Jump to content

താൾ:Subadrarjjanam 1901.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൪ സുഭദ്രാൎജ്ജുനം
വേത്രവതി.
അൎജ്ജുനനാണ കൊണ്ടുപോയതെങ്കിൽ അതിന്ന് ശ്രീകൃഷ്ണസ്വാമിയുടെ അറിവുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ ഹിതം അറിയാതെ അൎജ്ജുനൻ ഒരിക്കലും ഈ വിധം പ്രവൃത്തിക്കുകയില്ല.
വിക്രമൻ .
ശ്രീകൃഷ്ണസ്വാമി ഇവിടെ ആയിരുന്നില്ലേ ; അപ്പോൾ അവിടെ നടന്ന കഥ എങ്ങനെ അറിയും?
വേത്രവതി.
ഇന്നലെ രാത്രി ഇവിടെ നിന്ന് എവിടെയ്ക്കോ എഴുന്നള്ളുന്നതു കണ്ടു. ദ്വാരകയ്ക്കു തന്നെയായിരിക്കുമെന്നാണ ഇപ്പോൾ എനിയ്ക്കു തോന്നുന്നത.
വിക്രമൻ .
അദ്ദേഹം ഇവിടെ ഇല്ലെ?
വേത്രവതി.
ഇപ്പോളുണ്ട. അദ്ദേഹത്തിന്ന അസാദ്ധ്യമായിട്ടെന്തെങ്കിലുമുണ്ടോ?
വിക്രമൻ .
ഇരിക്കട്ടെ. ശ്രീകൃഷ്ണസ്വാമി എഴുന്നെള്ളുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവോ?
വേത്രവതി.
അതിനിയ്ക്ക നിശ്ചയമില്ല. അവരുടെ പോക്കും എന്റെ നിദ്രയുടെ വരവും ഒരു സമയത്തായിരുന്നതിനാൽ അതറിവാൻ എനിയ്ക്ക സാധിച്ചില്ല. ആകട്ടെ. ഭവാൻ ശേഷവും പറയൂ.
വിക്രമൻ .
എന്താണ പറയുവാനുള്ളത.? അപ്പോൾ ഞങ്ങൾ ചെന്നു തടുത്തു.
വേത്രവതി.
പോകുന്നത നിങ്ങൾ എങ്ങനെ അറിഞ്ഞു.
വിക്രമൻ .
തേൎനടത്തുന്ന ശബ്ദത്താൽ .






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/77&oldid=171514" എന്ന താളിൽനിന്ന് ശേഖരിച്ചത്