താൾ:Malayalam New Testament complete Gundert 1868.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൨൦. അ.

പിന്നെ വീടുകൾ, സഹോദരർ, സഹോദരികൾ, അഛ്ശൻ, അമ്മ, മക്കൾ, നിലങ്ങൾ എന്നിവറ്റിൽ ഒന്നിനെ എന്റെ നാമം നിമിത്തം വിട്ട്കളഞ്ഞവൻ എല്ലാം നൂറു മടങ്ങു പ്രാപിച്ചു, നിത്യജീവനെയും അവകാശമായി ലഭിക്കും.

൩൦ എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരായവർ മുമ്പരും ആകും.

൨൦. അദ്ധ്യായം.
(൧൯, ൩൦.) പറമ്പിലെ കൂലിക്കാരുടെ ഉപമ, (൧൭) യേശു സ്വമരണത്തെ അറിയിച്ചത് [മാ. ൧൦, ൩൨. ലൂ. ൧൨, ൩൧.], (൨൦) ജബദിമക്കളുടെ അപേക്ഷ [മാ. ൧൦], (൨൯) യറിഹോവിലെ രണ്ടു കുരുടന്മാർ [മാ. ൧൦. ലൂ. ൧൮.]

ങ്ങിനെ എന്നാൽ സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിവള്ളി പറമ്പിലേക്കു കൂലിക്കാരെ ആക്കേണ്ടതിന്നു, പുലൎച്ചെക്കു തന്നെ പുറപ്പെട്ടിട്ടുള്ള ഗൃഹസ്ഥനോടു സദൃശമാകുന്നു. ൨ ആ പ്രവൃത്തിക്കാരോട് അവൻ ദിവസത്തേക്ക് ഓരോ ദ്രഹ്മ (൧||പണം) പറഞ്ഞു നിശ്ചയിച്ചിട്ട് അവരെ തന്റെ പറമ്പിൽ അയച്ചു. ൩ മൂന്നാം മണിനേരത്തും പുറപ്പെട്ടു മറ്റുള്ളവർ ചന്തയിൽ മിനക്കേട്ടു നില്ക്കുന്നതു കണ്ടു: ൪ നിങ്ങളും പറമ്പിലേക്ക് ചെല്ലുവിൻ! ന്യായമായുള്ളതിനെ ഞാൻ തരികയും ആം എന്നു അവരോടും പറഞ്ഞു, അവർ ചെല്ലുകയും ചെയ്തു. ൫ പിന്നെയും ആറു മണിക്കും ഒമ്പത് മണിക്കും പുറപ്പെട്ടു, അപ്രകാരം തന്നെ ചെയ്തു. ൬ പതിനൊന്നാം മണിക്കു കൂടെ പുറപ്പെട്ടു ചെന്നു, മറ്റുള്ളവർ നില്ക്കുന്നതു കണ്ടാറെ: നിങ്ങൾ ഇവിടെ പകൽ എല്ലാം മിനക്കേട്ടു നില്പാൻ എന്തു? എന്നു പറഞ്ഞതിന്നു: ൭ ഞങ്ങളെ ആരും കൂലിക്ക് ആക്കീട്ടില്ലായ്കയാൽ അത്രെ എന്നു പറഞ്ഞപ്പോൾ - നിങ്ങളും പറമ്പിലേക്കു ചെല്ലുവിൻ! (ന്യായമായുള്ളതു കിട്ടുകയുമാം) എന്ന് അവരോടു പറഞ്ഞു. ൮ പിന്നെ സന്ധ്യയായപ്പോൾ പറമ്പിൻ ഉടയവൻ വിചാരണക്കാരനോടു പറയുന്നു: പ്രവൃത്തിക്കാരെ വിളിച്ച് ഒടുക്കത്തവർ മുതൽ കൊണ്ടു, മുമ്പുള്ളവരോളവും അവൎക്കു കൂലി കൊടുത്തു തീൎക്ക. ൯ എന്നിട്ടു പതിനൊന്നു മണിക്കു ആയവർ)) വന്ന് ഓരോ ദ്രഹ്മ വാങ്ങി. ൧൦ മുമ്പന്മാർ വന്നാറെ അധികം കിട്ടും എന്നു നിരൂപിച്ചു, അവൎക്കും ഓരോ ദ്രഹ്മ ലഭിച്ചു. ൧൧ ആയത് അവർ വാങ്ങി, ഈ ഒടുക്കത്തവർ ഒരുമണി നേരം മാത്രം കഴിച്ചിട്ടും, ൧൨ ദിവസത്തിന്റെ ഭാരവും വെയിലും ചുമന്ന ഞങ്ങ

൪൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/59&oldid=164069" എന്ന താളിൽനിന്ന് ശേഖരിച്ചത്