താൾ:Subadrarjjanam 1901.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാമങ്കം ൬൫
വേത്രവതി.
പിന്നെ. പിന്നെ.
വിക്രമൻ .
പിന്നെ അതി ഭയങ്കരമായ യുദ്ധം ചെയ്തു. ഞങ്ങളെ ജയിച്ച സുഭദ്രയെ കൊണ്ടുപോകയും ചെയ്തു.
വേത്രവതി.
അൎജ്ജുനന്ന സഹായമായിട്ട ആരെങ്കിലും ഉണ്ടായിരുന്നുവോ?
വിക്രമൻ .
അദ്ദേഹത്തിന്ന വേറെ സഹായം ആവശ്യമില്ല. ഇങ്ങിനെ പരാക്രമശാലിയായിട്ട ഭൂലോകത്തിൽ ആരും തന്നെ ഇല്ലെന്നു പറയാം.
വേത്രവ്തി.
തേൎതെളിപ്പാനെങ്കിലും മറ്റു സഹായം കൂടാതെ കഴിയുമോ?
വിക്രമൻ.
ചീൎത്തോരൗൽസുക്യമൊടുംവിജയനുടെ രഥം
ഭദ്രതാനേതെളിച്ചൂ
കൂൎത്തോരസ്ത്രങ്ങൾപാൎത്ഥൻപെരുമഴചൊ
രിയുംവണ്ണമേറ്റംപൊഴിച്ചൂ
പാൎത്താൽനേരിട്ടെതൃപ്പാനവനൊടുകഴിവി
ല്ലായ്കയാൽഞങ്ങളെല്ലാ
മാൎത്തന്മാരായ്പനിപ്പെട്ടൊരുവിധമവിടം
വിട്ടുവേഗംതിരിച്ചൂ
വേത്രവതി.
നിങ്ങൾ പലൎകൂടി ഒരുവനോടൊഴിച്ചത വിചാരിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു.
വിക്രമൻ .
അപ്പോൾ ഭവതി അവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ പറയുകയില്ല. എന്തെന്നാൽ ,
ധൃഷ്ടനാം വിജയനെട്ടുദിക്കുമൊരുപോലെഞെ
ട്ടുമൊരുമട്ടിലായ്






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/78&oldid=171515" എന്ന താളിൽനിന്ന് ശേഖരിച്ചത്