Jump to content

താൾ:Manimala.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യയൻ ശിവനുമാദിദേവിയും
ദിവ്യനാം ഗുരു മനുക്കൾ ദേവരും
ഭവ്യമേകുകയലിഞ്ഞു നിത്യമീ
നവ്യദമ്പതികൾമേലനാകുലം.

രമ്യമാം മിഥുനമേ വിവാഹമാം
ധർമ്മപാശമിതു നിത്യമോർക്കുവിൻ‌
തമ്മിലുണ്മയൊടു നിങ്ങളൊപ്പമായ്‌
ശർമ്മപീഡകൾ‌ പകുത്തു വാഴുവിൻ‌!

കാണി കൽമഷവുമെന്നി സൌഹൃദം
പേണുവിൻ, ധരയിൽ നൂറുവത്സരം‌
പ്രാണനും തനുവുമെന്നപോലവേ
വാണു നിങ്ങൾ പുരുഷാർഥമേലുവിൻ‌!

(മാർച്ച്‌ 1913)
"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/10&oldid=165746" എന്ന താളിൽനിന്ന് ശേഖരിച്ചത്