താൾ:Subadrarjjanam 1901.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വനിൽ തൃപ്തിയില്ലാത്തതിനാൽ മറ്റുള്ള ഗുണങ്ങൾ എത്ര തന്നെ ശോഭിയ്ക്കും.

സാരസൽഗുണങ്ങളോടുചേരിലുംമഹാജനം
പാരമിന്നനാദരിയ്ക്കിലായതൊക്കെനിഷ്ഫലം
പാരിതിൽനിജപ്രിയന്നുരാഗമില്ലയെങ്കില
ന്നാരിതന്റെചാരുരൂപശോഭകൊണ്ടുകിംഫലം!       

അതിനാൽ,

മതിമാനതിവീരനുത്തമന്മാ
ൎക്കതിമാത്രംപ്രിയനാകുമിന്ദ്രപുത്രൻ
ഹിതമോടിതുകാലസ്സുഭദ്രാ
പതിയാകിൽചിതമെന്നെനിക്കുപക്ഷം.        

ഉദ്ധവർ
[ആത്മഗതം]


അങ്ങിനെ! രണ്ടു പേരും തിര നീക്കി.

ബലഭദ്രർ.
[ഭാവഭേദത്തോടുകൂടെ
ഉദ്ദവരോട്]


കൃഷ്ണന്റെ വാക്കു കേട്ടുവൊ? അൎജ്ജുനൻ പൂജ്യനും ദുൎയ്യോധനൻ ത്യാജനുമാണത്രെ.

ഉദ്ധവർ.
[ബലഭദ്രന്റെ നോക്കി,
ആത്മഗതം


ഇദ്ദേഹത്തിന്റെ വിധമൊന്നു പകൎന്നിരിയ്ക്കുന്നു. ഇപ്പോൾ എന്തു പറയണം? ഇത കരുതിയായിരുന്നു ഞാനൊഷിഞ്ഞ നിന്നുരുന്നത. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല.

[പ്രകാശം]


ഇന്നിനെയൊരു കിംവദന്തിയുണ്ട. അതിനാലായിരിയ്ക്കും ഇപ്രകാരമറിയിച്ചത. അതത്ര സാരവുമില്ല.

ബലഭദ്രർ.
[അല്പം ശാന്തതയോടെ]


കൃഷ്ണൻ ശുദ്ധനാണ. എന്തു കേട്ടാലും വിശ്വസിക്കും. ഊഹാപോഹത്തിന്നു ശക്തിയുണ്ടെങ്കിൽ ഇങ്ങിനെ പറയുവാൻ വഴിയുണ്ടൊ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/32&oldid=171465" എന്ന താളിൽനിന്ന് ശേഖരിച്ചത്