ഭാഷാഭൂഷണം/പേജ് 20
←പേജ് 19 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 21→ |
ന്നു. ‘ഹേത്വപഹ്നുതി’ എന്ന് വേറെ ഒരു പ്രകാരമുള്ളതിനു മാത്രം ലക്ഷ്യലക്ഷണങ്ങളെ പറയുന്നു:
- യുക്തിയും ചേർത്തു ചൊന്നാകി-
- ലതുതാൻ ഹേത്വപഹ്നുതിഃ
- ചുടാ ചന്ദ്രൻ, വരാ രാവി-
- ലർക്കൻ, ഔർവ്വനിതബ്ധിജൻ. 24
ഒന്നിനെ അതല്ലെന്നു പറഞ്ഞു് മറ്റൊന്നാക്കുന്നതിൽ അങ്ങനെ കല്പിക്കാനുള്ള യുക്തികൂടി കാണിച്ചാൽ ‘ഹേത്വപഹ്നുതി’ ആയി. വിരഹിവാക്യമായ ലക്ഷ്യത്തിൽ ചന്ദ്രനെ സമുദ്രത്തിൽ നിന്നു് ഉദിച്ചു വന്ന ബഡവാഗ്നി ആക്കുന്നതിലേക്കു്, 'ഇത് ചന്ദ്രനാണെങ്കിൽ ചൂടു് യോജിക്കുകയില്ല; രാത്രിയാകയാൽ സൂര്യനാകാനും പാടില്ല’ എന്ന് കാരണം കൂടി നിബന്ധിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം :
- 21. പാരിച്ച മന്ഥഗിരിതന്നുടെ പാറകൊണ്ടു
- കീറിച്ചമഞ്ഞ വടു കാണ്മതു വെണ്മതിക്കു്;
- ചൊല്ലാവതോ നിഴൽ മൃഗം മുയലെന്നതെല്ലാം?
- ചൊല്ലാനവയ്ക്കു വഴിയെന്തിഹ ചന്ദ്രബിംബേ? - സ്വ
- മറ്റൊന്നിൻ ധർമ്മയോഗത്താ-
- ലതുതാനല്ലയോ ഇതു്
- എന്നു വർണ്ണ്യത്തിലാശങ്ക-
- യുൽപ്രേക്ഷാഖ്യയലംകൃതി 25
- ധർമ്മി, ധർമ്മം, ഫലം, ഹേതു-
- വെന്നുൽപ്രേക്ഷാസ്പദത്തിന്
- ഉള്ളഭേദങ്ങളൊപ്പിച്ചു
- നാലുമാതിരിയാമതു് 26
- കോകസ്ത്രീവിരഹത്തീയിൻ-
- പുകയല്ലോ തമസ്സിതു്
- പുരളുന്നെന്നു തോന്നുന്നു-
- ഇരുളിന്നംഗകങ്ങളിൽ, 27
- കമലശ്രീ ഹരിപ്പാനോ
- കരം നീട്ടുന്നു വെണ്മതി
- വാരുണീസേവയാലല്ലോ
- വാസരേശൻ പതിച്ചിതേ 28
വർണ്ണ്യത്തിൽ അവർണ്ണ്യത്തിന്റെ ധർമ്മത്തിനു് ചേർച്ച കാൺകയാൽ അതുതന്നെയായിരിക്കാമിത് എന്നു ബലമായി ശങ്കിക്കുക ഉൽപ്രേക്ഷാലങ്കാരമാകുന്നു. ഉൽപ്രേക്ഷിക്ക = ഊഹിക്ക എന്നു് അക്ഷരാർത്ഥം. ഉൽപ്രേക്ഷാവിഷയം ഒരു ധർമ്മിയായാൽ അത് (a) ധർമ്മ്യുൽപ്രേക്ഷ; ധർമ്മമായാൽ (b) ധർമ്മോൽപ്രേക്ഷ, ഫലമില്ലാത്തതിനെ ഫലമാക്കിപ്പറയുന്നത് (c) ഫലോൽപ്രേക്ഷ. അതിന്മണ്ണം അഹേതുവിനെ ഹേതുവെന്നും നിബന്ധിക്കുന്നത് (d) ഹേതൂൽപ്രേക്ഷ. സൂര്യാസ്തമയത്തിൽ ഇരുട്ട് സർവത്രവ്യാപിക്കുന്നു. തൽക്ഷണം തന്നെ കോകികൾ കോക
കാരിക 24. ഔർവ്വൻ = ബഡവാഗ്നി
പദ്യം 21. മന്ഥഗിരി = കടകോലാക്കിയ പർവ്വതം (മന്ദരം). വടു = പാടു്