താൾ:Communist Manifesto (ml).djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ന്റെ സമൂലപുനർനിർമ്മാണം ആവശ്യപ്പെട്ട തൊഴിലാളിവിഭാഗം സ്വയം കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചു. ചെത്തിമിനുക്കാത്ത, വെറും വാസനാവിശേഷത്തിന്റെ സന്തതി മാകത്രമായ, പലപ്പോഴും അസംസ്കൃതവും പരുക്കൻമട്ടിലുള്ളതുമായ കമ്മ്യൂണിസമായിരുന്നു അതു്. എങ്കിലും രണ്ട് തരത്തിലുള്ള ഉട്ടോപ്യൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ-ഫ്രാൻസിൽ കബേയുടെ 'ഇക്കാറിയൻ' കമ്മ്യൂണിസവും ജർമ്മനിയിൽ വൈറ്റ്ലിങ്ങി19ന്റെ കമ്മ്യൂണിസവും - സൃഷ്ടിക്കത്തക്ക ശക്തി അതിന് ഉണ്ടായിരുന്നു. 1847-ൽ സോഷ്യലിസം ഒരു ബൂർഷ്വാപ്രസ്ഥാനവും കമ്മ്യൂണിസം തൊഴിലാളിവർഗ്ഗപ്രസ്ഥാനവുമായിരുന്ന്. യൂറോപ്പിലെങ്കിലും സോഷ്യലിസത്തിനു തികഞ്ഞ 'മാന്യത'യുണ്ടായിരുന്നു. കമ്മ്യൂണിസത്തിന്റെ കാര്യമാകട്ടെ നേരെമറിച്ചായിരുന്നു. മാത്രമല്ല, 'തൊഴിലാളിവർഗ്ഗത്തിന്റെ മോചനം തൊഴിലാളിവർഗ്ഗംതന്നെ സാധിക്കേണ്ടതായ ഒരു കൃത്യമാണെ'ന്ന ഉറച്ച ബോദ്ധ്യം ആദ്യം മുതൽക്കേ ഞങ്ങൾക്കു് ഉണ്ടായിരുന്നതുകൊണ്ടു് ഈ രണ്ട് പേരുകളിൽ ഏതാണ്ട് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമേ ഇല്ലായിരുന്നു; പിന്നീടു് ഈ പേർ നിരാകരിക്കണമെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടുമില്ല.

'സർവ്വരാജ്യതൊഴിലാളികളേ, ഏകോപിപ്പിൻ!' നാല്പത്തിരണ്ടു വർഷംമുമ്പു്, തൊഴിലാളിവർഗ്ഗം സ്വന്തമായ ആവശ്യങ്ങളുമായി ആദ്യമായി മുന്നോട്ടുവന്ന ആ പാരീസ് വിപ്ലവം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, ഞങ്ങൾ ഈ വാക്കുകൾ ലോകസമക്ഷം പ്രഖ്യാപിച്ചപ്പോൾ കുറച്ചുപേരെ അതു് ഏറ്റുപറയാൻ ഉണ്ടായിരുന്നുള്ളു. എന്നാൽ 1864 സെപ്തംബർ 28-ആം ന-മിക്ക പാശ്ചാത്യയൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലാളികളും മഹനീയസ്മരണകളുണർത്തുന്ന ആ ഇന്റർനാഷണൽ വർക്കിംഗ്മെൻസ് അസോസിയേഷന്റെ കീഴിൽ ഏകോപിപ്പിച്ചുനിന്നു. ശരിയാണ്, ഇന്റർനാഷണൽ ഒമ്പതുകൊല്ലമല്ലേ ജീവിച്ചിരുന്നുള്ളൂ. എന്നാൽ അതു സൃഷ്ടിച്ച ലോകതൊഴിലാളികളുടെ ശാശ്വതൈക്യം ഇന്നും ജീവിക്കുന്നു, മുമ്പെന്നത്തെക്കാളും ഓജസ്സോടുകൂടി ജീവിക്കുന്നു. ഇക്കാലം അതിന് ഏറ്റവും നല്ല സാക്ഷ്യം വഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇന്നു ഞാൻ ഈ വരികൾ കുറിച്ചുകൊണ്ടിരിക്കുമ്പോൾ യൂറോപ്പിലേയും അമേരിക്കയിലേയും തൊഴിലാളിവർഗ്ഗം തങ്ങളുടെ സമരശക്തികളെക്കുറിച്ചു് പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സമരശക്തികൾ ഇന്നാദ്യമായി ഒരേ ഒരു അടിയന്തിരാവശ്യത്തിനുവേണ്ടി ഒരേ ഒരു കൊടിക്കീഴിൽ നിന്നു പൊരുതുന്ന ഒരേ ഒരു സൈനികവ്യൂഹമായി സംഘടിക്കപ്പെട്ടിരിക്കുന്നു. എട്ടുമണിക്കൂർ തൊഴിൽദിവസം നിയമനിർ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/69&oldid=157927" എന്ന താളിൽനിന്ന് ശേഖരിച്ചത്