താൾ:Malayalam New Testament complete Gundert 1868.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മത്തായി. ൧൦. അ.

൧൭ ആകുവിൻ എന്നാൽ മനുഷ്യരിൽനിന്നു സൂക്ഷിച്ചുകൊൾവിൻ! ഞാൻ നിമിത്തം അവർ നിങ്ങളെ സുനേദ്രിയങ്ങളിൽ ഏല്പിക്കുകയും, ൧൮ തങ്ങളുടെ പള്ളികളിൽ ചമ്മട്ടി കൊണ്ടടിക്കുകയും, നാടുവാഴികൾക്കും രാജാക്കൾക്കും മുമ്പിൽ ആക്കുകയും ചെയ്യും; അവൎക്കും (മറു)ജാതികൾക്കും (എന്റെ) സാക്ഷ്യം ഉണ്ടാവാനായിട്ടത്രെ. ൧൯ പിന്നെ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങിനയൊ എന്തൊ പറയേണ്ടു എന്നു ചിന്തപ്പെടേണ്ട; പറവാനുള്ളതല്ലൊ ആ നാഴികയിൽ തന്നെ നിങ്ങൾക്കു തരപ്പെടും. ൨൦ പറയുന്നതു നിങ്ങളല്ല നിങ്ങളുടെ പറയുന്ന നിങ്ങളുടെ പിതാവിൻ ആത്മാവത്രെ ആകുന്നതു. ൨൧ പിന്നെ സഹോദരൻ സഹോദരനെയും, അഛ്ശൻ കുട്ടിയെയും ചാവിലേയ്ക്ക് ഏല്പിക്കും; പിതാക്കൾക്കു നേരെ മക്കൾ എഴുനീറ്റു അവരെ മരിപ്പിക്കും. ൨൨ എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും പകെക്കപ്പെട്ടവരാകും; അവസാനം വരെ സഹിച്ചു നിന്നവൻ രക്ഷപ്പെടും താനും. ൨൩ എന്നാൽ ഈ പട്ടണത്തിൽ നിങ്ങളെ ഹിംസിച്ചാൽ മറ്റെതിൽ മണ്ടി പോവിൻ; ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: മനുഷ്യ പുത്രൻ വരുവോളം നിങ്ങൾ ഇസ്രയേൽ പട്ടണങ്ങളെ സമാപിക്കയില്ല. ൨൪ ശിഷ്യൻ ഗുരുവിൻ മീതെയല്ല; ദാസൻ കൎത്താവിൻ മീതെയുമല്ല. ൨൫ തന്റെ ഗുരുവിനെ പോലെ ആകുന്നതു ശിഷ്യനു മതി, കൎത്താവെ പോലെ ആകുന്നതു ദാസനും മതി; വീടുടയവനെ ബയൾജബൂൽ എന്നു വിളിച്ചു എങ്കിൽ അവന്റെ വീട്ടുകാരെ എത്ര അധികം. ൨൬ അതുകൊണ്ട് അവരെ ഭയപ്പെടായ്‌വിൻ, മൂടി വെച്ചത് ഒന്നും വെളിപ്പെടാതെയും, ഗൂഢമായത് ഒന്നും അറിഞ്ഞു വരാതെയും ഇരിക്കയില്ല. ൨൭ ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നിതു: വെളിച്ചത്തു ചൊല്ലുവിൻ; ചെവിട്ടിൽ (മന്ത്രിച്ചു) കേൾക്കുന്നതു മേല്പുരകളിൽ നിന്നു ഘോഷിപ്പിൻ. ൨൮ പിന്നെ ദേഹത്തെ കൊല്ലുന്നവർ എങ്കിലും ദേഹിയേ കൊല്ലുവാൻ കഴിയാതെ ഉള്ളവരെ ഭയപ്പെടേണ്ടാ; ദേഹിയേയും ദേഹത്തെയും അഗ്നിനരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ. ൨൯ കാശിനു രണ്ടു കുരികിൽ മേടിക്കയില്ലയൊ? അതിൽ ഒന്നാകട്ടെ നിങ്ങളുടെ പിതാവ് കൂടാതെ കണ്ടു ഭൂമിയിൽ വീഴുകയില്ല താനും. ൩൦ നിങ്ങൾക്കൊ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ൩൧ അതു കൊണ്ടു ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനേക്കാളും നിങ്ങൾക്കൂ വിശേഷത ഉണ്ടു. ൩൨ ശേഷം ആർ

൧൩Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/33&oldid=163781" എന്ന താളിൽനിന്ന് ശേഖരിച്ചത്