പുറത്തപോയില്ക്കു. അല്പസമയംകഴിഞ്ഞിട്ടമറുവടിതരാം.
കല്പനപോലെ.
ഇവിടുന്ന എങ്ങിനെ മറുവടി അയയ്ക്കുവാനാണ വിചാരിയ്ക്കുന്നത്?
സംശയിയ്ക്കുവാനുണ്ടൊ?
ഭുവനതലമശേഷംകീൎത്തിയാൽശുഭ്രമാക്കു
ന്നവനിപതിവിശേഷാത്സൎവ്വസമ്പത്സമൃദ്ധൻ
സവിനയമിതുനമ്മോടിത്ഥമൎത്ഥിച്ചതോൎത്താൽ
യുവതിഭഗിനിതന്റേഭാഗ്യവൈചിത്ൎയ്യമത്രെ. ൧൧
എല്ലാംകൊണ്ടും ദുൎയ്യോധനനാണ കൊടുക്കേണ്ടത. അതിനാൽ നമുക്കു വലിയബന്ധുലാഭവും, സുഭദ്രയ്ക്കു വളരെ ക്ഷേമവും ഭവിക്കും. ഇനി താമസിച്ചുകൂടാ, വേഗത്തിൽ സമ്മതം കൊടുക്കണം.
കഷ്ടം! അത്യുത്തമനായിരിയ്ക്കുന്ന പ്രിയസഖന്റെ ഗുണങ്ങൾ ലേശംപോലും അറിയാതെ ജ്യാഷ്ഠൻ ഈ ദുഷ്ടനെ കുറിച്ച ഇങ്ങിനെ പറയുന്നുവല്ലൊ. ഈ നിശ്ചയം സുഭദ്രയ്ക്കു വ്യസനകരമാകുവാനാണ സംഗതി.
സുമതിഭഗിനിനൂനംഹൃത്തിലോൎത്താലവൾക്കീ
ക്കുമതിയിലനുരാഗംവായ്ക്കുവാനില്ലബന്ധം
അമിതകുതുകമേവംജ്യേഷ്ഠനുംതീൎച്ചയായി
സ്സമിതിയിലുരചെയ്താനെന്തുഞാൻവേണ്ടതിപ്പോൾ? ൧൩
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |