Jump to content
Reading Problems? Click here



താൾ:Subhashitharathnakaram-patham-pathipp-1953.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇംഗ്ലീഷ് അവതാരികയുടെ തൎജ്ജമ

ത്തിനു ചേൎന്നതും, ദ്വിതീയ ഭാഗം ഉയർന്ന ക്ലാസുകളിലെ വിദ്യാൎത്ഥികൾക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും ആകുന്നു. ഈ പുസ്തകത്തിൽ ആകപ്പാടെ ൧൦൮ വിഷയങ്ങളെ സംബന്ധിക്കുന്ന ൭൦൬ ശ്ലോകങ്ങൾ ഉണ്ടുഒടുവിൽ ചേൎത്തിട്ടുള്ള പരിശിഷ്ടത്തിലും അവശ്യവിജ്ഞേയങ്ങളായ അനേക സംഗതികൾ അടങ്ങിയിരിക്കുന്നു. ഇതിൽചേൎത്തിട്ടുള്ള യുക്തിയുക്തമായ വ്യാഖ്യാനവും ദീൎഘമായ അനുക്രമണികയും ഇതിന്റെ ഉപയോഗയോഗ്യതയെ വൎദ്ധിപ്പിക്കുന്നുഇതിന്റെ രചനയിൽ കേശവപിള്ള അവർകൾ പ്രധാനപ്പെട്ട പല സംസ്കൃതഗ്രന്ഥങ്ങളേയും സാരവത്തുകളായ അനേകം ഇംഗ്ലീഷ് സുഭാഷിതങ്ങളേയും വേണ്ടും വണ്ണം ഉപയോ ഗിച്ചിട്ടുണ്ടു്. ഈ സുഭാഷിതരത്നാകരം' വാസ്തവത്തിൽ, സുഭാഷിതങ്ങളാകുന്ന രത്നങ്ങളുടെ ഒരു ആകരം തന്നെ ആകുന്നു. ദൈവത്തിന്റെ മഹിമ, അദ്ദേഹത്തിൻറ വിസ്മയനീയങ്ങളായ ഗതിവിശേഷങ്ങൾ, സ്ത്രീവിദ്യാഭ്യാസം, പാതിവ്രത്യം, ദേഹസൌഖ്യത്തിനുള്ള മാഗ്ഗൎങ്ങൾ, വ്യായാമം, മാതാപിതാക്കന്മാരുടേയും ഗുരുക്കന്മാരുടേയും നേൎക്കുള്ള ഭക്തി,അധികൃതന്മാരായവരോടുള്ള ഹൃദയപുരസമായ അനുസരണം മുതലായി പല വിഷയങ്ങളും ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മനുഷ്യജീവിതത്തിൽ സഹ ജങ്ങളായുള്ള സമ്പത്ത്, ദാരിദ്ര്യം, മരണം എന്നീയവസ്ഥകളും, അത്യന്താവശ്യകങ്ങളായ നന്ദി, ദയ മുതലായ ഗുണവിശേഷങ്ങളും ഇതിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ജന്തുക്കളോടുള്ള ക്രൌര്യം, പണത്തിലുള്ള അതിമോഹം, അസൂയ മുതലായ നികൃഷ്ടങ്ങളായി രിക്കുന്ന ദുർഗുണങ്ങളെ പ്രത്യേകം നിഷേധിച്ചിട്ടും ഉണ്ടു്. പ്രസ്തുത പുസ്തകം ചുരുക്കത്തിൽ ജീവിതം, ജനസമുദായം, ദേശാചാരം, മനുഷ്യസ്വഭാവം, നമുക്കുണ്ടായിരിക്കേണ്ട ഉൽകൃഷ്ടോദ്ദേശ്യങ്ങൾഎന്നുവേണ്ട ജ്ഞാനക്ഷേമ സംവാദനാൎത്ഥം മനുഷ്യനാൽ ചെയ്യപ്പെടുന്ന പ്രയത്നത്തിൽ സരസവും ഉത്സാഹജനക വും ആയി എന്തെല്ലാം ഉണ്ടോ ആയതിനെ എല്ലാംപറ്റി പ്രസ്താവിക്കുന്നു
ലോകത്തിന്റെ സ്വീകരണത്തിനായി പ്രതിപാദിക്കപ്പെടുന്ന സദാചാര ന്യായങ്ങൾ വിസ്തരിച്ചു പ്രസംഗിക്കപ്പെടുമ്പോഴത്തേക്കാൾ സംക്ഷേപിച്ചു പറയപ്പെടുമ്പോഴാണ് ബലവത്തരമായി മനസ്സിൽ പതിയുന്നതു എന്നുള്ള ഇമ്മർമാൻ എന്ന മഹാന്റെ പ്രസിദ്ധോക്തിയിൽ ഒട്ടേറെ വാസ്തവം ഉണ്ടെന്നുള്ളതി

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/17&oldid=221919" എന്ന താളിൽനിന്ന് ശേഖരിച്ചത്