കേരളപാണിനീയം/നാമാധികാരം/വിഭക്ത്യാഭാസപ്രകരണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
|
ഖിലം ലുപ്തമിരട്ടിപ്പും വിഭക്ത്യാഭാസസംജ്ഞമാം.
വിഭക്തികളില്‍ വേറെയും ചില വെക്ഷണ്യങ്ങളുണ്ടു്. അതാവിത്: (1) ഖിലം: ചില വിഭത്കികള്‍ എല്ലാ നാമങ്ങളിലും കാണുകയില്ല; (2) ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളില്‍ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും; (3) ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേല്‍ മറ്റൊരു വിഭക്തികൂടി വന്നുകാണും. ഇൗ വിലക്ഷണ വിഭക്തികള്‍ക്കു് "വിഭക്ത്യാഭാസം' എന്നു പേര്‍. ആധാരികയ്ക്കു മുറയ്ക്കുള്ള "ഇല്‍' പ്രത്യയത്തിനു പുറമേ "കല്‍' എന്നൊരു പ്രത്യയം കൂടി പറഞ്ഞതു് ബഹുവചനങ്ങളില്‍ ഉപയോഗിക്കാറില്ല. ഏകവചനത്തിലും എല്ലാ നാമങ്ങളിലും സാര്‍വ്വത്രികമായി കാണുന്നില്ല. അതിനാല്‍ കല്‍ ഖിലമാകുന്നു; അതിനെ ഇക്കൂട്ടത്തില്‍ത്തന്നെ ചേര്‍ക്കാം.
മണ്ടപത്തുംവാതുക്കല്‍, ആറ്റുങ്ക(ങ്ങ)ല്‍, പടിക്കല്‍, എന്നെല്ലാംപോലെ കല്‍പ്രത്യയാന്തങ്ങള്‍ സംജ്ഞാനാമങ്ങളായിട്ടും തീര്‍ന്നിട്ടുണ്ടു്. ലുപ്തത്തിനു്,
കാലദേശങ്ങളെച്ചൊല്ലു- ന്നേടത്താധാരികയ്ക്കിഹ അത്തുവും ദ്വിത്വവും ചേര്‍ന്നോ- രംഗമോ ശബ്ദമോ മതി.
കാലദേശവാചികളായ നാമങ്ങളില്‍ ആധാരികാവിഭക്തി പ്രയോഗിക്കാതെ അംഗപ്രക്രിയ ഏതെങ്കിലും ഉണ്ടെങ്കില്‍ അതുമാത്രം ചെയ്തു് നാമത്തെ പ്രയോഗിച്ചാല്‍ മതിയാകും. അംഗപ്രക്രിയ: "അം' എന്നവസാനിക്കുന്നതില്‍ അനുസ്വാരത്തിനു് ത്താദേശം; ടറാന്തങ്ങള്‍ക്കു ദ്വിത്വം. വൃഞ്ജനാന്തങ്ങള്‍ക്കു് "ഇന്‍' ഇടനില ആധാരികയില്‍ മാത്രമില്ലെന്നു വിധിച്ചിട്ടുള്ളതിനാല്‍ അതിനെ ഇവിടെ ഗണിപ്പാനില്ല. അംഗപ്രക്രിയ ഒന്നുമില്ലെങ്കില്‍ വെറും ശബ്ദം തന്നെ പ്രയോഗിക്കാം.
ഉദാ: നേരത്തു്, കാലത്തു്, സമയത്തു്, അപ്പോള്‍, അപ്പൊഴുത് സ്ഥലത്തു്, ഇടത്തു്, അരികത്തു്, ദൂരത്തു്, ചാരത്തു്, അകത്തു്. 1092-ാമാണ്ടു കന്നിമാസം 27-ാം തീയതി എഴുതിയതു്. കോഴിക്കോട്ടു ചെന്നു, വടയാറ്റുപോയി, തഞ്ചാവൂര്‍ താമസിച്ചു. "എണ്ഡിശയും മണ്ടിനാര്‍'. "ഇടവലമുള്ളവര്‍', സേനയെ നാലുദിക്കുമയച്ചു'
"അന്നേരം', "ഇന്നേരം' ഇത്യാദിപോലെ, അംഗപ്രക്രിയ ഉള്ളിടത്തും അതു ചെയ്യാതിരിക്കാറുണ്ടു്.
അത്തുവേതിലുമേ ചേരും കാലദേശവിവക്ഷയില്‍.
അതുള്ള ദേശമെന്നോകാലമെന്നോ ഏതെങ്കിലും അര്‍ത്ഥം വിവക്ഷിച്ചാല്‍ കാലദേശവാചികളല്ലാത്തു് നാമങ്ങള്‍ക്കും, "അത്ത്' എന്ന അംഗപ്രത്യയം വിഭക്ത്യാഭാസമായിട്ടു വരും. ഉദാ:
കാറ്റത്തു് - കാറ്റുള്ള സ്ഥലത്തു് അല്ലെങ്കില്‍ കാലത്ത് മഴയത്തു് - മഴയുള്ള സ്ഥലത്തു് അല്ലെങ്കില്‍ കാലത്ത്
""ഇരുട്ടത്തു "" നിലാവത്തെ- ന്നിത്യാദിക്കത്തുതന്നെയോ, ""കുറുപ്പന്മാരിലെപ്പോലെ കാര്യാര്‍ത്ഥം ലിംഗയോഗമോ, അതുള്ളതെന്ന തദ്വത്തിന്‍- ക്ലീബമെന്നും ഗ്രഹിച്ചിടാം; ആധാരികയില്‍ മാത്രം താന്‍ പ്രയോഗം ഖിലമാകയാല്‍.
"അത്ത്' എന്നൊരു ഇടനിലയെ സ്വീകരിത്തുന്നപക്ഷം ഇരുട്ടത്തു്, നിലാവത്തു് എന്ന രൂപം ശരിതന്നെ. "അം' എന്നു ലിംഗപ്രത്യയത്തിന്റെ അനുസ്വാരത്തിനു് ത്താദേശം വരുമ്പോഴുണ്ടാകുന്ന രൂപമേ ഉള്ളു "അത്ത്' എന്നു മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള സിദ്ധാന്തത്തില്‍ ഇൗ വക രൂപഭേദങ്ങള്‍ക്കു് ഉപപത്തി എങ്ങനെ എന്നുള്ള ആക്ഷേപത്തിനു് രണ്ടുവിധം സാമാധാനം പറയാം. (1) "കുറുപ്പ്' എന്ന ഏകവചനത്തില്‍ ഇല്ലാത്ത ലിംഗപ്രത്യയം "അന്‍' രൂപസൗന്ദര്യത്തിനുവേണ്ടി ബഹുവചനത്തില്‍ ചേര്‍ത്തു് "കുറുപ്പന്മാര്‍' എന്നു രൂപം സമ്പാദിക്കുന്നമട്ടനുസരിച്ചു് കാര്യത്തിനുവേണ്ടി ലിംഗപ്രത്യയം "അം' ചേര്‍ക്കുന്നു എന്നാണു്. (2) അതുള്ളതെന്ന അര്‍ത്ഥത്തില്‍ തദ്വത്പ്രത്യയമെന്നു പറയുന്ന തദ്ധിതാന്തമായിട്ടു് "അം' പ്രത്യയം വരുന്നു എന്നു രണ്ടാമത്തേതു്. തദ്വത്താണെങ്കില്‍ എല്ലാ വിഭക്തികളിലും പ്രയോഗം വരേണ്ടയോ എന്നു ചോദിച്ചാല്‍ ഇതു ഖിലമാകയാല്‍ ആധാരികയില്‍ മാത്രമേ വരികയുള്ളു എന്നു സമാധനം. ഇന്നംഗം തനിയേ നില്ക്കാം സംബന്ധികയിലിങ്ങനെ; അംഗമന്‍, തന്നെന്നുമാവാം സമാസങ്ങളിലാവുകില്‍.
സംബന്ധികാര്‍ത്ഥം കുറിക്കുന്നതിനു് "ഇന്‍' എന്ന ഇടനിലയെ വിഭക്ത്യാഭാസമായിട്ടു പയോഗിക്കാം; അപൂര്‍വ്വമായിട്ടു് "ഇന്‍' എന്നതിന്റെ സ്ഥാനത്തു് "അന്‍' എന്നും ഇടനില ചെയ്യാറുണ്ടു്. "തന്‍' എന്ന സര്‍വ്വനാമവും ഇതുപോലെ ഇടനിലയായിട്ടുപയോഗിക്കാം. ഇതൊക്കെ സമാസത്തിലേ ഉള്ളു എന്നൊരു വിശേഷവിധി. സംബന്ധികാഭാസത്തിന്റയും അതിന്റെ വിശേഷ്യത്തിന്റെയും മദ്ധേ്യ മറ്റു പദങ്ങള്‍ പ്രയോഗിച്ചുകൂടെന്നു താല്‍പ്പര്യം.
ഉദാ: കുന്നിന്‍മകള്‍ - കുന്നിന്റെ മകള്‍ പനന്‍ കുല- പനയുടെ കുല പാടത്തിന്‍കര - പാടത്തിന്റെകര വഴുതനങ്ങാ- വഴുതനയുടെ കാ കലന്‍കൊമ്പു് - കലയുടെ കൊമ്പു് സൂതന്‍തന്‍ വാക്കു കേട്ടു
ഇനി ഇരട്ടിപ്പ്:
അതിലുളളതിനെക്കാട്ടും "ഏ' ചേര്‍ന്നാധാരികാപദം, സംബന്ധികാന്തവുമിതും തദ്ധിതം ലിംഗയോജനേ.
ആധാരികാവിഭക്ത്യന്തമോ അതിന്റെ അര്‍ത്ഥത്തിലുള്ള വിഭക്ത്യാഭാസമോ ആയ പദത്തില്‍ "ഏ' എന്നു ചേര്‍ത്താല്‍ "അതിലുള്ള' എന്ന അര്‍ത്ഥം കുറിക്കും. ഇൗ വിഭക്ത്യാഭാസത്തിലും സംബന്ധികാവിഭക്ത്യന്തത്തിലും ലിംഗപ്രത്യയങ്ങള്‍ ചേര്‍ത്തു തദ്ധിതനാമങ്ങളെ ഉണ്ടാക്കാം. ഉദാ:
കാട്ടിലേ ആന; തൃശ്ശുരേത്തേവര്‍; കൊല്ലത്തേക്കായാല്‍; കാറ്റത്തേത്തോണി; ഇൗ മാസത്തെശ്ശമ്പളം
മുന്നാണ്ടത്തേപ്പതിവ്; ഇന്നത്തേസ്ഥിതി; നാളത്തെത്തപാല്‍ ഇത്യാദികളില്‍ ""കാര്യാര്‍ത്ഥം ലിംഗയോജനം എന്ന നയപ്രകാരം "അ' ലിംഗപ്രത്യയംകൂടി വരുന്നു എന്നു വിശേഷം.
തദ്ധിതത്തിന്നുദാഹരണം:
എന്റേറത്; എന്റേവള്‍; എന്റേവന്‍ രാജാവിന്റേ- വന്‍, -വന്‍, -വള്‍, -തു. കാട്ടിലേ - വന്‍, -വള്‍, -തു; വീട്ടിലേ- വന്‍, വള്‍,- തു
ആധാരികോദ്ദേശികക- ളുഭയാല്‍ത്ഥവിവക്ഷയില്‍ മേല്‍ക്കുമേല്‍ ചേര്‍ന്നുത്ഭവിക്കാം ദ്വിവിഭക്തികരൂപവും.
ആധാരിക ക്രിയയ്ക്കാധാരമായ സ്ഥലകാലാദികളെ കുറിക്കുന്നു; അതിന്റെ കുറിയായ "ഇല്‍' പ്രത്യയത്തിനു് ഇടം (ഗൃഹം) എന്നാണര്‍ത്ഥം. ഉദ്ദേശിക കര്‍ത്താവിന്റെ ഉദ്ദേശ്യത്തെക്കുറിക്കുന്നു. ഇൗ അര്‍ത്ഥം രണ്ടും ഒരിടത്തു യോജിച്ചു വരാവുന്നതാണ്; അങ്ങനെയുള്ളിടത്തു രണ്ടു വിഭക്തിയും ഒന്നിനുമേല്‍ മറ്റതു് എന്നു മുറയ്ക്കു ചേര്‍ക്കാം. "വെള്ളത്തിലേക്കിറങ്ങുന്നു' ഇത്യാദ്യുദാഹരണം. ഇവിടെ വെള്ളത്തിലേക്കിറങ്ങുന്നു' ഇത്യാദ്യുദാഹരണം. ഇവിടെ വെള്ളത്തില്‍ എന്ന ആധാരികയ്ക്കു് വെള്ളത്തിന്റെ ഉള്ളു് (അന്തര്‍ഭാഗം) എന്നര്‍ത്ഥം. അതിനെ ഉദ്ദേശിച്ചു് ഇറങ്ങുക വന്നിരിക്കുന്നു. എന്നാല്‍ "വെള്ളത്തില്‍ക്ക്' എന്ന രൂപം ഇരുന്നാല്‍ മതി. ഏ ചേര്‍ക്കുക പതിവില്ലായിരുന്നു. " അതില്‍ക്ക്' എന്നു രാമചരിതത്തിലും, "അടവിയില്‍ക്ക്' എന്നു കേരളവര്‍മ്മരാമായണത്തിലും കാണുന്നുണ്ടു്.
അതാതുപാധി കാട്ടാന്‍താന്‍ കുറിയോരോന്നു ചേര്‍പ്പത്; അതിനാലെന്തിരട്ടിക്കി- ലാഖ്യാതംതാന്‍ വിഭക്തിതാന്‍. രാവിലത്തേതെന്നിടത്തു ശബ്ദമാധാരികാന്തമാം; രണ്ടാംവിഭക്തിക്കംഗം താന്‍ ലിംഗംതാനത്തുവെന്നതു്.
സംസ്കൃതാദ്യാര്യഭാഷകളില്‍ "പ്രത്യയം' എന്നു പറയുന്നതു് തേഞ്ഞു മാഞ്ഞ ഒരക്ഷരമോ വര്‍ണ്ണമോ ആണു്. പ്രകൃതിയില്‍നിന്നു വേര്‍പെട്ടാല്‍ അതിനു് ഒരര്‍ത്ഥവുമില്ല. സംശ്ലിഷ്ടകക്ഷ്യയില്‍ കിടക്കുന്ന ദ്രാവിഡങ്ങളുടെ സ്ഥിതി ഇതുപോലെ അല്ല. ഇതുകളില്‍ ശബ്ദങ്ങള്‍ക്കു പ്രധാന്യം തുല്യമാണു്. ഒരിടത്തു പ്രകൃതിയായി നില്ക്കുന്ന പദം മറ്റൊരിടത്തു പ്രത്യയസ്ഥാനം വഹിച്ചു എന്നു വരാം. ഉടമ എന്നതില്‍ "ഉട' പ്രത്യയമായിരിക്കുന്നു. അതിനാല്‍ സംസ്കൃതത്തിലെ സമാസംപോലെയേ ചിലെടത്തു പ്രകൃതിപ്രത്യയയോഗത്തെ ഗണിക്കേണ്ടതുള്ളു. ഒാരോ അര്‍ത്ഥവിശേഷം കാണിക്കാനായിട്ടു പ്രകൃതികളില്‍ ഒാരോ കുറി അല്ലെങ്കില്‍ പ്രത്യയം ചേര്‍ക്കുന്നു; അര്‍ത്ഥവിശേഷം കാണിക്കാനായി പ്രകൃതിപ്രത്യയയോഗത്തെ ഗണിക്കേണ്ടതുള്ളു. ഒരോ കുറി അല്ലെങ്കില്‍ പ്രത്യയം ചേര്‍ക്കുന്നു: അര്‍ത്ഥങ്ങളുടെ തുക വര്‍ദ്ധിക്കുംതോറും കുറികളുടെ എണ്ണവും വര്‍ദ്ധിക്കും. ഇങ്ങനെ സംശ്ലിഷ്ടഭാഷകളില്‍ പദം വളരെ നീണ്ടുവരും. വെകൃതഭാഷകളുടെ ഗതിയും ഇതുതന്നെ. "അകാമ്യന്ത' എന്ന സംസ്കൃതരൂപവും അാമയമിൗേൃ എന്ന ലത്തീന്‍ രൂപവും നോക്കുക:
അകാമ്യന്ത= അാമയമിൗേൃ= അ- ഭൂതചിഹ്നം അാ - ധാതു മ - അംഗപ്രത്യയം കാമ്- ധാതു യമ - ഭൂതചിഹ്നം യ- കര്‍മ്മണിവികരണം ി -േ പ്ര.പു.ബ.വ അന്ത- പ്ര.പു.ബ.വ ൗ - സന്ധികാര്യം ൃ - കര്‍മ്മണിപ്രയോഗചിഹ്നം എന്നാല്‍ ആര്യഭാഷകളില്‍ ചിഹ്നങ്ങള്‍ പ്രത്യയങ്ങളാകയാല്‍ ഒരക്ഷരത്തിലധികം നീളുന്നില്ല എന്നുമാത്രം ഭേദമുണ്ടു്. അതിനാല്‍ ദ്രാവിഡങ്ങളുടെ സ്വഭാവം നോക്കുമ്പോള്‍ വിഭക്തിക്കുമേല്‍ വിഭക്തിയോ ആഖ്യാതത്തിനുമേല്‍ ആഖ്യാതമോ ഇരട്ടിപ്പടിയായി വരുന്നതിനു യാതൊരു വിരോധവുമില്ല. "രാവിലത്തേത്' എന്ന രൂപം നോക്കുക- ഇവിടെ രാവു പ്രകൃതി; അതില്‍ "ഇല്‍' ആധാരികാപ്രത്യയെ ചേര്‍ത്തിട്ടു് "രാവില്‍' എന്നുണ്ടായ രൂപത്തെ വിഭക്ത്യന്തമെനനു കല്പിക്കാതെ രാവ്+ഇല്‍ എന്ന പ്രകൃതികളുടെ സമാസം പോലെ ഗണിക്കുന്നതായാല്‍ അതു് സംസ്കൃതത്തിലെ രാത്രികാലം എന്ന സമാസത്തിനു തുല്യമായിട്ടു രാവുള്ള കാലം(രാത്രി മുഴുവന്‍ അവസാനിക്കാത്തകാലം, അതായതു് പ്രഭാതം) എന്നര്‍ത്ഥമുള്ള ഒരു നാമമായിത്തീരുന്നു. പീന്നീടു് ഇതില്‍ ആധാരികാഭാസംചേര്‍ത്താല്‍ "രാവിലത്തേത്' എന്നു സിദ്ധിക്കുന്നു. ഇവിടെ "ഏ' എന്ന വിഭക്ത്യാഭ്യാസത്തിനു് പ്രകൃതി "രാവില്‍' എന്ന ആധാരികാന്തമാകുന്നു. "അത്തു' വിനെപ്പറ്റി രണ്ടുപക്ഷം പറഞ്ഞതില്‍ ഏതെടുത്താലും ഇവിടെ വിഭക്ത്യാഭാസത്തിന്റെ പ്രകൃതി "രാവില്‍' എന്നു് ആധാരികാന്തമാകുന്നു.
ശരിയായ ആഖ്യാതത്തെത്തന്നെ നാമമാക്കി കല്പിച്ചിട്ടു് അതില്‍ നാമത്തിലേപ്പോലെ വിഭക്തികള്‍ ചേര്‍ക്കുക തമിഴില്‍ പതിവുണ്ടു്. കിടന്തേന്‍ (=ഞാന്‍ കിടന്നു) എന്ന ഭൂതകാല- ഉത്തമപുരുഷെകവചനത്തില്‍ എെ എന്ന പ്രതിഗ്രാഹിക ചേര്‍ത്തു് "കിടന്തേനെ (=കിടന്ന എന്നെ) പാര്‍ത്താന്‍' എന്നു പ്രയോഗിക്കാം. ഇതുപോലെ "കിരുപ അടെന്തേന്‍' (=കൃപ അടഞ്ഞേന്‍) എന്ന വാക്യത്തിലേ ആഖ്യാതത്തില്‍ ഉദ്ദേശിക ചേര്‍ത്തു് "കിരുപ അടെന്തേര്‍ക്കു' എന്നു രൂപം ഉണ്ടാക്കാം. വേറെയും, "കരുപ്പുച്ചിലെ വളെത്താന്‍(അതു) കഴല്‍പോറ്റി' (=കരിമ്പുചില (വില്ലു) വളച്ചാന്‍ (ഉടെ) കഴല്‍ പോറ്റി) ഇത്യാദി പ്രയോഗങ്ങള്‍ തമിഴുകവികളില്‍ അപൂര്‍വ്വമല്ല. മലയാളത്തില്‍ "വളച്ചവന്റെ' എന്നപോലെ പേരെച്ചത്തില്‍ നിന്നുത്ഭവിക്കുന്ന ആഖ്യാതനാമങ്ങളേയേ ഇൗവിധം ഉപയോഗിക്കാറുള്ളു. പുരുഷ സര്‍വ്വനാമങ്ങള്‍ക്കും പുരുഷപ്രത്യയങ്ങള്‍ക്കും രൂപത്തില്‍ വലിയ ഭേദമില്ലാത്തതിനാല്‍ നപുംസകപ്രഥമപുരുഷനിലും മറ്റും ആഖ്യാതത്തെയും ആഖ്യാതനാമത്തെയും അര്‍ത്ഥം കൊണ്ടേ തിരിച്ചറിവാന്‍ സാധിക്കയുള്ളു. സംസ്കൃതത്തില്‍ "ഭാവപ്രധാനമാഖ്യാതം' എന്ന വെയാകരണസിദ്ധാന്തത്താല്‍ ഇൗ വക രൂപങ്ങള്‍ക്കു പ്രസക്തിയേ വരുന്നില്ല.
വെള്ളത്തിലോട്ടു താഴത്തോ- ട്ടെന്നു സംയോജികാന്തവും ആധാരികയ്ക്കുമേല്‍ കാണും; ടദ്വിത്വം താന്‍ വിശേഷമാം.
വെള്ളത്തിലോട്ടു്, താഴത്തോട്ടു് ഇത്യാദി രൂപങ്ങളെ ആധാരികയുടെ മേല്‍ സംയോജിക വന്നുണ്ടായതായി ഗണിക്കാം. "ഒാടു' എന്ന സംയോജികാപ്രത്യയത്തിന്റെ ടകാരം ഇരട്ടിച്ചിട്ടുണ്ടെന്നു മാത്രമേ വിശേഷമുള്ളു. പെടുക ധാതുവിന്റെ മുന്‍വിനയെച്ചമായ "പെട്ട്' എന്ന രൂപവും ഇൗ അര്‍ത്ഥത്തില്‍ അവ്യയമായിട്ടുപയോഗിക്കാറുണ്ടു്. കീഴ്പെട്ട്-കീഴോട്ട്; മേല്പെട്ട്-മേലോട്ടു്. അതിനാല്‍ വെള്ളത്തിലോട്ടു് എന്നതും വെള്ളത്തില്‍പ്പെട്ടു് എന്നതിന്റെ സങ്കോചമാണെന്നുവരാം.
വിഭക്ത്യാഭാസങ്ങളില്‍ ചിലെടത്തു പ്രത്യയംകൂടാതെ അംഗങ്ങളെത്തന്നെ പ്രത്യയാന്തംപോലെ ഉപയോഗിക്കുന്നതിനുള്ള യുക്തി കാണിക്കാം.
സ്വതന്ത്രനായ കര്‍ത്താവിന്‍- കീഴില്‍ താന്‍ മറ്റു കാരകം; പരാശ്രയത്തെക്കാണിക്കു- മിന്‍ദ്വിത്വാദ്യംഗസംസ്ക്രിയ.
കാരകങ്ങളെ അടുത്തു വിവരിക്കും. എല്ലാ കാരകങ്ങളിലുംവെച്ചു പ്രധാനം കര്‍ത്താവാണു്. കര്‍ത്താവു് സ്വതന്ത്രനായി നിന്നുകൊണ്ടു ശേഷം കാരകങ്ങളുടെ സഹായത്തോടെ ക്രിയ നടത്തുന്നു. അങ്ങനെയുള്ള കര്‍ത്താവിനെക്കുറിക്കുന്ന നിര്‍ദ്ദേശിക, അതിനാല്‍, വിഭക്തികളില്‍ പ്രധാനമാകുന്നു. പ്രഥമയ്ക്കു കീഴടങ്ങുന്നു എന്നു കാണിക്കാനാണു് മറ്റു വിഭക്തികളില്‍ ഇടനില മുതലായ അംഗസംസ്കാരങ്ങള്‍ ചെയ്യുന്നതു്. അപ്പോള്‍ അംഗസംസ്കാരംകൊണ്ടു് ഒരു നാമം മറ്റൊരു നാമത്തിന്റെയോ കൃതിയുടെയോ വിശേഷണമായിത്തീരുന്നു. വിഭക്ത്യാഭാസരൂപങ്ങള്‍ ഇത്ര മാത്രമേ കാണിക്കുന്നുള്ളു. അംഗത്തിനുമേല്‍ വിഭക്തിപ്രത്യയം ചേര്‍ത്താല്‍ ആ പ്രത്യയത്തിന്റെ അര്‍ത്ഥംകൂടി നാമത്തില്‍ ചേരും. "കാറ്റ്', "മകന്‍' രണ്ടും സമപ്രധാനങ്ങളായ നാമങ്ങള്‍. "കാറ്റിന്‍മകന്‍' എന്നു പറയുമ്പോള്‍ കാറ്റു് മകന്റെ വിശേഷണമാണെന്നു തെളിയും. കാറ്റിന്റെ മകന്‍ എന്നാകുമ്പോള്‍ കാറ്റിനു ജനിച്ച എന്ന സംബന്ധികാര്‍ത്ഥവും കൂടി സ്പഷ്ടമാകും. ഇങ്ങനെ യുക്തി നോക്കുമ്പോള്‍ "കാട്ടാന', "ആയിരത്താണ്ട്', "ചെപ്പുക്കുടം' ഇത്യാദികളിലെ "കാട്ടു്,' ആയിരത്ത്', "ചെപ്പ്' ഇത്യാദി നാമരൂപങ്ങളെയും വിഭക്ത്യാഭാസത്തില്‍ ചേര്‍ക്കാം. പരാശ്രയചിഹ്നങ്ങളെ പരിഗണിച്ചിട്ടുള്ളതു നോക്കുക.