Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി. ൫. അ.

ല്ലാതെപോയാൽ (അതിന്) ഏതിനാൽ രസം കൂട്ടേണ്ടതു? പുറത്തുകളഞ്ഞു മനുഷ്യരെകൊണ്ടു ചവിട്ടിപ്പാനല്ലാതെ മറ്റൊന്നിനും ഇനി കൊള്ളാവതല്ല. ൧൪ നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു, മലമെൽ കിടക്കുന്ന പട്ടണം മറഞ്ഞിരുന്നു കൂടാ. ൧൫ വിളക്കിനെ കത്തിച്ചു പറയിങ്കീഴെ ഇടുവാറുമില്ല തണ്ടിന്മേൽ ഇട്ടാലത്രെ വീട്ടിലുള്ളവൎക്കു എല്ലാം വിളങ്ങുന്നു. ൧൬ അപ്രകാരം നിങ്ങളുടെ വെളിച്ചം മനുഷ്യൎക്കു മുമ്പിൽ വിളങ്ങീട്ടു അവർ നിങ്ങളുടെ നല്ല ക്രിയകളെ കണ്ടു സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെ മഹത്വീകരിപ്പാൻ സംഗതി വരുത്തുവിൻ.

൧൭ ഞാൻ ധൎമ്മവെപ്പിനെ എങ്കിലും പ്രവാചകരെ എങ്കിലും നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കെണ്ടാ; നീക്കമല്ല, പൂൎത്തിവരുത്തുവാനത്രെ ഞാൻ വന്നതു. ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: സ്വൎഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ ധൎമ്മവെപ്പ് ഒക്കയും ചെയ്തു തീരുവോളവും അതിൽ ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒഴിഞ്ഞു പോകയില്ല. ൧൯ ആകയാൽ ഈ കല്പനകളിൽ ഏറ്റം ചെറുതായിട്ടുള്ളത് ഒന്നിനെ എങ്കിലും ആരാനും നീക്കുകയും മനുഷ്യരെ അപ്രകാരം പഠിപ്പിക്കുകയും ചെയ്താൽ, അവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റം ചെറിയവനെന്നു വിളിക്കപ്പെടും; ആരാനും അവ ചെയ്തു പഠിപ്പിച്ചു എങ്കിൽ സ്വൎഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. ൨൦ എങ്ങനെ എന്നാൽ നിങ്ങളുടെ നീതി, ശാസ്ത്രികൾ പറീശർ എന്നവരുടെതിൽ ഏറെ വഴിഞ്ഞില്ല എങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു (൨ മൊ. ൨൦, ൧൩). നീ കുലചെയ്യരുത് എന്നും, ആരാനും കൊന്നാൽ ന്യായവിധിക്കു ഹേതുവാകും എന്നും പൂൎവ്വന്മാരോടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ! ൨൨ ഞാനോ നിങ്ങളോടു പറയുന്നിതു: തന്റെ സഹോദരനോടു (വെറുതെ) കോപിക്കുന്നവനെല്ലാം ന്യായവിധിക്കു ഹേതുവാകും; സഹോദരനോടു (നിസ്സാര)റക്കാ എന്നു പറഞ്ഞാലൊ (സുനട്രിയം എന്ന) ന്യായാധിപസംഘത്തിന്നു ഹേതുവാകും. ൨൩ അതുകൊണ്ടു നിന്റെ വഴിപാടിനെ ബലിപീഠത്തോട് അടുപ്പിക്കുമ്പോൾ നിന്റെ നേരെ സഹോദരന്നു വല്ലതും ഉണ്ടെന്നു അവിടെ ഓൎമ്മ വന്നാൽ - ൨൪ നിന്റെ വഴിപാടിനെ അങ്ങു ബലിപീഠത്തിൻമുമ്പിൽ ഇട്ടേച്ചു.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/19&oldid=163625" എന്ന താളിൽനിന്ന് ശേഖരിച്ചത്