ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATHEW.XIX ൧൬ ഉടനെ കണ്ടാലും ഒരുത്തൻ വന്ന് അവനോടു: (നല്ല) ഗു
രോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേ
൧൭ ണം? എന്നു പറഞ്ഞു. അവനോട് അവൻ പറഞ്ഞു: എന്നോടു
നന്മയെ ചൊല്ലി ചോദിക്കുന്നത് എന്തു? നല്ലവൻ ഒരുത്തനെ ഉള്ളു! ജീവനിൽ പ്രവേശിക്കേണം എങ്കിലോ കല്പനകളെ സൂ
൧൮ ക്ഷിക്ക! ഏവ? എന്നു ചോദിച്ചതിന്നു യേശു പറഞ്ഞു: (൨.മൊ.
൨൦.) നീ കുലചെയ്യരുത്; വ്യഭിചരിക്കരുത്; മോഷ്ടിക്കരുത്; ക ള്ളസ്സാക്ഷി പറയരുത്; മാതാപിതാക്കന്മാരെ ബഹുമാനിക്ക എ
൧൯ ന്നുള്ളവയും (൩, മൊ, ൧൯, ൧൮) നിന്റെ കൂട്ടുകാരനെ നിന്നെ ൧൦ പ്പോലെ തന്നെ സ്നേഹിക്ക എന്നതും തന്നെ ബാല്യക്കാരൻ
അവനോട്: ഇവ ഒക്കെയുെ ഞാൻ ചെറുപ്പം മുതൽ കാത്തു കൊ ണ്ടിരിക്കുന്നു; ഇനി കുറവുള്ളത് എന്ത്? എന്നു പറഞ്ഞാറെ,
൨൧ യേശു അവനോട് പറഞ്ഞു: തികഞ്ഞവനാവാൻ ഇഛ്ശിച്ചാൽ
നീ ചെന്നു മുതലുള്ളതു വിററു ദരിദ്രൎക്കു കൊടുക്ക, എന്നാൽ സ്വ ൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എ
൨൨ ന്നെ അനുഗമിക്ക! ഈ വചനം ബാല്യക്കാരൻ കേട്ടപ്പോൾ, ൨൩ വളരെ സമ്പത്തുള്ളവനാകകൊണ്ടു ദു:ഖിച്ചു പോയ്ക്കളഞ്ഞു. അ
പ്പോൾ യേശു തന്റെ ശിഷ്യരോടു പറഞ്ഞു, ആമെൻ ഞാൻ
൨൪ നിങ്ങളോടു പറയുന്നു: ധനവാൻ സ്വൎഗ്ഗരാജ്യത്തിൽ പ്രവേ
ശിപ്പാൻ പ്രയാസം അത്രെ; പിന്നെയും നിങ്ങളോടു പറയുന്നി തു: ധനവാൻ ദേവരാജ്യത്തിൽ പൂകുന്നതിലും ഒട്ടകം സൂചിക്കു
൨൫ ഴയൂടെ കടക്കുന്നതിന്ന് എളുപ്പം ഏറെ ഉണ്ടു. എന്നത് കേട്ട്
ശിഷ്യന്മാർ ഏററം സ്തംഭിച്ച്: എന്നാൽ രക്ഷപെടുവാൻ ആ
൨൬ ൎക്ക് കഴിയും? എന്നു പറഞ്ഞു.യേശുവൊ അവരെ നോക്കി: ഇ
തു മനുഷ്യരോട് അസാദ്ധ്യം എങ്കിലും ദൈവത്തോടു സകലവും സാദ്ധ്യം ആകുന്നു എന്നു പറഞ്ഞു.
൨൭ അപ്പോൾ പേത്രൻ അവനോട് ഉത്തരമായി പറഞ്ഞു: ഇ
താ ഞങ്ങൾ സകലവും വിട്ടുകളഞ്ഞു, നിന്റെ പിന്നാലെ വ ന്നു; എന്നാൽ ഞങ്ങൾക്ക് എന്തുണ്ടാകും? യേശു അവരോടു ചൊല്ലിയത്, ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: എന്നെ അനുഗമിച്ച നിങ്ങൾ പുനൎജ്ജനനത്തിൽ തന്നെ മനുഷ്യപു ത്രൻ തന്റെ തേജസ്സിൻ സിംഹാസനത്തിൽ ഇരുന്നാൽ പി ന്നെ നിങ്ങളും, ഇസ്രയേൽ ഗോത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചും കൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കും. ൪൮
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |