താൾ:Subadrarjjanam 1901.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാർജ്ജുനം.


തുഷ്ടിയോടെചെറുഞ്ഞാൺവലിച്ചരിശമോടു

വിട്ടളിവിലേറ്റവും
വിഷ്ടപം മുഴുവനും വിറച്ചിതതിരുഷ്ഠനാ
യിരുകരങ്ങളാൽ
വൃഷ്ടിപോലെശരമെയ്തിടുംപൊഴുതിലുള്ളഘോ
ഷമുരചെയ്‌വനോ?
       


ചുരുക്കിച്ചൊല്ലീടാമവനൊടുപടയ്ക്കിന്നെതിരിടാൻ
കരുത്തുള്ളോർലോകത്രയമതിലുമില്ലെന്നുനിയതം
തരത്തിൽദിവ്യാസ്ത്രങ്ങളെയുടനുടന്തന്നെവിടും
മ്മരുത്താലേപാരംകിടുകിടെവിറയ്ക്കുംത്രിദിവവും.        

വേത്രവതി.

എന്നാൽ അദ്ദേഹത്തിനെ അൎജ്ജുനനെന്ന നിങ്ങൾ എങ്ങിനെ ധരിച്ചു? സുഭദ്രയുടെ സൌന്ദരൎയ്യാതിശയത്തെ ആരെങ്കിലും പറഞ്ഞുകേട്ടിട്ട ഇന്ദ്രനൊ മറ്റൊ മനുഷ്യരൂപം ധരിച്ചുവന്ന അവളെക്കൊണ്ടു പോയതായിരിക്കാം.

വിക്രമൻ.

ഓജസ്സും പരാക്രമവും കണ്ടിട്ടു ഞങ്ങളും അങ്ങിനെതന്നെ ശങ്കിച്ചിരുന്നു. പിന്നെ അദ്ദേഹം അയച്ച ശസ്ത്രങ്ങൾ വീണുകിടക്കുന്നതിൽ അൎജ്ജുനനെന്ന വ്യക്തമായി എഴുതിയിരിയ്ക്കുന്നത കണ്ടതിന്ന ശേഷമാണ സന്ദേഹം തീൎന്നത.

വേത്രവതി.

ആ അസ്ത്രമായിരിയ്ക്കുമോ ഭവാന്റെ കയ്യിലിരിയ്ക്കുന്നത?

വിക്രമൻ.

അതേ. ബലഭദ്രസ്വാമിയെ കാണിയ്ക്കുവാൻ കൊണ്ടുവന്നതാണ്. അദ്ദേഹം പളിക്കുറുപ്പുണൎന്നുവോ?

വേത്രവതി.

ഉണൎന്നുവോ എന്നു നോക്കാം. വരൂ.

[രണ്ടുപേരും പോയി]


പൂൎവ്വാംഗം കഴിഞ്ഞു.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/79&oldid=171516" എന്ന താളിൽനിന്ന് ശേഖരിച്ചത്