താൾ:Malayalam New Testament complete Gundert 1868.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF MATHEW. X.

ടുത്തു ൨ ൧൨ (പ്രേരിതർ എന്ന) അപോസ്തലരുടെ പേരുകൾ ഇവ: ഒന്നാമൻ പേത്രൻ എന്നുള്ള ശിമോൻ, സഹോദരനായ അന്ത്രെയാവും, ജബദിമകനായ യാക്കൊബ്, സഹോദരനായ യോഹനാനും, ൩ ഫിലിപ്പൻ, ബൎത്തൊല്മായും, തോമാ, ചുങ്കക്കാരനായ മത്തായും, ഹല്ഫായ്പുത്രനായ യാക്കൊബ്, തദ്ദായി എന്ന മറുനാമമുള്ള ലബ്ബായും, ൪ എരിവുകാരനായ ശിമോൻ, ഇഷ്കൎയ്യൊതാവായ (പിന്നതിൽ) അവനെ കാണിച്ചു, കൊടുത്ത യൂദാവും എന്നവരത്രെ.

൫ ഈ പന്തിരുവരേയും യേശു അയക്കുമ്പോൾ ആജ്ഞാപിച്ചിതു: ജാതികളിലേക്കുള്ള വഴിയിൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും ൬ ഇസ്രയേൽ ഗൃഹത്തിൽ നശിച്ചു പോയ ആടുകളടുക്കൽ പ്രത്യേകം ചെല്ലുവിൻ; ൭ എന്നാൽ നിങ്ങൾ പോയി സ്വൎഗ്ഗരാജ്യം സമീപിച്ചു എന്നു ഘോഷിപ്പിൻ; ൮ ബലഹീനരെ സൌഖ്യമാക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധീകരിപ്പിൻ; മരിച്ചവരെ ഉണൎത്തുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; ൯ വെറുതെ നിങ്ങൾക്ക് കിട്ടി, വെറുതെ കൊടുപ്പിൻ, മടിശ്ശീലകളിൽ പൊന്നും വെള്ളിയും സാമ്പാദിച്ചിടായ്ക; ൧൦ വഴിക്ക് പൊക്കണവും രണ്ടു തുണിയും ചെരിപ്പുകളും വടിയും അരുതു; പ്രവൃത്തിക്കാരൻ തന്റെ അഹോവൃത്തിക്കു യോഗ്യനല്ലൊ ആകുന്നതു.

൧൧ പിന്നെ ഏതു പട്ടണത്തിലൊ ഊരിലൊ കടന്നാലും അതിൽ ആർ പാത്രമാകുന്ന് എന്ന് ആരാഞ്ഞുകൊണ്ടു യാത്രയാകവോളം അവിടെ പാൎപ്പിൻ. ൧൨ വീട്ടിൽ പൂകുമ്പോൾ അതിന്നു വന്ദനം ചൊല്ലുവിൻ. ൧൩ ആ വീടു പാത്രമായാൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരിക; പാത്രമല്ല എന്നു വരികിലൊ നിങ്ങളുടെ സമാധാനം നിങ്ങളിലേക്കു തിരികെ ചേരൂ. ൧൪ ആരാനും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേളാതെയും പോയാൽ, ആ വീടു താൻ നഗരം താൻ വിട്ടു പോയി; കാലുകളിലെ പൊടിയെ കുടഞ്ഞുകളവിൻ. ൧൫ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധി നാളിൽ ആ പട്ടണത്തിനെക്കാൾ സദോം ഘമൊറാദിദേശത്തിന്നും സഹിച്ചു കൂടുമായിരിക്കും.

൧൬ കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു ചെന്നായ്ക്കളുടെ നടുവിലെ ആടുകൾ കണക്കനെ തന്നെ; ആകയാൽ പാമ്പുകളെ പോലെ ബുദ്ധിയുള്ളവരും പ്രാവുകൾ പോലെ കൂട്ടില്ലാത്തവരും

൨൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/32&oldid=163770" എന്ന താളിൽനിന്ന് ശേഖരിച്ചത്