താൾ:Malayalam New Testament complete Gundert 1868.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATTHEW. XII.

൧൫ ആയതിനെ യേശു അറിഞ്ഞിട്ടു അവിടെനിന്നു വാങ്ങിപോയി, ൧൬ വളരെ പുരുഷാരങ്ങൾ അവന്റെ പിന്നാലെ നടന്നു; അവരെ ഒക്കയും അവൻ സൌഖ്യമാക്കി. ൧൭ തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോടു ശാസിച്ചു ചൊല്ലിക്കൊണ്ടു, യശയ്യ പ്രവാചകന്മുഖേന (൪൨, ൧ - ൪.) മൊഴിഞ്ഞതു പൂരിപ്പാൻ സംഗതി വരുത്തുകയും ചെയ്തു. ൧൮ അതാവിത്: കണ്ടാലും ഞാൻ കൈപിടിച്ച ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; അവന്മേൽ എന്റെ ആത്മാവെ ആക്കീട്ടു അവൻ ജാതികളിൽ ന്യായത്തെ അറിയിക്കും. ൧൯ അവൻ തൎക്കിക്കയില്ല, നിലവിളിക്കയുമില്ല, തെരുക്കളിൽ അവന്റെ ശബ്ദം കേൾപ്പാറുമില്ല. ൨൦ ചതഞ്ഞ ഓടയെ അവൻ ഒടിക്കാതെയും പുകയുന്ന തിരിയെ പൊലിക്കാതെയും ഇരിക്കും; ന്യായത്തെ ജയത്തോളം നടത്തുംവരെ തന്നെ. ൨൧ അവന്റെ നാമത്തിൽ ജാതികൾ ആശവെക്കയും ചെയ്യും എന്നത്രെ.

൨൨ അപ്പോൾ കുരുടനും ഊമനും ആയ ഭൂതഗ്രസ്തനെ അവന്റെ അടുക്കെ കൊണ്ടുവന്നു, ആയവൻ പറകയും കാൺകയും ചെയ്‌വാന്തക്കവണ്ണം യേശു സൌഖ്യമാക്കുകയും ചെയ്തു. ൨൩ എന്നാറെ പുരുഷാരങ്ങൾ ഒക്കെയും വിസ്മയിച്ചു: എന്തൊ! ഇവൻ ദാവീദിൻ പുത്രൻ തന്നെയൊ? എന്നു പറഞ്ഞു: ൨൪ അതു കേട്ടു പറീശർ പറഞ്ഞു: ഇവൻ ഭൂതങ്ങളുടെ തലവനായ ബയൾജബൂലെ കൊണ്ടല്ലാതെ ഭൂതങ്ങളെ ആട്ടിക്കളയുന്നില്ല എന്നു പറഞ്ഞു. ൨൫ അവരുടെ നിരൂപണങ്ങളെ യേശു അറിഞ്ഞ് അവരോടു പറഞ്ഞിതു: എല്ലാ രാജ്യവും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ പാഴായ്പോകും; യാതൊരു പട്ടണവും ഗൃഹവും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയും ഇല്ല. ൨൬ സാത്താൻ സാത്താനെ തന്നെ ആട്ടിക്കളഞ്ഞാൽ അവൻ തന്നിൽ തന്നെ ഛിദ്രിച്ചു പോയല്ലൊ! പിന്നെ അവന്റെ രാജ്യം എങ്ങിനെ നിലനില്പു. ൨൭ ഞാനൊ ബയൾജബൂലെകൊണ്ടു ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ഏതുകൊണ്ട് ആട്ടുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപരാകും. ൨൮ ദേവാത്മാവിനെകൊണ്ടൊ ഞാൻ ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ ദേവരാജ്യം നിങ്ങളോട് എത്തിവന്നു സ്പഷ്ടം. ൨൯ അല്ലായ്കിൽ ഊക്കനെ കെട്ടീട്ട് ഒഴികെ ഊക്കന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പുകളെ കവൎന്നു കളവാൻ എങ്ങിനെ കഴിയും (കെട്ടീട്ടത്രേ) അവന്റെ വീട്ടിൽ

൨൮.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/38&oldid=163836" എന്ന താളിൽനിന്ന് ശേഖരിച്ചത്