മണിമാല/വിവാഹമംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
വിവാഹമംഗളം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

[ 10 ]

വ്യയൻ ശിവനുമാദിദേവിയും
ദിവ്യനാം ഗുരു മനുക്കൾ ദേവരും
ഭവ്യമേകുകയലിഞ്ഞു നിത്യമീ
നവ്യദമ്പതികൾമേലനാകുലം.

രമ്യമാം മിഥുനമേ വിവാഹമാം
ധർമ്മപാശമിതു നിത്യമോർക്കുവിൻ‌
തമ്മിലുണ്മയൊടു നിങ്ങളൊപ്പമായ്‌
ശർമ്മപീഡകൾ‌ പകുത്തു വാഴുവിൻ‌!

കാണി കൽമഷവുമെന്നി സൌഹൃദം
പേണുവിൻ, ധരയിൽ നൂറുവത്സരം‌
പ്രാണനും തനുവുമെന്നപോലവേ
വാണു നിങ്ങൾ പുരുഷാർഥമേലുവിൻ‌!

(മാർച്ച്‌ 1913)
"https://ml.wikisource.org/w/index.php?title=മണിമാല/വിവാഹമംഗളം&oldid=35145" എന്ന താളിൽനിന്ന് ശേഖരിച്ചത്