താൾ:Yukthibhasa.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨] [യുക്തിഭാഷാ


ഖ്യകൾ പിന്നെ ഒന്നുതുടങ്ങി പത്തോളമുള്ളവ പ്രകൃതികൾ॥ എന്നപോലെ ഇരിക്കും. ഇവറ്റെ പ്രത്യേകം പത്തിൽ പെരുക്കി നൂറ്റോളമുള്ളവ ഇവറ്റിന്റെ വികൃതികൾ എന്നപോലെ ഇരിക്കും. ഒന്നുതുടങ്ങിയുള്ളവറ്റിന്റെ സ്ഥാനത്തിങ്കന്നു് ഒരു സ്ഥാനം കരേറീട്ടിരിപ്പൂതും ചെയ്യും ഇവറ്റെ പത്തിൽ ഗുണിച്ചിരിക്കുന്നവറ്റിന്റെ സ്ഥാനം. പിന്നെ ഇവ പ്രകൃതികൾ എന്ന പോലെയിരുന്നിട്ടു് ഇവറ്റിന്റെ സ്ഥാനത്തിങ്കന്നു് ഒരു സ്ഥാനം കരേറിയിരിക്കും ഇവറ്റെ പത്തിൽ പെരുക്കിയവ ആയിരത്തോളമുള്ള സംഖ്യകൾ. ഇങ്ങനെ അതാതിനെ പത്തിൽ പത്തിൽ ഗുണിച്ചവ പിന്നെ പിന്നത്തെ സംഖ്യകളാകുന്നവ അവറ്റിന് ഓരോരൊ സ്ഥാനംകൊണ്ടു് ഉൽകൎഷവുമുണ്ടു്. ഇങ്ങനെയിരിക്കുന്നവ പതിനെട്ടു സ്ഥാനത്തിങ്കലേവറ്റിന്നുള്ള സംഞ്ജകൾ ഇവ.

"ഏകദശശതസഹസ്രായുതലക്ഷപ്രയുതകോടയഃ ക്രമശഃ ।
അൎബുദമബ്ധം ഖൎവനിഖൎവമഹാപത്മശംകവസ്തസ്മാൽ ॥
ജലധിശ്ചാന്ത്യം മദ്ധ്യം പരാൎദ്ധമിതി ദശഗുണോത്തരാസ്സംഞ്ജാഃ ।
സംഖ്യയാ സ്ഥാനാനാം വ്യവഹാരാൎത്ഥം കൃതാഃ പൂൎവ്വൈഃ"॥ ഇതി.

ഇങ്ങനെ സംഖ്യയ്ക്കു ഗുണനവും സ്ഥാനഭേദവും കല്പിയായ്കിൽ സംഖ്യേടെപേൎക്കു് അവസാനമില്ലായ്കയാൽ സംഖ്യകൾ തങ്ങളേയും അവറ്റിന്റെ ക്രമത്തേയും അറിഞ്ഞുകൂടാ. എന്നിട്ടു വ്യവഹാരത്തിന്നായിക്കൊണ്ടു് ഇവ്വണ്ണം കല്പിപ്പൂ. അവിടെ ഒന്നുതുടങ്ങി ഒമ്പതോളമുള്ള സംഖ്യ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/35&oldid=172453" എന്ന താളിൽനിന്ന് ശേഖരിച്ചത്