താൾ:Malayalam New Testament complete Gundert 1868.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി. ൨൫. ൨൬. അ

ട്ടവരെ! എന്നെ വിട്ടു, പിശാചിന്നും അവന്റെ ദൂതൎക്കും ഒരുക്കിയ നിത്യാഗ്നിയിലേക്ക് പോകുവിൻ! ൪൨ കാരണം എനിക്ക് വിശന്നു, നിങ്ങൾ തിന്മാൻ കൊടുത്തതും ഇല്ല; ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചതും ഇല്ല; ൪൩ അതിഥിയായി, നിങ്ങൾ എന്നെ ചേർത്തു കൊണ്ടില്ല; നഗ്നനായി നിങ്ങൾ എന്നെ ഉടുപ്പിച്ചതും ഇല്ല; രോഗിയും കാവലിലും ആയി, നിങ്ങൾ എന്നെ വന്നു നോക്കിയതും ഇല്ല. ൪൪ അതിന്ന് അവരും ഉത്തരം പറയും: കർത്താവെ! ഞങ്ങൾ നിന്നെ വിശപ്പോടൊ, ദാഹത്തോടൊ, അതിഥി എന്നൊ, നഗ്നൻ എന്നൊ, രോഗിയായൊ, കാവലിലൊ, എപ്പോൾ കണ്ടു ശുശ്രൂഷ ചെയ്യാതെ ഇരുന്നു? ൪൫ എന്നാറെ അവരോടു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ ഏറ്റം ചെറിയവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാതെടത്തോളം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നുത്തരം പറയും. ൪൬ പിന്നെ ഇവർ നിത്യദണ്ഡത്തിലേക്കും, നീതിമാന്മാർ നിത്യജീവങ്കലേക്കും ചെന്നു പോകും.

         ൨൬. അദ്ധ്യായം.

യേശുവെ കൊല്ലുവാൻ കൂടി നിരൂപിച്ചത് [മാ. ൧൫. ലൂ. ൨൨.], (൬) ബെത്ഥന്യയിലെ അഭിഷേകം [മാ. ൧൪. യോ. ൧൨.], (൧൪) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൩൦) ശിമോനാദികളെ പ്രബോധിപ്പിച്ചതും, (൩൬) ഗഥശമനയിലെ പോരാട്ടവും, (൪൭) തോട്ടത്തിൽ പിടിച്ചതും, (൫൭) സുനെദ്രിയത്തിൽനിന്നു വിസ്തരിച്ചതും, (൬൯) ശിമോന്റെ വീഴ്ചയും, [മാ. ൧൪. ലൂ. ൨൨]

യേശു ഈവചനങ്ങളെ ഒക്കയും തികെച്ചതിന്റെ ശേഷം     ൧

സംഭവിച്ചിതു അവൻ തന്റെശിഷ്യന്മാരോടു:രണ്ടുദിവസം ൨ കഴിഞ്ഞാൽ പെസഹ ആകുന്നു എന്ന് അറിയുന്നുവല്ലൊ! അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു എന്നു പറഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും, (ശാസ്ത്രികളും) ൩ ജനത്തിന്റെ മൂപ്പരും കയഫാ എന്നുള്ള മഹാപുരോഹിതന്റെ നാടുമുറ്റത്തുവന്നു കൂടി, ൪ യേശുവെ ഉപായം കൊണ്ടു പിടിച്ചു, കൊല്ലുവാൻ നിരൂപിച്ചു; ൫ എങ്കിലുംജനത്തിൽ കലഹം ൫ ഉണ്ടാകായ്‌വാൻ പെരുനാളിൽ മാത്രം അരുത് എന്നു പറഞ്ഞു.

യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീ     ൬

ട്ടിൽ ആയപ്പോൾ - ഒരു സ്ത്രീ വിലയേറിയ തൈലമുള്ള ഭരണി എടുത്തുംകൊണ്ടു, അവന്റെ അടുക്കെ വന്നു; ൭ അവൻ പന്തിക്കിരിക്കുമ്പോൾ തന്നെ അത് അവന്റെ തലമേൽ ഒഴിച്ചു.

                  ൬൭                 9*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/77&oldid=164160" എന്ന താളിൽനിന്ന് ശേഖരിച്ചത്