ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യുക്തിഭാഷാ
ഒന്നാമദ്ധ്യായം
പരികൎമ്മാഷ്ടകം
“ | ॥ ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ॥
|
” |
സംഖ്യാസ്വരൂപം
അവിടെ നടേ തന്ത്രസംഗ്രഹത്തെ അനുസരിച്ചുനിന്നു ഗ്രഹഗതിയിങ്കിൽ ഉപയോഗമുള്ള ഗണിതങ്ങളെ മുഴുവനേ ചൊല്ലുവാൻ തുടങ്ങുന്നേടത്തു നടേ സാമാന്യഗണിതങ്ങളായിരിക്കുന്ന സങ്കലിതാദിപരികൎമ്മങ്ങളെച്ചൊല്ലുന്നൂ. അവിടെ ഗണിതമാകുന്നതു ചില സംഖ്യേയങ്ങളിലെ സംഖ്യാവിഷയമായിട്ടിരിപ്പോരു പരാമൎശവിശേഷം. സം