താൾ:Subadrarjjanam 1901.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഞ്ചാമങ്കം
അനന്തരം സ്വപ്നോത്ഥിതനായിട്ട
ബലഭദ്രര പ്രവേശിക്കുന്നു.
ബലഭദ്രര.
ദിക്കെട്ടും ഞെട്ടുമാറെന്തൊരുരവമവിടെ
ന്നിങ്ങുകേൾക്കുന്നിതിപ്പോ
ളിക്കാലം കാറുകാണാതിടിയുടെനിനദം
കേൾപ്പതിന്നല്പബന്ധം
വക്കാണത്തിന്നുകോപ്പിട്ടസുരരുമമരന്മാ
രുമൊന്നിച്ചുവായ്ക്കു
ന്നുൾക്കോപത്തോടിവണ്ണം പടഹനിരയടി
യ്ക്കുന്നതോഘോരഘോരം? (൭)
[ആലോചിച്ചിട്ട ]
ദ്വാരകയിൽ നിന്നാണ കേൾക്കുന്നത. എന്നുമാത്രമല്ല രണഭേരി അടിയ്ക്കുകയുമാണ.
[വിചാരത്തോടെ]
കെൽപ്പോടെൻപുരിതന്നിൽനിന്നധികമായ്
ഭേരീരവം കേൾപ്പതി
ന്നിപ്പോളെന്തൊരുബന്ധമീയവസരം
കണ്ടിട്ടരാതിവ്രജം
ക്ഷിപ്രം വന്നുചുഴന്നിതോയതിവരൻ
തന്നോറ്റുകൂടീട്ടുടൻ
മൽപ്രേമാസ്പദമാംസുഭദ്രയെബലാൽ
ദ്രോഹിക്കുമോപാപികൾ ? (൮)
ഏതായാലും കൃഷ്ണോദ്ധവന്മാരെ വരുത്തുക തന്നെ. അവരോടുകൂടി അലോചിച്ച വേണ്ടവിധം തീൎച്ചയാക്കാം. ആരാണവിടെ ?
വേത്രവതി . [പ്രവേശിച്ച്]
അടിയൻ .
ബലഭദ്രര.
കൃഷ്ണോദ്ധവന്മാരോട വേഗത്തിൽ ഇവിടെയ്ക്കു വരുവാൻ പറയുക.


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/80&oldid=171518" എന്ന താളിൽനിന്ന് ശേഖരിച്ചത്