വിക്കിഗ്രന്ഥശാല:വാർഷിക റിപ്പോർട്ട്/2008
മലയാളം വിക്കിഗ്രന്ഥശാലയുടെ (http://ml.wikisource.org/) 2008-ാം ആണ്ടിലെ പ്രവർത്തനത്തിന്റെ സംക്ഷിപ്ത റിപ്പോർട്ടാണിത്. 2008 വിക്കിഗ്രന്ഥശാല കൂടുതൽ സജീവമായ വർഷം ആയിരുന്നു. വിക്കിഗ്രന്ഥശാലയിലേക്ക് 2008 ൽ വന്ന പ്രമുഖകൃതികൾ താഴെ പറയുന്നവ ആണ്.
1. കുമാരനാശാന്റെ സമ്പൂർണ്ണ കൃതികൾ * വിക്കിഗ്രന്ഥശാലയുടെ ഏറ്റവും പ്രധാന പ്രവർത്തനം 2007 അവസാനം തുടക്കം കുറിച്ചതും ഇപ്പോൾ ഏതാണ്ട് അവസാനിക്കാറുമായ കുമാരനാശാന്റെ സമ്പൂർണ്ണ കൃതികൾ വിക്കിയിലാക്കുന്നതായിരുന്നു.
വീണപൂവ് എന്ന ആശാൻ കവിത ഗ്രന്ഥശാലയിലേക്ക് ആക്കി 30 നവംബർ 2007 നു *രാജേഷ് വർമ്മ* എന്ന വിക്കിഗ്രന്ഥശാല ഉപയോക്താവാണു കുമാരനാശാന്റെ കവിതകൾ വിക്കിയിലാക്കുന്ന പരിപാടികൾ തുടങ്ങിയത്. അതിനു ശേഷം മറ്റ് പല ഗ്രന്ഥശാല ഉപയോക്താക്കളും ഇതിൽ പങ്കാളികളായി. പെട്ടന്ന് തിരഞ്ഞപ്പോൾ കണ്ട ചിലർ ഇവരാണു
- വിനയ് രാജ്
- വെള്ളെഴുത്ത്
- കണ്ണൂരാൻ
- അരയിൽ ദാസ്
ഇവരുടെ നിസ്വാർത്ഥമായ സേവനം മൂലം കുമാരനാശാന്റെ സമ്പൂർണ്ണ കൃതികൾ വിക്കിയിലാക്കുക എന്ന പ്രവർത്തനം അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നിലവിൽ കുമാരനാശാന്റെ കൃതികളിൽ വിക്കിയിലാക്കാൻ ബാക്കി നിൽക്കുന്നത് ഇവയാണ്.
ശ്രീബുദ്ധചരിതം<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AC%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%82/%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%95%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%82>എന്ന കവിതയിലെ നാലാം കാണ്ഡത്തിന്റെ അവസാന കുറച്ച് ഭാഗങ്ങളും അഞ്ചാം കാണ്ഡം മുഴുവനായും. ബാക്കി കുമാരനാശാന്റെ കവിതകളിൽ പൂർത്തിയാകാതെ കിടക്കുന്നത് ഇവയാണു്.
- വനമാല<http://ml.wikisource.org/wiki/%E0%B4%B5%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%B2_%28%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%29>എന്ന കവിതാ സമാഹാരത്തിലെ
- വിവേകാനന്ദസ്വാമികളുടെ ഒരു കവിത
- ഭാഷാമേഘസന്ദേശം
- ശിഖിവാഹനധ്യാനദശകം
- മയൂരസന്ദേശം
- ഓം
- ശാരദാസ്തവം
- രാജയോഗസമർപ്പണം
- ഒരു സമർപ്പണം
- കിമപി പ്രതിനിവേദനം
- പുറന്നാൾ മംഗളം
- ഒരു കത്ത്
- സ്നേഹോക്തി
- സ്വാഗതപഞ്ചകം
- സ്വാഗതപത്രിക
മണിമാല<http://ml.wikisource.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%B2_%28%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%29>എന്ന കവിതാ സമാഹാരത്തിലെ
- പണം
- കർഷകന്റെ കരച്ചിൽ
- ഒരു ദൂഷിതമായ ന്യായാസനം
- ഒരു മംഗളാശംസ
- സി.വി.സ്മാരകം അഥവാ നിന്നുപോയ നാദം
- വിവാഹമംഗളം
- സന്ധിഗീതം
- അദ്ധ്യാപകവൃത്തി
എന്നീ ചെറു കവിതകളും ആണ്. ഇതല്ലാതെ വിക്കിയിലുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പോയ അപൂർവ്വകൃതികൾ കുമാരനാശാന്റേതായി ഉണ്ടാവാം. എങ്കിൽ അതും കണ്ടെത്തി വിക്കിയിലാക്കേണ്ടതാകുന്നു.
2. ഖുർആൻ*
2008-ൽ വിക്കിയിലെത്തിയ ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ഖുർആൻ-ന്റെ മലയാള പരിഭാഷ<http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%96%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D/%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B9>ആണ്. ഖുർആന്റെ മലയാള പരിഭാഷ വിക്കിയിൽ ചേർക്കുവാൻ ആവശ്യമായ വിധത്തിൽ *ഖുർആൻ മലയാളം* എന്ന സൈറ്റിൽ നിന്നു ഉള്ളടക്കം പകർത്തുന്നതിനു എല്ലാ സഹായങ്ങളും ചെയ്തു തന്ന ഖുർആൻ മലയാളം സെറ്റിന്റെ വെബ് മാസ്റ്റർ ശ്രീ. ഹിഷാം കോയക്ക് പ്രത്യേക നന്ദി. ഖുർആൻ വിക്കി ഗ്രന്ഥശാലയിലാക്കുന്നതിനു വിക്കി ഗ്രന്ഥശാല ഉപയോക്താവായ അനൂപൻ സഹകരിച്ചു.
ഖുർആൻ മലയാളം സൈറ്റിൽ നിന്നു തന്നെ ഹദീസും വിക്കിയിലക്കുന്നതിനു പദ്ധതി ഉണ്ട്. അതുമായി ബന്ധപ്പെട്ട പണികൾ പുരോഗമിക്കുന്നു. മലയാളത്തിനു നല്ല ഒരു ഒ.സി.ആർ ആപ്ളിക്കേഷൻ ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
3. അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്*
തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്<http://ml.wikisource.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%82>ആണ് 2008-ൽ വിക്കിയിലെത്തിയ വേറൊരു പ്രമുഖ ഗ്രന്ഥം. Peringz ആണ് ഏപ്രിൽ 2006നു അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് വിക്കിയിലാക്കുന്ന പ്രവർത്തനത്തിനു തുടക്കമിട്ടത്. അതു 2008-ൽ ഈ വലിയ ഗ്രന്ഥത്തിന്റെ സിംഹഭാഗവും വിക്കിയിലാക്കി അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് പൂർത്തീകരിച്ചത് Souparnika എന്ന ഉപയൊക്താവ് ആണ്. വേറെ പല വിക്കിഗ്രന്ഥശാല ഉപയോക്താക്കളും ഇതിൽ സഹകരിച്ചിട്ടുണ്ട്. വളരെ വലിയ ഗ്രന്ഥവും ഒട്ടേറെ അദ്ധ്യായങ്ങളും സബ് അദ്ധ്യയങ്ങളും ഉള്ളതിനാൽ എല്ലാവരുടേയും പേർ തപ്പിപിടിക്കുന്നതു തന്നെ വലിയ പണിയായതിനാൽ അതിനു മുതിരുന്നില്ല.
4. കേരളപാണിനീയം*
2008-ൽ മലയാളം വിക്കിഗ്രന്ഥശാലയിലെത്തിച്ചേർന്ന ഒരു പ്രമുഖ കൃതി എ.ആർ. രാജരാജ വർമ്മയുടെ കേരളപാണിനീയം<http://ml.wikisource.org/wiki/Keralapaniniyam>ആണ്. 2006 സെപ്റ്റംബർ 2നു കൈപ്പള്ളിയാണു കേരളപാണിനീയം വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന പരിപാടിക്കു തുടക്കം കുറിച്ചത്. മലയാളദേശവും ഭാഷയും<http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82>എന്ന ആദ്യത്തെ അദ്ധ്യായത്തിന്റെ കുറയേറെ ഭാഗങ്ങൾ അദ്ദേഹം തന്നെ വിക്കിഗ്രന്ഥശാലയിൽ ആക്കിയിരുന്നു.
അതിനു ശെഷം 1.5 വർഷത്തോളം കേരളപാണിനീയം ആരും ശ്രദ്ധിച്ചില്ല. അതിനു മാറ്റമുണ്ടായത് എസ്.എം.സി. വികസിപ്പിച്ചെടുത്ത *പയ്യൻസ് എന്ന ആസ്കി to യൂണിക്കോഡ് കൺവേട്ടറിന്റെ* വരവാണു്. ഈ സോഫ്‌റ്റ്‌വെയറിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യെക നന്ദി. മലയാളം വിക്കിഗ്രന്ഥശാലയ്ക്കു താമസിയാതെ തന്നെ ഏറ്റവും അധികം പ്രയോജനപ്പെടാൻ പോകുന്ന ഒരു സോഫ്റ്റ്‌വെയർ ആയിരിക്കും പയ്യൻസ്.
പയ്യൻസ് ഉപയോഗിച്ച് കേരളപാണിനീയം യൂണിക്കോഡിലേക്ക് കൺവേർട്ട് ചെയ്യുകയും അതു വിക്കിയിലാക്കുന്നതിനു എല്ലാ വിക്കി ഗ്രന്ഥശാല ഉപയോക്താവായ സന്തൊഷ് തോട്ടിങ്ങൽ സഹകരിച്ചു. അദ്ദേഹം തന്നെ "ഇന്ദുലേഖ" പോലെയുള്ള ഗ്രന്ഥങ്ങളും യൂണീക്കോഡിൽ ആക്കി വെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വിക്കിയിലാക്കണമെങ്കിൽ വിക്കിഗ്രന്ഥശാലയെ ചുറ്റിപറ്റി നല്ലൊരു സമൂഹം ഉയർന്നു വന്നേ പറ്റൂ. ഇപ്പോൾ അവിടെ സജീവരായ നാലോ അഞ്ചോ പേർക്കു ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതി ഉണ്ട്.
കേരളപാണിനീയം ഗ്രന്ഥശാലയിൽ ആയെങ്കിലും അതിന്റെ പ്രൂഫ് റീഡിംഗ് ജോലികൾ ബാക്കികിടക്കുകയാണ്. അതു ചെയ്യുവാൻ കുറച്ച് സന്നദ്ധസേവകർ വിക്കിയിൽ വന്നേ തീരൂ. കേരളപാണിനീയത്തിലെ വിട്ടു പോയ Introduction എന്ന അദ്ധ്യായവും മറ്റ് അത്യാവശ്യം പ്രൂവ് റീഡിങ്ങ് പരിപാടികളും ഹരി നായർ എന്ന വിക്കിഉപയോക്താവ് ചെയ്യുന്നുണ്ട്. പക്ഷെ ഇനിയും ധാരാളം സന്നദ്ധ സേവകരെ അവിടെ ആവശ്യമുണ്ട്.
5. ഭക്തിഗാനങ്ങൾ/കീർത്തനങ്ങൾ * ഇതൊക്കെ കൂടാതെ വിക്കിഗ്രന്ഥശാലയിൽ ആക്കാൻ ശ്രമം നടക്കുന്നത് രചയിതാവ് മരിച്ച് 60 വർഷം എങ്കിലും പൂർത്തിയായ ഭക്തിഗാനങ്ങൾ/കീർത്തനങ്ങൾ അതിലാക്കുന്നതിനാണു. ത്യാഗരാജ കൃതികൾ ബ്ളോഗിൽ ഗോവിന്ദൻ എന്ന ഒരാൾ മലയാള ലിപിയിൽ <http://thyagaraja-vaibhavam.blogspot.com/>ഇടുന്നുണ്ട്. ആരെന്കിലും മുന്നോട്ടു വന്നാൽ അതു പ്രൂഫ് റീഡ് ചെയ്ത് വിക്കിയിലാക്കാവുന്നതേ ഉള്ളൂ.
തുടക്കം കുറിച്ചത് തുഞ്ചത്തു് എഴുത്തച്ഛന്റെ ഹരിനാമകീർത്തനം<http://ml.wikisource.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82>കൊണ്ട് ആണ്. അതിനു ശേഷം അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യുദ്ദീൻ മാല എന്ന മാലപ്പാട്ട്<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AF%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%B2> വന്നു. അതിനെത്തുടർന്ന് വളരെപഴയ ചില ക്രിസ്തീയ കീർത്തനങ്ങളും എത്തി. ഭക്തിഗാനങ്ങളും കീർത്തനങ്ങളും ഒക്കെ വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നത് വിക്കിഗ്രന്ഥശാലയിലെ തന്നെ ഏറ്റവും വലിയ പദ്ധതി ആയി മാറും. തൽക്കാലം രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞ കൃതികളാണു എടുക്കുന്നതെങ്കിലും മിക്കവാറും ഭക്തിഗാനങ്ങൾ പബ്ളിക്ക് ഡൊമൈനിൽ ആക്കാൻ അതിന്റെ രചയിതാക്കൾക്കു നൂറുവട്ടം സമ്മതം ആയിരിക്കും. അതിനാൽ തന്നെ ഉൾക്കൊള്ളാനുള്ളതിനേക്കാൾ ഒഴിവാക്കെണ്ട ഗാനങ്ങൾ ആയിരിക്കും ഈ വിഭാഗത്തിൽ കൂടുതൽ ഉണ്ടാവുക. അതിനാൽ തന്നെ വിക്കിഗ്രന്ഥശാലയുടെ നോട്ടബിലിറ്റി നയം വളരെ വിപുലമായി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
6. മറ്റ് കൃതികൾ
ഇതു കൂടാതെ ഈ വർഷം (2009-ൽ) വിക്കിഗ്രന്ഥശാലയിൽ ചേർത്തുതുടങ്ങാവുന്ന കൃതികളിൽ പ്രമുഖം ചങ്ങമ്പുഴയുടെ കവിതകൾ ആണു്. രമണൻ ചേർത്തു കഴിഞ്ഞു<http://ml.wikisource.org/wiki/%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D/%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D>. അതൊന്ന് അടുക്കിപെറുക്കാനുണ്ട്. ഉള്ളൂരിന്റെ കവിതകളും ഈ വർഷം പബ്ളിക്ക് ഡൊമൈനിൽ ആവുകയാണ്. അതും ചേർത്ത് തുടങ്ങിയിട്ടുണ്ട്. അത് ഇവിടെക്കാണാം<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82>.
7. മറ്റ് പ്രവർത്തനങ്ങൾ
2008-ൽ വിക്കിഗ്രന്ഥശാലയ്ക്കു സംഭവിച്ച ഏറ്റവും വലിയ മാറ്റം അതിന്റെ മുഖ്യതാൾ അണിയിച്ച് ഒരുക്കിയതാണ്. അതിനു ചുക്കാൻ പിടിച്ച വിക്കിഗ്രന്ഥശാല ഉപയോക്താവായ സിദ്ധാർത്ഥനോട് വിക്കിസമൂഹം പ്രത്യേകം കടപ്പെട്ടിരിക്കുന്നു. ഗ്രന്ഥശാലയിലെ ലേഖനങ്ങൾ വർഗ്ഗീകരിക്കുന്നതിലും അദ്ദേഹം സവിശേഷ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
2008-ൽ വിക്കിഗ്രന്ഥശാലയിലെത്തിയ എല്ലാ കൃതികളേയും ഇതിൽ പരാമർശിച്ചു എന്നാണു കരുതുന്നത്. ഏതെങ്കിലും കൃതി വിട്ടുപോയിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തുമല്ലോ. 2009-ൽ ധാരാളം ഗ്രന്ഥങ്ങളും ധാരാളം പുതിയ പ്രവർത്തകരും വിക്കിയിലേക്ക് എത്തും എന്ന് കരുതട്ടെ. മലയാളത്തിന്റെ ഓൺലൈൻ ഈ ഗ്രന്ഥശാല ഭാവിയിൽ ഏറ്റവും കൂടുതൽ റെഫർ ചെയ്യപ്പെടുന്ന ഒരു സൈറ്റായി മാറും എന്നാണു എന്റെ അനുമാനം. അതിനു ഇനിയും ധാരാളം ഗ്രന്ഥങ്ങൾ അവിടെ വരണം. അതിനു ധാരാളം പുതിയ സന്നദ്ധസേവകർ അവിടെ എത്തിയേ തീരൂ.