Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇംഗ്ലീഷ് അവതാരികയുടെ തൎജ്ജമ


നു് സംശയമില്ല. തത്വഗൎഭങ്ങളായ സംക്ഷിപ്തഭാഷിതങ്ങൾക്കു് അനുഭവത്തിൽ കാണാറുള്ള മഹത്തായ ഫലത്തെ സാളമൻ, സാക്രട്ടീസ്, ത്യുസിഡിഡിസ്, എപ്പിക്‌റ്റീറ്റസ്സ്ടാ സിറ്റസ്സ്, മാൎക്കസ്സ് , ഡാന്റി, ബേക്കൺ, ഗേറ്റേ, സ്കോപ്പൻ ഹാവർ എന്നീ മഹാന്മാരെല്ലാം ആദരപുരസ്സരം അംംഗീകരിച്ചിട്ടുണ്ടെന്നുമാത്രമല്ല, അവർതന്നെ അപ്രകാരമുള്ള അനേകം ഭാഷിതങ്ങൾ നിൎമ്മിക്കയും ചെയ്തിട്ടുണ്ട്. അവയെപ്പറ്റി പ്രസിദ്ധനായ മിസ്റ്റർ മാർലി താഴെപ്പറയുന്നപ്രകാരം അഭിപ്രായപ്പെടുന്നു. "ഇപ്രകാരമുള്ള സുഭാഷിതങ്ങൾ ഒരു ഭാഷയിലെ കൃതികൾക്ക് ആസ്വാദ്യതയെ നൽകുന്ന ഒരു ഉപദംശമാകുന്നു. അവ ഒരു പുസ്തകത്തിൽ എത്രമാത്രം ഉണ്ടായിരിക്കുന്നുവോ അത്രയ്ക്കും അതു പോഷണഹേതുവായി ഭവിക്കയും ചെയ്യും."

ആകയാൽ, സ്വല്പപദങ്ങളിൽ അൎത്ഥഗൎഭങ്ങളായുള്ള കേശവപിള്ള അവർകളുടെ ഈ ശ്ലോകങ്ങൾ ഭാഷാപരിചയമുള്ള എല്ലാവിദ്യാൎത്ഥികളാലും പഠിച്ചു ബോധിക്കപ്പെടുകയും സത്യവാദികളും സ്വദേശസ്നേഹികളും ദൈവവിശ്വാസംകൊണ്ടു മഹത്തുക്കളും, യാദൃച്ഛികങ്ങളായ ദുഃഖങ്ങളെ നേരിടുന്നതിൽ ധൃഷ്ടന്മാരും, തങ്ങളുടെ ഒതുങ്ങിയ കാലക്ഷേപവും ഉയൎന്ന വിചാരങ്ങളുംകൊണ്ടു്, വീട്ടിലും ക്ലാസ്സുമുറിയിലും, പണിശാലയിലും കച്ചേരിസ്ഥലത്തും ഒന്നുപോലെ ശോഭിക്കുന്നവരും ആയ പ്രജകളാക്കിത്തീൎക്കയും ചെയ്യുന്നതുകൂടാതെ ശീതവും ദുസ്സഞ്ചരവും ആയുള്ള ഒരു മരുഭൂമിയാകുന്ന ഇഹലോകത്തിൽ കൂടിയുള്ള അവരുടെ യാത്രയിൽ അദൃശ്യന്മാരായ ദേവദൂതന്മാരെപ്പോലെ അവരെ അനുഗമിച്ചു കാൽതെറ്റി വീഴാതെ കാക്കുകയും, ശ്രേയസ് സൂചകങ്ങളായ ഗാനങ്ങളെക്കൊണ്ടു് അവരുടെ കൎണ്ണങ്ങളെ പൂരിപ്പിക്കയും, അവരുടെ ഊൎദ്ധ്വഭാഗത്തിലുള്ള ആകാശത്ത സന്തോഷമയമായ ജ്യോതിസ്സുകൊണ്ട് ആവരണം ചെയ്തയും ചെയ്യുമെന്നു് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.

പടിഞ്ഞാറേത്തോട്ടയ്ക്കാട്ടുവീട്;
എറണാകുളം ടി. കെ. കൃഷ്ണമേനോൻ.
൨൯. മേ. ൧൯൦൦


"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/18&oldid=222078" എന്ന താളിൽനിന്ന് ശേഖരിച്ചത്