ഫലകത്തിന്റെ സംവാദം:പ്രധാനതാൾ-സ്വാഗതം
വിഷയം ചേർക്കുക- പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ
- പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ
- പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ
ഈ മൂന്നു തരത്തിൽ ആദ്യത്തേതു രണ്ടും ഒന്നുതന്നെയല്ലേ? മൂന്നാമത്തെ തരമാണെങ്കിൽ മലയാളത്തിനെ സംബന്ധിച്ച് പ്രസക്തവുമല്ല. ഈ നിർവചനം, താഴെക്കാണുന്ന വിധത്തിൽ മാറ്റണമെന്നാണ് എന്റെ അഭിപ്രായം.
കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കിഗ്രന്ഥശാല. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുന്നത്.
- മറ്റഭിപ്രായങ്ങളൊന്നുമില്ലാത്തതിനാൽ ഇവ്വിധം മാറ്റുന്നു. --Vssun (സംവാദം) 06:21, 17 മേയ് 2012 (UTC)
- വിക്കിഗ്രന്ഥശാല ആവർത്തിക്കുന്നത് അരോചകമെന്ന് കരുതുന്നു. ....ആയ കൃതികളാണ് ഇവിടെ ലഭ്യമാകുന്നത്. എന്ന് മാറ്റാമെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 13:05, 16 ജനുവരി 2013 (UTC)
- "അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ശേഖരമാണ് വിക്കിഗ്രന്ഥശാല" എന്നാക്കിയാലോ?? കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങൾ മാത്രമല്ലല്ലോ ഇവിടെയുള്ളത്, ഇക്കാലത്തെ ചിലതും ഇല്ലേ (അല്ലെങ്കിൽ, ഉണ്ടാവാൻ സാദ്ധ്യതയില്ലേ? ) - ബാലു (സംവാദം) 15:41, 16 ജനുവരി 2013 (UTC)
അമൂല്യഗ്രന്ഥങ്ങൾ എന്ന് നമ്മൾ പറയേണ്ടതില്ല എന്ന് ഒരു വിചാരമുണ്ട്. സ്വതന്ത്രഗ്രന്ഥങ്ങൾ എന്നാക്കിയാൽ എങ്ങനെയിരിക്കും. എന്തായാലും വിക്കിഗ്രന്ഥശാല എന്ന ആവർത്തനം ഒഴിവാക്കാം എന്നതിൽ എതിരഭിപ്രായമില്ലല്ലോ അല്ലേ? --Vssun (സംവാദം) 17:24, 16 ജനുവരി 2013 (UTC)
- അതില്ല. അത് ആവർത്തനവിരസത തന്നെയാണ്. - ബാലു (സംവാദം) 17:40, 16 ജനുവരി 2013 (UTC)
രണ്ടാമത്തെ ഗ്രന്ഥശാലയെ ഇവിടെ ആക്കി മാറ്റി. അമൂല്യയുടെ കാര്യത്തിൽ എന്തുപറയുന്നു.? --Vssun (സംവാദം) 08:29, 17 ജനുവരി 2013 (UTC)
പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കിഗ്രന്ഥശാല.
- എന്നാക്കിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിച്ചില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 09:18, 17 ജനുവരി 2013 (UTC)