വിക്കിഗ്രന്ഥശാല:കേശവീയം വിരൽത്തുമ്പിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൊല്ലത്തു നടക്കുന്ന വിക്കിസംഗമോത്സവത്തി 2012ന്റെ പ്രചാരണാർത്ഥം നടത്തിയ ഗ്രന്ഥശാലാപദ്ധതിയാണ് കേശവീയം വിരൽത്തുമ്പിൽ. സർവശിക്ഷ അഭിയാൻ ചാത്തന്നൂർ ബി.ആർ.സി.യാണ് തനത് പ്രവർത്തനങ്ങളുടെ ഭാഗമായി 'കേശവീയം വിരൽത്തുമ്പിൽ' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. പുരാണത്തിലെ 'സ്യമന്തകം മണി' ഇതിവൃത്തമാക്കിയാണ് കെ.സി.കേശവപിള്ള കേശവീയം രചിച്ചത്. 12 സർഗങ്ങളായാണ് കാവ്യരചന. 102 പേജുകളുള്ള കേശവീയം ഇന്ന് ലഭ്യമല്ല. മഹാകവിയുടെ ജന്മദേശമായ പരവൂരിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 50 അംഗ വിദ്യാർഥിസംഘമാണ് കേശവീയം കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് നൽകുന്നത്.

ചാത്തന്നൂർ ബി.ആർ.സി.യിൽ 2012 ഏപ്രിൽ 02നു നടന്ന ചടങ്ങിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ വി.അംബിക പദ്ധതി ഉദ്ഘാടനം ചെയ്തു. ഒന്നാംസർഗത്തിലെ പത്ത് വരികളും മഹാകവിയുടെ ലഘുജീവചരിത്രവും വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയായിരുന്നു ഉദ്ഘാടനം. കെ.സി.കേശവപിള്ളയുടെ ജീവചരിത്ര രചയിതാവ് പ്രൊഫ. ഗോമതിയമ്മ മുഖ്യപ്രഭാഷണം നടത്തി. ചാത്തന്നൂർ എ.ഇ.ഒ. അനിൽ കുമാർ അധ്യക്ഷനായി.

ജോൺ.ജെ, ലീന ടീച്ചർ, കണ്ണൻഷൺമുഖം എന്നിവരുടെ മേൽനോട്ടത്തിൽ നാലു സ്കൂളിൽ നിന്നായി അൻപതോളം കുട്ടികളാണ് ഇതിന്റെ ഡിജിറ്റൈസേഷനിൽ പങ്കാളികളായത്. 2012 ഏപ്രിൽ 20നു ചാത്തന്നൂർ ഗവർമെന്റ് എച്ച്. എസ്സിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ നിയമസഭാസാമാജികനായ ശ്രീ ജി. എസ്. ജയലാൽ മലയാളം വിക്കിപ്രതിനിധിക്ക് കൈമാറി.


കൂടുതൽ വിവരങ്ങൾക്ക് :കേശവീയത്തിന്റെ സംവാദം താൾ കാണുക


പത്രവാർത്തകൾ[തിരുത്തുക]