വിക്കിഗ്രന്ഥശാല സംവാദം:നക്ഷത്രബഹുമതികൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Manuspanicker in topic എവിടെ?
" ചിലർ ഇവിടെ മികച്ച ലേഖനങ്ങൾ എഴുതുന്നു, മറ്റുചിലർ തിരുത്തിയെഴുതുന്നു, ഇനിയും വേറെചിലർ ലേഖനങ്ങൾക്കുവേണ്ട ചിത്രങ്ങൾ തയാറാക്കുന്നു. "
- ഇതിനെ നാം ഗ്രന്ഥശാലക്കനുയോജ്യമായി തിരുത്തിയെഴുതണം. എന്റെ തലയിൽ ഒന്നും വരുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:14, 29 ജനുവരി 2013 (UTC)
- ചില തിരുത്തുകൾ വരുത്തിയിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 05:12, 30 ജനുവരി 2013 (UTC)
- കലക്കി. ☺ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:04, 30 ജനുവരി 2013 (UTC)
- ചില തിരുത്തുകൾ വരുത്തിയിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 05:12, 30 ജനുവരി 2013 (UTC)
എവിടെ?
[തിരുത്തുക]ഇവിടെ നമ്മൾ ഉപയോക്തൃതാളിൽ ബഹുമതിക്കണം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. പക്ഷേ, ഇവിടെ സാധാരണയായി സംവാദം താളിലാണല്ലോ എല്ലാരും കൊടുത്തിട്ടുള്ളത്? (എനിക്കു കിട്ടിയിട്ടുള്ളതും, ഞാൽ കൊടുത്തിട്ടുള്ളതും) ഒരു ഐകരൂപ്യം വേണ്ടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:04, 30 ജനുവരി 2013 (UTC)
- ഉപയോക്തൃതാളിലാണ് ബഹുമതികൾ നല്കുക പതിവ്. --സിദ്ധാർത്ഥൻ (സംവാദം) 11:32, 30 ജനുവരി 2013 (UTC)
- അങ്ങിനെ നിർബന്ധം പിടിക്കുകയൊന്നും വേണ്ടെന്നാണു് എന്റെ പക്ഷം. അവരവർക്ക് ഇഷ്ടമുള്ളയ്യിടത്തു് താരകം നൽകട്ടെ. താത്പര്യമുള്ളവർ അതു് സ്വന്തം ഉപയോക്തൃതാളിലേക്ക് മാറ്റിയാൽ പോരേ? ഈയിടെ മലയാളം വിക്കിപീഡിയയിൽ നിലവിൽ വന്ന മീഡിയവിക്കി ചേർപ്പായ വിക്കിലൗവിൽ (WikiLove.js - താരകങ്ങൾ പെട്ടെന്നു് സമർപ്പിക്കാനുള്ള ഒരു ചേർപ്പ്) താരകം സ്വതേ ഉപയോക്താവിന്റെ സംവാദത്താളിലാകും ലഭിക്കുന്നതു്. --അഖിലൻ 13:06, 12 ഫെബ്രുവരി 2013 (UTC)
- സമൻവയം വേണം എന്നണെന്റെ അഭിപ്രായം. മറ്റുള്ളവർ ഇടുമ്പോളാണ് ഏതൊരു താരകത്തിനും അതിന്റെ വില. ഞാൻ എന്റെ ഉപയോക്തൃതാളിൽ മറ്റെവിടുന്നെങ്കിലും കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ അതിനെന്താ സുഖം? ഞാൻ സ്വന്തമായി ഇടുന്നതിനും മറ്റുള്ളവർ ഇടുന്നതിനും ഒരു വത്യാസം വേണ്ടേ? എന്റെ അഭിപ്രായത്തിൽ ഒരു ഉപതാളിൽ കൊടുത്ത് അതിന്റെ ഉൾപ്പേടുത്തൽ ഉപയോക്തൃതാളിൽ വേണമെന്നാണ് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:11, 12 ഫെബ്രുവരി 2013 (UTC)
- അങ്ങിനെ നിർബന്ധം പിടിക്കുകയൊന്നും വേണ്ടെന്നാണു് എന്റെ പക്ഷം. അവരവർക്ക് ഇഷ്ടമുള്ളയ്യിടത്തു് താരകം നൽകട്ടെ. താത്പര്യമുള്ളവർ അതു് സ്വന്തം ഉപയോക്തൃതാളിലേക്ക് മാറ്റിയാൽ പോരേ? ഈയിടെ മലയാളം വിക്കിപീഡിയയിൽ നിലവിൽ വന്ന മീഡിയവിക്കി ചേർപ്പായ വിക്കിലൗവിൽ (WikiLove.js - താരകങ്ങൾ പെട്ടെന്നു് സമർപ്പിക്കാനുള്ള ഒരു ചേർപ്പ്) താരകം സ്വതേ ഉപയോക്താവിന്റെ സംവാദത്താളിലാകും ലഭിക്കുന്നതു്. --അഖിലൻ 13:06, 12 ഫെബ്രുവരി 2013 (UTC)
- ഓരോരത്തുരുടേയും ഉപയോതൃമേഖല അവരവർക്ക് സ്വന്തമാണു്. അവിടെ ഏതൊക്കെ താൾ സൃഷ്ടിക്കണം ഏതൊക്കെ ഉപതാളുകൾ കാട്ടണം എന്നതു് ഓരോ ഉപയോക്താവിന്റെയും തന്നിഷ്ടമാണു്. വിക്കിഗ്രന്ഥശാലയുടേയൊ പഞ്ചായത്തിന്റെയോ നയങ്ങൾ അവിടെ ബാധകമല്ല. (സംവാദങ്ങൾ മായിക്കരുത് എന്നിങ്ങനെയുള്ള ചുരുക്കം ചിലതൊഴിച്ചു്. ) --അഖിലൻ 13:23, 12 ഫെബ്രുവരി 2013 (UTC)
- അങ്ങനെയാണെങ്കിൽ ഈ താരകങ്ങളും കൊണ്ട് നമ്മൾ അങ്ങോട്ടു തള്ളിക്കേറുകല്ലേ? ഇതൊക്കെ അവിടെ ചേർക്കാനും അവരവരുടെ അനുവാദം വേണ്ടേ? "അങ്ങനെ നോക്കിയാൽ സംവാദം താളിൽ കൊടുക്കുന്നതുതന്നെയാണ് നല്ലത്. "ഇവിടെ നിന്നാണ് ഞാൻ ചിന്തിച്ചു തുടങ്ങിയത്. അതുകൊണ്ട് തന്നെ ഞാൻ സംവാദം താളിലാണ് താരകം സമർപ്പിച്ചിട്ടുള്ളതും. ഇവിടെ മറ്റൊരു രീതിയിൽ കണ്ടതുകൊണ്ടാണ് ഈ സംവാദം വന്നത് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:30, 12 ഫെബ്രുവരി 2013 (UTC)
Award2
[തിരുത്തുക]Award, Award1 എന്നീ ഫലകങ്ങൾ ഒഴിഞ്ഞ് കിടക്കുമ്പോൾ ഈ Award2 എന്തുകൊണ്ടാ നമ്മൾ തിരഞ്ഞെടുത്തത്?--ബാലു (സംവാദം) 12:37, 12 ഫെബ്രുവരി 2013 (UTC)
- അതിന്റെ തലക്കെട്ട് നക്ഷത്രം എന്നു മാറ്റരുതോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:44, 12 ഫെബ്രുവരി 2013 (UTC)
- മാറ്റാം. അതാണ് യോജിച്ചതും.--ബാലു (സംവാദം) 12:51, 12 ഫെബ്രുവരി 2013 (UTC)