വിക്കിഗ്രന്ഥശാല സംവാദം:Statelibrary

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ പദ്ധതിയിൽ അംഗമാകാനും പ്രവർത്തിക്കാനും മാർഗ്ഗരേഖകൾ വല്ലതുമുണ്ടോ? --സിദ്ധാർത്ഥൻ (സംവാദം) 13:57, 5 ഫെബ്രുവരി 2013 (UTC)

അതു ശരിയാ... ഇവിരൊക്കെ ഇതെവിടുന്നു എടുക്കുന്നു? എവിടെയാണിതിന്റെ സംവാദം? ഏതു പദ്ധതി? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:07, 5 ഫെബ്രുവരി 2013 (UTC)

ഞാൻ മനസ്സിലാക്കിയിടത്തോളം സൈറ്റ് ഇതാണ് http://statelibrary.kerala.gov.in/rarebooks/index.php. പക്ഷേ എന്താണിതിന്റെ മുൻഗണനാക്രമം, മറ്റു പരിപാടികൾ എന്നിവയൊന്നും പിടികിട്ടിയില്ല. --സിദ്ധാർത്ഥൻ (സംവാദം) 14:11, 5 ഫെബ്രുവരി 2013 (UTC)

ഗൂ+ൽ നടന്ന ഒരു ചർച്ചയാണ് ഇതിന് ആധാരം. എന്റെ അവിടത്തെ കമന്റ് പകർത്തുന്നു:
"അക്കാദമി സൈറ്റിൽ സാധുവായ പകർപ്പവകാശവിവരമില്ല. പകർപ്പവകാശം കഴിഞ്ഞ കൃതികൾക്ക് പ്രശ്നമില്ലെങ്കിലും അവ ഡൗൺലോഡാനുള്ള അനുവാദം സൈറ്റ് നൽകിയിട്ടില്ല; നമ്മൾ ചെയ്യുന്നത് മേൽപ്പറഞ്ഞപോലെ 'കൈക്കലാക്കലാണ്'. അതുകൊണ്ട്, ഇതിന് ഗ്രന്ഥശാലയിൽ താൾ തുടങ്ങുന്നത് ഉചിതമാണോ എന്ന് ചിന്തിക്കണം."
ഔദ്യോഗികമായി ഇപ്പരിപാടിചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഡോക്യുമെന്റുകൾ ശേഖരിക്കുകയും അപ്ലോഡുകയും ആകാം. സ്റ്റേറ്റ് ലൈബ്രറിക്ക് ക്രെഡിറ്റ് നൽകിയാൽ മതി. അതിനാൽ ആവശ്യമെങ്കിൽ ഈ പ്രവൃത്തിയുടെ ഏകോപനം ഗൂ+ ലോ മറ്റോ ചെയ്യുന്നതാണ് നല്ലത്.
അല്ലെങ്കിൽ ലൈബ്രറിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കുന്നത് ആലോചിക്കണം.--തച്ചന്റെ മകൻ (സംവാദം) 15:08, 5 ഫെബ്രുവരി 2013 (UTC)

പ്രധാനമായും ചർച്ച നടന്നത് ഫേസ് ബുക്കിലാണ്. അതിനു പുറമേ ഗൂഗിൾ പ്ലസ്സിലും മെയിങ്ങ് ലിസ്റ്റിലും ഒക്കെയായി ചർച്ച ചിതറിയപ്പോഴാണ് താൾ ഉണ്ടാക്കിയത്. തച്ചൻ മകൻ പറഞ്ഞ് പോലെ പകർപ്പവകാശം ഉള്ളത് എന്തായാലും പറ്റില്ല. പക്ഷെ ഇതിൽ ധാരാളം പൊതുസഞ്ചയത്തിലുള്ള കൃതികൾ ഉണ്ട്. അതിനാൽ പകർപ്പവകാശ പ്രശ്നമില്ലാത്തത് ശെഖരിക്കാൻ പദ്ധതി വേണം. --Shijualex (സംവാദം) 15:22, 5 ഫെബ്രുവരി 2013 (UTC)


ഇതിലെ ഒരു കോളം കുറയ്ക്കാൻ പറ്റിയിരുന്നു എങ്കിൽ ടെബിൾ നോർമൽ സ്ക്രീനിൽ ഒതുങ്ങിയേനെ. മെർജ് ചെയ്താലും മതി. പക്ഷെ ഏത് കുറയ്ക്കും. --Shijualex (സംവാദം) 17:54, 5 ഫെബ്രുവരി 2013 (UTC)
"ഡൗൺലോഡ് നില" എടുത്തു കള. അതിന്റെ ആവശ്യമില്ല. ഡൗൺലോഡ് ചെയ്യാൻ അത്ര സമയം ഒന്നും വേണ്ടല്ലോ. അതൊക്കെ തീർന്നോളും. ബാക്കി കിടക്കുകയൊന്നുമില്ല--ബാലു (സംവാദം) 18:03, 5 ഫെബ്രുവരി 2013 (UTC)

അത് എടുത്ത് കളയുകയും, മറ്റ് ചിലത് മെർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ ടെബിൾ അതിനനൗസരിച്ച് പുതുക്കി. ബാക്കിയുള്ളതും സമാനമായി പുതുക്കാമോ?--Shijualex (സംവാദം) 18:22, 5 ഫെബ്രുവരി 2013 (UTC)

Yes check.svg തീർന്നു--ബാലു (സംവാദം) 18:49, 5 ഫെബ്രുവരി 2013 (UTC)