സംവാദം:കേരളോല്പത്തി/പരശുരാമന്റെ കാലം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ അദ്ധ്യായത്തിൽ "൦" എന്ന അക്കം "0"-ന് പകരം ഉപയോഗിച്ചു കാണുന്നു. പൂജ്യത്തിന് "0" തന്നെ ഉപയോഗിച്ചാൽ മതിയാകും എന്നാണ് എന്റെ ധാരണ. ഞാൻ മനസ്സിലാക്കിയിരിക്കുന്നതനുസരിച്ച് "൦" എന്നത് "കാൽ" (1/4 എന്ന ഭിന്നസംഖ്യ) എന്നതിന്റെ മലയാളരൂപമാണ്. മറ്റ് അദ്ധ്യായങ്ങളിൽ "0" ശരിയായിത്തന്നെ കൊടുത്തിരിക്കുന്നു. താങ്കൾ എന്ത് കരുതുന്നു. — രാധാകൃഷ്ണൻ (സംവാദം) 04:36, 12 ഏപ്രിൽ 2013 (UTC)[മറുപടി]

ഉപയോഗിക്കുന്ന ഫോണ്ടിന്റെ പ്രശ്നമാണോ എന്നൊന്നു പരിശോധിക്കാമോ? എനിക്കും പൂജ്യം ശരിക്കാണോ വരുന്നതെന്നു സംശയമാ. ഞാൻ വിചാരിച്ചത് എന്റെ ഫൊണ്ടിന്റെ പ്രശ്നമാണെന്നാ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:34, 12 ഏപ്രിൽ 2013 (UTC)[മറുപടി]
ഫോണ്ടിന്റെ പ്രശ്നമായി തോന്നുന്നില്ല. ഈ ലിങ്കിൽ ഈ പുസ്തകത്തിന്റെ ഒരു പിഡിഎഫ് പതിപ്പ് ലഭ്യമാണ്. വിക്കിഗ്രന്ഥശാലയിലെ മൂലരൂപം ഉപയോഗിച്ച് ടെൿ കൊണ്ട് ഫോർമറ്റ് ചെയ്തതാണ്. അതിലും ഒന്നാം അദ്ധ്യായത്തിൽ മാത്രമേ പുജ്യം തെറ്റിയിട്ടുള്ളു. — രാധാകൃഷ്ണൻ (സംവാദം) 11:53, 12 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതിനുള്ള കാരണം താങ്കൾ ഉപയോഗിക്കുന്ന ഫോണ്ടുകളിൽ പൂജ്യം തെറ്റായി ആണ് എൻകൊഡ് ചെയ്തത് മൂലമാണ്. കൃത്യമായി പറഞ്ഞാൽ മലയാളം പൂജ്യം ശരിയായി എങ്കോഡ് ചെയ്തിട്ടുള്ള യൂണിക്കോഡ് 5.1 വേർഷനിലേക്ക് പ്രസ്തുത ഫോണ്ടുകൾ മാറാത്തതിന്റെ പ്രശ്നം ആണിത്. മലയാളം പൂജ്യം ടൈപ്പ് ചെയ്ത് ആ ഫോണ്ടുകൾ ഉപയോഗിച്ച് നോക്കിയാൽ പൂജ്യത്തിനു പകരം മലയാളം കാലേ കാണൂ. ഇതിനുള്ള പരിഹാരം യൂണീക്കോഡ് 5.1 ലേക്ക് മാറിയ/മാറ്റി ഫോണ്ടുകൾ ഉപയോഗിക്കുക എന്നതാണ്,--Shijualex (സംവാദം) 01:36, 13 ഏപ്രിൽ 2013 (UTC)[മറുപടി]

താങ്കൾ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു. രഘുമലയാളം, ലോഹിത് മലയാളം എന്നീ ഫോണ്ടുകളിൽ മലയാള പൂജ്യത്തിന്റെ കള്ളിയിൽ ശരിയായ അക്ഷരം തന്നെയുണ്ട്. പക്ഷെ ഫ്രീസെരിഫ് ഫോണ്ടിൽ, ഈ കള്ളിയിൽ താങ്കൾ പറഞ്ഞതു പോലെയാണുള്ളത്. ഞാൻ ടൈപ്‌സെറ്റ് ചെയ്യുവാൻ ഫ്രീസെരിഫ് ആണുപയോഗിച്ചത്. ഗ്നു ഫോണ്ട് ആയതിനാൽ യൂണിക്കോഡ് 5.1 മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതായിരിക്കുമെന്നു കരുതി. താങ്കളുടെ അഭിപ്രായത്തിൽ പഴയ ലിപിയുള്ള 5.1 അനുസൃതമായ ഫോണ്ട് ഏതാണ്? — രാധാകൃഷ്ണൻ (സംവാദം) 04:12, 13 ഏപ്രിൽ 2013 (UTC)[മറുപടി]


താങ്കൾ ഉപയോഗിക്കുന്ന രചന മീര തുടങ്ങിയ ഫോണ്ടുകളൂടെ ഔദ്യോഗിക വേർഷനുകൾ 5.1ലേക്ക് മാറിയിട്ടില്ല. പക്ഷെ ഈ ഫോണ്ടുകൾ ആണ് താങ്കൾ ഇപ്പോൾ ചെയ്യുന്ന പരിപാടികൾക്ക് അനുയോജ്യം. അതിനാൽ 5.1ൽ ഉള്ള മറ്റ് ഫോണ്ടുകൾ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന ഭംഗിയും വായനാ സുഖവും കിട്ടണം എന്നും ഇല്ല. അതിനാൽ 2 വഴിയേ ഉള്ളൂ. ഒന്നുകിൽ താങ്കൾക്ക് ഫോണ്ട് എഡിറ്റ് ചെയ്യാൻ അറിയുമെങ്കിൽ എഡിറ്റ് ചെയ്ത് മലയാളം പൂജ്യം ശരിയാക്കി ഉപയൊഗിക്കുക. അല്ലെങ്കിൽ മലയാളം വിക്കിപീഡിയനായ ജുനൈദ് 5.1 ലേക്ക് മാറാത്ത ഫോണ്ടുകൾ ഹാക്ക് ചെയ്ത് ഇവിടെ ഇട്ടിട്ടുണ്ട് അത് ഉപയൊഗിക്കുക.--Shijualex (സംവാദം) 04:43, 13 ഏപ്രിൽ 2013 (UTC)[മറുപടി]

ഫോണ്ട് എഡിറ്റ് ചെയ്യാനറിയാം. പക്ഷെ ജുനൈദ് ചെയ്തിട്ടിരിക്കയല്ലെ, അതു തന്നെ എടുക്കാം. രചനയുടെ പുതിയ പതിപ്പും അടുത്തു തന്നെ ഇറങ്ങാൻ പോകുന്നതായി കേട്ടു. — രാധാകൃഷ്ണൻ (സംവാദം) 05:45, 13 ഏപ്രിൽ 2013 (UTC)[മറുപടി]

ഔദ്യോഗിക റിലീസ് അല്ലെങ്കിലും യൂണിക്കോഡ് 6.0ലേക്ക് പുതുക്കിയിയ രചനയുടെ അപ്‌ഡേറ്റ് ചെയ്ത ഒരു വേർഷൻ ഇവിടെ ഉണ്ട്. ഇത്ട്ടുണ്ട്.ഔദ്യോഗിക റിലീസിനു മുൻപുള്ള ടെസ്റ്റ് റിലീസ് ആണെന്ന് കാണുന്നു. പക്ഷെ മീരയുടേത് ആയിട്ടില്ല. --Shijualex (സംവാദം) 10:42, 14 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി, ഞാനിപ്പോൾ അതിറക്കി ഒന്നു പരീക്ഷിച്ചു നോക്കി. ആദ്യശ്രമങ്ങളിൽ കുഴപ്പമൊന്നും കാണുവാനായില്ല. എങ്ങനെ വരുന്നുവെന്നു നോക്കാം. അഥവാ വന്നാൽ തന്നെ നമുക്ക് ഒരു കൈ നോക്കാം. ഷിജു, ഒരിക്കൽ കൂടി നന്ദി. — രാധാകൃഷ്ണൻ (സംവാദം) 04:04, 15 ഏപ്രിൽ 2013 (UTC)[മറുപടി]