താൾ:Malayalam New Testament complete Gundert 1868.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATTHEW. XXV.

ക്കാത്തത്തിൽ കൊയ്തും വിതറാത്തത്തിൽനിന്നു ചേൎത്തും കൊള്ളുന്നു എന്ന് അറിഞ്ഞുവൊ? ൨൭ അതുകൊണ്ട് എന്റെ ദ്രവ്യം പൊൻവാണിഭക്കാൎക്ക് ഏല്പിക്കേണ്ടി ഇരുന്നു; എന്നാൽ ഞാൻ വന്നിട്ട്, എന്റേതിനെ പലിശയോടും കൂട പ്രാപിക്കുമായിരുന്നു. ൨൮ ആകയാൽ തലന്തിനെ അവനിൽനിന്ന് എടുത്തു, പത്തുതലന്തുള്ളവന്നു കൊടുപ്പിൻ! ൨൯ കാരണം (൧൩, ൧൨) ഉള്ളവനൊക്കയും നിറഞ്ഞു വഴിവോളം കൊടുക്കപ്പെടും; ഇല്ലാത്തവനൊടോ, ഉള്ളതും കൂടെ പറിച്ചെടുക്കപ്പെടും. ൩൦ ശേഷം നിസ്സാരനായ ദാസനെ! ഏറ്റം പുറത്തുള്ള ഇരുളിലേക്ക് കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

൩൧ പിന്നെ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ, സകല ദൂതരുമായി വന്ന സമയം, അവൻ സ്വതേജസ്സിൽ സിംഹാസനത്തിൽ ഇരുന്നു കൊൾകയും ൩൨ സകല ജാതികളും അവന്മുമ്പാകെ കൂട്ടപ്പെടുകയും, അവരെ അവൻ ഇടയൻ കോലാടുകളിൽ നിന്നു ആടുകളെ വേറുതിരിക്കുമ്പോലെ തങ്ങളിൽ വേറുതിരിച്ചു: ൩൩ ആടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തുകയും ചെയ്യും. ൩൪ അന്നു രാജാവ് തന്റെ വലത്തുളവരോട്, ഉരചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ! ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയ രാജ്യത്തെ അനുഭവിച്ചു കോൾവിൻ.. ൩൫ കാരണം എനിക്ക് വിശന്നു, നിങ്ങൾ തിന്മാൻ തന്നു; ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചു; അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടു; ൩൬ നഗ്നനായി, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായി, നിങ്ങൾ എന്നെ വന്നു നോക്കി; കാവലിൽ ആയിരുന്നു നിങ്ങൾ എന്റെ അടുക്കെ വന്നു. ൩൭ അപ്പോൾ, നീതിമാന്മാർ അവനൊട് ഉത്തരം പറയും: കൎത്താവെ! നിന്നെ ഞങ്ങൾ എപ്പോൾ വിശന്നു കണ്ടിട്ട്, ഊട്ടുകയോ, ദാഹിച്ചു കണ്ടിട്ട് കുടിപ്പിക്കുകയും ചെയ്തതു? ൩൮ നിന്നെ അതിഥിയായി എപ്പോൾ കണ്ടു, ചേൎത്തുകോൾകയൊ, നഗ്നനായി (കണ്ടിട്ട്) ഉടുപ്പിക്കയൊ ചെയ്തതു? ൩൯ നീ രോഗിയൊ, കാവലിലൊ ഇരിക്കുന്നത് എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കെ വന്നു? ൪൦ എന്നതിന് ഉത്തരമായി, രാജാവ് ഉരചെയ്യും: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ എന്റെ ഏറ്റം ചെറിയ സഹോദരരിൽ ഒരുത്തന്നു നിങ്ങൾ ചെയ്ത ഇടത്തോളം എനിക്ക് ചെയ്തു. ൪൧ അപ്പൊൾ അവൻ ഇടത്തുള്ളവരോടു ഉരചെയ്യും: ശപിക്കപ്പെ

൬൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/76&oldid=164159" എന്ന താളിൽനിന്ന് ശേഖരിച്ചത്