താൾ:Subadrarjjanam 1901.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമങ്കം ൨൧
അതിനാൽ കൃഷ്ണന്റെ പക്ഷം വളരെ ആലോചിച്ച് തീൎച്ചയാക്കേണ്ടതാകുന്നു.
[അപ്പോൾ ദ്വാരപാലകൻ പ്രവേശിച്ച ]
ദ്വാരപാലകൻ .
മഹാരാജാവ് വിജയിയായി ഭവിക്കട്ടെ! ഹസ്തിനപുരത്തിങ്കൽ നിന്ന ഒരു ദൂതൻ വന്ന തിരുമനസ്സിലെ കണ്ടുവന്ദിപ്പാൻ സമയം കാത്തു നിന്ൽക്കുന്നുണ്ട.
ബലഭദ്രര.
വരുവാൻ പറയുക.
ദ്വാരപാലകൻ .
കല്പനപോലെ. [പോയി]
[അനന്തരം ദൂതൻ പ്രവേശിച്ച ബലഭദ്ര
കൃഷ്ണന്മാരെ നമസ്കരിക്കുന്നു. ]
ബലഭദ്രര.
ദുൎ‌യ്യോധനാദികൾക്ക സുഖമല്ലെ?
ദൂതൻ
അതെ.
ബലഭദ്രര.
ഇപ്പോൾ നിന്നെ എന്തിനാണ ഇവിടെയ്ക്കു അയച്ചത ? വല്ല വിശേഷവും ഉണ്ടോ?
ദൂതൻ .
തൃക്കയ്യിൽ തരുവാനായി ഒരെഴുത്ത തന്നയച്ചിട്ടുണ്ട.
ബലഭദ്രര.
എവിടെ ?
ദൂതൻ . [ എഴുത്തുകൊടുക്കുന്നു ]
ബലഭദ്രര. [ വാങ്ങി മുദ്ര പൊട്ടിച്ച വായിയ്ക്കുന്നതായി നടിച്ചിട്ട , സന്തോഷത്തോടെ എഴുത്തു കൃഷ്ണന്റെ കയ്യിൽ കൊടുക്കുന്നു. ]
കൃഷ്ണൻ. [ വാങ്ങി വായിച്ചു നോക്കീട്ട ]
ദൂതൻ പുറത്തു നിൽക്കട്ടെ. പിന്നെ വിളിക്കാം .

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/34&oldid=171467" എന്ന താളിൽനിന്ന് ശേഖരിച്ചത്