താൾ:Malayalam New Testament complete Gundert 1868.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി. ൨൫.അ.

  അതിന്ന് അവൻ: ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു:   ൧൨
  നിങ്ങളെ അറിയുന്നില്ല. എന്ന് ഉത്തരം പറഞ്ഞു; ആകയാൽ   ൧൩
  നാളും നാഴികയും അറിയായ്കകൊണ്ട് ഉണൎന്നിരിപ്പിൻ!
  ആയതല്ലൊ ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ,    ൧൪
  സ്വദാസരെ വിളിച്ചു, തന്റെ വസ്തുക്കൾ അവരിൽ ഏല്പിച്ചതു
  പോലെ തന്നെ ഒരുവന് അഞ്ച് തലന്തു, ഒരുവനു രണ്ടു, ഒരു   ൧൫
  വന് തലന്ത് ഒന്നു (=൫൦൦൦ദ്രഹ്മപ്പണം) ഇങ്ങിനെ അവനവ
  വ് താന്താന്റെ പ്രാപ്തി പോലെ കൊടുത്തു, ക്ഷണത്തിൽ യാ
  ത്രയാകുകയും ചെയ്തു. അഞ്ചു തലന്തു ലഭിച്ചവൻ ചെന്ന് അവ   ൧൬
  കൊണട് വ്യാപാരം ചെയ്തു. വെറെ അഞ്ചു തലന്തും സമ്പാദിച്ചു.  
  അപ്രകാരം രണ്ടിനെ ലഭിച്ചവൻ കൂടെ വെറെ രണ്ട് നേടി.     ൧൭
  ഒന്നിനനെ ലഭിച്ചവനൊ ചെന്നു, മണ്ണിൽ കുഴിച്ചു. തന്റെ കൎത്താ ൧൮
  വിന്റെ ദ്രവ്യം മറെച്ചിടുകയും ചെയ്തു. വളരെ കാലം കഴിഞ്ഞ    ൧൯
  ശേഷം ആ ദാസരുടെ കൎത്താവ് വന്ന്, അവരോടു കണക്കു
  നോക്കുന്ന സമയം, അഞ്ചു തലന്തു ലഭിച്ചവൻ അണഞ്ഞു,     ൨൦
  വെറെ തലന്ത് അഞ്ചും കൊണ്ടുവന്നു: ഇതാ ഞാൻ വേറെ അഞ്ചു
  തലന്തും കൂടെ നേടി, എന്നു പറഞ്ഞു. അവന്റെ കൎത്താവ്:     ൨൧
  നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനെ! നീ അല്പത്തിങ്കൽ
  വിശ്വസ്തനായിരുന്നു, നിന്നെ പലതിന്മേലും ആക്കി വെക്കും,
  നിന്റെ കൎത്താവിന്റെ സന്തോഷത്തിൽ അകമ്പൂകുക! എന്ന്
  അവനോട് പറഞ്ഞു. എന്നാറെ, രണ്ട് തലന്ത് ലഭിച്ചവൻ അ    ൨൨
  ണഞ്ഞു വന്നു: കൎത്താവെ: രണ്ട് തലന്ത് എങ്കൽ ഏല്പിച്ചു തന്നു
  വല്ലൊ; ഇതാ വേറെ രണ്ട് തലന്തും കൂടെ നേടി എന്നു പറഞ്ഞു.
  അവന്റെ കൎത്താവ്: നന്നു, നല്ലവനും വിശ്വസ്തനുമായ ദാ     ൨൩
  സനെ! നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു, നിന്നെ പല
  തിന്മേലും ആക്കി വെക്കും; നിന്റെ കൎത്താവിൻ സന്തോഷ
  ത്തിൽ അകമ്പൂകുക! എന്ന് അവനോട് പറഞ്ഞു. എന്നാറെ ഒരു ൨൪
  തലന്തു ലഭിച്ചവനും വന്നു പറഞ്ഞിതു: കൎത്താവെ! നീ വിതെ
  ക്കാത്തതിൽ കൊയ്തും വിതറാത്തതിൽനിന്നു ചേൎത്തും കൊള്ളുന്ന
  കഠിന മനുഷ്യൻ എന്ന് നിന്നെ ഞാൻ അറിഞ്ഞു, ഭയപ്പെട്ടു    ൨൫
  ചെന്നു, നിന്റെ തലന്ത് മണ്ണിൽ മറെച്ചു വെച്ചു! ഇതാ നി
  ന്റെത് നിണക്കുണ്ടു. എന്നതിന്ന് അവന്റെ കൎത്താവ് ഉത്ത     ൨൬
  രം പറഞ്ഞു: ദുഷ്ടനും മടിയനും ആയ ദാസനെ! ഞാൻ വിതെ
               ൬൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/75&oldid=164158" എന്ന താളിൽനിന്ന് ശേഖരിച്ചത്