Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2


മുഖപ്രസംഗം

തിൻപ്രകാരം 'ആത്തിചൂടി' 'കൊന്റവേന്തൻ' മുതലായ ചില തമിഴ് നീതിഗ്രന്ഥങ്ങളിൽനിന്നും തർജ്ജമചെയ്തിട്ടുള്ള കുറേ ശ്ലോകങ്ങളും കൂടി ഈ പതിപ്പിൽ അവിടവിടെയായി ചേൎത്തിട്ടുണ്ട്. ഇതിന്റെ പ്രൂഫുകൾ മിക്കതും ഞാൻ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നു വരികിലും എന്റെ ജോലികളുടെ ആധിക്യത്താൽ ഈ പുസ്തകം അച്ചടിപ്പിക്കുന്നതിനു വേറൊരാളെ ഏൎപ്പെടുത്തേണ്ടിവന്നതുനിമിത്തം നിസ്സാരങ്ങളായ ചില അച്ചടിത്തെറ്റുകൾ ഇതിൽ വന്നു പോയിട്ടുണ്ട്. വ്യുൽപ്പന്നന്മാൎക്കു സ്വയമേവ തിരുത്തി വായിച്ചുകൊള്ളാവുന്നവയേ ഉള്ളൂ എങ്കിലും അവയിൽ പ്രധാനങ്ങളായവയ്ക്ക് ഒരു ശുദ്ധിപത്രം കൂടി ഇതിൽ ചേൎത്തിരിത്തിരിക്കുന്നു.

യാതൊന്നിനെ വേദം പ്രഭുവിനെപ്പോലെയും പുരാണം ബന്ധുവിനെപ്പോലെയും കാവ്യം കാന്തയെപ്പോലെയും ഉപദേശിക്കുന്നുവോ ആ കൎത്തവ്യകൎമ്മത്തെ പ്രധാനമായി പ്രതിപാദിക്കുന്ന സുഭാഷിതരത്നങ്ങളെ അനേകം മഹാഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തു മലയാളഭാഷയിലാക്കിച്ചേൎത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രചാരണത്തിങ്കൽ സജ്ജനങ്ങൾ എന്നെ അനുമോദിക്കുമെന്നു പൂൎണ്ണമായി വിശ്വസിച്ചുകൊള്ളുന്നു.

തിരുവനന്തപുരം,
൧൦൮൩ കന്നി ൨൩         കെ. സി. കേശവപിള്ള,

അനുമോദനശ്ലോകങ്ങൾ.

"കൈയിൽ കിട്ടിയ നാൾ മുതൽക്കിതുവരെ-
ത്താഴത്തു വയ്ക്കാതെ ഞാൻ
കൈയിൽ തന്നെയെടുത്തിടുന്നിതെവിടെ-
പ്പോകുന്ന നേരത്തിലും;
പൊയ്യല്ലൊട്ടിട കിട്ടിയെങ്കിലതുവാ-
യിച്ചീടുമീമട്ടിലാ-
യീയുള്ളോനൊരു നാലുവട്ടമഖിലം
വായിച്ചു തോഷിച്ചുതേ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/6&oldid=222604" എന്ന താളിൽനിന്ന് ശേഖരിച്ചത്