താൾ:Malayalam New Testament complete Gundert 1868.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി. ൧൨. അ.

കവൎച്ച ചെയ്യാം. ൩൦ എന്റെ കൂടയില്ലാത്തവൻ എനിക്ക് എതിരാകുന്നു; എന്നോട് ഒന്നിച്ചു ചേൎക്കാത്തവൻ ചിതറിക്കുന്നു. ൩൧ ആകയാൽ ഞാൻ നിങ്ങളോട് പറയുന്നിതു: എല്ലാപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കപ്പെടും; ആത്മാവിന്റെ ദൂഷണം മനുഷ്യൎക്കു ക്ഷമിക്കപ്പെടുകയില്ല താനും. ൩൨ ആരും മനുഷ്യപുത്രനു നേരെ വാക്കു പറഞ്ഞാൽ അവനോടു ക്ഷമിക്കപ്പെടും; വിശുദ്ധാത്മാവിനു നേരെ പറഞ്ഞാലൊ ഈ യുഗത്തിലും വരുന്നതിലും അവനോട് ക്ഷമിക്കപ്പെടുകയില്ല. ൩൩ ഒന്നുകിൽ മരം നല്ലത് എന്നും അതിന്റെ കായും നന്നെന്നും വെപ്പിൻ; അല്ലായ്കിൽ മരം വിടക്കെന്നും അതിന്റെ കായും വിടക്കെന്നും വെപ്പിൻ;കായിൽ നിന്നല്ലൊ മരം അറിയപ്പെടുന്നതു. ൩൪ അണലിസന്തതികളെ! നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലവ പറവാൻ എങ്ങനെ കഴിയും? ഹൃദയത്തിൽ നിറഞ്ഞുവഴിയുന്നതിൽ നിന്നല്ലൊ വായ് പറയുന്നു. ൩൫ നല്ല മനുഷ്യൻ നല്ല (ഹൃദയ)നിക്ഷേപത്തിൽ നിന്നു നല്ലവറ്റെ പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുൎന്നിക്ഷേപത്തിൽ നിന്നു തീയവ പുറപ്പെടുവിക്കുന്നു. ൩൬ ഞാനോ നിങ്ങളോട് പറയുന്നതു: മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനെ കൊണ്ടും ന്യായവിധിനാളിൽ കണക്ക് ഒപ്പിക്കേണ്ടിവരും; ൩൭ നിന്റെ വാക്കുകളിൽ നിന്നല്ലൊ നീതികരിക്കപ്പെടുകയും നിന്റെ വാക്കുകളിൽനിന്നു കുറ്റം വിധിക്കപ്പെടുകയും ആം.

൩൮ പിന്നെ ശാസ്ത്രികളിലും പറീശരിലും ചിലർ അവനോട് ഉത്തരമായി- ഗുരോ നിങ്കൽനിന്ന് ഒരു അടയാളം കാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. ൩൯ അവരോട് അവൻ ഉത്തരം പറഞ്ഞിതു: ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം തിരയുന്നു. ൪൦ യോനാപ്രവാചകന്റെ അടയാളം ഒഴികെ അതിന്ന് അടയാളം കൊടുക്കപ്പെടുകയും ഇല്ല; യോനാവല്ലൊ കടലാനയുടെ വയറ്റിൽ മൂന്നു രാപ്പകൽ ഇരുന്ന പ്രകാരം തന്നെ മനുഷ്യപുത്രൻ മൂന്നു രാപ്പകൽ ഭൂമിഹൃദയത്തിൽ ഇരിക്കും. ൪൧ നിനവെക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഏഴുനീറ്റു യോനാവിൻ ഘോഷണത്തിന്ന് അനുതപിച്ചതിനാൽ അതിനു കുറ്റം വിധിക്കും; യോനാവിലും അധികമായത് ഇവിടെ ഇതാ! ൪൨ തെക്കേരാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉണൎന്നു വന്നു ശലൊമോവിൻ ജ്ഞാനത്തെ കേൾപാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നതിനാൽ അതിനു കുറ്റം

൨൯































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/39&oldid=163847" എന്ന താളിൽനിന്ന് ശേഖരിച്ചത്