താൾ:Malayalam New Testament complete Gundert 1868.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മത്തായി. ൯. ൧൦ അ.

൨൭ യേശു അവിടെനിന്നു ചെല്ലുമ്പോൾ രണ്ടു കുരുടന്മാർ:ദാവീദ്പുത്ര, ഞങ്ങളെ കനിഞ്ഞു കൊൾക! എന്നു കൂക്കി കൊണ്ടു പിന്തുടൎന്നു; അവൻ വീട്ടിൽ കടന്നാറെ കുരുടർ അണഞ്ഞു വന്നു, ൨൮ അവൻ വീട്ടിൽ കടന്നാറെ കുരുടർ അണഞ്ഞു വന്നു, ഇതിനെ ചെയ്‌വാൻ എനിക്കു കഴിയുന്ന പ്രകാരം വിശ്വസിക്കുന്നുവൊ? എന്നു യേശു പറഞ്ഞതിന്ന്, അതെ, കൎത്താവെ! എന്നു പറഞ്ഞപ്പോൾ: ൨൯ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഉണ്ടാക എന്നു ചൊല്ലി അവരുടെ കണ്ണുകളെ തൊട്ട്, അവൎക്കു കണ്ണുകൾ തുറക്കയും ചെയ്തു. ൩൦ പിന്നെ യേശു: നോക്കുവിൻ, ആരും അറിയരുത് എന്ന് അമൎച്ചയായി അവരെ ശാസിച്ചു. ൩൧ അവരോ പുറപ്പെട്ടു ആ ദേശം എങ്ങും അവന്റെ ശ്രുതിയെ പരത്തി.

൩൨ അവർ പുറപ്പെടുമ്പോൾ ഇതാ ഭൂതഗ്രസ്തനായ ഊമനെ അവന്നു കൊണ്ടുവരുന്നു. ൩൩ ഭൂതത്തെ ആട്ടിക്കളഞ്ഞാറേ ഊമൻ ഉരിയാടി, ഇസ്രയേലിൽ ഇങ്ങനെ ഒരുനാളും കാണായ്‌വന്നില്ല എന്നു പുരുഷാരങ്ങൾ അതിശയിക്കയും ചെയ്തു, ൩൪ പറീശരൊ: ഇവൻ ഭൂതങ്ങളുടെ തലവനെ കൊണ്ടു ഭൂതങ്ങളെ ആട്ടിക്കളയുന്നു എന്നു പറഞ്ഞു.

൩൫ യേശു പട്ടണംതോറും ഊൎതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യസുവിശേഷത്തെ ഘോഷിച്ചും സകല വ്യാധിയേയും എല്ലാ ഊനത്തെയും പൊറുപ്പിച്ചും കൊണ്ടിരുന്നു (൪, ൨൩) ൩൬ പുരുഷാരങ്ങളെ ഇടയനില്ലാത്ത ആടുകളെ പോലെ കുഴഞ്ഞവരും വലഞ്ഞവരും ആയ്ക്കണ്ട് അവരെ ചൊല്ലി കരളലിഞ്ഞു. ൩൭ അന്നു തന്റെ ശിഷ്യരോടു പറഞ്ഞിതു: കൊയിത്തു വളരെ ഉണ്ടു സത്യം, പ്രവൃത്തിക്കാരൊ ചുരുക്കം; ആകയാൽ കൊയിത്തിന്റെ യജമാനനോടു തന്റെ കൊയിത്തിന്നായി പ്രവൃത്തിക്കാരെ അയച്ചുവിടേണ്ടതിന്നു യാചിപ്പിൻ.

൧൦. അദ്ധ്യായം
(൧൦, ൩൫) ഇസ്രയേലിന്റെ അവസ്ഥ കണ്ടറിഞ്ഞൂ, (൧) യേശു പന്ത്രണ്ട് അപോസ്തലരെ വരിച്ചു [മാ. ൩, ൧൩ ലൂ. ൬, ൧൩.], (൫) പ്രബോധിപ്പിച്ചു ചൊല്ലിയതു [മാൎക്ക. ൬, 7. ലൂ. ൯, ൧൦, ൫, 12.]

പിന്നെ തന്റെ പന്ത്രണ്ടു ശിഷ്യരേയും വിളിച്ചു കൂട്ടി അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകല വ്യാധിയേയും എല്ലാ ഊനത്തേയും പൊറുപ്പിപ്പാനും അവറ്റിന്മേൽ അധികാരം കൊ

൨൧Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vknizar എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/31&oldid=163759" എന്ന താളിൽനിന്ന് ശേഖരിച്ചത്