Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

3

മുഖപ്രസംഗം

നെഞ്ചൂക്കേറും ഭവാൻ സംസ്കൃതനിധികളുമിം-
ഗ്ലീഷുഭണ്ഡാരവും നൽ-
ത്തഞ്ചത്തിൽ ചോരണം ചെയ്തതിനു നിഗളമ-
ങ്ങേകഹസ്തത്തിൽ മാത്രം
വഞ്ചീശൻ വച്ചതെന്തത്ഭുതമിരുകരവും
ശൃംഖലാബദ്ധമാക്കാൻ
കിഞ്ചിൽ തോന്നാഞ്ഞതാണത്ഭുതമിതികരുതീ-
ടുന്നു ഞാനിന്നു നൂനം.

മുൻപേതന്നെ സുഭാഷിതക്കടലിൽ നി-
ന്നൊട്ടേറെ രത്നങ്ങളേ
വൻപേറും കവിവൎയ്യർ ഭൎത്തൃഹരിതൊ-
ട്ടുള്ളോരെടുത്തെങ്കിലും
അൻപോടച്ചെറുകുട്ടികൾക്കവയിലെ-
ശ്ശൃംഗാരഭാവം മനഃ-
കമ്പം ചേൎത്തിടുമെന്നുറച്ചതു ഭവാൻ
കൈവിട്ടതും യുക്തമായ്.

എന്നല്ലാസ്വകപോലകല്പിതമതാ-
മോരോരുഭാഗത്തിലും
നന്നായ്‌ത്താവകലോകശാസ്ത്രനിപുണ-
ത്വത്തിന്നു ദൃഷ്ടാന്തവും,
ഒന്നല്ലുണ്ടൊരു നൂറുകൂട്ട, മൊടുവിൽ
ചേൎത്തോരുസംഖ്യാപരി-
ച്ഛിന്നാനേകപദാൎത്ഥസംഗണനവും
ലോകോപകാരപ്രദം."

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/7&oldid=220946" എന്ന താളിൽനിന്ന് ശേഖരിച്ചത്