ഒന്നാമത് പോയി സഹോദരനോടു നിരന്നു കൊൾക; ൨൫ പിന്നെ വന്നു നിന്റെ വഴിപാടിനെ കഴിക്ക. നിന്റെ പ്രതിയോഗിയോടു വഴിയിൽ വെച്ചിരിക്കുംതോറും അവനോട് ഇണങ്ങുവാൻ വിരയുക. ൨൬ അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനിലും ന്യായാധിപൻ സേവകനിലും ഏല്പിച്ചിട്ടു നീ തടവിൽ ആക്കപ്പെടും; ഒടുക്കത്തെ കാശു വരയും കൊടുത്തു തീരുവോളം അവിടെനിന്നു പുറത്തു വരികയില്ല; ആമെൻ എന്നു ഞാൻ നിന്നോടു പറയുന്നു. (വ മൊ. ൨൦, ൧൩) ൨൭ നീ വ്യഭിചരിക്കരുത് എന്നു മൊഴിഞ്ഞ പ്രകാരം കേട്ടുവല്ലൊ. ൨൮ ഞാനോ നിങ്ങളോട് പറയുന്നിതു: സ്ത്രീയേ മോഹിക്കെണ്ടതിന്നു നോക്കുന്നവനെല്ലാം ഹൃദയം കൊണ്ട് അവളോടു വ്യഭിചരിച്ചുപോയി. ൨൯ എന്നാൽ നിണക്കു വലങ്കണ്ണ് ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നെടുത്തു തള്ളിക്കളക; നിന്റെ അവയവങ്ങളിൽ ഒന്നു നശിച്ചിട്ടും ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടാഞ്ഞാൽ നിണക്കു പ്രയോജനമത്രെ. ൩൦ പിന്നെ വലങ്കൈ നിണക്ക് ഇടൎച്ച വെരുത്തിയാൽ അതിനെ വെട്ടി തള്ളിക്കളക; നിന്റെ അവയവങ്ങളിൽ ഒന്നു നശിച്ചിട്ടും ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടാഞ്ഞാൽ നിണക്കു പ്രയോജനമത്രെ. (൫ മൊ. ൨൪, ൧) ൩൧ ഒരുവൻ തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണച്ചീട്ടു കൊടുക്കുക എന്നു മൊഴിഞ്ഞതും ഉണ്ടല്ലോ. ൩൨ ഞാനൊ നിങ്ങളൊട് പറയുന്നിതു: പുലയാട്ടിന്റെ സംഗതിക്കല്ലാതെ ആരാനും തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവളെ വ്യഭിചരിക്കുമാറാക്കുന്നു; ഉപേക്ഷിച്ചവളെ ആരാനും കെട്ടിയാൽ വ്യഭിചരിക്കുന്നുണ്ടു. ൩൩ പിന്നെ (൩ മൊ. ൧൯, ൧൨) നീ കള്ളസത്യം ചെയ്യരുത് എന്നും (൫ മൊ. ൨൩, ൨൩.) കൎത്താവിനു സത്യം ചെയ്തവറ്റെ നീ ഒപ്പിക്കണം എന്നും പൂൎവ്വന്മാരോടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ. ൩൪ ഞാനോ നിങ്ങളോടു പറയുന്നിതു: ഒട്ടും ആണയിടരുത്; സ്വൎഗ്ഗത്താണ അരുത്; ആയതല്ലൊ ദൈവത്തിന്റെ സിംഹാസനം; ഭൂമിയാണയും അരുത്; അത് അവന്റെ പാദങ്ങൾക്ക് പീഠം അത്രെ (യശ. ൬൬, ൧) ൩൫ യരുശലെമാണയും അരുത്; അത് മഹാരാജാവിന്റെ നഗരമല്ലൊ (സങ്കീ. ൪൮, ൩) ൩൬ നിന്തലയാണയും അരുത്; ഒരു രോമത്തെയും കറുപ്പിപ്പാനും വെളുപ്പിപ്പാനും നിണക്ക് കഴിയുന്നില്ലല്ലൊ. ൩൭ നിങ്ങളുടെ വാക്ക് അതെ അതെ എന്നും ഇല്ല ഇല്ല എന്നും ആയിരിക്ക;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Lekhamv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |