താൾ:Malayalam New Testament complete Gundert 1868.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മത്തായി. ൧൨. അ.
൧൨ അദ്ധ്യായം

[ലൂ. ൬. മാ. ൨, ൨൩.] ശബ്ബത്തിൽ കതിരുകൾ പറിക്കുന്നതും, (൯) കൈവറൾചയെ ശമിപ്പിക്കുന്നതും, (൨൨) പറീശരുടെ ഭൂഷണാദികൾ [മാ. ൩, 22. ലൂ. ൧൧, ൧൪.], (൪൬) അമ്മയും സഹോദരരും യേശുവെ കാണ്മാൻ വന്നതും [മാ. ൩, ൨൦. ലൂ. ൮, ൧൯.]

സമയത്തു യേശു ശബ്ബത്തു നാളിൽ വിളഭൂമിയൂടെ കടന്നു പോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിരുകളെ പറിച്ചു തിന്നു തുടങ്ങി. ൨ ആയത് പറീശർ കണ്ട്: ഇതാ ശബ്ബത്തിൽ ചെയ്‌വാൻ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. ൩ അവനും അവരോടു പറഞ്ഞിതു: ദാവീദും കൂടെ ഉള്ളവരും വിശക്കുമ്പോൾ ചെയ്തതെന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? (൧ ശമു. ൨൧) ൪ അവൻ ദേവഭവനത്തിൽ പുക്കു പുരോഹിതൎക്കു മാത്രമല്ലാതെ തനിക്കും കൂടെ ഉള്ളവൎക്കും തിന്നരുതാത്ത കാഴ്ച അപ്പങ്ങളെ ഭക്ഷിച്ച പ്രകാരം തന്നെ. ൫ അല്ല (൪. മൊ. ൨൮, ൯) ശബ്ബത്തിൽ പുരോഹിതന്മാർ ആലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റം ഇല്ലാതെ ഇരിക്കുന്നത് ധൎമ്മശാസ്ത്രത്തിൽ വായിച്ചിട്ടില്ലയൊ? ൬ ഞാനോ നിങ്ങളോടു പറയുന്നിതു: ദേവാലയത്തിലും വലുതായത് ഇവിടെ ഉണ്ടു. ൭ പിന്നെ (൯, ൧൩) ബലിയിലല്ല, ദയയിലത്രെ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്ന് അറിഞ്ഞു എങ്കിൽ കുറ്റമില്ലാത്തവൎക്കു കുറ്റം വിധിക്കായില്ലായിരുന്നു. ൮ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവാകുന്നു സത്യം.

൯ അവിടെനിന്നു പോയി അവരുടെ പള്ളിയിൽ ചെന്നപ്പോൾ കണ്ടാലും കൈവറണ്ടുള്ളൊരു മനുഷ്യൻ ഉണ്ടു. ൧൦ അവരും അവനിൽ കുറ്റം ചുമത്തേണ്ടതിന്നു: ശബ്ബത്തിൽ ചികിത്സക്കു വിഹിതമൊ? എന്ന് അവനോടു ചോദിച്ചു. ൧൧ അവരോടു അവൻ പറഞ്ഞു: ഒരാടുള്ള മനുഷ്യന് അതു ശബ്ബത്തിൽ കുഴിയിൽ വീണുഎങ്കിൽ അതിനെ പിടിച്ചു കരേറ്റാത്തവൻ നിങ്ങളിൽ ആർ ഉള്ളൂ? ൧൨ പിന്നെ മനുഷ്യനും ആടും തമ്മിൽ എത്ര വിശേഷം! ആകയാൽ ശബ്ബത്തിൽ നന്നായി ചെയ്യുന്നതു വിഹിതം തന്നെ. ൧൩ എന്നാറെ മനുഷ്യനോടു: നിന്റെ കൈ നീട്ടുക! എന്നു പറഞ്ഞപ്പോൾ അതു നീട്ടിയ ഉടനെ മറ്റേതു പോലെ വഴിക്കെ സൌഖ്യമായ്‌വന്നു. ൧൪ പറീശരൊ പുറപ്പെട്ടു നാശം വരുത്തുവാൻ അവനു നേരെ ത്ഥങ്ങളിൽ നിരൂപിച്ചു മന്ത്രിക്കയും ചെയ്തു.

൨൭


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/37&oldid=163825" എന്ന താളിൽനിന്ന് ശേഖരിച്ചത്