വിക്കിഗ്രന്ഥശാല സംവാദം:ഈ മാസത്തെ തെറ്റുതിരുത്തൽ വായന

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ പേജിലെ മാറ്റർ മാറ്റിക്കൂടെ ? താല്പര്യമുള്ളവർക്ക് പ്രവർത്തിക്കാമല്ലോ?--Apnarahman 04:20, 25 സെപ്റ്റംബർ 2014 (UTC)

@ഉ:Apnarahman, ഹസ്തലക്ഷണദീപികാ - ഈ താൾ കണ്ടോ? 8-ആം താൾ വരെയേ ഇതിൽ ശരിയാക്കിയിട്ടുള്ളൂ. നമ്മുടെ ലക്ഷ്യം ഓരോ താളും ഉള്ളടക്കം ചേർക്കുകമാത്രമല്ല, അതിനെ ഒരു പുസ്തകം എന്ന രീതിയിൽ പൂർണ്ണമാക്കുക എന്നതും ആണ്. ഓരോ താളും നമ്മൾ തെറ്റു തിരുത്തൽ വായന നടത്തി എന്ന് അടയാളപ്പെടുത്തി എന്നിരുന്നാലും ആ താളുകൾ പുസ്തകത്തിന്റെ ഭാഗമായി വരുമ്പോൾ എത്ര മാറ്റം വരുന്നു എന്നു കണ്ടോ? ഇതിനു ഏറ്റവും നല്ലൊരു ഉദാഹരണമാണ് മലയാളപഴഞ്ചൊല്ലുകൾ നോക്കിയേ അതിന്റെ സൂചികയിൽ കാണിക്കുന്നത് പുസ്തകം തെറ്റു തിരുത്തൽ വായന പൂർണ്ണമായി എന്നാണ്. എന്നാൽ പുസ്തകത്തിന്റെ താളിൽ എല്ലാം വളരെ വികൃതമായാണ് വരുന്നത്. അതിന്റെ ശുദ്ധിപത്രം എന്ന ഭാഗം ഞാൻ തിരുത്തിയതിനാലാണ് ഒരുമിച്ചു വരുന്നത്. മറ്റു താളുകളെയും അതാതിനനുസരിച്ച് ശരിയാക്കണം. ഇപ്പോഴും ഈ പുസ്തകം ഒന്നും മാറ്റാറായി എന്നു തോന്നുന്നില്ല. താങ്കൾക്ക് എടുക്കാൻ പുതിയ പുസ്തകങ്ങൾ ധാരാളം ഇവിടെ ഉണ്ട്. നമ്മൾ കഴിഞ്ഞ മത്സരത്തിന്റെ ഭാഗമായി ചേർത്ത എല്ലാ പുസ്തകങ്ങളും നമുക്കു ശരിയാക്കാനുള്ളതാണ്. ശതമുഖരാമായണം ഇത് നമ്മൾ ഇവിടെ ഒരു മാതിരി പൂർത്തിയാക്കിയ ഒരു പുസ്തകമാണ്. ഓരോ അദ്ധ്യായവും താളുകളാക്കി കൃത്യമാക്കിയ ഒരു പുസ്തകം. ഏകദേശം ഇതു പോലെ ഇതിനെയെല്ലാം ശരിയാക്കണം. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:26, 25 സെപ്റ്റംബർ 2014 (UTC)[മറുപടി]

ശരിയാണു. പുസ്തകം എന്ന രീതിയിൽ വരുമ്പോൾ താങ്കൾ പറയുന്നത് ശരിയാണു. മത്സരത്തിൽ പങ്കെടുത്ത പലർക്കും തീരെ താല്പര്യമില്ലാത്ത(സമയമില്ലാത്ത) അവസ്ഥയാണുള്ളത്. "ഒത്തുപിടിച്ചാൽ മലയും പോരും" മെയ് മാസത്തിൽ ഈ പേജിലിട്ടിട്ട് വളരെ കുറച്ചുപേരെ പ്രവർത്തിക്കുന്നുള്ളൂ. ഇപ്പോൾ സപ്തമ്പർ കഴിഞ്ഞുതുടങ്ങിയില്ലേ? ശരിയാക്കാൻ മറ്റെന്തെങ്കിലും കുറുക്കുവഴികളുണ്ടോ? താങ്കളും മറ്റുകുറച്ചുപേരും മാത്രമേ കാര്യമായിശ്രദ്ധിക്കുന്നുള്ളൂ. അതിൽ സന്തോഷമുണ്ട്. സത്യത്തിൽ ഈ സംരംഭം അടുത്ത തലമുറയ്ക്ക് വലിയൊരു മുതൽക്കൂട്ടാവും! സംശയമില്ല. അത് എത്രയും വൃത്തിയിലും വെടിപ്പിലും അവർക്ക് വേണ്ടി സംഭാവനചെയ്യുന്നത് നമ്മുടെ കർത്തവ്യവുമാണു. അതിന്ന് എല്ലാവരും കൂടി ഒത്തൊരുമിച്ച് പണിയെടുക്കുക. താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി! Apnarahman: സംവാദം:--Apnarahman 02:40, 26 സെപ്റ്റംബർ 2014 (UTC)[മറുപടി]

@ഉ:Apnarahman വളരെ നന്ദി. എളുപ്പവഴിയൊന്നും ഇല്ലെന്നാണ് എന്റെ അനുഭവം. ഓരോ താളും നമ്മൾ കുത്തിയിരുന്ന് തിരുത്തി വൃത്തിയാക്കണം. ഇതാണിതിന്റെ ഏറ്റവും കുനുഷ്ടു പിടിച്ച ജോലി. ഏറ്റവും എളുപ്പം, ഓരോ താളും ചേർക്കുമ്പോളേ കൃത്യമായ ശൈലികളും മറ്റും ചേർക്കുക എന്നതാണ് മത്സരങ്ങൾ നടക്കുമ്പോൾ എന്തായാലും പുതിയതായി വരുന്നവർക്ക് ഇതൊന്നും പ്രായോഗികമാക്കാൻ കഴിയില്ല. പിന്നെ മത്സരത്തിലൂടെ വളരെ കൂടുതൽ ഉള്ളടക്കം ചേർന്നു കിട്ടുമല്ലോ, അതിനെയെല്ലാം മത്സരാർത്ഥികൾ ഒഴിഞ്ഞു കഴിയുമ്പോൾ നമ്മളെപോലെ ബാക്കിയുള്ളവർ ഇരുന്നു വൃത്തിയാക്കി വെക്കാം. അതാണ് പ്ലാൻ.. . പറഞ്ഞപോലെ തന്നെ ഒത്തു പിടിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:28, 26 സെപ്റ്റംബർ 2014 (UTC)[മറുപടി]


മലബാറി (1920) തീർന്ന സ്ഥിതിക്ക് അടുത്ത പുസ്തകം തെറ്റു തിരുത്തൽ വായനക്കിട്ടുകൂടെ--Fotokannan (സംവാദം) 04:48, 1 സെപ്റ്റംബർ 2016 (UTC)[മറുപടി]

@ഉ:Fotokannan മാറ്റിയിട്ടുണ്ട്. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:49, 2 സെപ്റ്റംബർ 2016 (UTC)[മറുപടി]