താൾ:Malayalam New Testament complete Gundert 1868.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF MATTHEW. X.XI.

എങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ചാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻപിതാവിന്റെ മുമ്പിൽ സ്വീകരിക്കും. ൩൩ ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറഞ്ഞാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻപിതാവിൻറെ മുമ്പിൽ തള്ളിപ്പറയും.

൩൪ ഞാൻ ഭൂമിയിൽ സമാധാനം ഇടുവാൻ വന്നപ്രകാരം നിരൂപിക്കേണ്ട; സമാധാനമല്ല വാളിനെ ഇടുവാൻ ഞാൻ വന്നതു. ൩൫ ഞാനാകട്ടെ മനുഷ്യനെ തന്റെ അഛ്ശനോടും, മകളെ തന്റെ അമ്മയോടും, മരുമകളെ അമ്മാവിയോടും വേറാക്കുവാൻ വന്നതു. ൩൬ മനുഷ്യന്റെ വീട്ടുകാരും അവനു ശത്രുക്കൾ ആകും ൩൭ (മീക. ൭,൬)അഛ്ശനിൽ താൻ അമ്മയിൽ താൻ എനിക്കു മീതെ പ്രിയം ഭാവിക്കുന്നവൻ എനിക്ക് യോഗ്യനല്ല; മകനിൽ താൻ മകളിൽ താൻ എനിക്ക് മീതെ പ്രിയം ഭാവിക്കുന്നവൻ എനിക്കു യോഗ്യനല്ല. ൩൮ തന്റെ ക്രൂശിനെ എടുത്തു എന്റെ പിന്നാലെ ചെൎന്നുകൊള്ളാത്തവനും എനിക്ക് യോഗ്യനല്ല. ൩൯ തന്റെ പ്രാണനെ കിട്ടിയവൻ അതിനെ കളയും; ഞാൻ നിമിത്തം തന്റെ പ്രാണനെ കളഞ്ഞവന് അതു കിട്ടും.

൪൦ നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ൪൧ പ്രവാചകനെ പ്രവാചകന്റെ പേൎക്കു കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാന്റെ പേൎക്കു നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ൪൨ ആരാൻ ശിഷ്യൻറെ പേൎക്കുംരം ചെറിയവരിൽ ഒരുത്തനെ ഒരു കിണ്ടി തണ്ണീർ മാത്രം കുടിപ്പിച്ചാലും തന്റെ പ്രതിഫലത്തെ കളകയില്ല; ആമെൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു.

൧൧. അദ്ധ്യായം
(൨) [ലൂ. ൭, ൧൮] സ്നാപകന്റെ ദൂതു വന്നാറെ, (൭) യേശു യോഹനാനായി സാക്ഷ്യം ചൊല്ലി, (൧൬) കേട്ടനുസരിയാത്തവരെ ശാസിച്ചും (൨൦) ശിക്ഷ അറിയിച്ചും കൊണ്ടു (൨൫) വിശാസികളിൽ ആനന്ദിച്ചു പറഞ്ഞതു [ലൂ. ൧൦, ൧൩, ൨൨)

യേശു തന്റെ പന്ത്രണ്ടു ശിഷ്യരോട് ആജ്ഞാപിച്ചു തീൎന്നാറെ, അവരുടെ പട്ടണങ്ങളിൽ പഠിപ്പിച്ചും ഘോഷിച്ചും കൊൾവാൻ അവിടെ നിന്നു പുറപ്പെട്ടു പോയി.

൨൪Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/34&oldid=163792" എന്ന താളിൽനിന്ന് ശേഖരിച്ചത്