താൾ:Malayalam New Testament complete Gundert 1868.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


'

THE GOSPEL OF MATTHEW. XI.

൧൮ പറയുന്നതിനോട് ഒക്കുന്നു. എങ്ങിനെ എന്നാൽ യോഹനാൻ തിന്നാത്തവനും കുടിക്കാത്തവനും ആയ്‌വന്നിരിക്കെ; അവനു ഭൂതം ഉണ്ട് എന്നു പറയുന്നു. ൧൯ മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നിരിക്കെ: ഇതാ തിന്നിയും കുടിയനും ആകുന്ന ആൾ, ചുങ്കക്കാൎക്കും പാപികൾക്കും സ്നേഹിതനത്രെ എന്നു പറയുന്നു; ജ്ഞാനം എന്നവളൊ തന്റെ മക്കളിൽ നീതീകരിക്കപ്പെട്ടിട്ടുണ്ടു താനും.

൨൦ അപ്പോൾ തന്റെ ശക്തികൾ മിക്കതും നടന്നു വിളങ്ങിയ പട്ടണങ്ങളെ മാനസാന്തരം ചെയ്യായ്കയാൽ പഴിച്ചു പറവാൻ തുടങ്ങി: ൨൧ കൊരജീനെ, നിണക്കു ഹാ കഷ്ടം! ബത്തചൈദ, നിണക്കു ഹാ കഷ്ടം! നിങ്ങളിൽ കാണിച്ച ശക്തികൾ തൂരിലും ചിദോനിലും കാണിച്ചു എങ്കിൽ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മനം തിരിയുമായിരുന്നു. ൨൨ ശേഷം ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധിനാളിൽ നിങ്ങളെക്കാൾ തൂരിന്നും ചിദോനും സഹിച്ചു കൂടുമായിരിക്കും. ൨൩ പിന്നെ സ്വൎഗ്ഗത്തോളം ഉയൎന്നു ചമഞ്ഞ കഫൎന്നഹൂമായുള്ളോവെ! നീ പാതാളം വരെ കിഴിഞ്ഞു പോകും; നിന്നിൽ കാണിച്ച ശക്തികൾ സാദോമിൽ കാണിച്ചു എങ്കിൽ ഇന്നേവരെയും നില്ക്കുമായിരുന്നു. ൨൪ ശേഷം ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധി നാളിൽ നിന്നേക്കാൾ സദോം നാട്ടിന്നു സഹിച്ചു കൂടുമായിരിക്കും.

൨൫ ആ കാലത്തിൽ യേശു ആരംഭിച്ചു പറഞ്ഞിതു: പിതാവെ! സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവെ! നീ ഇവറ്റെ ജ്ഞാനികൾക്കും വിവേകികൾക്കും (തോന്നാതെ) മറെച്ചു, ശിശുക്കൾക്കു വെളിപ്പെടുത്തിയതു കൊണ്ടു ഞാൻ വാഴ്ത്തുന്നുണ്ടു. ൨൬ അങ്ങിനെ തന്നെ പിതാവെ ഇപ്രകാരമല്ലൊ നിണക്കു പ്രസാദം തോന്നിയതു. ൨൭ സകലവും എൻപിതാവിനാൽ എങ്കൽ സംൎപ്പിക്കപ്പെട്ടു, പിതാവല്ലാതെ ആരും പുത്രനെ തിരിച്ചറിയുന്നതും ഇല്ല; പുത്രനും പുത്രൻ വെളിപ്പെടുത്തുവാൻ ഇഛ്ശിക്കുന്നവനും അല്ലാതെ ആരും പിതാവിനെ തിരിച്ചറിയുന്നതും ഇല്ല. ൨൮ അല്ലയൊ! അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരെ ഒക്കയും എന്റെ അടുക്കെ വരുവിൻ! ൨൯ ഞാൻ നിങ്ങളെ തണുപ്പിക്കും. ഞാ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏറ്റുകൊണ്ടു എങ്കൽ നിന്ന് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു വിശ്രാമം കണ്ടെത്തും (യിറ. ൬, ൧൬.) ൩൦ കാരണം എന്റെ നുകം ഗുണമായും എന്റെ ചുമടു ലഘുവായും ഇരിക്കുന്നു.

൨൬


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/36&oldid=163814" എന്ന താളിൽനിന്ന് ശേഖരിച്ചത്