Jump to content

താൾ:Communist Manifesto (ml).djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിരിഞ്ഞപ്പോഴേക്കും തീരെ മാറിയിട്ടുണ്ടായിരുന്നു. ലാറ്റിൻ രാജ്യങ്ങളിലെ പ്രുദോൻ വാദഗതിയും ജർമ്മനിയിൽ നിലനിന്നിരുന്ന പ്രത്യേകലസ്സാലിയവാദഗതിയും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. മാത്രമല്ല , ഇംഗ്ലണ്ടിലെ മൂർത്ത യാഥാസ്ഥിതിക ട്രേഡ്യൂണിയനുകൾപോലും , 'യൂറോപ്പിലെ സോഷ്യലിസത്തെ ഞങ്ങൾക്കു പേടിയില്ലാതായിരിക്കുന്നു' എന്നു് അവരുടെ സ്വാൻസികോൺഗ്രസ്സിലെ ചെയർമാന്[1] അനധികൃതമായി പ്രസ്താവിക്കാവുന്ന ഒരു നിലയിലേക്ക് സാവധാനം നീങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാൽ, വാസ്തവത്തിൽ 1887 ആയപ്പോഴേക്കും യൂറോപ്പിലെ സോഷ്യലിസമെന്നാൽ മാനിഫെസ്റ്റോയിൽ പ്രഖ്യാപിതമായ മിക്കവാറും അതേ തത്വസിംഹിതതന്നെയായിരുന്നു. ഇങ്ങനെ മാനിഫെസ്റ്റോയുടെ ചരിത്രം ഒരതിർത്തിവരെ 1848 -നുശേഷമുള്ള ആധുനിക തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതു്. ഇന്ന് സോഷ്യലിസ്റ്റ് സാഹിത്യങ്ങളിൽവച്ച് ഏറ്റവും പ്രചാരമുള്ളതും ഏറ്റവും സാർവ്വദേശീയസ്വഭാവമുള്ളതുമായ പ്രസിദ്ധീകരണം ഈ മാനിഫെസ്റ്റോ ആണെന്നതിൽ യാതൊരു സന്ദേഹവുമില്ല. സൈബീരിയതൊട്ടു് കാലിഫോർണിയവരെയുള്ള രാജ്യങ്ങളിലെ കോടാനുകോടി തൊഴിലാളികൾ ഇതിനെ തങ്ങളുടെ പൊതുപരിപാടിയായി അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് നിസ്സംശയമാണ്.

എങ്കിലും അതെഴുതിയ കാലത്തു് അതിനെ സോഷ്യലിസ്റ്റ് മാനിഫെസ്റ്റോ എന്ന് വിളിക്കാൻ ഞങ്ങൾക്കു നിർവ്വാഹമില്ലായിരുന്നു. 1847-ൽ രണ്ടുകൂട്ടർ സോഷ്യലിസ്റ്റുകാരായി ഗണിക്കപ്പെട്ടിരുന്നു: ഒരു ഭാഗത്തു് പല തരത്തിലുള്ള ഉട്ടോപ്യൻ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളുടെ അനുയായികൾ- അവരിൽ പ്രധാനികൾ ഇംഗ്ലണ്ടിലെ ഓവൻപക്ഷക്കാരും ഫ്രാൻസിലെ ഫര്യേപക്ഷക്കാരുമാണു്. രണ്ടു കക്ഷികളും ക്രമേണ നാമാവശേഷമാകാൻ തുടങ്ങിയിട്ടുള്ള ചെറു സംഘങ്ങളായി അന്നുതന്നെ ശോഷിച്ചുകഴിഞ്ഞിരുന്നു. മറുഭാഗത്താണെങ്കിൽ വിവിധതരം സാമൂഹ്യമുറിവൈദ്യന്മാർ , മൂലധനത്തിനും ലാഭത്തിനും തെല്ലും ഹാനി തട്ടിക്കാതെ പലതരത്തിലുള്ള ഒറ്റമൂലികളും പൊടിവിദ്യകളും പ്രയോഗിച്ച് സാമൂഹ്യരോഗങ്ങൾ മാറ്റാൻ അവർ ആഗ്രഹിച്ചു. ഈ രണ്ടുകൂട്ടരും തൊഴിലാളിപ്രസ്ഥാനത്തിനു പുറത്തു നില്ക്കുകയും സഹായത്തിനായി അഭ്യസ്തവിദ്യരുടെ വർഗ്ഗങ്ങളുടെ നേർക്കു് ഉറ്റുനോക്കുകയുമാണു ചെയ്തതു്. വെറും രാഷ്ട്രീയ വിപ്ലവങ്ങൾ മാത്രം പോരെന്നബോദ്ധ്യപ്പെട്ടു് സമൂഹത്തി

  1. ഡബ്ലിയു. ബീവനു്.-എഡി
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/68&oldid=157926" എന്ന താളിൽനിന്ന് ശേഖരിച്ചത്