താൾ:Malayalam New Testament complete Gundert 1868.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATHEW. XX.

ളോടു, നീ അവരെ സമമാക്കി വെച്ചുവല്ലൊ എന്നു ചൊല്ലി, ൧൩ ഗൃഹസ്ഥനു നേരെ പിറുപിറുത്തു. അവരിൽ ഒരുവനോട് അവൻ ഉത്തരം പറഞ്ഞിതു: തോഴ, ഞാൻ നിണക്കു ന്യായക്കുറവു ചെയ്യുന്നില്ല; എന്നോട് ഒരു ദ്രഹ്മ തന്നെ സമ്മതിച്ചു പോയല്ലൊ? ൧൪ നിന്റെത് വാങ്ങി പോയ്കൊൾക; ഈ ഒടുക്കത്തവനൊ നിണക്ക് എന്ന പോലെ കൊടുപ്പാൻ എനിക്ക് മനസ്സുണ്ടു; ൧൫ ഞാൻ നല്ലവനാകകൊണ്ടു, നിന്റെ കണ്ണു ദുഷിച്ചു പോയാലും എനിക്കുള്ളവററിൽ എന്റെ മനസ്സിൻ പ്രകാരം ചെയ്‌വാൻ എനിക്കും വിഹിതം അല്ലയൊ? ൧൬ ഇപ്രകാരം തന്നെ പിമ്പന്മാർ മുമ്പരും, മുമ്പന്മാർ പിമ്പരും ആകും; കാരണം വിളിക്കപ്പെട്ടവർ അനേകർ, തെരിഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമത്രെ:

൧൭ യേശു യരുശലേമിന്നായി യാത്ര നടക്കുമ്പോൾ, വഴിയിൽ വെച്ചു, പന്ത്രണ്ടു ശിഷ്യന്മാരെ പ്രത്യേകം കൂട്ടികൊണ്ടു: ൧൮ കണ്ടാലും, നാം യരുശലേമിലേക്കു കരേറി പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൎക്കും ശാസ്ത്രികൾക്കും ഏല്പിക്കപ്പെട്ടിട്ടു, അവർ അവനു മരണം വിധിച്ചു. ൧൯ പരിഹാസവും തല്ലും ക്രൂശാരോഹണവും നടത്തുവാൻ ജാതികളിൽ സമൎപ്പിക്കും, മൂന്നാം നാൾ അവൻ വീണ്ടും എഴുനീല്ക്കയും ചെയ്യും എന്ന് അവരോടു പറഞ്ഞു.

൨൦ അപ്പോൾ ജബദിപുത്രരുടെ അമ്മമക്കളുമായി അവന്റെ അടുക്കെ വന്നു കുമ്പിട്ട്, അവനോട് ഒന്നു യാചിച്ചാറെ: ൨൧ എന്തുവേണം? എന്ന് അവളോടു പറഞ്ഞു; അവൾ പറയുന്നു: ഈ എന്റെ മക്കൾ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്ക. ൨൨ അതിന്നു യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപ്പാത്രത്തിൽ കുടിപ്പാൻ നിങ്ങൾക്ക് കഴിയുമൊ? ൨൩ കഴിയും എന്ന് അവർ പറഞ്ഞപ്പോൾ - എന്റെ പാനപാത്രത്തിൽ നിങ്ങൾ കുടിക്കും സത്യം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുന്നതു നല്കുവാൻ എങ്കൽ ഇല്ല; അത് എൻ പിതാവിനാൽ ആൎക്ക ഒരുക്കപ്പെട്ടത് അവൎക്കെത്രെ (വരൂ) എന്ന് അവരോടു പറയുന്നു. ൨൪ ആയതു പത്തു പേൎകേട്ടിട്ടു, രണ്ട് സഹോദരരിൽ മുഷിച്ചിൽ ഭാവിച്ചു; യേശുവൊ അവരെ അടുക്കെ വിളിച്ചു പറഞ്ഞിതു: ൨൫ ജാതികളിൽ വാഴുന്നവർ അവരിൽ കൎത്തൃത്വം

൫൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/60&oldid=164081" എന്ന താളിൽനിന്ന് ശേഖരിച്ചത്