Jump to content

വിക്കിഗ്രന്ഥശാല സംവാദം:ഡിജിറ്റൈസേഷൻ മത്സരം 2014/നിയമാവലി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിലവാരനിർണ്ണയം

[തിരുത്തുക]

വിജയിയെ തിരുമാനിയ്ക്കുന്നതിന് പലരുമായും ചർച്ച ചെയ്തതിൽ നിന്ന് രൂപീകരിച്ചെടുത്ത ഒരു വഴി. കൂടുതൽ ചർച്ചയ്ക്കായി സമർപ്പിയ്ക്കുന്നു.

നമ്മൾ പദ്ധതിയുടെ ഭാഗമായി ചെയ്യാനുദ്ദ്യേശിക്കുന്ന പുസ്തകങ്ങളുടെ സൂചികാതാളിൽ ഐശ്ചികമായി ഫലകം:DC2014 എന്ന ഫലകം ചേർക്കുന്നു. ഈ സൂചികയിൽ സൃഷ്ടിക്കപ്പെടുന്ന താളുകളൊക്കെ ഒരു വർഗ്ഗത്തിലേയ്ക്ക് സമാഹരിയ്ക്കപ്പെടും. അവയിൽ പേജുകൾ അടിസ്ഥാനപ്പെടുത്തി ഏറ്റവും കൂടുതൽ ചെയ്ത ക്രമത്തിൽ പട്ടിക കിട്ടാൻ ബാലു ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. പേജുകൾ ആപേക്ഷികമായതുകാരണം നമുക്ക് ഉള്ളടക്കത്തിന് പ്രയോററ്റി കൊടുത്ത് ഏറ്റവും കൂടുതൽ വാക്കുകൾ ടൈപ്പ് ചെയ്തവർക്ക് എന്ന രീതിയിൽ ഇത് മാറ്റിയെടുക്കേണ്ടതുണ്ട്.കൂടുതൽ അഭിപ്രായങ്ങൾ പറയുക. --മനോജ്‌ .കെ (സംവാദം) 03:36, 1 ജനുവരി 2014 (UTC)Reply

വാക്കുകളേക്കാൾ എളുപ്പം അക്ഷരങ്ങളാ. വാക്കുകൾ ആണെങ്കിൽ, stopping words പല പുസ്തകത്തിനും പലതാകാം. ചിലതിനു് സ്പേസ് മാത്രമായിരിക്കും വാക്കുകൾ തമ്മിൽ തിരിക്കാൻ, പുതിയ വരി തുടങ്ങുമ്പോൾ punctuation മാത്രം ഉപയോഗിക്കുന്ന രീതിയുണ്ട്, അതിന്റെ കൂടെ സ്പേസ് ഉപയോഗിക്കുന്ന രീതിയുണ്ട്. അങ്ങനെ പത്തും പലതുമായി വന്നാൽ, സ്കോറിനെ അതു് ബാധിക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങളുടെ എണ്ണമാണെങ്കിൽ ആ പ്രശ്നമൊന്നുമില്ല. ഞാൻ എന്റെ എളുപ്പത്തിനു് പറഞ്ഞതാണേ. കൂടുതൽ നല്ല പോംവഴി കിട്ടിയാൽ അതെടുക്കാം.--ബാലു (സംവാദം) 04:21, 1 ജനുവരി 2014 (UTC)Reply


താളുകളുടെ പരിശോധന

[തിരുത്തുക]

പങ്കെടുക്കുന്നവരെഴുതുന്ന താളുകൾ ഓരോദിവസം കൂടുമ്പോൾ പ്രോക്സി/സ്പാം ഇല്ലെന്ന് പരിശോധിയ്ക്കാൻ ഒരു സ്ക്വാഡ് തന്നെ വേണ്ടിവരും !

ആരൊക്കെയുണ്ട് ?-മനോജ്‌ .കെ (സംവാദം) 02:47, 5 ജനുവരി 2014 (UTC)Reply

  1. മനോജ്‌ .കെ (സംവാദം)

മത്സത്തിന്റെ താളുകളിൽ മുകളിൽ നിൽക്കുന്ന 5 or 10 പേരുടെ താളുകൾ മാത്രം സസൂക്ഷ്മം വിലയിരുത്തിയാൽ മതിയാകുമെന്ന് തോന്നുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നാംഘട്ട ഇവാല്യുവേഷൻ തുടങ്ങാം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ അതാത് ഉപയോക്താക്കൾക്ക് കൊടുക്കാമെന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് അഭിപ്രായം ?--മനോജ്‌ .കെ (സംവാദം) 02:47, 5 ജനുവരി 2014 (UTC)Reply

അക്ഷരത്തെറ്റുകൾ

[തിരുത്തുക]

ഒരു താളിലെ അക്ഷരത്തെറ്റുകളുടെ കാര്യങ്ങളെങ്ങനെ കൈകാര്യം ചെയ്യും ? പുതിയ ഉപയോക്താക്കളാണ് പലരും എന്നതിനാൽ ശക്തമായ നിയമങ്ങളൊന്നും വയ്ക്കേണ്ടതില്ലെന്നാണ് അഭിപ്രായം. അക്ഷരത്തെറ്റുകൾ സൂക്ഷ്മമായി പരിശോധിയ്ക്കുക പ്രായോഗികവുമല്ല. അഡ്മിൻസ്/വെരിഫൈടീമിലുള്ളവർക്ക് ഒരു താൾ മത്സരത്തിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം കൊടുക്കുന്നത് നല്ലതായിരിക്കും. ഒരാഴ്ച പിന്നിടുമ്പോൾ ആദ്യ ഘട്ടത്തിലെ താളുകളിലെ അക്ഷരതെറ്റുകൾ റഫ് ആയി വെരിഫൈ ചെയ്യുമെന്നും. അതിനുമുമ്പ് അവ ഒന്നുകൂടി ചെക്ക് ചെയ്യാനുള്ള അവസരം പങ്കെടുക്കുന്നുണ്ടായിരിക്കുമെന്നും പറഞ്ഞ് സംവാദം താളുകളിലേക്ക് മെസേജ് അയച്ചാൽ അവർക്ക് തയ്യാറെടുപ്പിനുള്ള അവസരവും കിട്ടും. ഇതുവരെ നിർമ്മിച്ചിട്ടുള്ള താളുകൾ എല്ലാം നന്നായി സ്ക്രീൻ ചെയ്യേണ്ടതുണ്ട്.--മനോജ്‌ .കെ (സംവാദം) 13:10, 4 ജനുവരി 2014 (UTC)Reply

കരട്

[തിരുത്തുക]

വിജയിയെ തിരുമാനിയ്ക്കുന്നതിനും മറ്റുമായി ചർച്ചയ്ക്ക് വയ്ക്കുന്ന കരട് മാനദണ്ഡങ്ങൾ. കൂടുതൽ വ്യക്തതയുണ്ടാക്കേണ്ടതുണ്ട്.--മനോജ്‌ .കെ (സംവാദം) 09:27, 8 ജനുവരി 2014 (UTC)Reply

Weighted average scoring

[തിരുത്തുക]

ഈ നിയമങ്ങൾ ഇപ്പോൾ തീരെ ലൂസ് ആണെന്നു കരുതുന്നു.

പല കാര്യങ്ങളും പരിഗണിച്ച് ഓരോന്നിനും പ്രത്യേകം വെയ്റ്റേജ് കൊടുത്ത് ഒരു സിസ്റ്റം ശരിയാക്കാൻ / നിർദ്ദേശിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇതിൽ പേജിന്റെ എത്ര ഭാഗം ടൈപ് ചെയ്തു, പേജിന്റെ സങ്കീർണ്ണത, ടൈപ്പ് ചെയ്തതിലെ അക്ഷരശുദ്ധി, ഫോർമാറ്റ് കൃത്യത, താളിൽ മലയാളം എത്ര ഭാഗം ഇതെല്ലാം ഉൾപ്പെടും. ഓരോരുത്തർക്കും സ്വയം മാർക്ക് ഇടാൻ കൂടി പറ്റുന്ന വിധത്തിലായിരിക്കും പരിപാടി.

QC എന്നൊരു വർഗ്ഗത്തിനുകീഴിൽ QF QP QL QS ഇങ്ങനെ അഞ്ച് ഉപവർഗ്ഗങ്ങളും അവ വീണ്ടും QF0,QF1,QF2,QF3,QF4 ഇതുപോലെ അഞ്ചു് ഉപവർഗ്ഗങ്ങളുമാക്കി പേജുകളെ വിഭജിക്കുകയാണു് ചെയ്യുക. ചൂടൻപൂച്ചയെ ഉപയോഗിച്ച് ഓരോ പേജും റിവ്യൂ ചെയ്യാൻ 10 മുതൽ 30 വരെ സെക്കൻഡ് മാത്രം മതിയാവും. (ഇക്കാര്യം ആദ്യം കേൾക്കുമ്പോൾ തോന്നുന്നത്ര വിഷമം പിടിച്ചതല്ല. മാതൃക ഉണ്ടാക്കി കാണിക്കാം). അതിനുശേഷം, ഓരോന്നിനും കൊടുക്കുന്ന വെയ്റ്റേജ് വെച്ച് മൊത്തം സ്കോർ കാണാം.

ഒന്നിലധികം പേർ ടൈപ്പ് ചെയ്ത പേജുകൾ തൽക്കാലം വേറൊരു ലിസ്റ്റ് ആക്കി മാറ്റിവെക്കേണ്ടി വരും. കഴിയുന്നത്ര ഒരു പേജിൽ ഒരാൾ മാത്രം പണിയുന്നതാണു് നല്ലതു്.

HotCat എഡിറ്റുകൾ, ബോട്ട് എഡിറ്റുകൾ തുടങ്ങിയവ ഈ സ്കോറിങ്ങിൽ നിന്നും ഒഴിവാക്കാം. വിശ്വപ്രഭViswaPrabhaസംവാദം 09:56, 8 ജനുവരി 2014 (UTC) Reply

float-മനോജ്‌ .കെ (സംവാദം)
കഴിയുന്നത്ര ഒരാൾ തന്നെ താളുകൾ ചെയ്യുന്നത് നല്ലതുതന്നെ. പക്ഷേ ഇപ്പോഴുള്ള 102 പേരിൽ എത്രപേർക്ക് കൃത്യമായി പ്രൂഫ്റീഡു ചെയ്ത് വിക്കി മാർക്കപ്പുകൾ കൊടുത്തു് ഒരു താൾ ചെയ്തുതീർക്കാം എന്നതിനു കഴിയും? --സുഗീഷ് |sugeesh (സംവാദം) 10:07, 8 ജനുവരി 2014 (UTC)Reply
ചൂടൽ പൂച്ച കൊണ്ട് താളുകളിൽ വർഗ്ഗങ്ങൾ ചേർക്കുന്നതു താളിന്റെ സ്വതേയുള്ള രീതിയിൽ കുഴപ്പം പിടിച്ച മാറ്റം വരുത്തുന്നുണ്ട്. വിശ്വേട്ടൻ ചേർത്ത പല താളുകളുടേയും രൂപം മാറിപ്പോയിട്ടുണ്ട്. അതിലെ noinclude page എന്നീ റ്റാഗുകളിൽ വരാതെയാണ് ചൂടൻപൂച്ച വർഗ്ഗം ചേർക്കുന്നത്. ശരിയായ രീതിയിൽ വർഗ്ഗീകരിക്കണമെങ്കിൽ താളിന്റെ footerഇലോ മറ്റോ നാം വർഗ്ഗം ചേർക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:44, 8 ജനുവരി 2014 (UTC)Reply

എന്തെങ്കിലും വഴിയുണ്ടെങ്കിൽ, ഒരിക്കലും ഫലകത്തിനുള്ളിൽ വർഗ്ഗം ചേർത്തുകൂടാ. മുകളിലെ പ്രശ്നം കണ്ടു. പക്ഷേ, അതിനുകാരണം ഫലകം (substistution) വേണ്ടവിധം പ്രവർത്തിക്കാത്തതാണു്. അതൊക്കെ ഒറ്റയടിയ്ക്കു ശരിയാക്കാവുന്നതേ ഉള്ളൂ. വിശ്വപ്രഭViswaPrabhaസംവാദം 12:44, 8 ജനുവരി 2014 (UTC) Reply

ഫലകത്തിലെ വർഗ്ഗം അല്ല പ്രശ്നം...(ഞാൻ ചെയ്തതു എന്തായാലും വർക്കുന്നില്ല...) വിശ്വേട്ടൻ വർഗ്ഗം ചേർത്ത താളുകൾ ഒന്നു എടുത്ത് നോക്കിയേ, തിരുത്തുമ്പോൾ വർഗ്ഗവും, <noinclude><references/></div></noinclude> ഇങ്ങനെ ചില ഉള്ളടക്കവും താളിൽ ചേർന്നു വരുന്നുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:51, 8 ജനുവരി 2014 (UTC)Reply
താഴെപ്പറയുന്നവ പരിഗണിക്കേണ്ടതാണ് .
1. ടൈപ്പിങ്ങ് നടത്തുന്ന അക്ഷരങ്ങളുടെ എണ്ണം . അവ യഥാർത്ഥത്തിലുള്ളതാണോ എന്ന് മാനുവൽ ചെക്കിങ്ങ് കൂടി വേണം കൂടാതെ djvuവിൽ ഒസിആർ ചെയ്തു സ്വയം വരുന്ന ഇംഗ്ലീഷ് അക്ഷരങ്ങളുണ്ടെങ്കിൽ അവയെ ഒഴിവാക്കുകയും വേണം
2.അക്ഷരത്തെറ്റുപരിശോധന : മാനുവൽ ചെക്കുവഴി ഒരു കമ്മിറ്റി തെറ്റുകളുടെ തോത് വ്യത്യ്സത സാമ്പിളുകളെടുത്തുനോക്കി അതിനനുസരിച്ചു റാങ്കിങ്ങ് നൽകണം . ഇതിനൊരു ഇവാലുവേഷൻ റഫറൻസ് മെട്രിക്സ് തയാറാക്കണം . അതിന്റെ അടിസ്ഥാനത്തിൽ പേജ് നമ്പർ , തുടങ്ങിയുള്ള പരാമീറ്ററുകൾ എല്ലാം ഉൾക്കൊള്ളിച്ചോ എന്നു പരിശൊധിക്കുകയും പേജ് പൂർണ്ണമായും ടൈപ്പ് ചെയ്യൽ തുടങ്ങിയവയ്ക്ക് വെയ്റ്റേജ് നൽകുകയും വേണം
3. വിക്കി ഫോർമാറ്റിങ്ങ് കാരക്ടറുകളുടെ ഉപയോഗം കണ്ടെത്തുകയും നല്ല ഉപയോഗത്തിനു് വെയ്റ്റെജ് നൽകുകയും വേണം .
ഇവ മൂന്നും പരിഗണിക്കുന്ന ഒരു ഇക്വേഷനുണ്ടാക്കിവേണം അവസാന വിലയിരുത്തൽ നടത്താൻ എന്നാണെന്റെ പക്ഷം --122.166.88.140 06:38, 9 ജനുവരി 2014 (UTC) --AniVar (സംവാദം) 08:09, 9 ജനുവരി 2014 (UTC)Reply

എഴുത്തുപകരണം

[തിരുത്തുക]

വിക്കിപീഡിയയിലെ എഴുത്തുപകരണം വർക്ക് ചെയ്യുന്നില്ലല്ലോ ഇപ്പൊ :(

അതോണ്ട് ഇന്നത്തെ ടൈപ്പിംഗ്‌ നടന്നിട്ടില്ല ഇതുവരെ നടന്നിട്ടില്ല :( --വിബിത വിജയ്‌ (സംവാദം) 08:43, 22 ജനുവരി 2014 (UTC)Reply