ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮ സുഭദ്രാർജ്ജതുനം
വേത്രവതി. ഒന്നുണർത്തിപ്പാനുണ്ട. ബലഭദ്രര. കേൾക്കട്ടെ. വേത്രവതി. ദ്വാരകാപുരത്തിൽ നിന്ന വിക്രമൻ വന്ന സമയം കാത്തു
നിൽക്കുന്നുണ്ടു.
ബലഭദ്രര. [ആത്മഗതം] നന്നായി. വേഗത്തിൽ സൂക്ഷമം അറിയാറായല്ലൊ. [പ്രകാശം] വരുവാൻ പറയു. വേത്രവതി. കല്പനപോലെ. [പോയി] [അനന്തരം വിക്രമൻ പ്രവേശിച്ച ബലഭദ്രരെ നമസ്കരിക്കുന്നു.] ബലഭദ്രര. നീയിപ്പോളെന്തിനാണ വന്നക ! ദ്വാരകയിൽ വല്ല വി ശേക്ഷവുമുണ്ടൊ ! വിക്രമൻ. ഉണ്ട. ബലഭദ്രര. എന്നാൽ പറയൂ. വിക്രമൻ. അവിടെയുണ്ടായിരുന്ന കപടസന്യാസി കന്യകയെ കളവു
ചെയ്തു കൊണ്ടു പോയി.
ബലഭദ്രര. [പരിഭ്രമത്തോടെ] എന്ത ! ഒന്നുകൂടി പറയു. വിക്രമൻ. കന്യകയെ ഇന്നലെ രാത്രിയിൽ തന്നെ ആ ഭിക്ഷ കട്ടുകൊണ്ടുപോയി.