ണ്ടും സംഭരിച്ചുകഴിഞ്ഞപ്പോൾ ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ ഉടലെടുത്തു. യൂറോപ്പിലേയും അമേരിക്കയിലേയും സമരസന്നദ്ധരായ തെഴിലാളിവർഗ്ഗശക്തികളെയാകെ ഒരൊറ്റ വമ്പിച്ച സേനാനിരയിൽ ഒന്നിച്ചണിനിരത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതുകൊണ്ട് ആ സംഘടനയ്ക്ക് ആരംഭത്തിൽ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽനിന്നു പ്രവർത്തനം തുടങ്ങാൻ നിർവ്വാഹമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് ട്രേഡ് യൂണിയനുകൾ, ഫ്രൻസ് , ബൽജിയം, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ പ്രുദോൻ അനുയായികൾ , ജർമ്മനിയിലെ ലസ്സാലിന്റെ അനുയായികൾ[1] എന്നിവരുടെ നേർക്ക് വാതിൽ കൊട്ടിയടയ്ക്കാത്ത ഒരു പരിപാടിയാണ് അതിനുണ്ടാകേണ്ടിയിരുന്നതു്. കൃതഹസ്തതയോടെയാണ് മാർക്സ് ഈ പരിപാടി - അതായതു്, ഇന്റർനാഷണലിന്റെ നിയമാവലിയുടെ18 ആമുഖം- തയ്യാറാക്കിയതു്. ബക്കൂനിനും അരാജകവാദികളും കൂടി ഈ വസ്തുത അംഗീകരിക്കുന്നുണ്ടു്. മാനിഫെസ്റ്റോയിലെ ആശയങ്ങളുടെ അന്ത്യ വിജയത്തിന് മാർക്സ് പൂർണ്ണമായും ആശ്രയിച്ചത് , കൂട്ടായ പ്രവർത്തനത്തിന്റേയും ചർച്ചകളുടേയും ഫലമായി തൊഴിലാളിവർഗ്ഗത്തിനു് അവശ്യം കൈവന്നിരിക്കേണ്ട ബുദ്ധിപരമായ വികാസത്തെയാണ്. മുതലാളിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഗതിവിഗതികളിൽനിന്നും- സമരം ചെയ്യുന്ന ജനങ്ങൾക്കു് ഒരുകാര്യം ബോദ്ധ്യമാവാതെ തരമില്ലെന്നു വന്നു- തങ്ങൾ വിശ്വസിച്ചുപോന്നിരുന്ന സാർവ്വത്രികമായ ഒറ്റമൂലികൾ അപര്യാപ്തമാണെന്നും തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനുള്ള യഥാർത്ഥ ഉപാധികളെപ്പറ്റി തികഞ്ഞ ധാരണ ആവശ്യമാണെന്നുള്ള സംഗതി. മാർക്സിന്റെ ഈ കാഴ്ചപ്പാടു ശരിയായിരുന്നു. 1864-ഇന്റർനാഷണൽ സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന തൊഴിലാളിവർഗ്ഗം 1874-ൽ അതു
- ↑ താൻ മാർക്സിന്റെ 'ശിഷ്യ'നാണെന്നും ആ നിലയ്ക്ക് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്നുവെന്നും ലസ്സാൽതന്നെ നേരിട്ട് ഞങ്ങളോടു് എല്ലായ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ ഒട്ടും അത്തരത്തിലുള്ളവരായിരുന്നില്ല. ഗവണ്മെന്റ് വായ്പയുടെ സഹായത്തോടുകൂടി നടത്തുന്ന ഉല്പാദകസഹകരണസംഘങ്ങൾ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിനപ്പുറം അവർ കടന്നിരുന്നില്ല. മാത്രമല്ല, അവർ തൊഴിലാളിവർഗ്ഗത്തെയാകെ ഗവണ്മെന്റ് സഹായത്തെ അനുകൂലിക്കുന്നവരും സ്വയംസഹായത്തെ - സ്വാശ്രയശക്തിയെ- അനുകൂലിക്കുന്നവരുമെന്ന രണ്ടു വിഭാഗമായി തിരിക്കുകയും ചെയ്തു. (എംഗൽസിന്റെ കുറിപ്പ്.)