്‍
മകളുടെ
മകളരുടെ മകളില്‍
മകളരില്‍
മകളേ!
മകളരേ!
നപുംസകലിംഗം
ഏകവചനം
ബഹുവചനം മരം
മരങ്ങള്‍ മരത്തെ
}
മരങ്ങളെ മരത്തിനെ മരത്തോട്
}
മരങ്ങളോട് മരത്തിനോട് മരത്തിന്
മരങ്ങള്‍ക്ക് മരത്താല്‍, മരത്തിനാല്‍
മരങ്ങളാല്‍ മരത്തിന്റെ, മരത്തിനുടെ
മരങ്ങളുടെ മരത്തില്‍, മരത്തിങ്കല്‍
മരങ്ങളില്‍ മരമേ!
മരങ്ങളേ!
കര്‍മ്മാര്‍ത്ഥം ക്ലീബനാമത്തില്‍ സ്വയമേ സിദ്ധമാകയാല്‍ കരുതിത്താന്‍ പ്രയോഗിപ്പൂ പ്രതിഗ്രാഹികയായതില്‍.
അചേതനങ്ങളായ ജഡവസ്തുക്കളെക്കുറിക്കുന്ന നപുംസകനാമങ്ങളില്‍ പ്രതിഗ്രാഹികാവിഭക്തി പ്രയോഗിക്കാതെതന്നെ അതിന്റെ അര്‍ത്ഥമായ കര്‍മ്മസംബന്ധത്തിനു പ്രതീതി വന്നുകൊള്ളും; അതിനാല്‍ മിക്ക ദിക്കിലും പ്രതിഗ്രാഹികയെ നിര്‍ദ്ദേശികപോലെ ഒരു പ്രത്യയവും കൂടാതെ ഉപയോഗിച്ചാല്‍ മതിയാവും. ഉദാ: വെള്ളം കുടിക്കുന്നു; പുസ്തകം വായിക്കുന്നു; ചോറുണ്ണുന്നു; കാര്യം പറയുവന്നു. "കരുതി' എന്നതിന്റെ താല്‍പ്പര്യം സചേതനം കര്‍ത്താവും, അചേതനം കര്‍മ്മവുമായി വരുന്നിടത്തു് കര്‍ത്തൃത്വം പ്രകൃത്യാ സചേതനധര്‍മ്മവും, കര്‍മ്മത്വം അചേതനധര്‍മ്മവും ആകയാല്‍ വിഭക്തിക്കുറി കൂടാതെയും കര്‍ത്തൃകര്‍മ്മങ്ങല്‍ക്കു പ്രതീതി വരുന്നതിനാല്‍ ആമാതിരി സ്ഥലങ്ങളില്‍ കര്‍മ്മത്തിനു പ്രതിഗ്രാഹിക വേണമെന്നില്ല എന്നാകുന്നു; നല്ല മലയാളികള്‍ ഒരിക്കലും വിഭക്തി ചേര്‍ക്കാറുമില്ല. രണ്ടും അചേതനമെങ്കില്‍ ചേര്‍ക്കതന്നെ കൊള്ളാം. എങ്ങനെ,
കോടാലി മരത്തെ മുറിക്കുന്നു; രാമസ്വാമി മരം മുറിക്കുന്നു.
""മിണ്ടാപ്പൂച്ച കുടമുടയ്ക്കും ഇത്യാദികളില്‍ കുടത്തെ അപേക്ഷിച്ചു പൂച്ച സചേതനമാകയാല്‍ കര്‍ത്തൃകര്‍മ്മവിവേകത്തിനു മാര്‍ഗ്ഗമുള്ളതുകൊണ്ടു് പ്രതിഗ്രാഹിക അര്‍ത്ഥസിദ്ധമായാല്‍ മതി.
ഇൗ പ്രമേയത്തില്‍നിന്നു മലയാളവ്യാകരണത്തില്‍ അനേകം സ്ഥലങ്ങളില്‍ ആശ്രയിക്കേണ്ടതായ ഒരു ഭാഷാശാസ്ത്രതത്ത്വം(അല്ലെങ്കില്‍ ശബ്ദാനുശാസനരഹസ്യം) വെളിപ്പെടുന്നു. എന്തെന്നാല്‍ ഗുണവൃദ്ധി സംപ്രസാരണാദി വര്‍ണ്ണവികാരം, ആഗമപ്രത്യയാദിസംസര്‍ഗ്ഗം മുതലായ സകല വ്യാകരണോപായങ്ങളും ശബ്ദത്തിന്റെ സര്‍വ്വതോമുഖമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥത്തെ സങ്കോചിപ്പിച്ചു് ഒന്നില്‍ത്തന്നെ വ്യവസ്ഥാപിപ്പാനായി ചെയ്യുന്നവയാകുന്നു. ഇൗ ഉപായങ്ങളുടെ അപേക്ഷ കൂടാതെ തന്നെ വിവക്ഷിതമായ അര്‍ത്ഥത്തിനു തനിയേ നിര്‍ബ്ബാധമായ പ്രതീതി വരുന്നിടത്തു് ഏച്ചുകെട്ടാന്‍ പുറപ്പെടുന്നതു ഗൗരവദോഷദുഷ്ടവും വാളുകൊണ്ടു മന്ത്രം ജപിച്ചു വെട്ടിമുറിക്കുംപോലെ പരിഹാസകാരണവും ആകുന്നു. ഇൗ സിദ്ധാന്തത്തെ അവലംബിച്ചാകുന്നു നിര്‍ദ്ദേശികാവിഭക്തി, ഏകവചനം, നിയോജകമദ്ധ്യമെകവചനം ഇത്യാദികള്‍ക്കു പ്രത്യയങ്ങളെ കല്‍പിക്കാഞ്ഞതു്. വിശേഷങ്ങള്‍ക്കല്ലാതെ സാമാന്യങ്ങള്‍ക്കു ചിഹ്നാപേക്ഷയില്ലല്ലോ. എല്ലാപേരുടെയും മുണ്ടിനു് അടയാളമുണ്ടെങ്കില്‍ എന്റെ മുണ്ടിനു് അടയാളമില്ലായ്കതന്നെ ഒരു അടയാളമായിക്കൊള്ളും എന്നായിരിക്കണം ദ്രാവിഡരുടെ യുക്തി. "പറ്റി', "കുറച്ച്' ഇത്യാദികള്‍ക്കു മുമ്പു പ്രതിഗ്രാഹിക പ്രയോഗിക്കതന്നെ വേണം എന്നും മറ്റും ചില നിയമങ്ങളുള്ളതു് സാഹിത്യശാസ്ത്രത്തിന്റെ വിഷയമാകയാല്‍ അതില്‍ പ്രവേശിക്കുന്നില്ല; സാഹിത്യശാസ്ത്രത്തിന്റെ വിഷയമാകയാല്‍ അതില്‍ പ്രവേശിക്കുന്നില്ല; സാഹിത്യസാഹ്യത്തില്‍ വിസ്തരിച്ചിട്ടുമുണ്ടു്.
ഇനി വിഭക്തിപ്രത്യയങ്ങളില്‍ ഒാരോന്നിന്റെയും ആഗമമെന്തായിരിക്കും എന്നു നോക്കാം:
പ്രതിഗ്രാഹിക: എ- ഇതിന്റെ ഉത്ഭവം അസ്പഷ്ടമാകുന്നു. ഇതു തമിഴില്‍ എെ, മലയാളത്തില്‍ എ, പ്രാചീനകര്‍ണ്ണാടകത്തില്‍ അം, ആധുനികര്‍ണ്ണാടകത്തില്‍ അന്നു, അന്ന, നു, തെലുങ്കില്‍ നു, നി എന്നുമാകുന്നു. പ്രാചീനകര്‍ണ്ണാടകത്തിലെ അം അനുനാസികലോപത്താല്‍ അ എന്നായതു് മലയാളത്തില്‍ എ എന്നും, തമിഴില്‍ എെ എന്നും ആയതായിരിക്കണം എന്നു കാല്‍ഡെ്വല്‍ ഉൗഹിക്കുന്നു. അം ചുട്ടെഴുത്തിന്റെ ക്ലീബരൂപവും അംഗപ്രത്യയവും ആകയാല്‍ അതിനു പ്രതിഗ്രാഹികയാകാന്‍ സ്വരൂപയോഗ്യതയുണ്ടെന്നാണു് സായിപ്പിന്റെ യുക്തി. കര്‍മ്മത്വം അചേതനധര്‍മ്മവും കര്‍ത്തൃത്വം സചേതനധര്‍മ്മവും ആണല്ലോ.
സംയോജിക: ഒടു- പഴയ ഭാഷയില്‍ ഉടന്‍ എന്നും- ഇതു് ഒട്ടുക എന്ന കൃതിരൂപംതന്നെ. ഉടന്‍ ഒടന്‍ എന്നു വേണ്ടതായിരിക്കാം. അന്‍ ഒരു അംഗപ്രത്യയം വൃഥാ ചേര്‍ത്തതായിരിക്കണം. തെലുങ്കില്‍ "തൊടു' എന്ന കൃതിയാണു് ഉപയോഗിക്കുന്നതു്. അതു തൊ എന്നു സങ്കോചിച്ചിട്ടുമുണ്ടു്.
ഉദ്ദേശിക: കു- ഇതു് എല്ലാ ദ്രാവിഡഭാഷകളിലും ഒട്ടു തുല്യമാകുന്നു; സ്വരം മാത്രം ചിലേടത്തു് എ എന്നും ഇ എന്നും ഭേദിച്ചു് കെ, കി എന്നു മാറുന്നുണ്ടെന്നേ ഉള്ളു. ഇതിന്റെ ആഗമം ശരിയായിട്ടു കണ്ടുപിടിച്ചിട്ടില്ല. കാല്‍ഡെ്വല്ലിന്റെ സന്ദേഹം "കേള്‍ക്കും' ഇത്യാദി കൃതിരൂപങ്ങളില്‍ കാണുന്ന കു തന്നെ ആയിരിക്കാം എന്നാണു്. മലയാളത്തില്‍ കാരാന്തങ്ങളായ അംഗങ്ങളില്‍ കകാരം ലോപിച്ചുപോകുന്നു. ന്‍കു= ന്നു എന്നായി എന്നും വരാം; പിന്നീടു് ദ്വിത്വവും കളഞ്ഞു് ന്‍ ഉ എന്നു മാത്രമായും തീര്‍ന്നതായിരിക്കാം. ഗുണ്ടര്‍ട്ടു് ഇവിടെയും "ഇനതു' എന്ന തമിഴുസംബന്ധികാരൂപത്തില്‍നിന്നാണു് "ഇന്നു' ഉത്ഭവിച്ചതെന്നു ശഠിക്കുന്നു. കാല്‍ഡെ്വല്‍ ന്‍െറ മാത്രമേ തമിഴു് "അതു' എന്നതില്‍നിന്നു വന്നതായി വിചാരിക്കുന്നുള്ളു. ഗുണ്ടര്‍ട്ടു് രണ്ടിലും ഭ്രമിച്ചുപോയി. അദ്ദേഹത്തിനു നാമങ്ങളെ "കു-വക', "നു-വക' എന്നു രണ്ടിനമായി പിരിക്കേണ്ടിവന്നു. "നു' എന്നും "ന്റെ' എന്നും ആണല്ലോ രൂപം അവസാനിക്കുന്നത്; അതുകളിലെ കാരം അംഗത്തില്‍ ചേര്‍ന്നതാണെന്നു ഗ്രഹിച്ചിരുന്നെങ്കില്‍ സായിപ്പന്മാര്‍ക്കു് ഇൗ തെറ്റു വരികയില്ലായിരുന്നു. "റ' യുടെ ശരിയായ ധ്വനി "'എന്നാണെന്നുള്ളതും ഇതുവരെ ആരും സ്ഥാപിച്ചിട്ടില്ല. എനിക്കു, നിനക്കു, തനിക്കു എന്ന സര്‍വ്വനാമങ്ങളില്‍ അംഗം ചെറുതാകയാല്‍ അകാരമോ ഇകാരമോ ചേര്‍ക്കുന്നു. "ഇന്‍' ചേര്‍ന്ന നാമങ്ങളില്‍ അംഗം നീളുന്നതിനാല്‍ ക ലോപിക്കുന്നു. കകാരം പലേടത്തും ലോപിക്കാറുള്ള വര്‍ണ്ണവുമാണല്ലോ. ലോപത്തിനു പ്രതിവിധിയായിട്ടാണു് പൂര്‍വ്വ കാരത്തിനു ദ്വിത്വം ചെയ്യുന്നത്; പക്ഷേ, കാലക്രമത്തില്‍ ദ്വിത്വവും അത്യാവശ്യമല്ലെന്നായി. പ്രയോജിക: ആല്‍- ഇതിന്റേയും ഉത്ഭവം ഇന്നതെന്നു തിട്ടപ്പെട്ടിട്ടില്ല. കാല്‍ഡെ്വല്‍ ഇതിനെ "വായ്ക്കാല്‍' എന്നും മറ്റുമുള്ള പദങ്ങളില്‍ കാണുന്ന മാര്‍ഗ്ഗാര്‍ത്ഥകമായ കാല്‍ എന്നതില്‍നിന്നു് വ്യുല്‍പ്പാദിപ്പിക്കുന്നു. "അല്‍' എന്ന ചുട്ടെഴുത്തിന്റെ രൂപം ദീര്‍ഘിച്ചതായിരിക്കാമെന്നും അദ്ദേഹം ശങ്കിക്കുന്നുണ്ടു്. ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തില്‍ "ആവുക' എന്ന ക്രിയയുടെ "ആകല്‍' എന്ന കൃതികൃദ്രൂപത്തില്‍നിന്നാണു് ഇതിന്റെ ഉല്‍പ്പത്തി.
സംബന്ധിക: ഉടയ, ഉടെ, ടെ- "ഉടമ', "ഉടയ' ഇത്യാദി രൂപങ്ങളില്‍ കാണുന്ന സ്വാമിവാചകമായ "ഉട' എന്ന കൃതിയുടെ പേരെച്ചരൂപംതന്നെ ആണിതു്. ""അവനുടയ പടജ്ജനം ച ഘോരം ഇത്യാദികളിലെപ്പോലെ കവികള്‍ ഇൗ രൂപത്തെ സ്വതന്ത്രപദമായും പ്രയോഗിക്കാറുണ്ടു്. യൂറോപ്പുദേശീയരായ മലയാളവെയാകരണന്മാര്‍ സംബന്ധികാപ്രത്യയം "അത്' എന്ന ചുട്ടെഴുത്തില്‍നിന്നു വന്നതായി വിചാരിക്കുന്നു എന്നും, അതിനു ന്യായം കാണുന്നില്ലെന്നും മുന്‍പുതന്നെ സ്ഥാപിച്ചുകഴിഞ്ഞു. തമിഴില്‍ സംബന്ധികയ്ക്കു പല പ്രത്യയങ്ങളുള്ളതില്‍ ഇതൊന്നുമാത്രമേ മലയാളം സ്വീകരിച്ചിട്ടുള്ളൂ. "ഇന്‍', "അത്ത്' എന്ന അംഗപ്രത്യയങ്ങളെത്തന്നെ സംബന്ധികാപ്രത്യയങ്ങളായി കാല്‍ഡെ്വല്‍ സ്വീകരിക്കുന്നുണ്ടു്. എന്നാല്‍ അതിനാവശ്യം കാണുന്നില്ല. സംബന്ധികയിലും ആധാരികയിലും അംഗങ്ങള്‍ക്കുതന്നെ അതാതു വിഭക്തിയുടെ അര്‍ത്ഥം കാണിക്കാന്‍ ശക്തിയുണ്ടു് എന്നു കല്‍പിച്ചാല്‍ മതിയാവുന്നതാണു്. അംഗപ്രത്യയങ്ങളെല്ലാംതന്നെ സംബന്ധികാധാരികകളുടെ പ്രത്യയങ്ങളാണെന്നും തദ്വിഭക്ത്യന്തങ്ങളില്‍ നിന്നാണു് (പ്രതിഗ്രാഹികാദിവിഭക്തികള്‍) ഉത്ഭവിക്കുന്നതു് എന്നും മറ്റുമാണു് യൂറോപ്യന്മാരുടെ പോക്കു്.
ആധാരിക: ഇല്‍, കല്‍ - ഗൃഹം എന്നര്‍ത്ഥമായ "ഇല്ലം' എന്ന ശബ്ദംതന്നെയാണു് "ഇല്‍' പ്രത്യയമായതു് എന്നു സ്പഷ്ടമാകുന്നു. ഇതു തമിഴിലും ധാരാളമായി ഉപയോഗിക്കുന്നതാണു്. കല്‍ പ്രത്യയം നന്നൂലില്‍ പറയുന്ന "കാല്‍' എന്നതിന്റെ ഹ്രസ്വമാണെന്നു യുറോപ്യവെയാകരണന്മാര്‍ വിചാരിക്കുന്നു. തമിഴില്‍ത്തന്നെ "ക' എന്നൊരു പ്രത്യയമുള്ളതിന്റെ രൂപമായിരിപ്പാനാണു് അധികം സംഭാവ്യത എന്നു തോന്നുന്നു. ക എന്നതിനു "സ്ഥലം', "ഇടം' എന്നും അര്‍ത്ഥമുണ്ടു്. ആ അര്‍ത്ഥം മലയാളത്തിലെ ഉപയോഗത്തില്‍ നന്നായി യോജിക്കുന്നു.
സംബോധനയെ ഒരു പ്രതേ്യക വിഭക്തിയായിട്ടു ഗണിക്കേണ്ടതില്ല. "ഏ' എന്ന നിപാതം പല നാമങ്ങളിലും സംബോധനാര്‍ത്ഥം കുറിക്കാന്‍ ചേര്‍ക്കാറുണ്ടു്. സ്വരാന്തനാമങ്ങളില്‍ സ്വരം നീട്ടണം.
ഗതി ചേര്‍ന്ന വിഭക്ത്യന്ത- പദം മിശ്രവിഭക്തിയാം; അതിലോ കര്‍ത്തൃകര്‍മ്മാദി- ക്കൊത്തപോലെ വിഭക്തികള്‍.
നാമങ്ങള്‍ക്കു തങ്ങളിലും, ക്രിയയോടും ഉള്ള സംബന്ധം കാട്ടുകയാണു് വിഭക്തിയുടെ പ്രവൃത്തി. ആ വക സംബന്ധങ്ങളാണു് കര്‍ത്താ, കര്‍മ്മം മുതലായ കാരകങ്ങള്‍. എന്നാല്‍ സംബന്ധം പലവകയുള്ളതെല്ലാം കുറിക്കുന്നതിനു് വിഭക്തിപ്രത്യയങ്ങള്‍കൊണ്ടുമാത്രം സാധിക്കുന്നില്ല. അതിനാല്‍ വിഭക്തികളെ സഹായിപ്പാന്‍ അല്ലെങ്കില്‍ വിളക്കാന്‍ ഗതികളെ ഉപയോഗിക്കുന്നു. ഗതിയും വിഭക്തിയും ചേര്‍ന്ന വാചകവും അതുകൊണ്ടു വിഭക്തിക്കു തുല്യംതന്നെ. അതിനാല്‍ ഗതി ചേര്‍ന്ന വിഭക്ത്യന്തത്തിനു "മിശ്രവിഭക്തി' എന്നുപേര്‍ കൊടുക്കാം. തമിഴരും പഴയ മലയാളവെയാകരണന്മാരും സംസ്കൃതത്തെ അനുകരിക്കാന്‍വേണ്ടി ഗതികളെ പ്രതേ്യകം ഇനമാക്കി എടുക്കാതെ വിഭക്തിപ്രത്യയങ്ങളില്‍ത്തന്നെ ഉള്‍പ്പെടുത്തി. ദ്രാവിഡങ്ങളില്‍ പ്രത്യയം തനിയേയും ഗതിചേര്‍ന്നും രണ്ടുവിധമായിട്ടാണു് വിഭക്തികള്‍ ഉളവാകുന്നതു്. രണ്ടും വേര്‍തിരിക്കാനായിട്ടു് പ്രത്യയത്തെ മാത്രം വിഭക്തി എന്നും, ഗതി ചേര്‍ന്ന വിഭക്തിയെ മിശ്രവിഭക്തി എന്നും ഇവിടെ കല്‍പിച്ചിരിക്കുന്നു:
ഗതിയോഗത്തില്‍ വിഭക്തികളെ നിര്‍ണ്ണയിക്കാനുള്ള വിധി എന്തെന്നാല്‍-ഗതികളുടെ വ്യുല്‍പ്പത്തിപ്രകാരം ഏതിനേതു വിഭക്തിക്കു് ആകാംക്ഷ വരുന്നുവോ അതിനു് ആ വിഭക്തി ചേര്‍ത്തുകൊള്ളണം. കര്‍മ്മമുള്ളതെങ്കില്‍ പ്രതിഗ്രാഹിക; ആധാരമുള്ളതെങ്കില്‍ ആധാരിക ഇങ്ങനെ ക്രമം. ഏതാനും ഉദാഹരണങ്ങളെ കാണിക്കുന്നു;
1. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ. 2. പുത്രനോടുകൂടെ വരുന്നു. 3. മോക്ഷത്തിനുവേണ്ടി തപസ്സുചെയ്യുന്നു. 4. വൃക്ഷത്തില്‍നിന്നു വീഴുന്നു.
1. "വരെ' എന്നതു് തന്‍വിനയെച്ചമാകയാല്‍ അതിനു കര്‍ത്താവിന്റെ ആകാംക്ഷയുണ്ടു്. അതുകൊണ്ടു് "കര്‍പ്പൂരംവരെ' എന്നു നിര്‍ദ്ദേശിക. "തൊട്ട്' എന്ന സകര്‍മ്മകക്രിയയുടെ മുന്‍വിനയെച്ചത്തിനു കര്‍മ്മാപേക്ഷ വരുന്നതിനാല്‍ "ഉപ്പിനെ തൊട്ടെ'ന്നു പ്രതിഗ്രാഹിക(ലുപ്തം).
2. "കൂടുക' സാക്ഷിയാവശ്യപ്പെടുകയാല്‍ സംയോജിക.
3. "വേണ്ടി'ക്കു താദര്‍ത്ഥ്യമര്‍ത്ഥമാകയാല്‍ തദേ്യാഗത്തിലുദ്ദേശിക.
4. നില്‍പ്പില്‍ ആധാരം പ്രധാനമാകയാല്‍ "വൃക്ഷത്തില്‍നിന്ന്' എന്നു് ആധാരിക.
മൂലം നിമിത്തമിത്യാദി നാമത്തോടു സമാസവും.
പ്രത്യയത്തിനും ഗതിക്കും പുറമെ "മൂലം', "നിമിത്തം' ഇത്യാദി പദങ്ങളോടു നാമങ്ങളെ സമാസിപ്പിച്ചും വിഭക്ത്യര്‍ത്ഥം ഉണ്ടാക്കാം. ഇങ്ങനെയുണ്ടാകുന്ന രൂപങ്ങള്‍ക്കു് "സമാസവിഭക്തികള്‍' എന്നു പേരു ചെയ്യാം.
ഉദാ: അതുമൂലം, അതുനിമിത്തം, അതിന്‍പേരില്‍ ഇത്യാദി.