കിനെയും സ്വപിതാവിനെയും വിട്ട് അവനെ പിന്തുടൎന്നു പോന്നു.
൨൩ പിന്നെ യേശു ഗലീലയിൽ ഒക്കയും ചുറ്റിനടന്നു അവരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിൻ സുവിശേഷത്തെ ഘോഷിച്ചും ജനത്തിൽ സകല വ്യാധിയേയും എല്ലാ ഊനത്തെയും പൊറുപ്പിച്ചു കൊണ്ടിരുന്നു. ൨൪ അവന്റെ ശ്രുതി സുറിയ എങ്ങും പരന്നിട്ടു നാനാവ്യാധികളാലും ബാധകളാലും വലയുന്നവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങിനെ ദുസ്ഥന്മാരെ എല്ലാവരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനും അവരെ സ്വസ്ഥമാക്കി. ൨൫ ഗലീല ദശപുരി യരുശലെം യഹൂദ യൎദ്ദന്നക്കരെ എന്നുള്ള ദേശങ്ങളിൽ നിന്നു വളരെ പുരുഷാരങ്ങൾ അവന്റെ വഴിയേ നടക്കയും ചെയ്തു.
- ( -- ൭ അ. മലപ്രസംഗം) ദൈവരാജ്യത്തിലെ സാധുക്കളുടെ ഭാഗ്യവും [ലൂ. ൬, ൨൦.], (൧൩) വൈശിഷ്ട്യവും, (൧൭) ഈ രാജ്യത്തിനാൽ ധൎമ്മശാസ്ത്രത്തിന്നു നിവൃത്തി വരുന്നതു.
൧ പിന്നെ സമൂഹങ്ങളെ കണ്ടാറെ മലമെൽ കരേറി ഇരുന്നു കൊണ്ടപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു വന്നു. ൨ അവനും വായി തുറന്നു അവരെ ഉപദേശിച്ചതാവിത്: ൩ ആത്മാവിൽ ദരിദ്രരായവർ ധന്യർ: സ്വൎഗ്ഗരാജ്യം അവൎക്കുള്ളത് സത്യം. ൪ ഖേദിക്കുന്നവർ ധന്യർ: അവരെല്ലാ ആശ്വസിക്കപ്പെടും. ൫ സൌമ്യതയുള്ളവർ ധന്യർ: അവരെല്ലാ ഭൂമിയെ അടക്കും (സങ്കീ. ൩൭, ൧൧). ൬ നീതിക്കായി വിശന്നുദാഹിക്കുന്നവർ ധന്യർ: അവർ തൃപ്തരാകും. ൭ കനിവുള്ളവർ ധന്യർ: അവൎക്കു കനിവു ലഭിക്കും. ൮ ഹൃദയശുദ്ധിയുള്ളവർ ധന്യർ: അവർ ദൈവത്തെക്കാണും. ൯ സമാധാനം ഉണ്ടാക്കുന്നവർ ധന്യർ: അവർ ദൈവപുത്രർ എന്നു വിളിക്കപ്പെടും. ൧൦ നീതിനിമിത്തം ഹിംസ അനുഭവിച്ചവർ ധന്യർ: സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു; ൧൧ എന്മൂലം നിങ്ങളെ പഴിച്ചു ഹിംസിച്ചു കളവായി നിങ്ങളെ കൊണ്ട് എല്ലാ തിന്മയും പറഞ്ഞുപോയാൽ നിങ്ങൾ ധാന്യരത്രെ. ൧൨ വാനങ്ങളിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ: നിങ്ങൾക്കു മുമ്പെയുള്ള പ്രവാചകന്മാരെയും അപ്രകാരം തന്നെ ഹിംസിച്ചിട്ടുണ്ടല്ലൊ. ൧൩ നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, ഉപ്പു തന്നെ രസമി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |