൩൯൦ ഹിതമേ സുജനവിലോകം,
ഹിതമാണവർ ചൊല്ലുകൾപ്പതും പാരം,
ഹിതമവരുടെ ഗുണകഥനം
ഹിതമവരൊടു വാഴ്വതും നൂനം.
൩൯൧ സജ്ജനസംഗമതരുതേ;
സംഗമിരിക്കിൽ പ്രിയത്വമങ്ങരുതേ;
പ്രിയതയിലരുതേ വിരഹം;
വിരഹത്തിൽ ജീവിതാശയരുതരുതേ.
൩൯൨ വദനം പ്രസാദസദനം
സദയം ഹൃദയം, സുധാസമം വാക്യം,
കരണം പരോപകരണം;
പറയുന്നിവ പൂരുഷന്റെ പാരമ്യം.
൩൯൩ ഉപദേശിച്ചീടായ്കിലു
മുരുഭക്ത്യാ സേവ്യമാണു സത്തുക്കൾ;
അവർതൻ സ്വരാലാപവു-
മറിയരുളും ശാസ്ത്രമായ് ഭവിക്കുന്നു.
൩൯൪ മതി വഷിക്കുന്നമൃതം;
ഫണി വഷിക്കുന്നു ഘോരമായ വിഷം;
സുജനം ഗുണമരുളുന്നു;
ദുർജ്ജനമരുളുന്നു ദോഷജാലം താൻ.
൩൯൫ മഹിതം സ്വഗുണം പരനുടെ
കൎണ്ണത്തിൽ ചെന്നുചേൎന്നിടും തോറും
അറിക സുവംശജമാകും
സുജനം വില്ലെന്നപോൽ നമിക്കുന്നു.
൩൯൬ പാത്രത്തെയും സ്നേഹഭരത്തിനേയും
ദശാന്തരത്തേയുമപേക്ഷിയാതെ
എല്ലാപൊഴും ലോകഹിതത്തിനായി
മേവും മഹാന്മാർ മണിദീപ തുല്യം.
൩൯൭ നിനയ്ക്കു സൂചിക്കമഗ്രമൂല
ഭാഗങ്ങൾ പോൽ ദുൎജ്ജസജ്ജനങ്ങൾ;
രന്ധ്രത്തെയുണ്ടാക്കിടുമൊന്നു നിത്യം;
ഗുണത്തിനാൽ മറ്റതുടൻ മറയ്ക്കും.
൩൯൮ വാസസ്ഥലം വെടികിലും വ്യസനം മഹാനിൽ
ബാധിക്കയില്ലധനേയതുവന്നുകൂടു