താൾ:Subadrarjjanam 1901.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൦ സുഭദ്രാൎജ്ജുനം
ഇന്ദ്രപ്രഭാവമിയലുന്നൊരു കൗരവേന്ദ്രൻ
അതൂടുതുല്യതനിനയ്കുകപാൎഥനുണ്ടോ?
നന്നായ് പ്രകാശമുളവാകിയ ചന്ദ്രനോടു
കന്നത്തമാൎന്നൊരുബകത്തിനുസാമ്യമുണ്ടോ? (൮)
ഉദ്ധവര. [ആത്മഗതം ]
ഇങ്ങനെ പറയത്തക്ക ഗുണങ്ങൾ യാതൊന്നും ദുൎ‌യ്യോധനനില്ല, എങ്കിലും വിചാരം നോക്കു. ഇദ്ദേഹത്തിന്റെ ശിഷ്യവാത്സല്യം അതിശയിയ്ക്കത്തക്കതു തന്നെ.
[പ്രകാശം ]
ഇതുവാസ്തവമാണ. ദുൎ‌യ്യോധനനോടുപമിക്കുവാൻ ദുൎ‌യ്യോധനനല്ലാതെ ആരുമില്ല.
കൃഷ്ണൻ.
എങ്ങനെയായാലും ബന്ധുക്കളെ ഉപേക്ഷിക്കുന്നത അവിഹിതമാകുന്നു.
ബലഭദ്രര.
കൃഷ്ണന സോദരിയെ കുറിച്ചു വാത്സല്യം യഥാൎത്ഥത്തിൽ ഇല്ലെന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.
കൃഷ്ണൻ
എന്തുകാരണത്താൽ?
ബലഭ്രര.
ബന്ധുത്വം മാത്രം ആലോചിച്ചാൽ മതിയോ?
പരനൃപകാരുണ്യത്താ
ലൊരുവണ്ണം പ്രഭാവം നടിച്ചീടും
നരനാം മിത്രത്തേക്കാൽ
വരനെറ്റം ശത്രുവാം പ്രഭുനിനച്ചാൽ . (൯)
എന്നുമാത്രമല്ല ,
ഇച്ഛപോലിതുവരെയ്ക്കുമിരുത്തി
ത്തുച്ഛനാകുമൊരുവനുകൊടുത്താൽ
സ്വച്ഛമാനസകൃശാംഗിസുഭദ്രാ
നിശ്ചയം ബഹുവിധേനതപിക്കും . (൧൦)






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/33&oldid=171466" എന്ന താളിൽനിന്ന് ശേഖരിച്ചത്